എംപി ഭൂലേഖ് ലാൻഡ് റെക്കോർഡ്

2 മിനിറ്റ് വായിക്കുക

സംസ്ഥാനത്തിന്‍റെ വിവിധ ഉപ-ന്യായാധികാര പരിധികള്‍ക്ക് കീഴില്‍ അവകാശ രേഖകള്‍, വില്‍പ്പന പ്രമാണങ്ങള്‍, ടെനന്‍സികള്‍ തുടങ്ങിയവയുടെ രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ആര്‍ക്കൈവ് ചെയ്ത ഡാറ്റാബേസുകളാണ് സംസ്ഥാന ലാന്‍ഡ് റിക്കാര്‍ഡുകള്‍. മധ്യപ്രദേശ് സംസ്ഥാനത്തിന്, പൗരന്മാർക്ക് ഓൺലൈൻ പോർട്ടൽ ഭുലേഖ് വഴി MP ലാൻഡ് റെക്കോർഡുകൾ ആക്സസ് ചെയ്യാൻ കഴിയും.

അവകാശങ്ങൾ, പ്ലോട്ട് സ്റ്റാറ്റസ്, ഖതൌണി കോഡ് തുടങ്ങിയ എല്ലാ റെക്കോർഡുകളും ഈ പോർട്ടലിൽ ലഭ്യമാണ്. ഏതെങ്കിലും അന്വേഷണങ്ങൾക്കോ ഭൂമി/വസ്തു പ്രശ്നങ്ങൾക്കോ വ്യക്തികൾ വിവിധ സർക്കാർ വകുപ്പുകൾ സന്ദർശിക്കേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുകയാണ് വെബ്സൈറ്റ് ലക്ഷ്യമിടുന്നത്.

എംപിയിൽ ലാൻഡ് റെക്കോർഡുകൾ ഓൺലൈനിൽ ആക്സസ് ചെയ്യാനുള്ള ഘട്ടങ്ങൾ

  • MP ഭൂലേഖിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • 'സൌജന്യ സർവ്വീസ്' ടാബിൽ ക്ലിക്ക് ചെയ്യുക
  • ഖസ്ര/ ബി1/ മാപ്പ്' തിരഞ്ഞെടുക്കുക’
  • ആവശ്യമായ വിവരങ്ങൾ നൽകുക:
  • ജില്ല
  • തഹസിൽ
  • വില്ലേജ്
  • ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക:
  • ഖസ്ര നമ്പർ
  • ഖാത്ത നമ്പർ
  • 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക

എന്‍റർ ചെയ്ത വിവരങ്ങൾ അനുസരിച്ച്, പ്രസക്തമായ MP ലാൻഡ് റെക്കോർഡ് വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നതാണ്. റിക്കോർഡുകൾ കാണാൻ ഉപയോക്താക്കൾക്ക് ഈ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നോ പലതോ തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക