ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനുള്ള ഡോക്യുമെന്‍റുകൾ

നിങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ പ്രക്രിയ എളുപ്പമാക്കാൻ, ആവശ്യമായ ഡോക്യുമെന്‍റുകളുടെ വിപുലമായ പട്ടിക ഇതാ. നടപടിക്രമത്തിന്‍റെ അവസാനം മുതൽ തുടക്കം വരെ ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും ഈ ലിസ്റ്റിൽ ഉൾക്കൊള്ളുന്നു. രണ്ട് ലെന്‍ഡര്‍മാര്‍ ഈ പ്രോസസില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, നിങ്ങള്‍ ചില പ്രത്യേക രേഖകള്‍ നിലവിലുള്ള ലെന്‍ഡറില്‍ നിന്ന് വാങ്ങുകയും പുതിയ ലെന്‍ഡര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം.

നിങ്ങളുടെ നിലവിലുള്ള ലെൻഡറിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്

  1. സമ്മതപത്രം
    നിങ്ങളുടെ നിലവിലുള്ള ലെന്‍ഡര്‍ക്ക് ഹോം ലോണ്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അവരെ അറിയിക്കുന്ന ഒരു ഔപചാരികമായ കത്ത് സമര്‍പ്പിക്കുകയും, സമ്മതപത്രത്തിനായി ആവശ്യപ്പെടുകയും ചെയ്യണം.
     
  2. നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്
    നിങ്ങളുടെ നിലവിലുള്ള ലെന്‍ഡര്‍ക്ക് നിങ്ങളുടെ ഹോം ലോണ്‍ പുതിയ ലെന്‍ഡറിലേക്ക് മാറ്റുന്നതിന് പ്രശ്നമില്ല എന്ന് പ്രസ്താവിക്കുന്ന ഒരു ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ അല്ലെങ്കില്‍ ഒരു NOC.
     
  3. ഫോര്‍ക്ലോഷര്‍ കത്ത് 
    അവസാനമായി, ഒരു ഫോര്‍ക്ലോഷര്‍ കത്ത് നിങ്ങളുടെ ഹോം ലോണ്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ ഫോര്‍ക്ലോസ് ചെയ്തു എന്നും ബാക്കിയുള്ള ബാലന്‍സ് ഇല്ല എന്നും പ്രസ്താവിക്കുന്നു. നിങ്ങളുടെ പുതിയ ലെന്‍ഡര്‍ ബാക്കിയുള്ള കുടിശ്ശികയായ ലോണ്‍ തുക നിലവിലുള്ള ലെന്‍ഡര്‍ക്ക് നല്‍കുമ്പോള്‍ ഈ കത്ത് ലഭിക്കും.
     
  4. ഹോം ലോണ്‍ സ്റ്റേറ്റ്‍മെന്‍റ്
    നിങ്ങളുടെ EMI റീപേമെന്‍റ് ട്രാക്ക് റെക്കോഡ് പ്രദര്‍ശിപ്പിക്കുന്ന ഹോം ലോണിന്‍റെ ഒരു സ്റ്റേറ്റ്‍മെന്‍റ് ശേഖരിക്കുക. ഈ സ്റ്റേറ്റ്‍മെന്‍റിലും ബാക്കിയുള്ള ലോണ്‍ തുക ഉണ്ടായിരിക്കും.
     
  5. പ്രോപ്പര്‍ട്ടി രേഖകള്‍
    നിങ്ങളുടെ നിലവിലുള്ള ലെന്‍ഡറില്‍ നിന്ന് പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ നിങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്.
     
  6. പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍
    ഒരു ഹോം ലോണ്‍ എടുക്കുമ്പോള്‍ നിങ്ങള്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ സമര്‍പ്പിക്കണം. പെന്‍ഡിങ്ങായ ചെക്കുകള്‍ ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കുക.

നിങ്ങള്‍ പുതിയ ലെന്‍ഡര്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍

1. കെവൈസി ഡോക്യുമെന്‍റുകൾ

ഇത് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ നടത്തുന്ന ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. താഴെ പറഞ്ഞിരിക്കുന്ന ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ കുറഞ്ഞത് ഒരു രേഖയെങ്കിലും നല്‍കണം:

  • വോട്ടേഴ്സ് ID
  • ഡ്രൈവിംഗ് ലൈസന്‍സ്
  • NREGA നല്‍കിയ ജോബ് കാര്‍ഡ്
  • ആധാർ കാർഡ്
  • PAN കാര്‍ഡ് (PAN കാര്‍ഡ് ഒരു ഐഡന്‍റിറ്റി തെളിവായി മാത്രം)

2. അഡ്രസ് പ്രൂഫ്

ഇത് നിങ്ങളുടെ മേല്‍വിലാസ വിവരങ്ങള്‍ വെരിഫൈ ചെയ്യുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ നിന്ന് കുറഞ്ഞത് ഒരു രേഖയെങ്കിലും നല്‍കണം:

  • പാസ്സ്പോർട്ട്
  • വോട്ടേഴ്സ് ID കാര്‍ഡ്
  • ഡ്രൈവിംഗ് ലൈസന്‍സ്
  • ആധാർ കാർഡ്

3. ഫൈനാന്‍ഷ്യല്‍ രേഖകള്‍

ഇത് നിങ്ങളുടെ റീപേമെന്‍റ് ശേഷിയും വരുമാന സ്രോതസ്സും വെരിഫൈ ചെയ്യുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം:

  • ഫോം 16
  • ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകള്‍
  • ശമ്പള അക്കൗണ്ടിന്‍റെ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകള്‍

4. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍

ഇത് നിങ്ങളുടെ പ്രോപ്പര്‍ട്ടി വാങ്ങിയത് വെരിഫൈ ചെയ്യുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം:

  • പ്രോപ്പര്‍ട്ടി വാങ്ങിയതിന്‍റെ രേഖകള്‍ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍
  • ഡെവലപ്പര്‍/ഹൗസിങ്ങ് സൊസൈറ്റിയില്‍ നിന്നുള്ള NOC
  • രജിസ്ട്രേഷന്‍, സ്റ്റാംപ് ഡ്യൂട്ടി പേമെന്‍റുകള്‍

5. നിങ്ങളുടെ നിലവിലുള്ള ഹോം ലോണിന്‍റെ രേഖകള്‍‌

നിങ്ങളുടെ നിലവിലുള്ള ലോണ്‍ വിശദാംശങ്ങളും, ലെന്‍ഡര്‍ക്ക് ഹോം ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ എതിര്‍പ്പ് ഉണ്ടോ എന്നും വെരിഫൈ ചെയ്യുന്നതിനായാണ് ഇത്. നിങ്ങള്‍ ഈ രേഖകള്‍ നിലവിലുള്ള ലെന്‍ഡറില്‍ നിന്ന് ശേഖരിക്കുകയും പുതിയ ലെന്‍ഡര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം:

  • നിങ്ങളുടെ ലോണ്‍ അനുമതി കത്ത് അല്ലെങ്കില്‍ നിലവിലുള്ള ലെന്‍ഡറുമായുള്ള ലോണ്‍ കരാര്‍
  • നിങ്ങളുടെ നിലവിലുള്ള ലെന്‍ഡറില്‍ നിന്നുള്ള അപ്രൂവലുകള്‍ (സമ്മതപത്രം NOC, ഫോര്‍ക്ലോഷര്‍ കത്ത്)
  • ഇതുവരെയുള്ള ഹോം ലോണ്‍ സ്റ്റേറ്റ്‍മെന്‍റ്
    മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ യഥാസ്ഥാനത്ത് ഉണ്ടായിരിക്കുകയും വെരിഫൈ ചെയ്യുകയും ചെയ്തെങ്കില്‍, നിങ്ങളുടെ ബാലന്‍സ് ട്രാന്‍സ്ഫര്‍ പ്രോസസ്സ് എളുപ്പമായിരിക്കും.

നിങ്ങള്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ രേഖകളുടെ പട്ടിക ശ്രദ്ധിക്കുകയും അവ ശേഖരിക്കാന്‍ ആരംഭിക്കുകയും ചെയ്യുക.