ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ ഇല്ലാതെ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത എങ്ങനെ തെളിയിക്കാം എന്ന് ഇതാ
പേഴ്സണല്‍ ലോണുകള്‍ അണ്‍സെക്യുവേര്‍ഡായ ഹ്രസ്വകാല ലോണുകളാണ്. ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തിയ ശേഷമാണ് അവ നിങ്ങള്‍ക്ക് നൽകുന്നത്. ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകള്‍ നിങ്ങളുടെ സാമ്പത്തിക ശേഷിയുടെ കൃത്യമായ ചിത്രം വരച്ചുകാട്ടുന്നതിനാല്‍, പേഴ്സണല്‍ ലോണ്‍ തിരിച്ചടവിന് നിങ്ങള്‍ക്ക് മതിയായ ഫണ്ടുകള്‍ ഉണ്ടോ ഇല്ലയോ എന്ന് വിവേചിക്കാന്‍ ലെന്‍ഡര്‍മാര്‍ അവയെ ആശ്രയിക്കുന്നു. അതനുസരിച്ച്, അവർ നിങ്ങളുടെ അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും.
നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത തെളിയിക്കാൻ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ ഇല്ലെങ്കിൽ, ഈ ചെക്ക്‌ലിസ്റ്റ് പിന്തുടർന്ന് അങ്ങനെ ചെയ്യുക.
- FOIR (നിശ്ചിത വരുമാന-ബാധ്യതാ അനുപാതം) കുറവായിരിക്കണം, 50% ൽ കൂടുതൽ ആകരുത്. സമയത്ത് റീപേമെന്‍റ് നടത്തുന്നതിന് നിങ്ങൾക്ക് മതിയായ ഡിസ്പോസബിൾ വരുമാനം ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
- അപ്രൂവലിനായി 685 അല്ലെങ്കിൽ അതിൽ കൂടുതൽ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉറപ്പുവരുത്തുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിങ്ങളുടെ ക്രെഡിറ്റ് വിശ്വാസ്യത കാണിക്കുകയും ലെൻഡർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്നുവെന്ന് ഓർക്കുക.
- പതിവായി ക്രെഡിറ്റ് കാർഡ്, ഇഎംഐ പേമെന്‍റുകൾ നടത്തി കരുത്തുറ്റ ഒരു റീപേമെന്‍റ് ഹിസ്റ്ററി ഉണ്ടാക്കുക. നിങ്ങൾ വിശ്വാസയോഗ്യതയും ഉത്തരവാദിത്തവുമുള്ള വായ്പക്കാരനാണെന്ന് ഇത് തെളിയിക്കുന്നു.
- ശമ്പള സ്ലിപ്പുകൾ സമർപ്പിക്കുക. അവ നിങ്ങൾക്ക് പതിവായി വരുമാനം ലഭിക്കുന്നതിന്‍റെ തെളിവാണ്, അതിനാൽ പേഴ്സണൽ ലോൺ കൃത്യസമയത്ത് പൂർണ്ണമായും തിരിച്ചടയ്ക്കാൻ കഴിയും.
- നിങ്ങൾക്ക് ദീർഘകാലമായി ബന്ധം ഉള്ള ലെൻഡറെ സമീപിക്കുക. അതിലൂടെ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ ഇല്ലാതെ പേഴ്സണൽ ലോൺ ലഭിക്കാനുള്ള സാധ്യത നിങ്ങൾക്ക് വർദ്ധിപ്പിക്കാം. വാസ്തവത്തിൽ, ലെൻഡറുമായി നല്ല ബന്ധമാണ് ഉള്ളതെങ്കിൽ നിങ്ങൾക്ക് ചർച്ച ചെയ്ത് കുറഞ്ഞ ലോൺ പലിശ നിരക്ക് നേടാവുന്നതാണ്.
കൂടാതെ, നിങ്ങൾ മറ്റ് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകളുടെ അഭാവം നികത്തുക. കൂടാതെ, പേഴ്സണൽ ലോൺ ആപ്പ് വഴി നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യാൻ ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും സമർപ്പിക്കുക.
കൂടുതൽ വായിക്കുക: ഡോക്യുമെന്‍റുകൾ ഇല്ലാതെ തൽക്ഷണ ലോൺ എങ്ങനെ ലഭ്യമാക്കാം?