ആമുഖം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ മാസ്റ്റർ ഡയറക്ഷൻ നം. DNBR.PD.008/03.10.119/2016-17 നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനി - സിസ്റ്റമിക്കലി പ്രധാനപ്പെട്ട നോൺ-ഡിപ്പോസിറ്റ് ടേക്കിംഗ് കമ്പനി, ഡിപ്പോസിറ്റ് ടേക്കിംഗ് കമ്പനി (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ, 2016 കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്‌തതുപോലെ, ബോർഡ് ഓഫ് ഡയറക്‌ടർമാർ യഥാവിധി അംഗീകരിച്ച ഒരു ലേല പ്രക്രിയ നടപ്പിലാക്കാൻ എൻബിഎഫ്‌സികൾക്ക് നിർദ്ദേശം നല്‍കി.
സ്വർണ്ണാഭരണ ലേലത്തിനുള്ള പ്രക്രിയ
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ വായ്പക്കാർ അവരുടെ ബാക്കിയുള്ള ലോൺ തുകയുടെ പേമെന്‍റ് മുടക്കിയാല്‍ മതിയായ മുൻകൂർ അറിയിപ്പുകൾ നൽകിയ ശേഷം, വീഴ്ച വരുത്തിയ വായ്പക്കാർ പണയം വെച്ച സ്വർണ്ണത്തിന്‍റെ മൂല്യം തിരിച്ചു പിടിക്കുന്നതാണ് ഗോൾഡ് ലോൺ ലേല പ്രക്രിയയില്‍ ഉൾപ്പെടുന്നത്:
- ലോൺ തിരിച്ചടവ് ഷെഡ്യൂൾ പ്രകാരം അല്ലെങ്കിൽ മാർജിൻ പണം നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ, ഗോൾഡ് ലോൺ ന്‍റെ നിബന്ധനകളും കമ്പനി - ബജാജ് ഫൈനാൻസ് ലിമിറ്റഡ് ആവശ്യപ്പെട്ടതും പ്രകാരം; അല്ലെങ്കിൽ
- ഗോൾഡ് ലോൺ അപേക്ഷയുടെ സമയത്ത് കമ്പനി നിശ്ചയിച്ചതിനേക്കാള്‍ സ്വർണ്ണ നിരക്കിൽ കുറവ് വന്നാല്‍.
റിക്കവറിയുടെ അവകാശം ലേലം നടത്തിയാണ് കമ്പനി വിനിയോഗിക്കേണ്ടത്. ലേലത്തിന് മുമ്പ്, പണയം വെച്ചിരിക്കുന്ന സ്വർണ്ണം പണമടയ്ക്കാത്തതിൻ്റെ പേരിൽ ലേലം ചെയ്യാൻ ആരംഭിക്കുന്ന കാര്യം വ്യക്തമായി അറിയിക്കുന്നതിന് ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഡിഫോൾട്ടിംഗ് വായ്പക്കാരെ വിവിധ ആശയവിനിമയ മാർഗ്ഗങ്ങളിലൂടെയും (എസ്എംഎസ്, ഇന്‍ററാക്ടീവ് വോയിസ് റെസ്പോൺസ് (ഐവിആർ), വോയിസ് കോളുകൾ), ഡിഫോൾട്ട്, ഓക്ഷൻ നോട്ടീസുകൾ എന്നിവയിലൂടെയും ബന്ധപ്പെടുന്നതാണ്. നോട്ടീസ് പിരീഡ് കഴിഞ്ഞ ശേഷം, ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള ബിഡ് ക്ഷണിച്ചുകൊണ്ട്, കുറഞ്ഞത് രണ്ട് ദിനപ്പത്രങ്ങളില്‍, ഒന്ന് പ്രാദേശിക ഭാഷയിലും, വേറൊന്ന് ദേശീയ ദിനപ്പത്രത്തിലും, പരസ്യത്തിലൂടെ പബ്ലിക് നോട്ടീസ് നൽകുന്നതാണ്.
ശേഷിക്കുന്ന ലോണിന്‍റെ റിക്കവറി ത്വരിതപ്പെടുത്താന്‍, സമയബന്ധിതമായി ലേലം പൂർത്തിയാക്കാനാണ് പ്രോസസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ലേലം നടത്തുന്നയാളുടെ നിയമനം
- വ്യവസ്ഥാപിതവും പ്രസിദ്ധവുമായ ഓക്ഷനീയർ/ ഓക്ഷനിംഗ് ഏജൻസികളിൽ നിന്ന് ഓക്ഷനിയറായി എംപാനൽ ചെയ്യാന്‍ അപേക്ഷകൾ ക്ഷണിക്കുന്നതാണ്;
- അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി, നിർദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം ലേലകർത്താക്കളെ തിരഞ്ഞെടുക്കുന്നതാണ്;
- തിരഞ്ഞെടുത്ത/എംപാനൽ ചെയ്ത ലേലകര്‍ത്താക്കള്‍ക്ക് ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍ ബോര്‍ഡ്/ ബോർഡ് ഓഫ് ഡയറക്ടേര്‍സ് ഏല്‍പ്പിക്കുന്ന അധികാരത്തിന്‍ കീഴില്‍ മാനേജിംഗ് ഡയറക്ടര്‍ അംഗീകാരം നല്‍കും;
- മാർക്കറ്റ് നിരക്കും ലേലത്തിന്‍റെ സമയവും അനുസരിച്ചാണ് പേമെന്‍റ് നിർണയിക്കുക;
ഈ ഉദ്ദേശ്യത്തിനായി പ്രത്യേകം നിയമിച്ച ജീവനക്കാരുടെ സ്വതന്ത്ര ഇന്‍റേണല്‍ ടീമിനും ലേലം നടത്താവുന്നതാണ്. അത്തരം ടീമിലെ ഉദ്യോഗസ്ഥർക്ക് ലേലക്കാര്‍ ആയി പ്രവർത്തിക്കാന്‍ വേണ്ട വൈദഗ്ധ്യം ഉണ്ടായിരിക്കണം. ടീമിലെ ഉദ്യോഗസ്ഥർ ലേലങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട ലേല സ്ഥലങ്ങളില്‍ പോകണം.
ലേലക്കാരുടെ ദൗത്യം
- ലേലം ന്യായമായും സുതാര്യമായും നടത്തേണ്ട ഉത്തരവാദിത്തം ലേലകര്‍ത്താവിനാണ്.
- ബിഡ്ഡർ അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ലേല നിബന്ധനകൾ അനുസരിച്ച് അച്ചാരം ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്നും ലേലകര്‍ത്താവ് ഉറപ്പാക്കേണ്ടതാണ്.
- ലേലകർത്താവ് മത്സരക്ഷമമായ ബിഡ്ഡിംഗ് പ്രോത്സാഹിപ്പിക്കണം, ബിഡ് മൂല്യം ലേല തീയതിയിൽ ഇന്ത്യ ബുള്ള്യനും, ജുവലേർസ് അസോസിയേഷൻ ലിമിറ്റഡും പ്രസിദ്ധീകരിക്കുന്ന സ്വർണ്ണ നിരക്കില്‍ കുറവല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
- ലേല പ്രക്രിയയിൽ ബിഡ്ഡർമാർ യാതൊരു ഗൂഢാലോചനയും നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ലേലകര്‍ത്താവ് ഉചിതവും ന്യായവുമായ നടപടികൾ സ്വീകരിക്കും.
ലേല സ്ഥലം
ലോണ്‍ നല്‍കിയ ബ്രാഞ്ചിലോ, അത് സ്ഥിതി ചെയ്യുന്ന ടൗണിലോ താലൂക്കിലോ ആണ് ലേലം നടത്തേണ്ടത്. ബിഡ്ഡർമാരുടെ എണ്ണം തികയാതിരിക്കുക പോലുള്ള കാരണങ്ങളാല്‍, ലേലത്തിന് നിശ്ചയിച്ച ദിവസം ബ്രാഞ്ചില്‍ ലേലം നടത്താന്‍ സാധിക്കാതെ വന്നാല്‍. ബ്രാഞ്ച് പിന്നീട് അടുത്ത ലേലം നടത്തുന്ന തീയതിയും സ്ഥലവും ബ്രാഞ്ച് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
ഡിഫോൾട്ട് സന്ദര്‍ഭങ്ങള്‍
താഴെപ്പറയുന്ന സംഭവമോ സാഹചര്യമോ (അഥവാ അവ ഒന്നിച്ചോ) ഉണ്ടാകുന്നത് വീഴ്ച്ച (ഡിഫോള്‍ട്ട് സന്ദര്‍ഭം) ആയി കണക്കാക്കും:
- കൃത്യ തീയതിയിലോ അതിന് മുമ്പോ ഇഎംഐ അഥവാ കുടിശ്ശിക അടയ്ക്കുന്നതിൽ വായ്പക്കാരൻ വീഴ്ച്ച വരുത്തുന്നു അല്ലെങ്കിൽ ഗോൾഡ് ലോൺ ഡോക്യുമെന്‍റുകള്‍ ലെ നിബന്ധനകൾ, ഉടമ്പടി, അഥവാ വ്യവസ്ഥകൾ ലംഘിക്കുന്നു;
- ആവശ്യമായ മാർജിൻ നിലനിർത്തിയിട്ടില്ലെങ്കിൽ;
- നിക്ഷേപിക്കുന്ന സ്വർണ്ണാഭരണം വ്യാജമോ, തകരാറുള്ളതോ, മോഷ്ടിക്കപ്പെട്ടതോ, പൊള്ളത്തരമോ, നിലവാരം കുറഞ്ഞതോ ആണെന്ന് കണ്ടെത്തിയാൽ;
- വായ്പക്കാരൻ പാപ്പരത്ത നടപടി എടുക്കുകയോ, അയാളെ പാപ്പരനായോ നിര്‍ധനനായോ പ്രഖ്യാപിക്കുകയോ ചെയ്താല്‍, അതല്ലെങ്കില്‍ വായ്പ്പക്കാരന്‍റെ പ്രോപ്പര്‍ട്ടി അഥവാ വസ്തുവിന്‍റെ കാര്യത്തില്‍ ലിക്വിഡേറ്ററിനെയോ, റിസീവറെയോ, ഔദ്യോഗിക അസൈനിയെയോ നിയമിച്ചാല്‍;
- ഏതെങ്കിലും റെഗുലേറ്ററി അഥവാ മറ്റ് കാരണങ്ങളാൽ ലെൻഡറിന് ലോൺ തുടരാൻ സാധിക്കുന്നില്ല അല്ലെങ്കിൽ താല്‍പ്പര്യമില്ല;
- ലെൻഡറുടെയോ മറ്റ് ക്രെഡിറ്ററിന്‍റെയോ പക്കലുള്ള മറ്റ് ലോൺ അടയ്ക്കുന്നതിൽ വായ്പക്കാരൻ വീഴ്ച വരുത്തുന്നു;
- അപേക്ഷാ ഫോമിലും ലോൺ ഡോക്യുമെന്‍റുകളിലും നൽകിയിരിക്കുന്ന ഏതെങ്കിലും പ്രാതിനിധ്യങ്ങൾ, പ്രസ്താവനകൾ അല്ലെങ്കിൽ വിവരങ്ങൾ തെറ്റോ, തെറ്റിദ്ധരിപ്പിക്കുന്നതോ, അവാസ്തവമോ ആണെന്ന് കണ്ടെത്തിയാൽ;
- ലെൻഡറിന്‍റെ അഭിപ്രായത്തിൽ ലെൻഡറിന്‍റെ താൽപ്പര്യത്തെ ഹനിക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഗോൾഡ് ജുവലറി ലേല നടപടിക്രമം
മേല്‍പ്പറഞ്ഞ "ഡിഫോൾട്ട് ഇവന്‍റുകൾ" പ്രകാരം വായ്പക്കാരൻ വീഴ്ച വരുത്തിയാൽ വായ്പക്കാരൻ പണയം വെച്ച സ്വർണ്ണാഭരണങ്ങളുടെ ലേലം ഉള്‍പ്പെടുന്നതാണ് ഗോൾഡ് ഓക്ഷൻ പ്രക്രിയ. വീഴ്ച്ച ഉണ്ടായാല്‍, ബജാജ് ഫൈനാൻസ് ലിമിറ്റഡ് ലേല പ്രക്രിയ നടത്തുന്നതാണ്. ലേല പ്രക്രിയയിൽ താഴെപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:
- വായ്പക്കാരന് ഡിഫോൾട്ട്/ഇന്‍റിമേഷൻ നോട്ടീസുകൾ
- വായ്പക്കാരന് പ്രീ-ഓക്ഷൻ ഇന്‍റിമേഷൻ നോട്ടീസ്
- ലേലം ചെയ്യുന്നതിനുള്ള പരസ്യം
- ലേലം നടത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
- ലേലം ഇവന്‍റിന്‍റെ ഡോക്യുമെന്‍റേഷൻ
- സ്വർണ്ണ ആഭരണങ്ങളുടെ ഡെലിവറി
- ലോൺ അഡ്ജസ്റ്റ്മെന്‍റ്
- വായ്പക്കാരനുമായി ആശയവിനിമയം
സ്വര്‍ണ ലേല പ്രക്രിയയിലെ ഘട്ടങ്ങളുടെ കൂടുതൽ വിശദാംശങ്ങൾക്കായി വായിക്കുക:
1. വായ്പക്കാരന് ഡിഫോൾട്ട്/ഇന്‍റിമേഷൻ നോട്ടീസുകൾ
- ഗോൾഡ് ലോൺ അപേക്ഷാ ഫോം ൽ പറഞ്ഞിരിക്കുന്ന വിലാസത്തിൽ അല്ലെങ്കിൽ പിന്നീട് വായ്പ്പക്കാര്‍ ബജാജ് ഫൈനാൻസ് ലിമിറ്റഡിനെ അറിയിച്ച, മാറിയ വിലാസത്തില്‍ വായ്പ്പക്കാര്‍ക്ക് ഷെഡ്യൂൾ ചെയ്ത തിരിച്ചടവ് കൃത്യ തീയതിക്ക് കുറഞ്ഞത് 15 ദിവസം മുമ്പ് ഒരു ഇന്‍റിമേഷൻ നോട്ടീസ് ("ഇന്‍റിമേഷൻ നോട്ടീസ്") വായ്പ്പക്കാര്‍ക്ക് നൽകുന്നതാണ്.
- 1st ഡിഫോൾട്ട് നോട്ടീസ് സന്ദര്‍ഭം പോലെ, ലോണിന്‍റെ ഷെഡ്യൂൾ ചെയ്ത റീപേമെന്‍റ് തീയതി അല്ലെങ്കിൽ പലിശ പേമെന്‍റ് തീയതി മുതൽ കുറഞ്ഞത് 15 ദിവസത്തെ മുടക്കത്തിന് ശേഷം.
- സ്വര്‍ണ നിരക്ക് ഇടിയുകയോ, പലിശ നിരക്ക് കൂടുകയോ ചെയ്യുന്നത് മൂലം മാര്‍ജിനില്‍ ഇടിവ് വന്നാല്‍, ആ ഇടിവ് ഉണ്ടായി 3 ദിവസത്തിനകം മാര്‍ജിനിലെ ഇടിവ് നികത്തണമെന്ന് വായ്പ്പക്കാരനെ അറിയിക്കുന്നതാണ്. ലോണ്‍ അപേക്ഷാ ഫോമില്‍ വായ്പക്കാരന്‍ നല്‍കിയ ടെലിഫോണ്‍ നമ്പറുകളിലാണ് കമ്പനിയുടെ അത്തരം അറിയിപ്പ് നല്‍കുക. ഇതിന് പുറമെ, 3 ദിവസത്തിനുള്ളിൽ മാർജിൻ നികത്തണമെന്ന് ആവശ്യപ്പെട്ട്, മാർജിനിൽ ഇടിവുണ്ടായ തീയതിയിൽ ഒരു ഇന്‍റിമേഷൻ നോട്ടീസും ("ഇന്‍റിമേഷൻ നോട്ടീസ്") നൽകുന്നതാണ്.
വായ്പക്കാരൻ ബജാജ് ഫൈനാൻസ് ലിമിറ്റഡ് നല്‍കുന്ന കൊലാറ്ററൽ മൂല്യത്തിൽ പ്രിന്‍സിപ്പല്‍ തുകയും ആര്‍ജ്ജിത പലിശയും പൂർണ്ണമായും കവര്‍ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. മാർജിൻ 15% ന് താഴെ ആകുന്നതായിരിക്കും ലേലത്തിനുള്ള ഒരു കാരണം.
മേല്‍പ്പറഞ്ഞ പ്രസ്തുത നോട്ടീസ് രജിസ്റ്റേർഡ് പോസ്റ്റ് വഴി അക്നോളജ്മെന്‍റ് ഡ്യൂ (ആര്‍പിഎഡി) അല്ലെങ്കിൽ കൊറിയർ, അല്ലെങ്കിൽ കൃത്യമായ അക്നോളജ്മെന്‍റ് സഹിതം ഹാന്‍ഡ് ഡെലിവറി വഴി വായ്പക്കാർക്ക് അയക്കുന്നതാണ്. ബജാജ് ഫൈനാൻസ് ലിമിറ്റഡ് അയച്ച ഈ നോട്ടീസുകള്‍ കൈമാറാതെ/കൈപ്പറ്റാതെ തിരികെ പോകുന്നുവെന്ന് കരുതുക. അത്തരം സാഹചര്യത്തിൽ, ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ ബന്ധപ്പെട്ട ബ്രാഞ്ച് അതിന്‍റെ റിക്കാർഡിൽ അനുയോജ്യമായ റിമാർക്കുകൾ സഹിതം റിട്ടേൺ നോട്ടീസ് സൂക്ഷിക്കും.
കുറിപ്പ്: ബജാജ് ഫൈനാൻസ് ലിമിറ്റഡ് ആര്‍പിഎഡി/കൊറിയർ വഴി അയച്ച എല്ലാ നോട്ടീസുകളും, അക്നോളജ്മെന്‍റ് ലഭിച്ചില്ലെങ്കിൽ പോസ്റ്റൽ അതോറിറ്റി ആര്‍പിഎഡി പോസ്റ്റൽ എൻവലപ്പ് തിരിച്ച് അയച്ചില്ലെങ്കില്‍, അയച്ച തീയതി മുതൽ 4 (നാല് ദിവസത്തിനുള്ളിൽ) വിലാസക്കാരന് നോട്ടീസ് ലഭിച്ചതായി കരുതുന്നതാണ്.
2. വായ്പക്കാരന് പ്രീ-ഓക്ഷൻ ഇന്‍റിമേഷൻ നോട്ടീസ്
മേല്‍പ്പറഞ്ഞ നോട്ടീസുകള്‍ നൽകിയിട്ടും വായ്പ്പക്കാരന്‍ കുടിശ്ശിക തിരിച്ചില്ലെന്ന് കരുതുക. അത്തരം സാഹചര്യത്തിൽ, ഡിഫോൾട്ട് നോട്ടീസ് നൽകിയ തീയതി മുതൽ 21 ദിവസം കഴിയുമ്പോള്‍ ഒരു 'ഓക്ഷൻ ഇന്‍റിമേഷൻ നോട്ടീസ്' നൽകും, ലോണിന്‍റെ ശേഷിക്കുന്ന തുകയും, എല്ലാ ചെലവുകളും (ഉദാ., ലേല ചെലവുകൾ, നിയമപരമായ ചെലവുകൾ, നികുതികൾ മുതലായവ), അതുമായി ബന്ധപ്പെട്ട കമ്മിയും ഈടാക്കുന്നതിന് 'ഓക്ഷൻ ഇന്‍റിമേഷൻ നോട്ടീസ്' നൽകിയ തീയതി മുതൽ 12 ദിവസം കഴിയുമ്പോള്‍, പണയ ഉരുപ്പടികള്‍ എപ്പോൾ വേണമെങ്കിലും ലേലം ചെയ്യുമെന്ന കാര്യം വായ്പക്കാരനെ അസന്നിഗ്ധമായി അറിയിക്കും. മാത്രമല്ല, കിട്ടുന്ന മൂല്യം ലോണിന്‍റെ ശേഷിക്കുന്ന തുക തീര്‍പ്പാക്കാന്‍ തികയില്ലെങ്കില്‍, ബജാജ് ഫൈനാൻസ് ലിമിറ്റഡ് വായ്പക്കാരന് എതിരായി ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും 'ഓക്ഷൻ ഇന്‍റിമേഷൻ നോട്ടീസ്' അസന്നിഗ്ധമായി അറിയിക്കുന്നതാണ്.
- സ്വര്‍ണ നിരക്ക് ഇടിയുകയോ, പലിശ നിരക്ക് കൂടുകയോ ചെയ്യുന്ന സാഹചര്യത്തില്‍, മേല്‍പ്പറഞ്ഞ ഇന്‍റിമേഷൻ നോട്ടീസ് ൽ പറഞ്ഞിട്ടുള്ള കാലയളവിനുള്ളില്‍ വായ്പ്പക്കാരന്‍ കുടിശിക തീര്‍പ്പാക്കാതിരുന്നാല്‍, പണയ ഉരുപ്പടികള്‍ ലേലം ചെയ്യുന്നതിനെക്കുറിച്ച് വായ്പ്പക്കാരനെ അറിയിച്ചുകൊണ്ട് ഇന്‍റിമേഷൻ നോട്ടീസ്' നല്‍കി നാല് (4) ദിവസത്തിനുള്ളിൽ ഓക്ഷന്‍ ഇന്‍റിമേഷൻ നോട്ടീസ് നൽകുന്നതാണ്.
- ഓക്ഷൻ ഇന്‍റിമേഷൻ നോട്ടീസ് ലേല തീയതി, സമയം, സ്ഥലം എന്നിവ അറിയിക്കും.
3. കൃത്യ തീയതി ലംഘന കേസുകളില്‍ ലേലം നടത്തുന്നതിന് പരസ്യം
സ്വർണ്ണാഭരണങ്ങളുടെ ലേലത്തിനായുള്ള ഓക്ഷൻ നോട്ടീസ് രണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്, അതായത്, പണയ ഉരുപ്പടികളുടെ നിര്‍ദ്ദിഷ്ട ലേല വില്‍പ്പനയെക്കുറിച്ച് പ്രാദേശിക ഭാഷയിലുള്ള ഒരു ലോക്കല്‍ പത്രത്തിലും, ഒരു ദേശീയ ദിനപ്പത്രത്തിലും. ഓക്ഷന്‍ നോട്ടീസില്‍, ഇവ:
- നിർദ്ദിഷ്ട ലേലത്തിന്‍റെ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ; ലേല വില്‍പ്പനയുടെ ലോൺ നമ്പർ മെറ്റീരിയൽ നിബന്ധനകളും വ്യവസ്ഥകളും ഉൾപ്പെടുന്നു.
- പണയ ഉരുപ്പടിയുടെ വിൽപ്പന " ആയിരിക്കുന്ന അവസ്ഥയില്‍"; ആണെന്ന് വ്യക്തമാക്കുക
- ലേല വിൽപ്പനയുടെ പ്രോസസ്സില്‍ ഏത് സമയത്തും കാരണമൊന്നും ബോധിപ്പിക്കാതെ ബിഡ്ഡുകള്‍ ഏതെങ്കിലുമോ എല്ലാമോ നിരസിക്കാനും, ലേലം മാറ്റിവെക്കാനും/ പിന്‍വലിക്കാനും ഉള്ള അവകാശം ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ നിക്ഷിപ്തമാണ്; മാത്രമല്ല
- പബ്ലിക്ക് ഓക്ഷന്‍ സെയിലിന്‍റെ അഭാവം/പരാജയം/റദ്ദാക്കൽ സാഹചര്യത്തില്‍ വായ്പക്കാരന്‍റെ അഭ്യര്‍ത്ഥനയോടെ, പണയ ഉരുപ്പടികള്‍ പ്രൈവറ്റ് സെയില്‍ വഴി വിൽക്കാനുള്ള അവകാശം ബജാജ് ഫൈനാൻസ് ലിമിറ്റഡില്‍ നിക്ഷിപ്തമായിരിക്കും എന്ന് വ്യക്തമാക്കുന്നു.
4. ലേലം നടത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ലേലം താഴെപ്പറയുന്ന പ്രകാരം നടത്തുന്നതാണ്:
- പണയ ഉരുപ്പടികള്‍ മുന്‍കൂട്ടി അംഗീകരിച്ച നിബന്ധന, വ്യവസ്ഥകള്‍ അനുസരിച്ച് ലേലക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കും.
- ബജാജ് ഫൈനാൻസ് ലിമിറ്റഡ് അല്ലെങ്കിൽ അതിന്‍റെ ഓൺ-റോൾ ജീവനക്കാർ ലേലത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
- സ്വർണ്ണാഭരണത്തിന്‍റെ മൂല്യനിർണ്ണയം അനുസരിച്ച് ഓരോ പണയത്തിനും ബിഡ്ഡിംഗിൽ നിന്ന് കിട്ടേണ്ട മിനിമം തുക ബജാജ് ഫൈനാൻസ് ലിമിറ്റഡ് നിശ്ചയിക്കും. വീണ്ടെടുക്കേണ്ട തുകയിൽ ലോണിന് കീഴിൽ ശേഷിക്കുന്ന പ്രിന്‍സിപ്പല്‍ തുക, പലിശ, നോട്ടീസ്, ലേല ചെലവുകൾ ഉൾപ്പെടെയുള്ള മുഴുവന്‍ ചെലവുകള്‍, അതുമായി ബന്ധപ്പെട്ട കമ്മി എന്നിവ ഉൾപ്പെടുന്നു.
- സ്വർണ്ണം ലേലം ചെയ്യുമ്പോൾ, ബജാജ് ഫൈനാൻസ് ലിമിറ്റഡ് പണയ ഉരുപ്പടികള്‍ക്ക് ഒരു റിസർവ് വില പ്രഖ്യാപിക്കുന്നതാണ്. പണയ ഉരുപ്പടികളുടെ റിസർവ് വില ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവലേർസ് അസോസിയേഷൻ ലിമിറ്റഡ് (ഐബിജെഎ) പ്രഖ്യാപിച്ച പ്രകാരം 22-കാരറ്റ് സ്വർണ്ണത്തിന്‍റെ മുമ്പത്തെ 30-ദിവസത്തെ ശരാശരി ക്ലോസിംഗ് വിലയുടെ 85 ശതമാനത്തിൽ കുറയാന്‍ പാടില്ല.
- ലേലം നടത്തുമ്പോൾ, ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ ഉദ്യോഗസ്ഥൻ ലേലത്തിലെ പണയ ഉരുപ്പടികള്‍ക്ക് മുഴുവൻ വിപണി മൂല്യവും നേടിയെടുക്കാന്‍ ശ്രമിക്കണം. കെവൈസി ഡോക്യുമെന്‍റുകൾ (ഉദാ. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് മുതലായവ) ശേഖരിച്ച് ലേലത്തിൽ പങ്കെടുക്കുന്ന ബിഡ്ഡർമാരെ കമ്പനിയുടെ ബ്രാഞ്ച് സ്റ്റാഫ് ഐഡന്‍റിഫൈ ചെയ്യേണ്ടതാണ്. ബിഡ്ഡർമാരുടെ ഒപ്പ് പ്രത്യേക രജിസ്റ്ററിൽ വാങ്ങേണ്ടതാണ്.
- ലേലത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഏണസ്റ്റ് മണി ഡിപ്പോസിറ്റ് (ഇഎംഡി) ആയി (ഓരോന്നിനും അതാത് അടിസ്ഥാനത്തില്‍) ഒരു നിശ്ചിത തുക അടയ്ക്കേണ്ടതാണ്.
ഏറ്റവും ഉയർന്ന ബിഡ്ഡറിന് വിൽപ്പന ഉറപ്പിക്കും.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
5. ലേലം ഇവന്‍റിന്‍റെ ഡോക്യുമെന്‍റേഷൻ
താഴെപ്പറയുന്ന ഘട്ടങ്ങൾ അനുസരിച്ച് അനുക്രമമായി റെക്കോർഡ് ചെയ്ത് ലേല നടപടികള്‍ ഡോക്യുമെന്‍റ് ചെയ്യേണ്ടതാണ്, അത്തരം ലേല വിശദാംശങ്ങൾ റെക്കോർഡിൽ സൂക്ഷിക്കണം:
- ലേല നടപടിയുടെ ഹ്രസ്വ സംഗ്രഹം;
- ഏറ്റവും ഉയർന്ന ബിഡ്ഡറിന്‍റെ പേര്;
- ലഭിച്ച തുക;
- വിജയിച്ച അതാത് ബിഡ്ഡറിന് സ്വർണ്ണ ആഭരണങ്ങളുടെ ഡെലിവറി;
- മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ രേഖപ്പെടുത്തി ബജാജ് ഫൈനാന്‍സിന്‍റെ ബന്ധപ്പെട്ട അംഗീകൃത ഉദ്യോഗസ്ഥനും, വിജയിച്ച ബിഡ്ഡറുമായി ബന്ധമില്ലാത്ത കുറഞ്ഞത് രണ്ട് നിഷ്പക്ഷ സാക്ഷികളും ഒപ്പ് വെക്കേണ്ടതാണ്.
6. സ്വർണ്ണ ആഭരണങ്ങളുടെ ഡെലിവറി
വിജയിച്ച ബിഡ്ഡര്‍ ബിഡ്ഡിന്‍റെ ബാലന്‍സ് തുക ഡിപ്പോസിറ്റ് ചെയ്ത്, ലേല തീയതി മുതല്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ ഉരുപ്പടി ഏറ്റെടുക്കേണ്ടതാണ്. ബിഡ്ഡിന്‍റെ ബാലൻസ് തുക ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ പേരിൽ പൂനെയിലോ നിർദ്ദിഷ്ട ബ്രാഞ്ചിലോ മാറാവുന്ന ബാങ്ക് ട്രാൻസ്ഫർ, ഡിമാൻഡ് ഡ്രാഫ്റ്റ് അഥവാ പേ ഓർഡർ വഴി നൽകേണ്ടതാണ്. പൂർണ്ണമായ പേമെന്‍റിന് ശേഷം, സ്വർണ്ണാഭരണങ്ങൾ ഡെലിവറി ചെയ്യുന്ന സമയത്ത്, വിജയിച്ച ഓരോ ബിഡ്ഡർമാരിൽ നിന്ന് പർച്ചേസ് രസീത് വാങ്ങണം. വിജയിച്ച ബിഡ്ഡർ പേമെന്‍റ് നിബന്ധനകൾ പാലിക്കാതിരുന്നാല്‍, ആ ബിഡ്ഡറിന്‍റെ ഏണസ്റ്റ് മണി ഡിപ്പോസിറ്റ് ലേല നിബന്ധന, വ്യവസ്ഥകള്‍ പ്രകാരം കണ്ടുകെട്ടുന്നതാണ്, പബ്ലിക്ക്/പ്രൈവറ്റ് സെയില്‍ വഴി പണയ ഉരുപ്പടികള്‍ ബജാജ് ഫൈനാൻസിന് സ്വന്തം വിവേചനാധികാരത്തില്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
വായ്പ്പക്കാരന്‍ സമ്മതിച്ച് പ്രൈവറ്റ് സെയില്‍ നടത്തുന്ന സാഹചര്യത്തില്‍, ഓരോ ഇനമായോ, കുറേശ്ശെയായി ഒന്നിച്ചോ എടുക്കാന്‍ താല്‍പ്പര്യമുള്ള ലോക്കല്‍ ജുവലേര്‍സില്‍ നിന്ന്‍/ വ്യക്തികളില്‍ നിന്ന് ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഓഫറുകള്‍ ക്ഷണിച്ചേക്കും.
7. ലോൺ അഡ്ജസ്റ്റ്മെന്‍റ്
ലേല വില്‍പ്പനയില്‍ നിന്ന് കിട്ടുന്ന തുക, ലോണ്‍ ("ലോൺ അക്കൗണ്ട്") മായി ബന്ധപ്പെട്ട് വായ്പ്പക്കാരന്‍ ബജാജ് ഫൈനാന്‍സില്‍ തുറന്ന അക്കൗണ്ടില്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതാണ്. വില്‍പ്പനയില്‍ നിന്ന് ലഭിച്ചത് മൊത്തം കുടിശികയേക്കാള്‍ കുറവാണെങ്കില്‍, ബാലന്‍സ് തുക വീണ്ടെടുക്കാനായി ബജാജ് ഫൈനാന്‍സ് ഉടന്‍ തന്നെ വായ്പ്പക്കാരന് ഡിമാന്‍റ് നോട്ടീസ് നല്‍കും. സെയില്‍ തുക മൊത്തം കുടിശ്ശികയേക്കാൾ കൂടുതലാണെങ്കിൽ, അധിക/മിച്ച തുക വായ്പക്കാരന് റീഫണ്ട് ചെയ്യുന്നതാണ്.
8. വായ്പക്കാരനുമായി ആശയവിനിമയം
ലേല നടപടി പൂർത്തിയാകുമ്പോള്‍, ബന്ധപ്പെട്ട ബജാജ് ഫൈനാൻസ് ബ്രാഞ്ച് താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകിക്കൊണ്ട് ഒരു കത്തിലൂടെ വായ്പക്കാരനെ ലേല വില്‍പ്പനയെക്കുറിച്ച് അറിയിക്കുന്നതാണ്:
- ഓക്ഷൻ സെയിൽ വഴി ബിഡ്ഡറിൽ നിന്ന് ലഭിക്കുന്ന തുക;
- ലേല തുക ക്രെഡിറ്റ് ചെയ്ത ശേഷം ലോൺ അക്കൗണ്ടിലെ മിച്ചം അഥവാ കമ്മി;
- വായ്പക്കാരൻ നികത്തേണ്ട ലോൺ അക്കൗണ്ടിലെ കമ്മിയ്ക്ക്/പോരായ്മക്ക് കൂടുതൽ റിക്കവറി നടപടി എടുക്കേണ്ടതാണ്;
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഗോൾഡ് ലോൺ മുഴുവന്‍ തിരിച്ചടയ്ക്കാതിരുന്നാല്‍, ലെൻഡറുടെ ചെലവുകൾ വീണ്ടെടുക്കാന്‍ നിങ്ങൾ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ ലേലത്തിൽ വിൽക്കുന്നതാണ്.
സ്വർണ്ണ ലേല പ്രക്രിയയിൽ താഴെപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:
- വായ്പക്കാരന് ഡിഫോൾട്ട്/ഇന്‍റിമേഷൻ നോട്ടീസുകൾ
- വായ്പക്കാരന് പ്രീ-ഓക്ഷൻ ഇന്‍റിമേഷൻ നോട്ടീസ്
- ലേലം നടത്തുന്നതിനുള്ള പരസ്യം
- ലേലം നടത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
- ഇവന്‍റിന്‍റെ ഡോക്യുമെന്‍റേഷൻ
- സ്വർണ്ണ ആഭരണങ്ങളുടെ ഡെലിവറി
- ലോൺ അഡ്ജസ്റ്റ്മെന്‍റ്
- വായ്പക്കാരനുമായി ആശയവിനിമയം
ലേലം പൂർത്തിയായ ശേഷം, മുഴുവന്‍ പേമെന്‍റിന് ശേഷം വിജയിച്ച ബിഡ്ഡറിന് ആഭരണങ്ങൾ നല്‍കുന്നതാണ്. വിൽപ്പനയിൽ നിന്നുള്ള വരുമാനം കൊണ്ട് വായ്പക്കാരന്‍റെ അക്കൗണ്ടിലെ ബാലൻസ് ലോൺ തുക അഡ്ജസ്റ്റ് ചെയ്യും. ഇതിന് ശേഷം, വായ്പക്കാരന് അവരുടെ അക്കൗണ്ടിന്‍റെ സ്റ്റാറ്റസ് സംബന്ധിച്ച് ലെൻഡറിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നു.
കൃത്യസമയത്ത് തിരിച്ചടക്കാത്ത ഏത് ലോണും സിബിൽ സ്കോറിനെ നെഗറ്റീവായി ബാധിക്കാവുന്നതാണ്. ഇഎംഐകൾ പതിവായി കൃത്യസമയത്ത് തിരിച്ചടയ്ക്കുമ്പോള്‍, നിങ്ങൾ ഒരു വിശ്വസനീയവും ക്രെഡിറ്റ് യോഗ്യവുമായ സാമ്പത്തിക ചരിത്രം നിർമ്മിക്കുന്നു, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ നല്ല സ്വാധീനം ചെലുത്തുന്നു.