ബദൽ കെവൈസി ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് പേഴ്സണൽ ലോണിന് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയുക
നിരവധി ട്രാൻസാക്ഷനുകൾക്കുള്ള അനിവാര്യമായ ഡോക്യുമെന്‍റാണ് നിങ്ങളുടെ പാൻ കാർഡ്. രൂ. 50,000 ന് മുകളിലുള്ള ഏതെങ്കിലും നിക്ഷേപം, ഡിപ്പോസിറ്റ് അല്ലെങ്കിൽ ട്രാൻസാക്ഷൻ നടത്തുന്നതിന് അല്ലെങ്കിൽ രൂ.5 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾ അല്ലെങ്കിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ അത് സമർപ്പിക്കേണ്ടതുണ്ട്. അതുപോലെ, ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനോ പേഴ്സണൽ ലോൺ എടുക്കാനോ അല്ലെങ്കിൽ ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനോ നിങ്ങളുടെ പാൻ കാർഡ് സമർപ്പിക്കേണ്ടതുണ്ട്.
സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനും തട്ടിപ്പ് തടയാനും അധികാരികൾ ഇത് ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ പാൻ സമർപ്പിക്കാതെ സാധാരണഗതിയിൽ നിങ്ങൾക്ക് ലോൺ ലഭിക്കില്ല. എന്നിരുന്നാലും, ചില ലെന്‍ഡര്‍മാര്‍ പാൻ ഇല്ലാതെ ലോണ്‍ നൽകാറുണ്ട്. നിങ്ങൾക്ക് അത് ആവശ്യമുണ്ടെങ്കിൽ ഈ ടിപ്പുകൾ പിന്തുടരുക.
- ആവശ്യമായ മറ്റ് ഡോക്യുമെന്‍റുകൾ, പ്രത്യേകിച്ച് നിങ്ങളുടെ ആധാർ കാർഡും സ്ഥിര വിലാസ തെളിവും സമർപ്പിക്കുക.
- സാലറി സ്ലിപ്പുകളും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകളും ലെൻഡർമാർക്ക് നിങ്ങളുടെ കഴിഞ്ഞതും നിലവിലുള്ളതുമായ സാമ്പത്തിക സ്ഥിതിയും തിരിച്ചടവ് ശേഷിയും സംബന്ധിച്ച് കൃത്യത നൽകുന്നു. PAN കാര്‍ഡ് ഇല്ലാതെ പേഴ്സണല്‍ ലോണ്‍ നേടാന്‍ ഉറപ്പുള്ള ഒരു പ്രതിമാസ വരുമാനം നിങ്ങളെ സഹായിക്കും.
- കുറഞ്ഞ വരുമാന അനുപാതം (ഫോയിർ) ഏറ്റവും മികച്ചതാണ്. നിങ്ങളുടെ എല്ലാ നിശ്ചിത പ്രതിമാസ ബാധ്യതകളും തീർത്ത ശേഷം ലോൺ തിരിച്ചടയ്ക്കാൻ മതിയായ പണം ഉണ്ടെന്ന് ഇത് കാണിക്കുന്നു. നിങ്ങളുടെ ഫോയിർ 50% ൽ അധികം ആണെങ്കിൽ, പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അത് കുറയ്ക്കുക.
- നിങ്ങളുടെ ക്രെഡിറ്റ് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനാൽ 685 അല്ലെങ്കിൽ അതിൽ കൂടുതൽ സിബിൽ സ്കോർ ലോൺ അപ്രൂവലിന് നിർണ്ണായകമാണ്. അതിലുപരി, മികച്ച പേഴ്സണല്‍ ലോൺ പലിശ നിരക്കുകള്‍ നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.
പാൻ ഇല്ലാതെ ലോൺ ലഭിക്കാൻ ഈ നടപടികൾ നിങ്ങളെ സഹായിക്കും. പാൻ കാർഡിന്‍റെ അഭാവം നികത്താന്‍, യോഗ്യതയും ഡോക്യുമെന്‍റേഷനും സംബന്ധിച്ച എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പായും പാലിക്കണം. മാത്രമല്ല, എന്‍ബിഎഫ്സി-കളുടെ കാര്യത്തില്‍ യോഗ്യതാ മാനദണ്ഡം ലളിതവും ഡോക്യുമെന്‍റേഷൻ ആവശ്യകതകള്‍ പരിമിതവും ആയതിനാല്‍, ബാങ്കിന് പകരം ഒരു എന്‍ബിഎഫ്‌സി- യെ സമീപിക്കുക. ഉദാഹരണത്തിന്, ബജാജ് ഫിന്‍സെര്‍വ് ഓണ്‍ലൈനായി രൂ. 40 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇപ്പറയുന്നവയുടെ അത്യാവശ്യ വിശദാംശങ്ങൾ മാത്രം സമർപ്പിച്ച് നിങ്ങൾക്ക് അപേക്ഷിക്കാം.