ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ അപേക്ഷകരുടെ സിബിൽ സ്കോര്‍ പരിശോധിക്കുമോ?

2 മിനിറ്റ് വായിക്കുക

നിങ്ങളുടെ ക്രെഡിറ്റ് വിശ്വാസ്യതയുടെ പ്രതിഫലനവും നിങ്ങളുടെ ലോൺ യോഗ്യത നിർണ്ണയിക്കുന്ന പ്രധാന മാനദണ്ഡവുമാണ് നിങ്ങളുടെ സിബിൽ സ്കോർ. ഒരു പേഴ്സണല്‍ ലോണിന് വേഗത്തിലുള്ള അപ്രൂവല്‍ ലഭിക്കുന്നതിന് മികച്ച സിബിൽ സ്കോര്‍ പ്രധാനമാണ്.

മറ്റ് പ്രമുഖ ഫൈനാൻഷ്യൽ സ്ഥാപനങ്ങളെപ്പോലെ, ബജാജ് ഫിൻസെർവ് നിങ്ങളുടെ സിബിൽ സ്കോർ ഒരു പ്രധാന യോഗ്യതാ മാനദണ്ഡമായി പരിഗണിക്കുന്നു. ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് യോഗ്യത നേടുന്നതിന്, നിങ്ങള്‍ക്ക് കുറഞ്ഞത് 685 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ക്രെഡിറ്റ് സ്കോര്‍ ഉണ്ടായിരിക്കണം.

എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, നിങ്ങൾ മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും സിബിൽ സ്‌കോർ അൽപ്പം കുറവാണെങ്കിൽ, ഇന്‍റേണൽ പോളിസികൾ അനുസരിച്ച് നിങ്ങൾക്ക് പേഴ്സണൽ ലോൺ ലഭിച്ചേക്കാം. നിങ്ങൾക്ക് സിബിൽ ലോഗിൻ പേജ് സന്ദർശിച്ച് നിങ്ങളുടെ സ്കോർ അറിയാൻ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക