ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് മുംബൈയിലെ സ്റ്റാംപ് ഡ്യൂട്ടി നിരക്കുകളും പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് ചാര്‍ജ്ജുകളും സംബന്ധിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രോപ്പര്‍ട്ടിയുടെ വിലയ്ക്കൊപ്പം ഈ ചിലവും ഭാഗമാകുന്നതാണ്. മുംബൈയില്‍ പുരുഷന്മാര്ക്കും, സ്ത്രീകള്‍ക്കും, സ്ത്രീ പുരുഷ സംയുക്ത ഉടമകള്‍ക്കുമുള്ള സ്റ്റാംപ് ഡ്യൂട്ടി നിരക്ക് 6% ആണ്. സ്റ്റാംപ് ഡ്യൂട്ടി, പ്രോപ്പര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത വിലയെ അടിസ്ഥാനമാക്കിയുള്ളതും റെഡി റെക്കോണര് നിരക്കുമാണ്. ഈ രണ്ട് നിരക്കുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്നത് സ്റ്റാംപ് ഡ്യൂട്ടിയില്‍ നിശ്ചയിക്കുമ്പോള്‍ പരിഗണിക്കും.
മുംബൈയിലെ അപ്പാര്‍ട്ട്മെന്റ്/ഫ്ലാറ്റുകള്‍ക്കുള്ള റെഡി റെക്കോണര് നിരക്ക് സ്ക്വയര്‍ ഫീറ്റിന് രൂ. 42,000-8,61,000-ന് ഇടയിലാണ്. താമസിക്കുന്നതിനുള്ള സ്ഥലത്തിന്റെ റെഡി റെക്കോണര് നിരക്ക് സ്ക്വയര്‍ ഫീറ്റിന് രൂ. 16,500-4,75,500-ന് ഇടയിലാണ്. ഞങ്ങളുടെ ഉപയോഗിക്കാന്‍ എളുപ്പമുള്ള സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് സ്റ്റാംപ് ഡ്യൂട്ടിയും പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് ചാര്‍ജ്ജുകളും കണക്കാക്കുക.
ഇതും വായിക്കുക: ഒരു ഹോം ലോണ്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നതാണോ?