ഇൻസ്റ്റ ഇഎംഐ കാർഡ് യോഗ്യതയും ഡോക്യുമെന്‍റുകളും

ഞങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ അറിയാൻ വായിക്കുക

യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും

താഴെപ്പറയുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം കാലം ആർക്കും ഇൻസ്റ്റ ഇഎംഐ കാർഡ് ലഭിക്കും. നിങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, നിങ്ങളുടെ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾക്ക് ഒരു കൂട്ടം ഡോക്യുമെന്‍റുകൾ ആവശ്യമാണ്.

യോഗ്യതാ മാനദണ്ഡം

 • ദേശീയത: ഇന്ത്യൻ
 • വയസ്: 21 വയസ്സ് മുതൽ 65 വയസ്സ് വരെ
 • വരുമാനം: നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം

ആവശ്യമായ ഡോക്യുമെന്‍റുകൾ

 • പാൻ കാർഡ്
 • അഡ്രസ് പ്രൂഫ്
 • റദ്ദാക്കിയ ചെക്ക്
 • ഒപ്പിട്ട ഇസിഎസ് മാൻഡേറ്റ്

കൂടുതൽ വിവരങ്ങൾ

നിങ്ങൾക്ക് ഇൻസ്റ്റ ഇഎംഐ കാർഡ് ലഭിക്കുമോ എന്ന് തീരുമാനിക്കാൻ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യമാണ്.

നിങ്ങളുടെ യോഗ്യതയും കാർഡ് പരിധിയും പരിശോധിക്കാൻ ഈ ഘടകങ്ങൾ പരിഗണിക്കുന്നു.

 1. പ്രായം: 21 നും 65 നും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കൾക്ക് ഇൻസ്റ്റ ഇഎംഐ കാർഡ് ലഭിക്കാൻ യോഗ്യതയുണ്ട്.
 2. സ്ഥിര വരുമാന സ്രോതസ്സ്: നിങ്ങളുടെ പ്രതിമാസ വരുമാനം അനുസരിച്ച് നിങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡ് പരിധി നിർണ്ണയിക്കുന്നതാണ്. എന്നിരുന്നാലും ഇതിൽ ഒരു പ്രശ്നം ഉണ്ട്. നിങ്ങൾക്ക് ഇതിനകം നിരവധി ലോണുകൾ എടുത്തിട്ടുണ്ടെങ്കിൽ, അവയിൽ ഒന്ന് തീർപ്പാക്കുന്നതുവരെ നിങ്ങൾക്ക് കുറഞ്ഞ പരിധി നൽകാനിടയുണ്ട്.
 3. നഗരം: നിങ്ങൾ താമസിക്കുന്ന നഗരത്തെ ആശ്രയിച്ച്, നിങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡ് പരിധി വ്യത്യാസപ്പെടാം. വലിയ നഗരങ്ങൾക്ക് പലപ്പോഴും ചെറിയ നഗരങ്ങളേക്കാൾ ഉയർന്ന വരുമാനമുണ്ടെന്ന കാരണത്താലാണിത്.
 4. ക്രെഡിറ്റ് റേറ്റിംഗ്: ഞങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് നിർണായകമായ പരിഗണന നൽകുന്ന ഒന്നാണ്. ക്രെഡിറ്റ് ബ്യൂറോകൾ (ട്രാൻസ്‌യൂണിയൻ, സിബിൽ, എക്സ്പീരിയൻ മുതലായവ) എന്നറിയപ്പെടുന്ന നിരവധി സ്ഥാപനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്നതിന് നിങ്ങളുടെ എല്ലാ ലോണുകളും ക്രെഡിറ്റ് കാർഡുകളും ട്രാക്ക് ചെയ്യുകയും പേമെന്‍റുകളുടെ ചരിത്രം സൂക്ഷിക്കുകയും ചെയ്യുന്നു. മികച്ച ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് കാർഡും അനുവദിച്ച പരിധിയും ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഞങ്ങളുടെ അപേക്ഷകൾക്ക്, 750 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ ആവശ്യമാണ്.
 5. തിരിച്ചടവ് ചരിത്രം: കൃത്യസമയത്ത് ഇഎംഐകൾ തിരിച്ചടയ്ക്കുന്നത് ആരോഗ്യകരമായ ഒരു ശീലവും സാമ്പത്തിക ഉത്തരവാദിത്തത്തിൻ്റെ അടയാളവുമാണ്. നിങ്ങളുടെ ഇഎംഐ കൃത്യസമയത്ത് അടയ്ക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിക്കുന്നു. നിങ്ങൾ പ്രതിമാസ പേമെന്‍റ് നടത്താത്തപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നു.

നിങ്ങൾ തിരയുന്നത് ഇപ്പോഴും കണ്ടെത്തിയില്ലേ?? ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

ഇൻസ്റ്റ ഇഎംഐ കാർഡിന് എങ്ങനെ അപേക്ഷിക്കാം

ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

 1. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക.
 2. നിങ്ങളുടെ മുഴുവൻ പേര്, പാൻ, ജനന തീയതി, പിൻ കോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
 3. നിങ്ങളുടെ തൊഴിൽ തരവും ലിംഗത്വവും തിരഞ്ഞെടുക്കുക.
 4. നിങ്ങളുടെ കാർഡ് പരിധി അറിയാൻ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 5. നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ ഡിജിലോക്കർ ഉപയോഗിച്ച് നിങ്ങളുടെ കെവൈസി വെരിഫൈ ചെയ്യുക.
 6. വിജയകരമായ കെവൈസിക്ക് ശേഷം, രൂ. 530 ഒറ്റത്തവണ ജോയിനിംഗ് ഫീസായി അടയ്ക്കുക.
 7. 'ഇപ്പോൾ ആക്ടിവേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് ഇ-മാൻഡേറ്റ് പ്രോസസ് പൂർത്തിയാക്കുന്നതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‍സി കോഡും എന്‍റർ ചെയ്യുക.
 8. വിജയകരമായ ഇ-മാൻഡേറ്റ് രജിസ്ട്രേഷന് ശേഷം, നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ തയ്യാറാണ്.

ശ്രദ്ധിക്കുക: നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണോ അല്ലെങ്കിൽ ഞങ്ങളുമായി നിലവിൽ ബന്ധം ഉണ്ടോ എന്നതിനെ ആശ്രയിച്ച് ഓൺലൈൻ പ്രോസസ് വ്യത്യാസപ്പെടാം.