പേഴ്സണൽ ലോൺ

പേഴ്‌സണൽ ലോണിന് CIBIL സ്‌കോർ എങ്ങനെയാണ് പരിശോധിക്കുന്നത്?

പേഴ്‌സണൽ ലോണിന് CIBIL സ്‌കോർ എങ്ങനെയാണ് പരിശോധിക്കുന്നത്?

ഇന്ത്യയിലെ സാമ്പത്തിക ഉപഭോക്താക്കളുടെ ലോൺ തിരിച്ചടവ് ചരിത്രങ്ങൾ ട്രാക്കു ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനിയാണ് ട്രാൻസ് യൂണിയൻ CIBIL.
നിങ്ങളുടെ CIBIL സ്കോര്‍ എന്നത് 300 മുതല്‍ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ്,നിങ്ങളുടെ ക്രെഡിറ്റ് മൂല്യവും നിങ്ങളുടെ സമയാസമയത്തെ നിങ്ങളുടെ ലോണ്‍ തിരിച്ചടവ് സാധ്യതയും കണക്കാക്കാന്‍ ബാങ്കുകളും, NBFC യും ഉപയോഗിക്കുന്നതാണ് ഇത്.

ഈ സ്റ്റെപ്പുകൾ പിന്തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ CIBIL സ്‌കോർ പരിശോധിക്കാം:

  1. സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു ഫോം പൂരിപ്പിച്ചു കൊണ്ട് നിങ്ങൾക്ക് പ്രക്രിയ ആരംഭിക്കാൻ കഴിയും.
  2. പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പർ എന്നിവ പോലുള്ള നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുക.
  3. നിങ്ങൾക്ക് ഒരു CIBIL ട്രാൻസ്യൂണിയന്‍ സ്കോറും നിങ്ങളുടെ CIR (ക്രെഡിറ്റ് ഇൻഫോർമേഷൻ റിപ്പോർട്ടും) ആവശ്യമെങ്കിൽ ഒരു നാമമാത്ര ഫീസ്‌ നല്‍കണം.
  4. നിങ്ങൾ ഫോം സബ്മിറ്റ് ചെയ്യുകയും പേയ്മെന്റ് നടത്തുകയും ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ CIBIL സ്കോർ, റിപ്പോർട്ട് എന്നിവ നിങ്ങൾക്ക് മെയിൽ ചെയ്യപ്പെടും

നിങ്ങളുടെ CIBIL സ്കോര് ഓഫ്‍ലൈനായി അറിയാനായി, CIBIL മുംബൈ ഓഫീസിലേക്ക് നിങ്ങളുടെ രേഖകളും ഫീസ് ഡിമാന്ഡ് ഡ്രാഫ്റ്റ് ആയും അയച്ചുകൊണ്ട് നിങ്ങള്ക്ക് അപേക്ഷിക്കാം.