ഒരു ഹോം ലോണ്‍ എടുക്കുന്നത് നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങുന്നത് എളുപ്പമാക്കും. പക്ഷേ, കുറഞ്ഞ പലിശ നിരക്കും മൂല്യവര്‍ദ്ധിത സേവനങ്ങളുമുള്ള ഒരു മികച്ച ഹോം ലോണ്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടെത്തിയേക്കാം. അത്തരം സാഹചര്യത്തില്‍, നിങ്ങളുടെ ഹോം ലോണ്‍ മികച്ച സേവനം വാഗ്ദാനം ചെയ്യുന്ന ലെന്‍ഡറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഒരു ലെന്‍ഡറില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന പ്രോസസാണ് ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്ന് അറിയപ്പെടുന്നത്.
സാധാരണയായി, നിങ്ങളുടെ ഹോം ലോണ്‍ ബാലന്‍സ് ഒരു പുതിയ ലെന്‍ഡറിലേക്ക് മാറ്റുന്നത് നിലവിലുള്ള ലെന്‍ഡറുടെ നിബന്ധനകള്‍ സ്വീകാര്യമല്ലാതെ വരുമ്പോഴും സ്ഥാപനം അത് ചര്‍ച്ച ചെയ്യുന്നതിന് തയ്യാറാകാതെ വരുമ്പോഴുമാണ്. അതേസമയം നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ആവശ്യപ്പെടാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കാം. ബാലന്‍സ് ട്രാന്‍സ്ഫറിനുള്ള ഏറ്റവും സാധാരണമായ കാരണം നിങ്ങള്‍ വലിയ പലിശ നിരക്ക് അടയ്ക്കുന്നതാണ്. കൂടാതെ, കര്‍ശനമായ നിബന്ധനകള്‍, ഒട്ടേറെ അധിക ചാര്‍ജ്ജുകള്‍, മോശം കസ്റ്റമര്‍ സേവനം തുടങ്ങിയ സമ്മിശ്രമായ കാരണങ്ങളുമാകാം.
നിങ്ങളുടെ കാലയളവിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ നടത്തുന്നതാണ് നല്ലത്. തുടക്കത്തില്‍, ഓരോ EMI-യുടെയും പലിശ കംപോണന്റ് പ്രിന്‍സിപ്പല്‍ കംപോണന്റിനേക്കാള് ഏറെ ഉയര്‍ന്നതായിരിക്കും എന്നതാണ് ഇതിന് കാരണം. അതുകൊണ്ട് ഈ കാലയളവില്‍ പലിശ നിരക്ക് താഴ്ന്നിരിക്കുന്നതിന്റെ പരമാവധി ഗുണം നിങ്ങള്‍ക്ക് ലഭിക്കും. ബാലന്‍സ് ട്രാന്‍സ്ഫര്‍ നിര്‍വ്വഹിക്കുന്നതിന് നിങ്ങള്‍ ഒരു ചാര്‍ജ്ജ് നല്‍കേണ്ടതുണ്ടെന്നും, പുതിയ ലെന്‍ഡര്‍ക്ക് ഒരു പ്രോസസിങ്ങ് ഫീസ് അടയ്ക്കേണ്ടതുണ്ടെന്നും ഓര്‍മ്മിക്കുക. അതുകൊണ്ട് ഈ സംഖ്യകള്‍ പരിഗണിക്കുകയും, നിങ്ങളുടെ ആകെ നേട്ടം മനസ്സിലാക്കുകയും ചെയ്തതിന് ശേഷം മാത്രം ഒരു തീരുമാനം എടുക്കുക. ബാലന്‍സ് ട്രാന്‍സ്ഫര്‍ ലാഭം നേടാന്‍ നിങ്ങളെ ശരിക്കും സഹായിക്കും എന്ന് ഉറപ്പ് വരുത്താന്‍ ഇത് നിങ്ങളെ സഹായിക്കും.
നിങ്ങള്‍ക്ക് ആസ്വദിക്കാനാകുന്ന ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറിന്റെ നേട്ടങ്ങളില്‍ ചിലത് താഴെ നല്കിയിരിക്കുന്നു.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറിന്റെ ഗുണങ്ങള്‍ അറിയാം. ഇനി ബജാജ് ഫിന്‍സെര്‍വ് പോലെ സല്‍പ്പേരുള്ള ഒരു NBFC-ല്‍ നിന്ന് അത് ലഭിക്കാനുള്ള പ്രോസസിലേക്ക് നോക്കാം.
നിങ്ങളുടെ നിലവിലുള്ള ലെന്‍ഡര്‍ക്ക് ഒരു അപേക്ഷ സമര്‍പ്പിക്കുക:
നിങ്ങള്‍ ഒരു ബാലന്‍സ് ട്രാന്‍സ്ഫര്‍ ആവശ്യപ്പെടുന്നതിന് തയ്യാറായിരിക്കുമ്പോള്‍, നിങ്ങളുടെ ലെന്‍ഡറെ അപേക്ഷ വഴി അറിയിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഈ അപേക്ഷയിൽ ഒരു കത്ത് അല്ലെങ്കില്‍ ഫോം ഉള്‍പ്പെടുന്നതാണ്. രണ്ട് സാഹചര്യത്തിലും, അപേക്ഷ ശ്രദ്ധയോടെ തയ്യാറാക്കുകയും ട്രാന്‍സ്ഫറിനുള്ള കാരണങ്ങള്‍ പട്ടികപ്പെടുത്തുകയും ചെയ്യുക. ഇത് ഒരു ഫോം ആണെങ്കില്‍, നിങ്ങള്‍ കൃത്യമായി പൂരിപ്പിക്കുന്നു എന്നത് ഉറപ്പാക്കുക.
NOC അല്ലെങ്കില്‍ സമ്മതപത്രം ശേഖരിക്കുക:
നിങ്ങള്‍ ആദ്യത്തെ നടപടിക്രമം പൂര്‍ത്തിയാക്കുമ്പോള്‍, നിങ്ങളുടെ ലെന്‍ഡര്‍ ഒരു നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റുമായി (NOC) അല്ലെങ്കില്‍ സമ്മതപത്രവുമായി തിരികെ വരും. ഈ രേഖ നിര്‍ണ്ണായകമാണ്. നിങ്ങള്‍ അപേക്ഷ ഫയല്‍ ചെയ്യുമ്പോള്‍ പുതിയ ലെന്‍ഡര്‍ ഇത് ആവശ്യപ്പെടും.
നിങ്ങളുടെ രേഖകള്‍ കൈമാറുക:
നിങ്ങള്‍ക്ക് NOC ലഭിച്ചാല്‍ പുതിയ ലെന്‍ഡറെ ബന്ധപ്പെടുകയും, നിങ്ങളുടെ രേഖകൾ എല്ലാം കൈമാറുകയും ചെയ്യാം. NOC, KYC പോലുള്ള ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിന് പുറമേ നിങ്ങളുടെ പ്രോപ്പര്‍ട്ടി പേപ്പറുകളുടെ കോപ്പി, ലോണ്‍ ബാലന്‍സ് സ്റ്റേറ്റ്മെന്റുകള്‍, പലിശ സ്റ്റേറ്റ്മെന്റുകള്‍, ഒരു പൂരിപ്പിച്ച ആപ്ലിക്കേഷന്‍ ഫോം എന്നിവയും സമര്‍പ്പിക്കേണ്ടതുണ്ട്.
പഴയ ലെന്‍ഡറില്‍ നിന്ന് സ്ഥിരീകരണം നേടുക:
നിങ്ങളുടെ എല്ലാ രേഖകളും പുതിയ ലെന്‍ഡര്‍ക്ക് സമര്‍പ്പിച്ചതിന് ശേഷം, നിങ്ങളുടെ ലോണ്‍ അക്കൗണ്ടിന്റെ ക്ലോഷറുമായി ബന്ധപ്പെട്ട അന്തിമ സ്ഥിരീകരണത്തിനായി കാത്തിരിക്കുക. ഇത് നിയന്ത്രിക്കുന്ന നിബന്ധനകള്‍ വഴി ലോണ്‍ കരാര്‍ അവസാനിച്ചു എന്ന് ഇത് സാക്ഷ്യപ്പെടുത്തും.
ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഫീസും അടയ്ക്കുകയും പുതിയതായി ആരംഭിക്കുകയും ചെയ്യുക:
ഇപ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ അവശേഷിക്കുന്നത് പുതിയ ലെന്ഡറുമായുള്ള കരാറില്‍ ഒപ്പിടുകയും കുടിശ്ശികയുള്ള ഫീസ് അടയ്ക്കുകയുമാണ്. ഇത് പൂര്‍ത്തിയായാല്‍, നിങ്ങൾക്ക് അടുത്ത മാസത്തെ പുതിയ ലെന്‍ഡര്‍ക്ക് നൽകാം. ഈ ഘട്ടം ഘട്ടമായുള്ള ഗൈഡ് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ലെന്‍ഡറിലേക്ക് എളുപ്പത്തില്‍ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ നടത്താന്‍ സഹായിക്കും. ഒരിക്കല്‍ ഇത് ചെയ്തു കഴിഞ്ഞാല്‍, നിങ്ങളുടെ പുതിയ ലെന്‍ഡര്‍ വാഗ്ദാനം ചെയ്യുന്ന അഫോഡബിലിറ്റിയും ഫ്ലെക്സിബിലിറ്റിയും പോലുള്ള ആനുകൂല്യങ്ങള്‍ ആസ്വദിക്കാനാവും.