കുറഞ്ഞ സിബിൽ സ്കോർ ഉപയോഗിച്ച് നിങ്ങൾക്ക് എങ്ങനെ ലോൺ ലഭിക്കുമെന്ന് ഇതാ

2 മിനിറ്റ് വായിക്കുക

ഒരു പേഴ്സണല്‍ ലോണ്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുകയും അനേകം മാര്‍ഗ്ഗങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍, മതിയായ ഫണ്ടുകള്‍ വേഗത്തില്‍ ലഭിക്കുന്നതിന് നിങ്ങള്‍ ഏതാനും മാനദണ്ഡങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. ഉദാഹരണത്തിന്, പേഴ്സണൽ ലോൺ അപ്രൂവലിന് ഉയർന്ന സിബിൽ സ്കോർ അത്യാവശ്യമാണ്.

നിങ്ങളുടെ ക്രെഡിറ്റ്, റീപേമെന്‍റ് ചരിത്രം എന്നിവ അനുസരിച്ച് നിങ്ങളുടെ സിബിൽ സ്കോർ 300 നും 900 നും ഇടയിലാണ്. ഇത് ഒരു പേഴ്സണൽ ലോണിന് 750 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം. കൊലാറ്ററൽ ഇല്ലാത്തതിനാൽ, ലെൻഡറിന് നിങ്ങളുടെ റീപേമെന്‍റ് ശേഷി ഉറപ്പാക്കുന്നതിന് ഉയർന്ന സ്കോർ ആവശ്യമാണ്.

കൂടുതൽ വായിക്കുക: 550-600 സിബിൽ സ്കോറിനുള്ള പേഴ്സണൽ ലോൺ

'സിബില്‍ ഡിഫോൾട്ടർ' എന്നൊന്ന് ഇല്ലെങ്കിലും, നിങ്ങൾക്ക് സിബില്‍ സ്കോർ കുറവായെന്ന് വരാം. അത്തരം സാഹചര്യത്തിൽ, മറ്റ് രീതിയില്‍ അത് നികത്തിയില്ലെങ്കില്‍ നിങ്ങൾക്ക് പേഴ്സണൽ ലോൺ അപ്രൂവൽ ലഭിക്കാൻ സാധ്യതയില്ല.

സിബില്‍ സ്കോർ കുറവായാലും പേഴ്സണൽ ലോൺ അപ്രൂവലിനുള്ള സാധ്യത വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഇതാ:

സഹ അപേക്ഷ: ഉയർന്ന സിബിൽ സ്കോർ ഉള്ള സഹ അപേക്ഷകനൊപ്പം അപേക്ഷിക്കുക. ഇത് നിങ്ങളുടെ യോഗ്യത വർദ്ധിപ്പിക്കുകയും ലെൻഡറിന്‍റെ റിസ്ക്ക് കുറച്ച് നിങ്ങൾക്ക് ഫണ്ടുകളിലേക്ക് ആക്സസ് നൽകുകയും ചെയ്യും.

മതിയായ വരുമാനം കാണിക്കുക: മറ്റ് യോഗ്യതാ മാനദണ്ഡം പാലിക്കുന്നതിന് പുറമെ, റീപേമെന്‍റിന് മതിയായ വരുമാനം നിങ്ങൾക്ക് ഉണ്ടെന്ന് കാണിക്കുക. കൂടാതെ, നിങ്ങൾക്ക് സ്ഥിരമായി വരുമാനം ലഭിക്കുന്നത് എടുത്തുകാണിക്കുക.

ഉയർന്ന പലിശ നിരക്ക് സ്വീകരിക്കുക: വർദ്ധിച്ച റിസ്ക്ക് മറികടക്കാൻ ഒരു ലെൻഡർ നിങ്ങൾക്ക് ഉയർന്ന പലിശ നിരക്കിൽ മാത്രമേ ഒരു പേഴ്സണൽ ലോൺ ഓഫർ ചെയ്യാൻ സാധ്യതയുള്ളു. നിങ്ങളുടെ ബജറ്റ് അനുവദിച്ചാൽ അത്തരം ലോൺ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്തുക: സിബില്‍ സ്കോർ 750 ലേക്ക് വര്‍ധിപ്പിക്കുക, എന്നിട്ട് ലോണിന് അപേക്ഷിക്കുക.

സിബില്‍ സ്കോർ കുറവ് നികത്താന്‍, പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ഈ ടിപ്സില്‍ ഒന്നോ അതിൽ കൂടുതലോ പിന്തുടരുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക