• ഒരു വ്യക്തി ബാങ്കിൽ നിന്നോ മണി ലെൻഡിംഗ് കമ്പനിയിൽ നിന്നോ പ്രത്യേക പലിശ നിരക്കിൽ എടുക്കുന്ന ഒരു തുകയാണ് ഹോം ലോൺ, ഇത് EMI ആയി എല്ലാ മാസവും തിരിച്ചടയ്ക്കുന്നതാണ്. മണി ലെൻഡിംഗ് കമ്പനി ഹോം ലോണിന് സെക്യൂരിറ്റി ആയി പ്രോപ്പർട്ടി എടുക്കുന്നതാണ്.
• പ്രോപ്പര്‍ട്ടി സ്വഭാവത്തില്‍ വാണിജ്യപരമോ അല്ലെങ്കില്‍ വ്യക്തിപരമോ ആകാം.
• കടം വാങ്ങിയ ആള്‍ക്ക് കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാതെ വരുമ്പോള്‍, പ്രശ്നത്തിലുള്ള പ്രോപ്പര്‍ട്ടി വില്‍പ്പന നടത്തി കുടിശ്ശികയുള്ള ലോണ്‍ തുക വീണ്ടെടുക്കാനുള്ള നിയമപരമായ അവകാശം ലെന്ഡര്ക്കുണ്ട്.
വ്യത്യസ്ത തരം ഹോം ലോണുകൾ:
• ഹോം പര്‍ച്ചേസ് ലോണ്‍: ഒരു വീട് വാങ്ങുന്നതിനുള്ള ലോണാണ് ഇത്.
• ഹോം ഇംപ്രൂവ്മെന്റ് ലോണ്‍: ഈ ലോണ്‍ നിങ്ങളുടെ വീട് റിപ്പയര്‍ ചെയ്യുന്നതിന് അല്ലെങ്കില്‍ നവീകരിക്കുന്നതിന് പോലുമുള്ള ചിലവുകള്‍ ഉള്‍പ്പെടുന്നതാണ്.
• ഹോം കൺസ്ട്രക്ഷൻ ലോൺ: നിങ്ങൾ പുതിയ ഒരു വീട് പണിയുമ്പോൾ ലഭിക്കുന്നതാണ് ഇത്.
• ലാൻഡ് പർച്ചേസ് ലോൺ: ഓരാൾ തന്റെ വീട് പണിയുന്നതിനായി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ ലോൺ പ്രയോജനപ്പെടുത്താം.
• ഹോം എക്സ്റ്റന്‍ഷന്‍ ലോണ്‍: നിങ്ങള്‍ മറ്റൊരു മുറി, ഗ്യാരേജ്, ബാത്ത്റൂം അല്ലെങ്കില്‍ അടുക്കള നിങ്ങളുടെ വീടിനോട് കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഇതിന് വേണ്ടി നിങ്ങള്‍ അപേക്ഷിക്കേണ്ട ലോണാണ് ഇത്. നിങ്ങള്‍ മറ്റൊരു നില കൂടി നിര്‍മ്മിക്കാന്‍ പ്ലാന്‍ ചെയ്യുന്നുവെങ്കിലും ഇത് വളരെ സൗകര്യപ്രദമാണ്.