പേഴ്സണല്‍ ലോണ്‍ എന്നാല്‍ എന്താണ്?

2 മിനിറ്റ് വായിക്കുക

കൊലാറ്ററൽ അല്ലെങ്കിൽ സെക്യൂരിറ്റി ഇല്ലാതെ നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു ക്രെഡിറ്റ് സൗകര്യമാണ് പേഴ്സണൽ ലോൺ. നിങ്ങള്‍ക്ക് ഒരു കൊലാറ്ററല്‍ പണയം വെക്കേണ്ടതില്ല എന്നതിനാൽ ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുന്നത് എളുപ്പമാണ്, നിങ്ങള്‍ എങ്ങനെ പണം ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് വളരെ കുറച്ച് നിയന്ത്രണങ്ങളെ ഇതിനുള്ളു. കുറഞ്ഞ പേപ്പർവർക്കും എളുപ്പമുള്ള അപേക്ഷാ പ്രക്രിയയും ഉപയോഗിച്ച് നിങ്ങൾക്ക് ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ ലഭ്യമാക്കാം.

പേഴ്സണല്‍ ലോണ്‍ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?

പേഴ്സണല്‍ ലോണുകള്‍ അന്തിമ ഉപയോഗ നിയന്ത്രണങ്ങള്‍ ഇല്ലാതെ ഓഫർ ചെയ്യുന്നവയാണ്, അതിനാല്‍ വിവിധ വ്യക്തിഗത, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കാം. അത് ഒരു മെഡിക്കൽ എമർജൻസി ആയാലും നിങ്ങളുടെ വീടിന്‍റെ നവീകരണമായാലും അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ വിവാഹമായാലും, നിങ്ങളുടെ ചെലവുകൾ മാനേജ് ചെയ്യാൻ പേഴ്സണൽ ലോൺ അനുയോജ്യമായ പരിഹാരമാകാം. തൽക്ഷണ അപ്രൂവലും വേഗത്തിലുള്ള ഡിസ്ബേർസലും സഹിതം ഞങ്ങൾ രൂ.40 ലക്ഷം വരെ ഓൺലൈൻ പേഴ്സണൽ ലോൺ ഓഫർ ചെയ്യുന്നു. മോർഗേജ് ലോണിൽ നിന്ന് വ്യത്യസ്തമായി, പേഴ്സണൽ ലോൺ ഒരു നിർദ്ദിഷ്ട സ്വത്തുമായി ബന്ധിപ്പിച്ചിട്ടില്ല, അതുപോലെ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് ആവശ്യത്തിനും ഉപയോഗിക്കാനുമാകും.

പേഴ്സണല്‍ ലോണുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഓഫര്‍ അംഗീകരിച്ചതിന് ശേഷം, ഫണ്ടുകള്‍ നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ പലിശ സഹിതം വായ്പക്കാരൻ ലോൺ തിരികെ നൽകുന്നു. പലിശ നിരക്കും തിരിച്ചടവ് വ്യവസ്ഥകളും നിർണ്ണയിക്കുമ്പോൾ, വായ്പക്കാരന്‍റെ ക്രെഡിറ്റ് യോഗ്യതയും സാമ്പത്തിക ചരിത്രവും പലപ്പോഴും കണക്കിലെടുക്കുന്നു.

പേഴ്സണല്‍ ലോണിന്‍റെ നേട്ടങ്ങള്‍

പേഴ്സണല്‍ ലോണിന് നിരവധി ഗുണങ്ങളുണ്ട്. ഇതിൽ ഉൾപ്പെടുന്നവ:

  • കൊലാറ്ററൽ ഇല്ല: പേഴ്സണല്‍ ലോണുകള്‍ അണ്‍സെക്യുവേര്‍ഡ് ആണ്, അതായത് ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ ആസ്തിയും പണയം വെയ്ക്കേണ്ടതില്ല.
  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ: പേഴ്സണല്‍ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ കുറവാണ്. ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുകയും ഫണ്ടുകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
  • ഫ്ലെക്സിബിൾ കാലയളവ്: നിങ്ങളുടെ റീപേമെന്‍റ് ശേഷിക്ക് അനുയോജ്യമായ ഒരു കാലയളവ് തിരഞ്ഞെടുക്കാം. ഞങ്ങൾ 84 മാസം വരെയുള്ള കാലയളവ് ഓഫർ ചെയ്യുന്നുണ്ട്.

നിങ്ങള്‍ പേഴ്സണല്‍ ലോണിന് യോഗ്യനാണോ എന്ന് പരിശോധിക്കുകയും ഏതാനും ഘട്ടങ്ങളില്‍ പേഴ്സണല്‍ ലോണ്‍ നേടുകയും ചെയ്യുക.

പേഴ്സണല്‍ ലോണ്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

മിക്ക ലോണുകളും പ്രവർത്തിക്കുന്ന അതേ രീതിയിൽ തന്നെയാണ് ഒരു പേഴ്സണൽ ലോണും പ്രവർത്തിക്കുന്നത്. നിങ്ങള്‍ ഒരു ലോണിന് അപ്ലൈ ചെയ്യുന്നു, ആവശ്യമായ ഡോക്യുമെന്‍റേഷന്‍ സമര്‍പ്പിക്കുന്നു, അതിന്‍റെ അടിസ്ഥാനത്തിൽ ഒരു ലോണ്‍ ഓഫര്‍ നൽകുന്നതിന് മുമ്പ് ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തുന്നു. നിങ്ങൾ അത് സ്വീകരിക്കുകയാണെങ്കിൽ, പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്, നിങ്ങൾക്ക് ആ പണം നിയമപരമായ ഏത് ആവശ്യത്തിനും ഉപയോഗിക്കാം. പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാനാകും.

ഒരു പേഴ്സണല്‍ ലോണിന്‍റെ പലിശ നിരക്കും റീപേമെന്‍റ് കാലയളവും എന്താണ്?

പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍ നിർണ്ണയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി, കാലയളവ്, വരുമാനം, മറ്റ് ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്. 11% വരെ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് ബജാജ് ഫൈനാൻസിൽ നിന്ന് ഒരു പേഴ്സണൽ ലോൺ നേടി, 96 മാസം വരെയുള്ള ദീർഘകാലയളവിൽ ലോൺ തിരിച്ചടയ്ക്കാനാകും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക