ചെന്നെയിലെ സ്റ്റാംപ് ഡ്യൂട്ടി നിരക്കുകള്‍ വിപണി മൂല്യത്തിന്റെ 7% ആണ്. കൂടാതെ നിങ്ങള്‍ തിരഞ്ഞെടുത്ത പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ഒരു ഹോം ലോണിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ ചിലവ് കണക്കാക്കണം. ചെന്നൈയിലെ പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്റെ ചാര്‍ജ്ജുകള്‍ പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിന്റെ 1% ആണ്. ചെന്നൈയിലെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജ്ജുകളും നഗര, ഗ്രാമീണ മേഖലകളില്‍ ഒരേ പോലെയാണ്. ചാര്‍ജ്ജുകള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരേ പോലെയുമാണ്. വീടിന്റെ വിപണി മൂല്യം ചെന്നൈ ഗവണ്മെന്റ് നിശ്ചയിക്കുന്ന ബെഞ്ച്മാര്‍ക്ക് മൂല്യമാണ്. പ്രോപ്പര്‍ട്ടികള്‍ പുനര്‍വില്‍പ്പന നടത്തുന്നതിനും ഇതേ തുകയാണ്.
നിങ്ങള്‍ പ്രോപ്പര്‍ട്ടി വാങ്ങുന്ന അധികാരപരിധിയിലെ സബ്-രജിസ്ട്രാര്‍/രജിസ്ട്രാര്‍ ഓഫീസില്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജ്ജുകളും അടയ്ക്കാനാവും. നിങ്ങള്‍ക്ക് ഈ ചാര്‍ജ്ജുകള്‍ നോണ്‍-ജുഡീഷ്യല്‍ സ്റ്റാംപ് പേപ്പറിലോ ഓണ്‍ലൈനില്‍ ഇ-സ്റ്റാംപിങ്ങ് പ്രൊവിഷന്‍ വഴിയോ അടയ്ക്കാനാവും. നിങ്ങള്‍ക്ക് RTGS/NEFT/DD ഡിപ്പോസിറ്റ് വഴിയോ അല്ലെങ്കില്‍ നഗരത്തിലെ SHCIL (സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്) ബ്രാഞ്ചുകളില്‍ പണമായോ അടയ്ക്കാം. ഞങ്ങളുടെ എളുപ്പം ഉപയോഗിക്കാനാവുന്ന സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍ വഴി സ്റ്റാംപ് ഡ്യൂട്ടിയും പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് ചാര്‍ജ്ജുകളും കണക്കാക്കുക.
ഇതും വായിക്കുക: ഒരു ഹോം ലോണ്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നതാണോ?