Working capital

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

PAN പ്രകാരം നിങ്ങളുടെ മുഴുവൻ പേര് എന്‍റർ ചെയ്യുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

മുദ്രാ ലോണ്‍ എന്നാല്‍ എന്താണ്?

മുദ്ര ലോണ്‍ നല്‍കുന്നത് പ്രധാനമന്ത്രി മുദ്ര യോജന (PMMY) യുടെ കീഴില്‍ കാര്‍ഷികേതര, കോര്‍പ്പറേറ്റ് ഇതര മൈക്രോ, ചെറുകിട സ്ഥാപനങ്ങള്‍ക്കാണ്. ഈ സ്ഥാപനങ്ങള്‍ക്ക് രൂ.10 ലക്ഷം വരെ മുദ്ര (മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്‍റ് & റീ ഫൈനാന്‍സ്‌ ഏജന്‍സി ലിമിറ്റഡ്) സ്കീമിന് കീഴിൽ ലഭ്യമാക്കാം.

നിരാകരണം:
ഞങ്ങൾ ഈ സമയത്ത് ഈ ഉൽപ്പന്നം (മുദ്ര ലോൺ) നിർത്തി. ഞങ്ങൾ നൽകുന്ന നിലവിലെ ഫൈനാൻഷ്യൽ സർവ്വീസുകളെ കുറിച്ച് കൂടുതൽ അറിയാൻ ദയവായി +91-8698010101 ൽ ഞങ്ങളെ ബന്ധപ്പെടുക.

പ്രധാൻ മന്ത്രി മുദ്ര ലോൺ യോജനയുടെ സവിശേഷതകൾ:

ശിശുവിന് കീഴിലുള്ള ലോൺ തുക രൂ. 50,000 വരെ
തരുണിന് കീഴിലുള്ള ലോൺ തുക രൂ.50,001 മുതൽ രൂ.500,000 വരെ
കിഷോറിന് കീഴിലുള്ള ലോൺ തുക രൂ.500,001 മുതൽ രൂ.10,00,000 വരെ
പ്രോസസ്സിംഗ് ഫീസ്‌ തരുൺ ലോണിന് 0.5%, മറ്റുള്ളവയ്ക്ക് ഒന്നുമില്ല
യോഗ്യതാ മാനദണ്ഡം പുതിയതും നിലവിലുള്ളതുമായ യൂണിറ്റുകൾ
തിരിച്ചടവ് കാലയളവ് 3-5 വര്‍ഷം

പ്രധാൻ മന്ത്രി മുദ്ര ലോൺ സ്കീമിന് കീഴിൽ 3 പ്രോഡക്ടുകൾ ഉണ്ട്:

1 ശിശു
മുദ്രാ ലോൺ സ്കീമിന് കീഴിൽ, ശിശു പദ്ധതി, രൂ. 50,000 വരെ പുതുതായി ബിസിനസ് തുടങ്ങുന്ന അല്ലെങ്കില്‍ അടുത്തിടെ ബിസിനസ് ആരംഭിച്ച സംരംഭകര്‍ക്ക് നല്‍കുന്നു.
ചെക്ക്‌ലിസ്റ്റ്
 • മെഷിനറി വിലപ്പട്ടികയും വാങ്ങിക്കാനുള്ള മറ്റു സാധനങ്ങളും.
 • വാങ്ങിക്കാനുള്ള മെഷിനറിയുടെ വിശദ വിവരങ്ങള്‍.
വായ്പ്പക്കാരും മെഷിനറി വിതരണക്കാരന്‍റെ വിശദവിവരങ്ങൾ നല്‍കണം.

 

2 കിഷോര്‍
മുദ്ര ലോൺ സ്കീമിന് കീഴിൽ, കിഷോർ പദ്ധതി, തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ അധിക ഫണ്ടുകൾ അന്വേഷിക്കുന്ന ബിസിനസ്സുകാർക്ക് രൂ.10 ലക്ഷം വരെ വാഗ്ദാനം ചെയ്യുന്നു.
ചെക്ക്‌ലിസ്റ്റ്

 • നിലവിലുള്ള ബാങ്കറില്‍ നിന്നും കഴിഞ്ഞ 6 മാസത്തെ അൗക്കണ്ട് സ്റ്റേറ്റ്മെന്‍റ്, ഉണ്ടെങ്കില്‍.
 • കഴിഞ്ഞ 2 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്.
 • ഇന്‍കം/സെയില്‍സ് ടാക്സ് റിട്ടേണുകള്‍.
 • 1 വര്‍ഷത്തേക്കോ ലോണിന്‍റെ കാലാവധി വരെയോ ഉള്ള എസ്റ്റിമേറ്റഡ് ബാലന്‍സ് ഷീറ്റ്.
 • മെമോറാന്‍ഡം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍, ഉണ്ടെങ്കില്‍.
 • നിലവിലുള്ള സാമ്പത്തിക വര്‍ഷത്തേക്കുള്ള ലോണ്‍ അപേക്ഷ നല്‍കുന്നതിനു മുന്‍പുള്ള സെയില്‍സ് വിവരങ്ങള്‍.
പണം വാങ്ങുന്നവര്‍ അവരുടെ ബിസിനസ്സിന്‍റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകളെക്കുറിച്ച് നല്‍കുന്ന ഒരു റിപ്പോര്‍ട്ട് നല്‍കണം.

 

3 തരുണ്‍
പ്രധാൻ മന്ത്രി മുദ്ര ലോൺ ക്രമീകരണത്തിന് കീഴിൽ, തരുൺ പദ്ധതി, ബിസിനസ് ഉടമ ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ രൂ.10 ലക്ഷം വരെ അനുവദിക്കുന്നു.
ചെക്ക്‌ലിസ്റ്റ്
 • കിഷോറിനെ പോലെ.
മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ, വായ്പക്കാർ ഇവയും നല്‍കണം:
 • SC, ST, OBC എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്.
 • അഡ്രസ് പ്രൂഫ്
 • ഐഡന്‍റിറ്റി പ്രൂഫ്

തടസ്സരഹിതമായ വായ്പയെടുക്കൽ അനുഭവമുള്ള ഉയർന്ന ലോൺ തുകയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, നിങ്ങൾക്ക് തിരഞ്ഞെടുക്കാം ബിസിനസ് ലോൺ ബജാജ് ഫിൻ‌സെർവിൽ നിന്ന്, അത് നിങ്ങളുടേതുപോലുള്ള SME- കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. രൂ.45 ലക്ഷം വരെയുള്ള അണ്‍സെക്യുവേര്‍ഡ് ലോണിൽ നിങ്ങളുടെ അപേക്ഷ കുറഞ്ഞ ഡോക്യുമെന്‍റേഷനിലൂടെ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കുന്നതാണ്. ബജാജ് ഫിൻസെർവ് നിലവിലുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ നൽകുന്നു, അത് അപേക്ഷാ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു.
 

പിഎം മുദ്ര യോജനയുടെ ലക്ഷ്യം

സാമ്പത്തിക, സാമൂഹിക വിജയം നേടുന്നതിന് ഒരു സമഗ്രമായ സംരംഭക സംസ്കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎം മുദ്ര യോജന ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ, സാമ്പത്തിക വളർച്ചയ്ക്ക് മികച്ച നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന് ചെറു ബിസിനസുകൾക്കും മൈക്രോ സംരംഭങ്ങൾക്കും സാമ്പത്തിക സഹായവും മറ്റ് പിന്തുണയും നൽകുന്നതിന് സർക്കാർ ലക്ഷ്യം വെയ്ക്കുന്നു.

മുദ്ര യോജനയുടെ നിര്‍വ്വഹണം

രൂ.2,79,481.48 വിലയുള്ള ലോണുകള്‍ 2015-ൽ സ്കീമിന്‍റെ ആരംഭം മുതൽ പ്രധാൻ മന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ, മൊത്തം രൂ.2,64,676.44 കോടി ഇതുവരെ വിതരണം ചെയ്തു.

 

മുദ്ര ലോൺ FAQ-കൾ

 

MUDRA എന്നാല്‍ എന്താണ്?

സാമ്പത്തിക സഹായം നൽകി മൈക്രോ എന്‍റർപ്രൈസ് സംരംഭങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിന് ഇന്ത്യാ ഗവൺമെന്‍റ് മുദ്ര (മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്‍റ് ആന്‍റ് റിഫൈനാൻസ് ഏജൻസി ലിമിറ്റഡ്) സ്ഥാപിച്ചു. ബാങ്കുകൾ, NBFC-കൾ പോലുള്ള വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലൂടെ ചെറു ബിസിനസ് മേഖലയ്ക്ക് സാമ്പത്തിക സൗകര്യങ്ങൾ നൽകുക എന്നതാണ് പിഎം മുദ്ര ലോണിന്‍റെ ലക്ഷ്യം.

 

മുദ്ര ലോണിന് ഈടാക്കുന്ന പലിശ നിരക്ക് എത്രയാണ്?

മുദ്ര ലോണിലെ പലിശ നിരക്ക് നാമമാത്രമാണ്. പ്രധാൻ മന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ, ബാങ്കുകളും NBFC-കളും RBI മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാനും മിതമായ പലിശ നിരക്ക് ഈടാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

 

മുദ്ര ലോണിന് ആർക്കാണ് യോഗ്യത?

മുദ്ര ഫൈനാൻസ് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡത്തോടു കൂടിയുള്ളതാണ്. നിർമ്മാണം, പ്രോസസിംഗ്, അല്ലെങ്കിൽ സർവ്വീസ് സെക്ടർ പോലുള്ള വരുമാനം സൃഷ്ടിക്കുന്ന ഏത് കാർഷികേതര പ്രവർത്തിക്കും വേണ്ടി ഒരു ബിസിനസ് പ്ലാൻ ഉള്ള 18 നും 65 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരനാണെങ്കിൽ, നിങ്ങൾക്ക് ഒരു ബാങ്ക് അല്ലെങ്കിൽ NBFC വഴി PMMY-ക്ക് കീഴിൽ മുദ്ര ലോണിന് അപേക്ഷിക്കാം. കടയുടമ, ഏക ഉടമസ്ഥത അല്ലെങ്കിൽ പങ്കാളിത്ത സ്ഥാപനങ്ങൾ, ചെറു നിർമ്മാണ യൂണിറ്റുകൾ, റിപ്പയർ ഷോപ്പുകൾ, ഗ്രാമീണ, നഗര മേഖലകളിലെ ചെറു വ്യവസായങ്ങൾ തുടങ്ങിയ ചെറു ബിസിനസ് ഉടമകൾക്ക് ഈ സൗകര്യം ലഭ്യമാണ്.

നിങ്ങൾ ഈ ലളിതമായ മുദ്ര ലോൺ യോഗ്യതാ മാനദണ്ഡം പാലിക്കുകയാണെങ്കിൽ, കുറഞ്ഞ പലിശ നിരക്കിൽ PMMY വഴി നിങ്ങൾക്ക് രൂ.10 ലക്ഷം വരെയുള്ള ലോൺ എളുപ്പത്തിൽ നേടാം.

മുദ്ര ലോണിന് അപേക്ഷിക്കാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

നിങ്ങൾ ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കുകയാണെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് മുദ്ര ലോണിന് അപേക്ഷിക്കുന്നതിന് ഡോക്യുമെന്‍റുകൾ സമർപ്പിക്കുക എന്നത് മാത്രമാണ്. മുദ്ര ലോൺ ഡോക്യുമെന്‍റുകളുടെ പട്ടിക താഴെപ്പറയുന്നു.

ഐഡന്‍റിറ്റി പ്രൂഫ്: ആധാർ കാർഡ്, PAN കാർഡ്, പാസ്പോർട്ട്, വോട്ടർ ID കാർഡ്, ഡ്രൈവിംഗ് ലൈസൻസ് മുതലായവ.

അഡ്രസ് പ്രൂഫ്: യൂട്ടിലിറ്റി ബില്ലുകൾ, ആധാർ കാർഡ്, പാസ്പോർട്ട് മുതലായവ.

ബിസിനസ് പ്രൂഫ്: ബിസിനസ് എക്‌സിസ്റ്റൻസ്, പാർട്ണർഷിപ്പ് ഡീഡ് മുതലായവ സ്ഥിരീകരിക്കുന്ന ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ഡോക്യുമെന്‍റ്.

വരുമാന തെളിവ്: കഴിഞ്ഞ 2 വർഷത്തെ ബാലൻസ് ഷീറ്റ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ്, ആദായ നികുതി റിട്ടേണുകൾ മുതലായവ.

മുദ്ര ലോൺ ഇപ്പോൾ ലഭ്യമാണോ?

ഇന്ത്യാ ഗവൺമെന്‍റ് സ്ഥാപിച്ച മുദ്ര സ്കീം, ബാങ്കുകൾ, NBFC-കൾ പോലുള്ള മുൻനിര ഫൈനാൻഷ്യൽ സ്ഥാപനങ്ങളിലൂടെ ചെറു ബിസിനസുകൾക്ക് രൂ.10 ലക്ഷം വരെ റീഫിനാൻസിംഗ് സഹായം നൽകുന്നു. മുദ്രയ്ക്ക് കീഴിൽ, ഇനിപ്പറയുന്ന മൂന്ന് വ്യത്യസ്ത ലോൺ സ്കീമുകൾ ഉണ്ട്:

• ശിശു: രൂ.50,000 വരെയുള്ള ലോണുകള്‍ ഇതിൽ ഉൾപ്പെടുന്നു
• കിഷോര്‍: ഇതിൽ രൂ.50,000 -ന് മുകളിലും രൂ.5 ലക്ഷം വരെയുമുള്ള ലോണുകള്‍ ഉൾപ്പെടുന്നു
• തരുണ്‍: ഇതിൽ രൂ.5 ലക്ഷത്തിന് മുകളിലും രൂ.10 ലക്ഷം വരെയുമുള്ള ലോണുകള്‍ ഉള്‍പ്പെടുന്നു
 

മുദ്ര ലോണിന്‍റെ പരമാവധി പരിധി എത്രയാണ്?

നിങ്ങൾ ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിച്ചാൽ, നാമമാത്രമായ പലിശ നിരക്കിൽ മുദ്ര ലോൺ സ്കീമിന് കീഴിൽ നിങ്ങൾക്ക് പരമാവധി തുകയായ രൂ.10 ലക്ഷം ലഭിക്കും.

 

മുദ്ര ലോണുകൾ സ്ത്രീകൾക്ക് എളുപ്പത്തിൽ ലഭ്യമാണോ?

സ്ത്രീകൾക്കിടയിൽ സംരംഭകത്വം പിന്തുണയ്ക്കാൻ, ഇന്ത്യാ ഗവൺമെന്‍റ് സ്ത്രീകളിലേക്കും മുദ്ര ഫൈനാൻസ് വിപുലീകരിക്കുന്നു. നിർമ്മാണം, സേവന മേഖല പോലുള്ള കാർഷികേതര ബിസിനസ് ഉണ്ടെങ്കിൽ സ്ത്രീകൾക്കായുള്ള മുദ്ര യോജന സ്കീം പ്രകാരം, വളർന്നുവരുന്ന സ്ത്രീ സംരംഭകർക്ക് രൂ.10 ലക്ഷം വരെയുള്ള മുദ്ര ലോൺ ലഭ്യമാക്കാം.

MSME എന്നാല്‍ എന്താണ്?

MSME എന്നാൽ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസ് എന്നാണ് അർത്ഥമാക്കുന്നത്. 2006 ലെ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസസ് ഡെവലപ്മെന്‍റ് (MSMED) ആക്ടുമായുള്ള കരാറിലാണ് ഭാരത സർക്കാർ ഇത് അവതരിപ്പിച്ചത്. ഈ ആക്ട് പ്രകാരം, ചരക്കുകളുടെയും സാധനങ്ങളുടെയും ഉത്പാദനം, സംസ്കരണം അല്ലെങ്കിൽ സംരക്ഷണം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന എന്‍റർപ്രൈസുകളാണ് MSMEകൾ. സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമായ ഈ മേഖല രാജ്യത്തിന്‍റെ GDP യുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുകയും 110 ദശലക്ഷം ജനസംഖ്യയ്ക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ MSME

ഈ സംരംഭങ്ങളിൽ പലതും ഗ്രാമീണ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2018-2019 ലെ സർക്കാരിന്‍റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 6 ലക്ഷത്തിലധികം MSMEകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

തുടക്കത്തിൽ, രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി MSMEകളെ തരംതിരിക്കുന്നു - പ്ലാന്‍റ്/മെഷിനറി എന്നിവയിലെ നിക്ഷേപം, സംരംഭങ്ങളുടെ വാർഷിക വിറ്റുവരവ്. എന്നിരുന്നാലും, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം ഈ രണ്ട് ഘടകങ്ങളെയും ഒരൊറ്റ മാനദണ്ഡമായി ചേർത്ത് ഇയ്യിടെ ക്ലാസിഫിക്കേഷൻ പുതുക്കിയിട്ടുണ്ട്.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

100% ക്യാഷ്ബാക്ക് സഹിതം നിങ്ങളുടെ ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ് നേടുക

ഇപ്പോള്‍ നേടൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

രൂ.45 ലക്ഷം വരെയുള്ള ഫണ്ട് നേടുക | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ
Business Loan People Considered Image

ബിസിനസ് ലോൺ

നിങ്ങളുടെ ബിസിനസ് വളരാൻ സഹായിക്കുന്നതിന് രൂ.45 ലക്ഷം വരെയുള്ള ലോൺ

അപ്ലൈ
Working Capital Loan People Considered Image

പ്രവർത്തന മൂലധന ലോൺ

പ്രവർത്തനങ്ങൾ മാനേജ് ചെയ്യാൻ രൂ.45 ലക്ഷം വരെ നേടൂ | സൗകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ