പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ - പിഎംഎവൈ-ജി

2022 ഓടെ എല്ലാവർക്കും മിതമായ നിരക്കിൽ ഭവനം നൽകുക എന്ന ലക്ഷ്യത്തോടെ ഉള്ള കേന്ദ്ര ഗവൺമെന്‍റ് സംരംഭമാണ് പ്രധാൻ മന്ത്രി ആവാസ് യോജന. ഇതിന് പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ അല്ലെങ്കിൽ റൂറൽ (പിഎംഎവൈ-ജി, പിഎംഎവൈ-ആര്‍ എന്നും അറിയപ്പെടുന്നു), പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ (പിഎംഎവൈ-യു) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.

ഈ ലേഖനത്തിൽ, ലഭിക്കുന്ന സബ്‌സിഡികൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ പ്രക്രിയ എന്നിവ മനസ്സിലാക്കാന്‍ പിഎംഎവൈ-ജിയുടെ വിവിധ വശങ്ങൾ നമുക്ക് നോക്കാം.

പിഎംഎവൈ ഗ്രാമീണിന്‍റെ ലക്ഷ്യങ്ങൾ

പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീണിന്‍റെ പ്രാഥമിക ലക്ഷ്യം - സ്വന്തമായി വീട് ഇല്ലാത്തവര്‍ക്കും, കുടിലിലോ ഉറപ്പില്ലാത്ത വീടുകളിലോ കഴിയുന്നവര്‍ക്ക് വെള്ളം, സാനിട്ടേഷന്‍, വൈദ്യുതി എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങളോടെ ഉറപ്പുള്ള വീടുകൾ നിർമ്മിക്കുക എന്നതാണ്.

ചെലവ് കുറഞ്ഞ 2.95 കോടി വീടുകൾ നിർമ്മിക്കാനുള്ള ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സർക്കാർ 31st മാർച്ച് 2024 വരെ രണ്ട് വർഷത്തേക്ക് കൂടി ഗ്രാമീണ ഭവന പദ്ധതി പിഎംഎവൈ (റൂറല്‍) ദീര്‍ഘിപ്പിച്ചു. നവംബർ 2021 പ്രകാരം, 1.65 കോടി യൂണിറ്റുകൾ പൂർത്തിയാക്കി, 1.3 കോടി വീടുകൾ കൂടി നിർമ്മിക്കേണ്ടതുണ്ട്.

പിഎംഎവൈ - ജി സ്കീമിന് കീഴിലുള്ള സബ്‌സിഡികൾ

പിഎംഎവൈ-ജി-ക്ക് കീഴിൽ വിവിധ സബ്‌സിഡികൾ ഓഫർ ചെയ്യുന്നു. അതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഫൈനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ നിന്ന് രൂ. 70,000 വരെ ലോണ്‍
  • 3% പലിശ സബ്‌സിഡി
  • സബ്‌സിഡി പരമാവധി പ്രിൻസിപ്പൽ തുക രൂ. 2 ലക്ഷത്തിന്
  • അടയ്‌ക്കേണ്ട ഇഎംഐയുടെ പരമാവധി സബ്‌സിഡി രൂ. 38,359 ആണ്

പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ സവിശേഷതകളും ആനുകൂല്യങ്ങളും

ഈ സ്കീമിന്‍റെ പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും ഇവയാണ്:

  • സമതല പ്രദേശങ്ങളില്‍ ഹൗസിംഗ് യൂണിറ്റിന്‍റെ ചെലവ് 60:40 അനുപാതത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കുന്നതാണ്, ഓരോ യൂണിറ്റിനും രൂ. 1.20 വരെ ഫണ്ടിംഗ് സഹായമാണ് നല്‍കുക
  • ചെലവ് പങ്കിടുന്നതിനുള്ള കേന്ദ്ര, സംസ്ഥാന അനുപാതം ഹിമാലയൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങള്‍ (യുടി) ആയ ജമ്മു & കാശ്മീരിലും 90:10 ആണ്, ഓരോ യൂണിറ്റിനും ധനസഹായം രൂ. 1.30 ലക്ഷം വരെ ആണ്
  • യുടി ആയ ലഡാക്ക് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രം 100%ധനസഹായം നൽകുന്നു
  • എംജിനരേഗക്ക്-ക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് 90-95 ദിവസത്തെ തൊഴിൽ ലഭിക്കുന്നു, അവിദഗ്ധ തൊഴിലിന് പ്രതിദിനം രൂ. 90.95 ലഭിക്കും
  • സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (എസ്ഇസിസി) മാനദണ്ഡങ്ങൾ പിഎംഎവൈ - ജി ഗുണഭോക്താക്കളെ കണ്ടെത്താന്‍ സഹായിക്കുന്നു, ഗ്രാമസഭകള്‍ അത് പിന്നീട് വെരിഫൈ ചെയ്യും
  • ശൗചാലയങ്ങള്‍ നിർമ്മിക്കുന്നതിന് സ്വച്ഛ് ഭാരത് മിഷന്‍ - ഗ്രാമീൺ (എസ്ബിഎം-ജി) -ക്ക് അഥവാ മറ്റ് സ്കീമുകൾക്ക് കീഴിൽ രൂ. 12,000 ധനസഹായം നല്‍കും
  • ഭൂപ്രകൃതി, കാലാവസ്ഥ, സംസ്കാരം എന്നിവയും മറ്റ് ഭവന മാതൃകകളും അടിസ്ഥാനമാക്കി, ഗുണഭോക്താക്കൾക്ക് വീടിന്‍റെ ഡിസൈൻ തിരഞ്ഞെടുക്കാം
  • ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക്കലായി നടത്താവുന്ന നേരിട്ടുള്ള പേമെന്‍റുകൾ
  • ഈ സ്കീമിന് കീഴിൽ നല്‍കുന്ന ഹൗസിംഗ് യൂണിറ്റിന്‍റെ കുറഞ്ഞ വിസ്തീര്‍ണം അഥവാ വലുപ്പം 20 ച. മീറ്ററില്‍ നിന്ന് 25 ച. മീറ്റർ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്

പിഎംഎവൈ-ജി-ക്ക് കീഴിലുള്ള ഗുണഭോക്താക്കൾ

പിഎംഎവൈ-ജി ഗുണഭോക്താവാകാനുള്ള മുൻഗണന താഴെപ്പറയുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:

  • വീട്ടില്‍ 16 നും 59 നും ഇടയിൽ പ്രായമുള്ള മുതിർന്ന അംഗങ്ങൾ ഇല്ലെങ്കിൽ
  • അവർക്ക് 25 വയസ്സിന് മുകളിൽ സാക്ഷര അംഗം ഇല്ല
  • 16 നും 59 നും ഇടയിൽ പ്രായമുള്ള മുതിര്‍ന്ന അംഗം ഇല്ലാതെ ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന കുടുംബം
  • വികലാംഗ അംഗമുള്ള, ശാരീരിക ശേഷിയുള്ള മുതിര്‍ന്ന ആരും ഇല്ലാത്ത കുടുംബം
  • ഭൂരഹിതരായ, വല്ലപ്പോഴുമുള്ള പണി കൊണ്ട് ജീവിക്കുന്ന കുടുംബങ്ങള്‍

പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ യോഗ്യതാ മാനദണ്ഡം

പിഎംഎവൈ - ജി യോഗ്യതാ മാനദണ്ഡം നിര്‍ധനതയുടെ തോതും വിവിധ മുൻഗണന ലിസ്റ്റും അടിസ്ഥാനമാക്കിയാണ്. ഇതിൽ ഉൾപ്പെടുന്നവ:

  1. 1 അപേക്ഷകന്‍റെ കുടുംബത്തിന് വീട്/പ്രോപ്പർട്ടി ഉണ്ടായിരിക്കരുത്
  2. 2 ഉറപ്പില്ലാത്ത ചുമരും മേല്‍ക്കൂരയും ഇല്ലാത്തതോ ഒന്നോ രണ്ടോ മുറികൾ ഉള്ളതോ ആയ കുടുംബങ്ങൾ
  3. 3 പട്ടിക ജാതി, പട്ടിക വർഗങ്ങൾ, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളിലെ കുടുംബങ്ങൾ
  4. 4 അവർക്ക് സ്വന്തം മോട്ടറൈസ്ഡ് ടു-വീലർ, ത്രീ-വീലർ, ഫോർ-വീലർ, കാർഷിക ഉപകരണം, അല്ലെങ്കിൽ ഫിഷിംഗ് ബോട്ട് എന്നിവ ഉണ്ടായിരിക്കരുത്
  5. 5 അവർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പരിധി രൂ. 50,000 ൽ കുറവായിരിക്കണം
  6. 6 കുടുംബാംഗങ്ങള്‍ ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ ജോലി ഉള്ളതോ പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ നേടുന്നവരോ ആയിരിക്കരുത്
  7. 7 അപേക്ഷകർ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾ ആദായനികുതി അല്ലെങ്കിൽ പ്രൊഫഷണൽ നികുതിദായകർ ആയിരിക്കരുത്. കുടുംബത്തിന് റഫ്രിജറേറ്റർ ഉണ്ടായിരിക്കരുത് അല്ലെങ്കിൽ ലാൻഡ്‌ലൈൻ ഫോൺ കണക്ഷൻ ഉണ്ടായിരിക്കരുത്

പിഎംഎവൈ ഗ്രാമീണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

പിഎംഎവൈ- ക്ക് അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ആവശ്യമാണ്:

  • ആധാർ കാർഡ്
  • ഗുണഭോക്താവിന്‍റെ പേരിൽ ആധാർ ഉപയോഗിക്കുന്നതിനുള്ള സമ്മത ഡോക്യുമെന്‍റ്
  • എംജിനരേഗ-രജിസ്റ്റേർഡ് ജോബ് കാർഡ് നമ്പർ
  • സ്വച്ഛ് ഭാരത് മിഷൻ രജിസ്ട്രേഷൻ നമ്പർ
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
  • ഗുണഭോക്താവിനോ കുടുംബാംഗങ്ങള്‍ക്കോ കെട്ടുറപ്പുള്ള വീട് ഇല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം

പിഎംഎവൈ-ജി സബ്‌സിഡിക്ക് എങ്ങനെ അപ്ലൈ ചെയ്യാം?

ഗുണഭോക്താക്കളുടെ ഓട്ടോമാറ്റിക് സെലക്ഷന്‍ എസ്ഇസിസി വഴി ഗവൺമെന്‍റ് നടത്തുന്നു. അപ്പോഴും, ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഗുണഭോക്താവിന്‍റെ പേരുകൾ ചേർക്കാം അല്ലെങ്കിൽ പിഎംഎവൈ- ക്ക് രജിസ്റ്റർ ചെയ്യാം:

  1. 1 സന്ദർശിക്കുക ഔദ്യോഗിക പിഎംഎവൈ വെബ്ബ്‍സൈറ്റ്
  2. 2 ആവശ്യമായ വ്യക്തിഗത വിവരങ്ങൾ - ലിംഗത്വം, മൊബൈൽ നമ്പർ, ആധാർ നമ്പർ മുതലായവ പൂരിപ്പിക്കുക
  3. 3 ഗുണഭോക്താവിന്‍റെ പേര്, പിഎംഎവൈ ഐഡി, മുൻഗണന എന്നിവ കണ്ടെത്താൻ 'തിരയൽ' ബട്ടൺ ക്ലിക്ക് ചെയ്യുക
  4. 4 'രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുക്കുക' ക്ലിക്ക് ചെയ്യുക
  5. 5 ഗുണഭോക്താവിന്‍റെ വിശദാംശങ്ങൾ സ്വയമേവ ജനറേറ്റ് ചെയ്യുന്നതാണ്
  6. 6 ഓട്ടോ-ഫിൽഡ് വിവരങ്ങള്‍ വെരിഫൈ ചെയ്യുക, ശേഷിക്കുന്നവ - ഉടമസ്ഥാവകാശ തരം, ആധാർ നമ്പർ മുതലായവ നല്‍കുക
  7. 7 ഗുണഭോക്താവിന്‍റെ വിശദാംശങ്ങള്‍ - പേര്, ബാങ്ക് വിശദാംശങ്ങൾ മുതലായവ ടൈപ്പ് ചെയ്യുക
  8. 8 നിങ്ങൾക്ക് ലോൺ വേണമെങ്കിൽ, അതെ തിരഞ്ഞെടുത്ത് ആവശ്യമുള്ള ലോൺ തുക എന്‍റർ ചെയ്യുക
  9. 9 അടുത്ത സെക്ഷനിൽ, എംജിനരേഗ ജോബ് കാർഡ് നമ്പറും സ്വച്ഛ് ഭാരത് മിഷൻ നമ്പറും എന്‍റർ ചെയ്യുക
  10. 10 ഫോം സമർപ്പിക്കുക. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കും

പിഎംഎവൈ-ജി യ്ക്ക് അപേക്ഷിക്കാനും സബ്‌സിഡി ലഭ്യമാക്കാനും ആഗ്രഹിക്കുന്ന ആർക്കും ഓൺലൈനിൽ അപേക്ഷിക്കാം, മാർച്ച് 2024 വരെ നീട്ടിയത് പ്രയോജനപ്പെടുത്താം. ഈ ഗവൺമെന്‍റ് ഹൗസിംഗ് സ്കീം രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയില്‍ വസിക്കുന്നവർക്ക് അനവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

പിഎംഎവൈ ഗ്രാമീൺ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എനിക്ക് എങ്ങനെ പിഎംഎവൈ ഗ്രാമീണിന് ഓൺലൈനില്‍ 2022 ന് അപേക്ഷിക്കാം?
  • സന്ദർശിക്കുക ഔദ്യോഗിക പിഎംഎവൈ വെബ്ബ്‍സൈറ്റ്
  • 'ഡാറ്റ എൻട്രി' ക്ലിക്ക് ചെയ്യുക
  • 'പിഎംഎവൈ റൂറൽ ആപ്ലിക്കേഷൻ ലോഗിൻ' തിരഞ്ഞെടുക്കുക
  • പഞ്ചായത്ത് നൽകിയ വിവരങ്ങൾ പ്രകാരം നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും ടൈപ്പ് ചെയ്യുക
  • ആവശ്യമായ ഫീൽഡുകൾ പൂരിപ്പിച്ച് - പേഴ്സണൽ വിശദാംശങ്ങൾ, ഗുണഭോക്തൃ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പർ മുതലായവ സമർപ്പിക്കുക
പിഎംഎവൈ-ജി ആപ്ലിക്കേഷൻ സ്റ്റാറ്റസ് എനിക്ക് എങ്ങനെ പരിശോധിക്കാനാകും?
  • മുകളിലേക്ക് പിഎംഎവൈ വെബ്ബ്‍സൈറ്റ്
  • 'സിറ്റിസൺ അസസ്മെന്‍റ്' ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'നിങ്ങളുടെ വിലയിരുത്തൽ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക' തിരഞ്ഞെടുക്കുക
  • 'ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ്' പേജ് പ്രദർശിപ്പിക്കും. നിങ്ങളുടെ അസസ്സ്മെന്‍റ് ഐഡി കൊണ്ടും/അല്ലാതെയും സ്റ്റാറ്റസ് പരിശോധിക്കാം. നിങ്ങൾ തിരഞ്ഞെടുത്ത ഓപ്ഷൻ അനുസരിച്ച് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക
  • നിങ്ങളുടെ അപേക്ഷാ സ്റ്റാറ്റസ് കാണാൻ 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക
പിഎംഎവൈ റൂറൽ സ്കീമിന് കീഴിൽ നിലവിലുള്ള ഹോം ലോണിന് എനിക്ക് സബ്‌സിഡി ലഭിക്കുമോ?

നിലവിലുള്ള ഹോം ലോണുകൾക്ക് കീഴിൽ അല്ല, പുതിയ ഹോം ലോണുകൾക്ക് മാത്രമാണ് പിഎംഎവൈ സബ്‌സിഡി ക്ലെയിം ചെയ്യാവുന്നത്.

ഹോം ലോൺ എടുത്തതിന് ശേഷം പിഎംഎവൈ- ക്ക് അപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കില്‍, പിഎംഎവൈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അത് പെട്ടെന്ന് ചെയ്യണം. ഇക്കാര്യം നിങ്ങളുടെ ബാങ്ക് അല്ലെങ്കിൽ ലെൻഡറുമായി പരിശോധിക്കുക. അപേക്ഷകന് യോഗ്യത ഉണ്ടെന്ന് കണ്ടെത്തി, വെരിഫിക്കേഷൻ പ്രോസസ് പൂർത്തിയാക്കുമ്പോള്‍ മാത്രമാണ് സബ്‌സിഡി ക്രെഡിറ്റ് ചെയ്യുക.

എന്താണ് പിഎംഎവൈ ഐഡി നമ്പർ?

പിഎംഎവൈ- ക്ക് കീഴിൽ, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, അപേക്ഷകന്‍റെ വിഭാഗം അനുസരിച്ച് ഒരു ഐഡി സൃഷ്ടിക്കും. അത് പിഎംഎവൈ അസസ്സ്മെന്‍റ് ഐഡി ആണ്, ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ അത് വേണം.

എനിക്ക് പിഎംഎവൈ അസസ്മെന്‍റ് ഐഡി എങ്ങനെയാണ് ലഭിക്കുക?
  • സന്ദർശിക്കുക ഔദ്യോഗിക പിഎംഎവൈ വെബ്ബ്‍സൈറ്റ്
  • ഹോം പേജിലെ 'ഗുണഭോക്താവിനെ തിരയുക' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ എന്‍റർ ചെയ്യുക
  • നിങ്ങളുടെ പിഎംഎവൈ അസസ്സ്മെന്‍റ് ഐഡി സൃഷ്ടിക്കുന്നതിന് 'കാണിക്കുക' ബട്ടണ്‍ ക്ലിക്ക് ചെയ്യുക
റൂറല്‍ പിഎംഎവൈ- ക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

പിഎംഎവൈ - ജി-ക്ക് രണ്ട് കാറ്റഗറികളില്‍ അപേക്ഷിക്കാം - മറ്റ് 3 കമ്പോണന്‍റുകള്‍ (ഇഡബ്ലിയുഎസ്, എംഐജി, എല്‍ഐജി), ചേരി നിവാസികള്‍ എന്നിവയ്ക്ക് കീഴിൽ. അപേക്ഷാ ഫോം രണ്ട് പേജുകൾ ഉണ്ട് - ഒന്ന് ആധാർ വിവരങ്ങൾക്ക്, രണ്ടാമത്തെ പേജില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ.

ഗ്രാമ പഞ്ചായത്തിന് പിഎംഎവൈ ബാധകമാണോ?

അതെ. പിഎംഎവൈ-ജി ഗ്രാമപഞ്ചായത്തുകൾക്ക് ബാധകമാണ്. ആപ്ലിക്കേഷൻ വിശദാംശങ്ങൾ ലഭിക്കുന്നതിന് വ്യക്തികൾക്ക് അവരുടെ വാർഡ് അംഗവുമായോ ഗ്രാമപഞ്ചായത്തുമായോ ബന്ധപ്പെടാം. അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭ്യമായ പിഎംഎവൈ ആപ്ലിക്കേഷൻ ഫോം ശരിയായ ഡോക്യുമെന്‍റേഷൻ സഹിതം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക