എന്താണ് ഫോയിർ? ഇത് പേഴ്സണല്‍ ലോണ്‍ അപ്രൂവലിനെ എങ്ങനെ ബാധിക്കും?

2 മിനിറ്റ് വായിക്കുക

ലോണ്‍ അപ്രൂവല്‍ നല്‍കുന്നതിന് മുമ്പ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോണ്‍ അപേക്ഷകന്‍റെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തും, പ്രത്യേകിച്ച് പേഴ്സണല്‍ ലോണ്‍ പോലുള്ള അണ്‍സെക്യുവേര്‍ഡ് ലോണുകള്‍ക്ക്. അത് ചെയ്യാന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കുന്നത് എഫ്ഒഐആര്‍ എന്ന മെട്രിക് ആണ്. ഫിക്സഡ് ഒബ്ലിഗേഷന്‍ ടു ഇന്‍കം റേഷ്യോ എന്ന എഫ്ഒഐആര്‍, നിങ്ങള്‍ക്ക് വേണ്ട റീപേമെന്‍റ് ശേഷി ഉണ്ടോയെന്ന് നിര്‍ണയിക്കാന്‍ ലെന്‍ഡറെയും സഹായിക്കുന്നു.

ചുരുക്കത്തിൽ, നിങ്ങളുടെ മൊത്തം പ്രതിമാസ വരുമാനത്തിന്‍റെ ഒരു ശതമാനമെന്ന നിലയില്‍ എഫ്ഒഐആര്‍ നിങ്ങളുടെ മാസം തോറുമുള്ള പണച്ചെലവ് കണക്കാക്കുന്നു. ഫലം സൂചിപ്പിക്കുക നിങ്ങളുടെ ഡിസ്പോസിബിൾ വരുമാനത്തെയും, ലോണ്‍ തിരിച്ചടവിന് ഇത് തികയുമോ ഇല്ലയോ എന്നതുമാണ്. അണ്‍സെക്യുവേര്‍ഡ് ലോണുകളുടെ കാര്യത്തിൽ ലെന്‍ഡറിനുള്ള റിസ്ക്ക് കൂടുതല്‍ ആയതിനാല്‍, ലെന്‍ഡര്‍ നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ യോഗ്യത വിലയിരുത്തുമ്പോൾ നിങ്ങളുടെ എഫ്ഒഐആര്‍-ന് ഗണ്യമായ പ്രാധാന്യം നല്‍കും.

നിങ്ങളുടെ എഫ്ഒഐആര്‍ 40% നും 50% നും ഇടയില്‍ ആയിരിക്കുന്നതാണ് നല്ലത്. അതായത് മാസം തോറുമുള്ള മൊത്തം ചെലവ് നിങ്ങളുടെ വരുമാനത്തിന്‍റെ 50% ല്‍ കവിയാൻ പാടില്ല. ഉയർന്ന ആസ്തിമൂല്യം ഉള്ളവരുടെ കാര്യത്തില്‍, ചില ലെന്‍ഡര്‍മാര്‍ 65% അല്ലെങ്കിൽ 70% വരെ തോതില്‍ എഫ്ഒഐആര്‍ കണക്കാക്കാറുണ്ട്.

FOIR എങ്ങനെയാണ് കണക്കാക്കുന്നത്?

FOIR കണക്കാക്കാൻ നിങ്ങൾക്ക് താഴെപ്പറയുന്ന സൂത്രവാക്യം ഉപയോഗിക്കാം.
ഫിക്‌സഡ് ഒബ്ലിഗേഷൻ ടു ഇൻകം റേഷിയോ = മൊത്തം നിശ്ചിത പ്രതിമാസ ബാധ്യതകൾ/ മൊത്തം പ്രതിമാസ ശമ്പളം x 100

ഇവിടെ, നിശ്ചിത പ്രതിമാസ ബാധ്യതകളിൽ ഉൾപ്പെടുന്നത്:

  • ക്രെഡിറ്റ് കാർഡ് പേമെന്‍റുകൾ
  • നിലവിലുള്ള ഇഎംഐകൾ
  • റെന്‍റ് പേമെന്‍റ്
  • പ്രതിമാസ ജീവിത ചെലവുകൾ
  • നിങ്ങൾ അപേക്ഷിക്കുന്ന ലോണിന്‍റെ ഇഎംഐ
  • മറ്റ് കടം ബാധ്യതകൾ, എന്തെങ്കിലും ഉണ്ടെങ്കിൽ

എന്നിരുന്നാലും, ഫിക്സഡ് അല്ലെങ്കിൽ റിക്കറിംഗ് ഡിപ്പോസിറ്റുകളിലേക്കുള്ള വിഹിതങ്ങളും, അടയ്‌ക്കേണ്ട നികുതികളും നിശ്ചിത പ്രതിമാസ ബാധ്യതയായി കണക്കാക്കില്ല.

നിങ്ങളുടെ എഫ്ഒഐആര്‍ ഉയർന്നതാണെങ്കിൽ, ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അത് കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുക. സാധാരണഗതിയിൽ, ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതും, എഫ്ഒഐആര്‍ കുറവും ആണെങ്കില്‍ നിങ്ങൾക്ക് സൗകര്യപൂര്‍വ്വം ഒരു പേഴ്സണല്‍ ലോണിലൂടെ വേണ്ടത്ര ഫണ്ട് നേടാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക