2023 ൽ ആദായ നികുതി കണക്കാക്കൽ

കേന്ദ്ര ബജറ്റ് 2023-24 ലെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച് നിങ്ങളുടെ നികുതി ബാധകമായ വരുമാനം, ചെലവുകൾ, പ്രായം, നിക്ഷേപങ്ങൾ, നിങ്ങളുടെ ഹോം ലോണിന് അടച്ച പലിശ എന്നിവയെ അടിസ്ഥാനമാക്കി അടയ്‌ക്കേണ്ട മൊത്തം നികുതി കണക്കാക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ടൂളാണ് ഇൻകം ടാക്സ് കാൽക്കുലേറ്റർ.

നികുതി വ്യവസ്ഥയെ ആശ്രയിച്ച്, നികുതി സ്ലാബുകളും പരിഗണിക്കപ്പെടുന്ന ഘടകങ്ങളും വ്യത്യാസപ്പെടും. ആദായനികുതി കാൽക്കുലേറ്റർ ഉപയോഗിച്ച് 2023-ലെ ആദായനികുതി കണക്കുകൂട്ടൽ സൗജന്യവും ഉപയോഗിക്കാൻ എളുപ്പവുമാണ്, കൂടാതെ തൽക്ഷണം പിശകുകളില്ലാത്ത ഫലങ്ങൾ സൃഷ്ടിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിനുള്ള ഘട്ടങ്ങൾ ചുവടെയുണ്ട്.

സാമ്പത്തിക വർഷം 2022-23 (അസസ്സ്മെന്‍റ് വർഷം 2023-24) ന് വേണ്ടി ഇൻകം ടാക്‌സ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

ഇന്ത്യയിലെ ആദായനികുതി കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ നികുതി ബാധ്യത കണ്ടെത്താൻ, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:

1. നിങ്ങളുടെ പ്രായ പരിധി തിരഞ്ഞെടുക്കുക
2. നിങ്ങളുടെ വാർഷിക വരുമാനം എന്‍റർ ചെയ്യുക
3. ഇതുപോലുള്ള വിഭാഗങ്ങൾക്ക് കീഴിൽ നിക്ഷേപങ്ങളും യോഗ്യമായ കിഴിവുകളും വിശദമാക്കുക:

  • 80C (ELSS ഫണ്ടുകൾ, PPF, ഹൗസ് ലോൺ പ്രിൻസിപ്പൽ റീപേമെന്‍റ് മുതലായവ)
  • 80CCD(1B) (നാഷണൽ പെൻഷൻ സിസ്റ്റം)
  • 24B (ഹോം ലോൺ പലിശ തിരിച്ചടവ്)
  • 80E (വിദ്യാഭ്യാസ ലോൺ പലിശ തിരിച്ചടവ്)
  • 80G (ചാരിറ്റബിൾ സ്ഥാപനങ്ങൾക്കുള്ള സംഭാവനകൾ)

4. HRA, LTA ഇളവുകൾ എന്‍റർ ചെയ്യുക

ബാധകമല്ലാത്ത ഫീൽഡുകളിൽ നിങ്ങൾക്ക് '0' എന്‍റർ ചെയ്യാം. നിങ്ങൾ ഈ ഘട്ടങ്ങളിലൂടെ കടന്നുപോയാൽ, AY 2023-24 (FY 2022-23) -ന് പഴയ, പുതിയ വ്യവസ്ഥക്ക് കീഴിൽ അടയ്‌ക്കേണ്ട നിങ്ങളുടെ നികുതി കാണാം.

സാമ്പത്തിക വർഷം 2023-24 (അസസ്സ്മെന്‍റ് വർഷം 2024-25) ന് വേണ്ടി ഇൻകം ടാക്‌സ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

ബാധകമായ നികുതി സ്ലാബിനെ അടിസ്ഥാനമാക്കി നികുതി വിധേയമായ വരുമാനത്തിൽ നിങ്ങളുടെ ആദായനികുതി സർക്കാർ കണക്കാക്കുന്നു. നിങ്ങളുടെ മൊത്ത വരുമാനം നേടുന്നതിന് എല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം ചേർത്ത് കിഴിവുകളും ഇളവുകളും കുറയ്ക്കുന്നതിലൂടെയാണ് നിങ്ങളുടെ നികുതി വിധേയമായ വരുമാനം ലഭിക്കുന്നത്. ഇതിനുപുറമെ, നിങ്ങൾക്ക് ഹൗസ് റെന്‍റ് അലവൻസ് (എച്ച്ആർഎ) ലഭിക്കുകയും നിങ്ങൾ ഒരു വീട് വാടകയ്‌ക്കെടുക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് എച്ച്ആർഎ പ്രകാരം നികുതി ഇളവ് ക്ലെയിം ചെയ്യാം.

നിങ്ങൾ ഒരു ഹോം ലോൺ എടുക്കുമ്പോൾ, ഹോം ലോണിൽ അടച്ച പലിശയിൽ നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ഹോം ലോണിൽ നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ കണക്കാക്കാൻ ഇൻകം ടാക്സ് കാൽക്കുലേറ്റർ ഉപയോഗിക്കാം.

ടാക്സ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെപ്പറയുന്നവയാണ്:

  1. നിങ്ങളുടെ ലിംഗത്വം തിരഞ്ഞെടുക്കുക
  2. നിങ്ങളുടെ വാർഷിക വരുമാനം എന്‍റർ ചെയ്യുക
  3. ഐടി കണക്കാക്കിയ വർഷത്തിൽ നിങ്ങൾ അടച്ച പലിശ എന്‍റർ ചെയ്യുക
  4. ഐടി കണക്കാക്കിയ വർഷത്തിൽ ഹോം ലോണിൽ അടച്ച മുതൽ തുക എന്‍റർ ചെയ്യുക

മേൽപ്പറഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കി, കാൽക്കുലേറ്റർ മൊത്തം ആദായനികുതി ആനുകൂല്യവും ഹോം ലോൺ എടുക്കുന്നതിന് മുമ്പും ശേഷവും അടയ്‌ക്കേണ്ട ആദായനികുതിയും കാണിക്കും.

ഉദാഹരണത്തിന്, മുംബൈയിലെ എംഎൻസിയിലെ 30 വയസ്സുള്ള ജീവനക്കാരിയായ സമൈറ, പ്രതിവർഷം രൂ. 12.5 ലക്ഷം നേടുന്നു. രൂ. 50,000 സ്റ്റാൻഡേർഡ് കിഴിവ് ഉള്ളതിനാൽ, അവളുടെ മൊത്തം വരുമാനം രൂ. 12 ലക്ഷം ആയിരിക്കും. ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80C പ്രകാരം, അവർക്ക് രൂ. 1.5 ലക്ഷം നികുതി കിഴിവ് ലഭിക്കും. ഇത് അവളുടെ മൊത്തം വരുമാനം രൂ. 10.5 ലക്ഷം ആക്കും. അവളുടെ ആദായനികുതി കണക്കുകൂട്ടൽ താഴെ കാണിച്ചിരിക്കുന്നതുപോലെ രണ്ട് വ്യവസ്ഥകൾക്കും പ്രവർത്തിക്കും:

സാമ്പത്തിക വർഷം 2023-24 പ്രകാരം, ഇന്ത്യയിൽ രണ്ട് നികുതി വ്യവസ്ഥകളുണ്ട്; പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ. ഒരു നികുതിദായകൻ എന്ന നിലയിൽ, നിങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തേക്ക് പഴയ അല്ലെങ്കിൽ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാം. നിങ്ങളുടെ വ്യവസ്ഥ മാറ്റാൻ ആഗ്രഹിക്കുന്നെങ്കിൽ, അടുത്ത സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാം.

പഴയ വ്യവസ്ഥയിലുള്ള ആദായ നികുതി കണക്കുകൂട്ടൽ:

സമൈറയ്ക്ക്, പഴയ വ്യവസ്ഥ അനുസരിച്ചുള്ള ആദായനികുതി കണക്ക് 4% അധിക വിദ്യാഭ്യാസ സെസ് സഹിതം 1,27,500 ആയി വരുന്നു, ഇത് മൊത്തം അടയ്‌ക്കേണ്ട നികുതി തുക 1,32,600 ആക്കുന്നു.

പുതിയ വ്യവസ്ഥയിലുള്ള ആദായ നികുതി കണക്കുകൂട്ടൽ:

പുതിയ നികുതി വ്യവസ്ഥയുടെ ആദായനികുതി കണക്ക് 4% അധിക വിദ്യാഭ്യാസ സെസ് സഹിതം രൂ. 1.25 ലക്ഷം ആയി വരുന്നു. ഇത് മൊത്തം അടയ്ക്കേണ്ട നികുതി തുക രൂ. 1.30 ലക്ഷം ആക്കുന്നു.

ഇൻകം ടാക്സ് സ്ലാബുകൾ (2023-24)

നിങ്ങളുടെ വരുമാനത്തെയും നിക്ഷേപങ്ങളെയും അടിസ്ഥാനമാക്കി അടയ്‌ക്കേണ്ട നികുതി തുക എത്രയാണെന്ന് മുൻകൂട്ടി അറിയുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ആദായ നികുതി കാൽക്കുലേറ്റർ നിങ്ങളുടെ നികുതി ബാധകമായ വരുമാനം കണക്കാക്കാനും ബാധകമായ ആദായനികുതി സ്ലാബ് നിരക്ക് അനുസരിച്ച് അടയ്‌ക്കേണ്ട നികുതിയും കണക്കാക്കാൻ സഹായിക്കും.

സാമ്പത്തിക വർഷം 2023-24 (അസസ്സ്മെന്‍റ് വർഷം 2024-25) ന് ഉള്ള പുതിയ ഇൻകം ടാക്‌സ് സ്ലാബ്

നികുതി ബാധകമായ വരുമാനം

പുതിയ നികുതി വ്യവസ്ഥ നിരക്ക്

രൂ. 3,00,000 വരെ

ഇല്ല

രൂ. 3,00,000 – രൂ. 6,00,000

വരുമാനത്തിൽ 5%, അത് രൂ. 3,00,000 കവിയും

രൂ. 6,00,000 – രൂ. 9,00,000

വരുമാനത്തിൽ രൂ. 15,000 + 10%, അത് രൂ. 6,00,000 കവിയും

രൂ. 9,00,000 – രൂ. 12,00,000

വരുമാനത്തിൽ രൂ. 45,000 + 15%, അത് രൂ. 9,00,000 കവിയും

രൂ. 12,00,000 – രൂ. 15,00,000

വരുമാനത്തിൽ രൂ. 90,000 + 20%, അത് രൂ. 12,00,000 കവിയും

രൂ. 15,00,000 ന് മുകളിൽ

വരുമാനത്തിൽ രൂ. 1,50,000 + 30%, അത് രൂ. 15,00,000 കവിയും


സാമ്പത്തിക വർഷം 2023-24 (അസസ്സ്മെന്‍റ് വർഷം 2024-25) ന് ഉള്ള പുതിയ ഇൻകം ടാക്‌സ് സ്ലാബ്

60 നും 80 നും ഇടയിലും പ്രായമുള്ള വ്യക്തികൾക്ക് (മുതിർന്ന പൗരന്മാർ)

നികുതി ബാധകമായ വരുമാനം

പുതിയ നികുതി വ്യവസ്ഥ നിരക്ക്

രൂ. 3,00,000 വരെ

ഇല്ല

രൂ. 3,00,000 – രൂ. 5,00,000

5%

രൂ. 5,00,000 – രൂ. 10,00,000

20%

രൂ. 10,00,000 ന് മുകളിൽ

30%


80-ഉം അതിൽ കൂടുതലും പ്രായമുള്ള വ്യക്തികൾക്ക് (സൂപ്പർ-സീനിയർ സിറ്റിസെൻസ്)

നികുതി ബാധകമായ വരുമാനം

പുതിയ നികുതി വ്യവസ്ഥ നിരക്ക്

രൂ. 5,00,000 വരെ

ഇല്ല

രൂ. 5,00,000 – രൂ. 10,00,000

20%

രൂ. 10,00,000 ന് മുകളിൽ

30%


സാമ്പത്തിക വർഷം 2023-24 (അസസ്സ്മെന്‍റ് വർഷം 2024-25) ന് ഉള്ള ഇൻകം ടാക്‌സ് സ്ലാബ്

60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക്

നികുതി ബാധകമായ വരുമാനം

പഴയ നികുതി വ്യവസ്ഥ നിരക്ക്

രൂ. 2,50,000 വരെ

ഇല്ല

രൂ. 2,50,001 – രൂ. 5,00,000

5%

രൂ. 5,00,001 – രൂ. 10,00,000

20%

രൂ. 10,00,000 ന് മുകളിൽ

30%

ആദായ നികുതി ഓൺലൈനിൽ ഫയൽ ചെയ്യുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ആദായ നികുതി റിട്ടേൺസ് ഓൺലൈനിൽ ഫയൽ ചെയ്യൽ:

  • അതിവേഗവും സൗകര്യപ്രദവുമാണ്
  • വേഗത്തിലുള്ളതും ഇലക്ട്രോണിക് ടാക്സ് റീഫണ്ടുകൾക്കായി അനുവദിക്കുന്നു
  • പെട്ടന്നുള്ള സ്വീകരിക്കൽ സ്ഥിരീകരണത്തിനും റിയൽ-ടൈം സ്റ്റാറ്റസ് അപ്ഡേറ്റുകൾക്കും സൗകര്യമൊരുക്കുന്നു
  • വിശ്വസ്തവും സുരക്ഷിതവുമാണ്
  • പ്രശ്ന രഹിതവും പ്രൊഫഷണൽ ചെലവുകൾ ലാഭിക്കാനും സഹായിക്കുന്നു
  • വിസ പ്രോസസിംഗ്, ഇൻഷുറൻസ് ലഭ്യമാക്കൽ, ലോൺ അപേക്ഷകൾ എന്നിവയിൽ സഹായിക്കുന്നു
  • വരുമാന, വിലാസ തെളിവ് എന്ന നിലയിൽ സേവനം നൽകുന്നു
  • വൈകിയതിനുള്ള പിഴ ഒഴിവാക്കുന്നത് എളുപ്പമാക്കുന്നു
  • ക്യാരി ഫോർവേഡ് നഷ്ടങ്ങളിൽ നിങ്ങളെ സഹായിക്കുന്നു

എല്ലാവരും ആദായ നികുതി ഫയൽ ചെയ്യേണ്ടതുണ്ടോ?

സാമ്പത്തിക വർഷത്തെ നിങ്ങളുടെ മൊത്തം വരുമാനം അടിസ്ഥാന ഒഴിവാക്കൽ പരിധി കവിയുകയാണെങ്കിൽ നിങ്ങൾ ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യേണ്ടതുണ്ട്. പഴയ വ്യവസ്ഥക്ക് കീഴിലുള്ള അടിസ്ഥാന ഒഴിവാക്കൽ പരിധി:

  • 60 വയസ്സിന് താഴെയുള്ള റെസിഡന്‍റ്സിന് രൂ. 2.5 ലക്ഷം
  • മുതിർന്ന പൗരന്മാർക്ക് (60 നും 80 നും ഇടയിൽ പ്രായമുള്ള) രൂ. 3 ലക്ഷം
  • സൂപ്പർ-സീനിയർ സിറ്റിസെൻസിന് (80 വയസ്സും അതിൽ കൂടുതലും) രൂ. 5 ലക്ഷം

പുതിയ നികുതി വ്യവസ്ഥയിൽ, എല്ലാ പ്രായ വിഭാഗങ്ങളിലും അടിസ്ഥാന ഒഴിവാക്കൽ രൂ. 2.5 ലക്ഷം ആണ്.

കൂടാതെ, ഇനിപ്പറയുന്നവ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ ITR ഫയൽ ചെയ്യേണ്ടതാണ്:

  • കറന്‍റ് അക്കൗണ്ടിൽ രൂ. 1 കോടിയിൽ കൂടുതൽ നിക്ഷേപിച്ചു
  • വിദേശ യാത്രയിൽ രൂ. 2 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചു
  • ഇലക്ട്രിസിറ്റിയിൽ രൂ. 1 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചു
  • ഒരു വിദേശ രാജ്യത്തെ അക്കൗണ്ടിൽ ഒപ്പിടുന്ന അതോറിറ്റിയിൽ/ നിന്നുള്ള വരുമാനം/ ആസ്തികൾ
  • പ്രസക്തമായ മൂലധന ലാഭ ഇളവുകൾ ക്ലെയിം ചെയ്യുന്നതിന് മുമ്പ് ഒഴിവാക്കൽ പരിധിയേക്കാൾ കൂടുതൽ മൊത്തം വരുമാനം

കേന്ദ്ര ബജറ്റ് 2021 പ്രകാരം, 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പെൻഷൻ, പലിശ വരുമാനം മാത്രമേയുള്ളു, അതോടൊപ്പം അവ രണ്ടും ഒരേ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ/സമ്പാദിച്ചിട്ടുണ്ടെങ്കിൽ FY 2021-22 ന് ITR ഫയൽ ചെയ്യുന്നതിൽ നിന്ന് അവരെ ഒഴിവാക്കപ്പെടുന്നതാണ്.

ആദായ നികുതി ഫയൽ ചെയ്യുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

അടിസ്ഥാന ഒഴിവാക്കൽ പരിധിക്ക് മുകളിൽ മൊത്തം വരുമാനമുള്ള ഏതൊരു നിവാസി പൗരനും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണം. എന്നിരുന്നാലും, നിങ്ങളുടെ മൊത്തം വരുമാനം ടാക്സ് ബാധകമായ പരിധിയേക്കാൾ കുറവാണെങ്കിൽ, നിങ്ങൾക്ക് ഒരു ശൂന്യമായ റിട്ടേൺ ഫയൽ ചെയ്യാം.

ഇന്ത്യയിൽ ഐടിആർ ഫയൽ ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ ഇവയാണ്:

  • ഹിന്ദു അവിഭക്ത കുടുംബം (HUF)
  • അസോസിയേഷൻസ് ഓഫ് പേഴ്സൺസ് (AoPs)
  • ലോക്കൽ അതോറിറ്റികൾ
  • കോർപ്പറേറ്റ് സ്ഥാപനങ്ങൾ
  • ചാരിറ്റബിൾ/ റിലീജിയസ് ട്രസ്റ്റുകൾ
  • കമ്പനി
  • ആർട്ടിഫിഷ്യൽ ജൂറിഡിക്കൽ പേഴ്‌സൺ
  • ബോഡി ഓഫ് ഇൻഡിവിജ്വൽസ് (BOI)

നികുതി ദാതാവിന് അനുസൃതമായി, ശരിയായ ITR ഫോം ഉപയോഗിക്കണം.

ആദായനികുതി റിട്ടേൺ ഇ-ഫയൽ ചെയ്യുന്നതിന് ആവശ്യമുള്ള വിശദാംശങ്ങൾ എന്തൊക്കെയാണ്?

ആദായ നികുതി റിട്ടേൺ ഇ-ഫയൽ ചെയ്യുന്നതിന് താഴെപ്പറയുന്ന വിവരങ്ങളും ഡോക്യുമെന്‍റുകളും തയ്യാറാക്കി വെയ്ക്കുക:

  • PAN, ആധാർ, സ്ഥിര വിലാസം
  • സാമ്പത്തിക വർഷത്തിൽ നിലവിലുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (ആദായ നികുതി റീഫണ്ട് ഏത് അക്കൗണ്ടിൽ ലഭിക്കണം എന്ന് സൂചിപ്പിക്കുക)
  • ഫോം 16, പലിശ വരുമാനത്തിന്‍റെ തെളിവുകൾ, ഉദാഹരണത്തിന് FD-കളിൽ നിന്നുള്ളവ പോലെ
  • ചാപ്റ്റർ VI-A പ്രകാരം സെക്ഷൻ 80C, 80D, മറ്റുള്ളവയുമായി ബന്ധപ്പെട്ട കിഴിവ് വിശദാംശങ്ങൾ
  • അടച്ച നികുതിയുടെ തെളിവ് (അഡ്വാൻസ് ടാക്സ്, TDS മുതലായവ)

ശമ്പളമുള്ള വ്യക്തികൾക്ക് ലഭ്യമായ നികുതി ഇളവുകൾ എന്തൊക്കെയാണ്?

  • സ്റ്റാൻഡേർഡ് ഡിഡക്ഷൻ
  • ഹൗസ് റെന്‍റ് അലവൻസ് (ഭാഗികം അല്ലെങ്കിൽ മൊത്തം)
  • ലീവ് ട്രാവൽ അലവൻസ് (ഡൊമസ്റ്റിക് ട്രാവലിന്)
  • ജോലിയുമായി ബന്ധപ്പെട്ട ചെലവുകൾ (ടെലിഫോൺ ബില്ലുകൾ, ഭക്ഷണ കൂപ്പണുകൾ മുതലായവ)
  • ഇനിപ്പറയുന്ന സെക്ഷന് കീഴിലുള്ള കിഴിവുകൾ
  • 80C, 80CCC, 80CCD(1) (NPS, PPF, ELSS, ട്യൂഷൻ ഫീസ്, ടാക്സ്-സേവർ FD)
  • 80D (ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ)
  • 80C, 24B, 80EE/ 80EEA (ഹോം ലോൺ റീപേമെന്‍റ്)
  • 80E (വിദ്യാഭ്യാസ ലോൺ പലിശ)
  • 80G (അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കുള്ള സംഭാവനകൾ)
  • 80TTA (സേവിംഗ്സ് അക്കൗണ്ട് പലിശ)
  • മറ്റ് കിഴിവുകള്‍

ഈ ഒഴിവാക്കലുകൾ/കിഴിവുകൾ പഴയ വ്യവസ്ഥയ്ക്ക് ബാധകം. പുതിയ നികുതി വ്യവസ്ഥ നികുതിദായകർക്ക് വളരെ കുറച്ച് അലവൻസുകളും കിഴിവുകളും മാത്രമേ ലഭ്യമാക്കൂ.

നിരാകരണം

ഇവിടെ ജനറേറ്റ് ചെയ്ത ഡാറ്റ പൂർണ്ണമായും ബജാജ് ഫിൻസെർവ് ലിമിറ്റഡ് നിർദ്ദിഷ്ട ചോദ്യങ്ങൾക്കുള്ള പ്രതികരണമായി നിങ്ങൾ നൽകിയ വിവരങ്ങൾ/വിശദാംശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. ബജാജ് ഫിൻസെർവ് ലിമിറ്റഡിന് ലഭ്യമായിട്ടുള്ള ചില ടൂളുകളും കാൽക്കുലേറ്ററുകളും അടിസ്ഥാനമാക്കി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അനുമാനങ്ങളിലൂടെയാണ് ഈ വിവരങ്ങളും അതിലെ കണക്കുകൂട്ടലുകളും തത്ഫലമായ ഡാറ്റയും വികസിപ്പിച്ചിരിക്കുന്നത്. അത്തരം വിവരങ്ങളും ഫലമായുണ്ടാകുന്ന ഡാറ്റയും ഉപയോക്താവിന്‍റെ സൗകര്യത്തിനും വിവര ആവശ്യങ്ങൾക്കും വേണ്ടി മാത്രമാണ് നൽകുന്നത്.

ഇൻകം ടാക്സ് കാൽക്കുലേറ്റർ സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

എന്‍റെ ശമ്പളത്തിൽ ഞാൻ എത്ര ആദായ നികുതി അടയ്ക്കണം?

അടയ്‌ക്കേണ്ട ആദായ നികുതി നിങ്ങളുടെ നികുതി ബാധകമായ വരുമാനത്തെയും നിങ്ങൾ വരുന്ന ആദായ നികുതി സ്ലാബിനെയും ആശ്രയിച്ചിരിക്കും. നിങ്ങളുടെ മൊത്ത വരുമാനത്തിൽ നിന്ന് ഇളവുകളും കിഴിവുകളും കുറയ്ക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് നികുതി വിധേയമായ വരുമാനം. ഇതിൽ നിങ്ങളുടെ ശമ്പളവും (പഴയ വ്യവസ്ഥയ്ക്ക് കുറഞ്ഞ എച്ച്ആർഎ, സ്റ്റാൻഡേർഡ് കിഴിവ് മുതലായവ) മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുന്നു.

നികുതി സ്ലാബ് നിങ്ങളുടെ നികുതി ബാധകമായ വരുമാനത്തെയും പ്രായത്തെയും ആശ്രയിച്ചിരിക്കുന്നു, ഇത് പഴയതും പുതിയതുമായ വ്യവസ്ഥകൾക്ക് വ്യത്യസ്തവുമാണ്.

ഓൺലൈനിൽ നികുതി എങ്ങനെ കണക്കാക്കാം?

നികുതി കണക്കുകൂട്ടലുകളുടെ കാര്യത്തിൽ നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന ഒരു ലളിതമായ ഓൺലൈൻ ടൂളാണ് ഇൻകം ടാക്സ് കാൽക്കുലേറ്റർ. ശൂന്യമായ കോളങ്ങളിൽ പ്രസക്തമായ വിശദാംശങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്:

  • ലിംഗത്വം തിരഞ്ഞെടുക്കൂ
  • നിങ്ങളുടെ വാർഷിക വരുമാനം എന്‍റർ ചെയ്യുക
  • ഹോം ലോണിൽ അടച്ച പലിശ എന്‍റർ ചെയ്യുക
  • ഹോം ലോണിൽ തിരിച്ചടച്ച മുതൽ എന്‍റർ ചെയ്യുക

ഹോം ലോൺ എടുക്കുന്നതിന് മുമ്പും ശേഷവും അടയ്‌ക്കേണ്ട നികുതിയ്‌ക്കൊപ്പം കാൽക്കുലേറ്ററിന്‍റെ വലതുവശത്തുള്ള മൊത്തം ആദായനികുതി ആനുകൂല്യം നിങ്ങൾക്ക് കാണാൻ കഴിയും.

80C കിഴിവിന്‍റെ പരിധി എത്രയാണ്?

സെക്ഷൻ 80സി പ്രകാരം, നിങ്ങൾക്ക് ഓരോ സാമ്പത്തിക വർഷത്തിലും രൂ. 1.5 ലക്ഷം വരെയുള്ള കിഴിവുകൾ ക്ലെയിം ചെയ്യാം. എന്നിരുന്നാലും, സെക്ഷൻ 80സിസിഡി (1ബി) പ്രകാരം എൻപിഎസ് അക്കൗണ്ടിലേക്ക് നടത്തിയ ഡിപ്പോസിറ്റുകൾക്ക് രൂ. 50,000 വരെ അധിക കിഴിവ് അനുവദിക്കുന്നു.

ഇപിഎഫ്, പിപിഎഫ്, ഇഎൽഎസ്എസ്, ടാക്സ് സേവിംഗ് എഫ്‍ഡി, എൽഐസി പ്രീമിയം, ഹോം ലോൺ മുതൽ റീപേമെന്‍റ് തുടങ്ങിയവയ്ക്കായി നടത്തിയ പേമെന്‍റുകൾക്ക് സെക്ഷൻ 80സി കിഴിവ് ബാധകമാണ്. രൂ. 1.5 ലക്ഷത്തിന്‍റെ പരിധിയിൽ 80സിസിസി, 80സിസിഡി(1), 80സിസിഡി(2) തുടങ്ങിയ ഉപവിഭാഗങ്ങൾ ഉൾപ്പെടും.

ഒരു ഹോം ലോണിൽ എനിക്ക് എത്ര ടാക്സ് റിബേറ്റ് ലഭിക്കും?

ഹോം ലോൺ തിരിച്ചടയ്ക്കുമ്പോൾ, നിങ്ങൾക്ക് ഇനിപ്പറയുന്നവ ക്ലെയിം ചെയ്യാം:

  • പ്രിൻസിപ്പൽ റീപേമെന്‍റിനും സ്റ്റാമ്പ് ഡ്യൂട്ടിക്കും സെക്ഷൻ 80C പ്രകാരം പ്രതിവർഷം രൂ. 1.5 ലക്ഷം വരെ
  • പലിശ റീപേമെന്‍റിന് സെക്ഷൻ 24B പ്രകാരം രൂ. 2 ലക്ഷം വരെ
  • ആദ്യമായുള്ള വീട്ടുടമസ്ഥർക്ക് സെക്ഷൻ 80ഇഇ പ്രകാരം പ്രതിവർഷം രൂ. 50,000 വരെ അധിക പലിശ കിഴിവ്
  • സെക്ഷൻ 80 ഇഇഎ പ്രകാരം മിതമായ നിരക്കിലുള്ള ഭവന സൗകര്യത്തിനായി എടുത്ത ഹോം ലോണുകളിൽ പ്രതിവർഷം രൂ. 1.5 ലക്ഷം വരെ അധിക പലിശ കിഴിവ്

സെക്ഷൻ 80ഇഇ അല്ലെങ്കിൽ 80ഇഇഎ-ൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാം. അതിനാൽ, പ്രതിവർഷം നിങ്ങൾക്ക് ക്ലെയിം ചെയ്യാവുന്ന പരമാവധി കിഴിവ് രൂ. 5 ലക്ഷം (രൂ. 1.5 ലക്ഷം + രൂ. 2 ലക്ഷം + രൂ. 1.5 ലക്ഷം). സഹ ഉടമകൾ എടുത്ത ജോയിന്‍റ് ഹോം ലോൺ ആണെങ്കിൽ, ഓരോരുത്തർക്കും അവരുടെ ഉടമസ്ഥാവകാശ പങ്ക് പ്രകാരം നികുതി കിഴിവുകൾ വ്യക്തിഗതമായി ക്ലെയിം ചെയ്യാം.

സെക്ഷൻ 24 പ്രകാരം നികുതി കിഴിവിനുള്ള പരമാവധി പരിധി എത്രയാണ്?

സെക്ഷൻ 24 ന് കീഴിലുള്ള പരമാവധി നികുതി കിഴിവ് ഒരു സാമ്പത്തിക വർഷത്തിൽ രൂ. 2 ലക്ഷം ആണ്. ഈ കിഴിവ് ഹോം ലോൺ പലിശ തിരിച്ചടവിനാണ്. ലോൺ എടുത്ത് 5 വർഷത്തിനുള്ളിൽ നിങ്ങൾ ഒരു വീട് വാങ്ങുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, പരമാവധി കിഴിവ് പരിധി രൂ. 30,000 ആയി കുറയും.

ശമ്പളമുള്ള വ്യക്തികൾക്ക് നികുതി ബാധകമല്ലാത്ത പരമാവധി വരുമാനം എത്രയാണ്?

പഴയ വ്യവസ്ഥയ്ക്ക് കീഴിൽ, രൂ. 2.5 ലക്ഷം വരെയുള്ള ടാക്സ് ബാധകമായ വരുമാനമുള്ള വ്യക്തികളെ ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. ഈ ഒഴിവാക്കൽ പരിധി സീനിയർ സിറ്റിസൺസിന് രൂ. 3 ലക്ഷത്തിലേക്കും സൂപ്പർ സീനിയർ സിറ്റിസൺസിന് രൂ. 5 ലക്ഷത്തിലേക്കും വിപുലീകരിക്കുന്നു. പുതിയ വ്യവസ്ഥയ്ക്ക് കീഴിൽ, എല്ലാ പ്രായക്കാരിൽ നിന്നുമുള്ള വ്യക്തികൾക്ക് അവരുടെ നികുതി ബാധകമായ വരുമാനം രൂ. 2.5 ലക്ഷം വരെയാണെങ്കിൽ ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.

നിങ്ങളുടെ നികുതി ബാധകമായ വരുമാനം രൂ. 5 ലക്ഷത്തിൽ കുറവാണെങ്കിൽ, രണ്ട് വ്യവസ്ഥകൾക്കും കീഴിൽ സെക്ഷൻ 87എ പ്രകാരം നിങ്ങൾക്ക് രൂ. 12,500 വരെ ക്ലെയിം ചെയ്യാം.

എന്താണ് ആദായ നികുതി സർട്ടിഫിക്കറ്റും അതിന്‍റെ പ്രാധാന്യവും?

ആദായ നികുതി റിട്ടേൺ - വെരിഫിക്കേഷൻ ഫോം (ഐടിആർ-വി) എന്നത് ഡിജിറ്റൽ ഒപ്പ് ഇല്ലാതെ നിങ്ങളുടെ ഐടിആർ ഓൺലൈനിൽ ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആദായനികുതി സർട്ടിഫിക്കറ്റാണ്. നിങ്ങളുടെ ഇ-ഫയലിംഗിന്‍റെ ആധികാരികത വെരിഫൈ ചെയ്യുന്നതിൽ ഐടി ഡിപ്പാർട്ട്മെന്‍റിന് ഐടിആർ പ്രധാനമാണ്.

ഔദ്യോഗിക ഐടി ഡിപ്പാർട്ട്മെന്‍റ് വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഐടിആർ-വിയുടെ പിഡിഎഫ് പതിപ്പ് ഡൗൺലോഡ് ചെയ്യാം. നിങ്ങൾ ഫോം പ്രിന്‍റ് ചെയ്ത് ഒപ്പിട്ടാൽ, നിങ്ങളുടെ റിട്ടേൺസ് ഓൺലൈനിൽ ഫയൽ ചെയ്ത് 120 ദിവസത്തിനുള്ളിൽ നിങ്ങൾ അത് സിപിസി ബാംഗ്ലൂരിലേക്ക് അയക്കണം.

നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ആദായ നികുതി എങ്ങനെ ബാധിക്കും?

നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ആദായ നികുതി നേരിട്ട് ബാധിക്കുന്നതല്ല. നിങ്ങളുടെ ഐടിആർ ഫയൽ ചെയ്താൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിക്കില്ല. എന്നിരുന്നാലും, ലോൺ ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രധാന ഡോക്യുമെന്‍റാണ് ഐടിആർ-വി. നിങ്ങൾക്ക് ഒരു ലോൺ ലഭിച്ചാൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രദ്ധാപൂർവ്വം റീപേമെന്‍റ് ചെയ്യാം. അതിനാൽ, ആദായ നികുതി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പരോക്ഷമായി ബാധിക്കുന്നു.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക