550-600 ക്രെഡിറ്റ് സ്കോർ കൊണ്ട് നിങ്ങൾക്ക് പേഴ്സണൽ ലോൺ ലഭിക്കുമോ?

2 മിനിറ്റ് വായിക്കുക

ഫണ്ടുകൾ അനുവദിക്കുമ്പോൾ പരിഗണിക്കുന്ന ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്കോർ. ഈ സ്കോർ 300 നും 900 നും ഇടയിലാണ്. സ്കോർ ഉയർന്നതാണെങ്കിൽ, യോഗ്യത മികച്ചതായിരിക്കും. സാധാരണയായി, 550 മുതൽ 600 വരെയുള്ള സ്കോർ കുറവാണെന്നും, പേഴ്സണൽ ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റാന്‍ അപര്യാപ്തമാണെന്നും കണക്കാക്കപ്പെടുന്നു.

അതിനാൽ, 550 എന്ന സിബിൽ സ്കോറില്‍ പേഴ്സണൽ ലോൺ എടുക്കുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ലളിതമായ ചില ഉപായങ്ങളിലൂടെ അത്തരം സാഹചര്യങ്ങളിൽ ലോൺ ലഭിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്താം. അതിന് മുമ്പ്, പേഴ്സണല്‍ ലോണിന് ആവശ്യമായ സിബിൽ സ്കോര്‍ അറിയേണ്ടതുണ്ട്.

പേഴ്സണല്‍ ലോണിനുള്ള സിബിൽ സ്കോര്‍

മിക്ക ധനകാര്യ സ്ഥാപനങ്ങളും ഒരു പേഴ്സണല്‍ ലോണ്‍ അപ്രൂവ് ചെയ്യുന്നതിന് മുമ്പ് 685 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ക്രെഡിറ്റ് സ്കോര്‍ അല്ലെങ്കില്‍ സിബിൽ സ്കോര്‍ ആവശ്യപ്പെടുന്നു. ചില സാഹചര്യങ്ങളിൽ, വായ്പക്കാരന് മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ/കവിയാൻ കഴിഞ്ഞാൽ മാത്രം ലെൻഡർമാർ കുറഞ്ഞ സിബിൽ സ്കോറിൽ പേഴ്സണൽ ലോൺ അനുവദിക്കുന്നു.
സിബിൽ സ്കോർ ഒരാളുടെ ക്രെഡിറ്റ് ക്ഷമത സൂചിപ്പിക്കുന്നതിനാൽ, സിബിൽ സ്കോർ കുറവാണെങ്കിൽ ലെൻഡർമാർ പലപ്പോഴും പേഴ്സണൽ ലോൺ നല്‍കില്ല. ഒരു പേഴ്സണല്‍ ലോണിന്‍റെ കാര്യത്തില്‍ കുറഞ്ഞ സിബിൽ സ്കോറിന് താഴെപ്പറയുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ട്:

 • ഉയർന്ന പലിശ നിരക്കുകൾ
 • അനുവദിക്കുന്ന തുക കുറവായിരിക്കും
 • ലോണ്‍ അപേക്ഷ നിരസിക്കാനുള്ള സാധ്യത കൂടുതല്‍

അങ്ങനെ, 650 സിബിൽ സ്കോറില്‍ ചില ലെൻഡർമാർ പേഴ്സണൽ ലോൺ അനുവദിച്ചാലും, മേല്‍പ്പറഞ്ഞ പ്രശ്നങ്ങൾ വായ്പക്കാർക്ക് നേരിടാം.
എന്നിരുന്നാലും, ഈ സ്കോർ മെച്ചപ്പെടുത്താനും യോഗ്യത വർദ്ധിപ്പിക്കാനും ഈ ക്രെഡിറ്റിന്‍റെ പ്രത്യേക സവിശേഷതകൾ പ്രയോജനപ്പെടുത്താനും, സ്കോർ കുറയ്ക്കുന്ന ഘടകങ്ങൾ എന്താണെന്ന് അറിഞ്ഞിരിക്കണം.

ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ ഇടയാക്കുന്ന ഘടകങ്ങൾ

താഴ്ന്ന സിബിൽ സ്കോർ കണ്ടെത്താന്‍ ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗം ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക എന്നതാണ്. പോരായ്മകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ അത് സഹായിക്കും.
സിബിൽ സ്കോറിന് സംഭാവന നൽകുന്ന ഘടകങ്ങൾ താഴെപ്പറയുന്നു:

 • റീപേമെന്‍റ് ഹിസ്റ്ററി ക്രെഡിറ്റ് സ്കോറിന്‍റെ 35% ആണ്.
 • ക്രെഡിറ്റ് വിനിയോഗ അനുപാതം ഈ സ്കോറിന്‍റെ 30% ആണ്.
 • ക്രെഡിറ്റുകളുടെ ആരോഗ്യകരമായ മിശ്രണം സിബിൽ സ്കോറിന്‍റെ 10% തീരുമാനിക്കുന്നു.
 • എടുക്കുന്ന ക്രെഡിറ്റ് കാലയളവ് ക്രെഡിറ്റ് സ്കോറിന്‍റെ 15% വരും.
 • സിബിൽ റേറ്റിംഗിന്‍റെ ബാക്കിയുള്ള 10% ക്രെഡിറ്റ് അന്വേഷണങ്ങൾ ആണ്.

ഈ ഘടകങ്ങൾ അറിയുന്നതിലൂടെ, വ്യക്തികൾക്ക് ഈ സ്കോർ മികച്ച രീതിയിൽ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.

നിങ്ങളുടെ സിബിൽ സ്കോർ കേവലം 550 ആണെങ്കിൽ എങ്ങനെ മെച്ചപ്പെടുത്താം?

550 സിബിൽ സ്കോറില്‍ ലെന്‍ഡര്‍ പേഴ്സണല്‍ ലോണ്‍ അപ്രൂവ് ചെയ്തില്ലെന്ന് വരാം. അതിനാൽ, ഈ സ്കോർ മെച്ചപ്പെടുത്താന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പിന്തുടരുക അനിവാര്യമാണ്:

 1. ക്രെഡിറ്റ് കാർഡ് ബില്ലുകൾ യഥാസമയം പൂർണ്ണമായും അടയ്ക്കുക.
 2. നിലവിലുള്ള കടങ്ങൾ മുൻകൂട്ടി ക്ലിയർ ചെയ്യുക.
 3. ഒരേസമയം പല ക്രെഡിറ്റുകൾക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക.
 4. 30% ന് താഴെയുള്ള ഒരു ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തുക.
 5. ക്രെഡിറ്റ് ഹിസ്റ്ററി ദീർഘിപ്പിക്കാന്‍ പഴയ അക്കൗണ്ട് വിശദാംശങ്ങൾ സൂക്ഷിക്കുക.
 6. വർഷത്തിൽ കുറഞ്ഞത് രണ്ട് തവണ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക.
 7. നിങ്ങളുടെ സിബിൽ റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കില്‍ ഉടൻ ഒരു ചോദ്യം ഉന്നയിക്കുക.

ബജാജ് ഫിൻസെർവ് കസ്റ്റമേർസിനെ അതിന്‍റെ വെബ്സൈറ്റ് വഴി അവരുടെ ക്രെഡിറ്റ് സ്കോറുകൾ പരിശോധിക്കാൻ അനുവദിക്കുന്നു. പേഴ്സണൽ ലോണിന് എളുപ്പത്തിൽ പാലിക്കാവുന്ന യോഗ്യതാ മാനദണ്ഡങ്ങളും താങ്ങാനാവുന്ന പലിശ നിരക്കും ഇത് വാഗ്ദാനം ചെയ്യുന്നു.
അപ്പോള്‍, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി നിറവേറ്റിയാലും ഇല്ലെങ്കിലും 550 സിബില്‍ സ്കോറില്‍ ഒരു പേഴ്സണല്‍ ലോണിന് അപ്രൂവല്‍ ലഭിക്കുക എളുപ്പമല്ലെന്ന് വ്യക്തമാണ്. അതിനാൽ, ഈ സ്കോറും മൊത്തത്തിലുള്ള യോഗ്യതയും മെച്ചപ്പെടുത്തുന്നതിന് നല്ല സാമ്പത്തിക ശീലങ്ങൾ സ്വീകരിക്കുകയാണ് ബുദ്ധി.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക