നിങ്ങളുടെ ഹോം ലോണ്‍ തിരിച്ചടയ്ക്കാന്‍ എത്ര കൂടുതല്‍ കാലം എടുക്കുന്നുവോ, അത്രയും കൂടുതല്‍ പലിശ നിങ്ങള്‍ അടക്കേണ്ടി വരും. ഇത് ഒഴിവാക്കാനായി സാധ്യമാകുമ്പോഴെല്ലാം നിങ്ങള്‍ ലോണ്‍ കാലയളവ് കുറയ്ക്കാന്‍ ശ്രമിക്കണം.
ഉദാഹരണമായി പറയുകയാണെങ്കില്‍ നിങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ഒരു വീട് വാങ്ങി. അതിന് വേണ്ടി 11% പലിശയ്ക്ക് രൂ.50 ലക്ഷത്തിന്റെ ഒരു ലോണെടുത്തു. നിങ്ങളുടെ ലോണ്‍ കാലയളവ് 20 വര്‍ഷവും EMI തുക രൂ.51,610. -ഉം ആണ്. ബാങ്കുകള്‍ നിലവിലുള്ള RBI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പതിവായി ഹോം ലോണ്‍ പലിശ നിരക്ക് മാറ്റിക്കൊണ്ടിരിക്കും. നിങ്ങളുടെ ബാങ്ക് നിരക്കുകള്‍ 10.75%-ലേയ്ക്ക് കുറയ്ക്കാന്‍ ഇന്ന് തീരുമാനിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. നിങ്ങളുടെ EMI രൂ. 50,671 ആയി താഴ്ന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.
നിങ്ങള്‍ ആദ്യത്തെ EMI (രൂ. 51,610) അടച്ചാല്‍, നിങ്ങള്‍ക്ക് ലോണ്‍ കാലയളവ് 1 വര്‍ഷമായി കുറയ്ക്കാനാവും. അതുവഴി നിങ്ങളുടെ ലോണ്‍ വേഗത്തില്‍ അടച്ച് തീരുകയും പലിശയിനത്തില്‍ രൂ. 6.71 ലാഭിക്കുകയും ചെയ്യും. നിങ്ങള്‍ ആകെ ചെയ്യേണ്ടത് താരതമ്യേന ഉയര്‍ന്ന EMI അടച്ചുകൊണ്ടിരിക്കുക എന്നതാണ്.
ആഗ്രഹിക്കുന്ന കാലയളവില്‍ ലോൺ അവസാനിപ്പിക്കാൻ ഇനി നിങ്ങള്‍ എത്ര EMI അടയ്ക്കണം എന്ന് കണക്കാക്കുന്നതിന് ഞങ്ങളുടെ ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.