സിബിൽ സ്കോർ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

2 മിനിറ്റ് വായിക്കുക

നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത സൂചിപ്പിക്കുന്ന 300 നും 900 നും ഇടയിലുള്ള ഒരു മൂന്നക്ക നമ്പറാണ് നിങ്ങളുടെ സിബിൽ സ്കോർ. ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും വേഗത്തിലുള്ള അപ്രൂവലും മികച്ച ഡീലുകളും നേടാൻ ഉയർന്ന സ്കോറിന് നിങ്ങളെ സഹായിക്കും. മിക്ക ബാങ്കുകൾക്കും നോൺ-ബാങ്കുകൾക്കും, ലോൺ അപ്രൂവലിന് ആവശ്യമായ മിനിമം ക്രെഡിറ്റ് സ്കോർ 685 അല്ലെങ്കിൽ അതിൽ കൂടുതലാണ്.

എന്നാല്‍, നിങ്ങളുടെ സിബിൽ സ്കോർ അറിയുന്നതിന് മുമ്പ്, സിബിൽ -ന്‍റെ അർത്ഥവും നിങ്ങളുടെ ക്രെഡിറ്റ് ഹെല്‍ത്തിന് അത് എന്തുകൊണ്ടാണ് പ്രധാനമെന്നും അറിയേണ്ടത് അനിവാര്യമാണ്.

CIBIL ന്‍റെ ഒരു അവലോകനം

സിബില്‍ എന്നത് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നതിന്‍റെ ചുരുക്കമാണ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളുടെയും റെക്കോർഡുകൾ സൂക്ഷിക്കുന്ന ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ഇത്.

ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫൈനാൻസ് കമ്പനികൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങൾ ബ്യൂറോയിലേക്ക് സമർപ്പിക്കുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സിബിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (CIR) ഇഷ്യൂ ചെയ്യുകയും കസ്റ്റമറിന് ഒരു ക്രെഡിറ്റ് സ്കോർ നൽകുകയും ചെയ്യുന്നു.

കൂടുതൽ വായിക്കുക: 550-600 സിബിൽ സ്കോറിനുള്ള പേഴ്സണൽ ലോൺ

സാധാരണയായി സിബിൽ സ്കോർ എന്ന് വിവക്ഷിക്കുന്ന ഈ ഡോക്യുമെന്‍റും ഒപ്പമുള്ള ക്രെഡിറ്റ് സ്കോറും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നു, ലോൺ യഥാസമയം തിരിച്ചടയ്ക്കാൻ എത്രമാത്രം സാധ്യതയുണ്ടെന്ന് ലെൻഡറിനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഉയർന്ന സ്കോർ സൂചിപ്പിക്കുന്നത് ലോൺ ഡിഫോള്‍ട്ടിനുള്ള സാധ്യത കുറവാണെന്നാണ് അതേസമയം കുറഞ്ഞ സ്കോർ ക്രെഡിറ്റ്-റിസ്ക്കി ശീലമാണ് സൂചിപ്പിക്കുക.

സിബിൽ ക്രെഡിറ്റ് വിവരങ്ങളുടെ ഒരു ശേഖരം ആണെങ്കിലും, അത് വായ്പാ പ്രവർത്തനത്തിൽ പങ്കാളിയല്ല എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. CIBIL എന്നത് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നതിന്‍റെ ചുരുക്കമാണ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളുടെയും റെക്കോർഡുകൾ നിലനിർത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ഇത്.

ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫൈനാൻസ് കമ്പനികൾ, മറ്റ് ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവ ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങൾ ബ്യൂറോയിലേക്ക് സമർപ്പിക്കുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, CIBIL ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (CIR) എന്ന ഡോക്യുമെന്‍റ് നൽകുകയും കസ്റ്റമറിന് ക്രെഡിറ്റ് സ്കോർ നൽകുകയും ചെയ്യുന്നു.

ഈ ഡോക്യുമെന്‍റും ബന്ധപ്പെട്ട ക്രെഡിറ്റ് സ്കോറും, സാധാരണയായി CIBIL സ്കോർ എന്ന് അറിയപ്പെടുന്നു, നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുകയും ലെൻഡറിനോട് സമയത്ത് നിങ്ങളുടെ ലോൺ തിരിച്ചടയ്ക്കാൻ എത്ര സാധ്യതയുണ്ടെന്ന് പറയുകയും ചെയ്യുന്നു. ഉയർന്ന സ്കോർ ലോൺ അടയ്ക്കുന്നതിന് സാധ്യത കുറവാണെന്ന് സൂചിപ്പിക്കുന്നു, കുറഞ്ഞ സ്കോർ ആണെങ്കില്‍ ക്രെഡിറ്റ്-റിസ്ക്കുള്ള പെരുമാറ്റം സൂചിപ്പിക്കുന്നു.

CIBIL ക്രെഡിറ്റ് വിവരങ്ങളുടെ ശേഖരമാണെങ്കിലും, വായ്പാ പ്രവർത്തനത്തിൽ പങ്കാളിയല്ല എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, അപേക്ഷകന്‍റെ ക്രെഡിറ്റ് പ്രൊഫൈൽ നിർണ്ണയിക്കുന്നതിനും കൂടുതൽ വിശ്വസനീയമായ വായ്പ എടുക്കുന്ന ഉപഭോക്താക്കളെ തിരിച്ചറിയാനും ബാങ്കുകളും ലെൻഡർമാരും ഉപയോഗിക്കുന്ന നിർണായക വിവരങ്ങൾ ഇത് നൽകുന്നു.

CIBIL ൽ നിന്നുള്ള മറ്റ് സേവനങ്ങൾ

നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് പുറമെ, വ്യക്തികൾക്കും കമ്പനികൾക്കുള്ള ക്രെഡിറ്റ് റിപ്പോർട്ടും സിബിൽ നല്‍കും.

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറും നിങ്ങളുടെ വായ്പ എടുക്കുന്ന ചരിത്രം, റീപേമെന്‍റ് ഫ്രീക്വൻസി, റീപേമെന്‍റ് ഡിഫോൾട്ടുകൾ, കാലതാമസം എന്നിവ സംബന്ധിച്ച പ്രധാന വിവരങ്ങളും ഉൾപ്പെടുന്നു. നിങ്ങളുടെ തൊഴിലും കോണ്ടാക്ട് വിശദാംശങ്ങളും സംബന്ധിച്ച ഡാറ്റയും റിപ്പോർട്ട് നിലനിർത്തുന്നു.

ഒരു വ്യക്തിയുടെ റിപ്പോർട്ട് പോലെ, കമ്പനികൾക്കുള്ള CIBIL റിപ്പോർട്ട് കമ്പനിയുടെ ക്രെഡിറ്റ് ചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്നു. ഇതിൽ നിലവിലുള്ള ക്രെഡിറ്റ്, പെൻഡിംഗ് ലോസ്യൂട്ട്, ശേഷിക്കുന്ന തുക എന്നിവ സംബന്ധിച്ച ഡാറ്റയും ഉൾപ്പെടുന്നു. ഫൈനാൻഷ്യൽ സ്ഥാപനങ്ങളിൽ നിന്ന് ബ്യൂറോ ഈ ഡാറ്റ ലഭ്യമാക്കുകയും കാലക്രമേണ സൂക്ഷ്മമായി പരിപാലിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ റീപേമെന്‍റ് ഹിസ്റ്ററി, ക്രെഡിറ്റ് ഉപയോഗ അനുപാതം, നിലവിലുള്ള ലോണുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ നിങ്ങളുടെ CIBIL സ്കോറിനെ സ്വാധീനിക്കും.

വർഷത്തിൽ ഒരിക്കൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ഒരു ടാബ് സൂക്ഷിക്കുന്നതിന് നല്ല രീതിയായി കണക്കാക്കപ്പെടുന്നു. ബജാജ് ഫിൻസെർവിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സൌജന്യമായി പരിശോധിക്കുക. ഏതാനും അടിസ്ഥാന വിവരങ്ങൾ നൽകി നിങ്ങളുടെ സ്കോറിലേക്കും നിങ്ങളുടെ വ്യക്തിഗതമാക്കിയ ക്രെഡിറ്റ് ഹെൽത്ത് റിപ്പോർട്ടിലേക്കും ആക്സസ് നേടുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

750 ന് മുകളിൽ സിബിൽ സ്കോർ ഉണ്ടായിരിക്കുന്നതിന്‍റെ പ്രാധാന്യം എന്താണ്?

നിങ്ങളുടെ സിബിൽ സ്കോർ നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്തിന്‍റെ ഒരു അളവുകോലാണ്. ഈ സ്‌കോർ 300-നും 900-നും ഇടയിലായിരിക്കും, 900 എന്നത് പരമാവധി ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന് 750 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ ഉണ്ടെങ്കിൽ അത് മികച്ചതാണ്. മികച്ച സ്‌കോർ ശ്രേണിയിൽ 750 സ്‌കോർ വരുകയും നിങ്ങൾ വിശ്വസിക്കാവുന്ന വായ്പക്കാരനാണെന്ന് ലെൻഡർമാരെ കാണിക്കുകയും ചെയ്യുന്നു. അങ്ങനെ, 750+ എന്ന സിബിൽ സ്‌കോർ ഉള്ളത് പേഴ്സണൽ ലോണുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും നിങ്ങളെ യോഗ്യരാക്കുന്നതിന് സഹായിക്കും. നിങ്ങളുടെ സ്‌കോറിനെ ബാധിക്കാതെ തന്നെ നിങ്ങളുടെ ഏറ്റവും പുതിയ സിബിൽ സ്‌കോർ സൗജന്യമായി പരിശോധിക്കാം.

എന്താണ് സിബിൽ സ്‌കോർ?

നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്താൻ ഉപയോഗിക്കുന്ന 300 മുതൽ 900 വരെയുള്ള ഒരു മൂന്നക്ക നമ്പറാണ് സിബിൽ സ്കോർ. ക്രെഡിറ്റ് സ്കോർ കണക്കാക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് രീതിയും നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെ റെക്കോർഡായി പ്രവർത്തിക്കുന്ന ട്രാൻസ്‌യൂണിയൻ സിബിൽ റിപ്പോർട്ടിലെ വിവരങ്ങളും കണക്കിലെടുക്കുന്നതാണ്.