ഹോം ലോണുകള്‍ സാധാരണയായി ഉയര്‍ന്ന തുകയുള്ളതും, ദീര്‍ഘമായ കാലയളവിലെ പേമെന്റ് ഉള്‍പ്പെടുന്നതുമാണ്. അതുകൊണ്ട്, നിങ്ങളുടെ ഹോം ലോണിന്റെ പലിശ പേമെന്റ് കുറയ്ക്കുന്നത്, നിങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണ്. ചില പ്രത്യേക നടപടികള്‍ എടുക്കുന്നത് ഇത് നടപ്പാക്കുന്നതിന് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് പ്രതിമാസ അടിസ്ഥാനത്തില്‍, മാര്‍ജിനലായി പലിശ പേമെന്റ് കുറയ്ക്കാന്‍ സാധിക്കുമെങ്കിലും, മൊത്തത്തില്‍, നിങ്ങളുടെ സേവിംഗുകൾ തീര്‍ച്ചയായും വലുതായിരിക്കും. നിങ്ങളുടെ പേമെന്റ് സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കുന്നതിന് ഹോം ലോണില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഏതാനും മികച്ച മാര്‍ഗ്ഗങ്ങള്‍ കാണുക.
നിങ്ങള്‍ മുമ്പ് ഒരു വീട് വാങ്ങുന്നതിന് വേഗത്തില്‍ ഫൈനാന്‍സ് ലഭിക്കുന്നതിന് വേണ്ടി നിശ്ചിത പലിശ നിരക്കില്‍ നിങ്ങള്‍ ഒരു ലോണ്‍ എടുത്തിട്ടുണ്ടാവാം എന്നത് സാധ്യമായ കാര്യമാണ്. പക്ഷേ, മറ്റൊരു ലെന്‍ഡറില്‍ നിന്നുള്ള ഒരു മികച്ച ഹോം ലോണ്‍ ഓഫര്‍ കാണാനിടയായാല്‍ ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ പരിഗണിക്കാവുന്നതാണ്. ഈ മാര്‍ഗ്ഗത്തില്‍, നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കിന്റെ ഗുണം നേടാനാവും.
എന്നിരുന്നാലും, ലോണ്‍ റീപേമെന്റിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇത് ചെയ്യുന്നതാണ് നല്ലത്. ലോണ്‍ കാലയളവിന്റെ ആദ്യ വര്‍ഷങ്ങളില്‍, നിങ്ങളുടെ EMI-യുടെ പലിശ കംപോണന്റ് പ്രിന്‍സിപ്പല്‍ കംപോണന്റിനേക്കാള് ഉയര്‍ന്നതായിരിക്കും എന്നതാണ് ഇതിന് കാരണം. അതുകൊണ്ട്, ഈ സമയത്ത് ഒരു ട്രാന്‍സ്ഫര്‍ നടത്തുന്നത് ഗുണകരമായിരിക്കും. കുറഞ്ഞ ഹൗസിംഗ് ലോണ്‍ പലിശ നിരക്ക് പരമാവധി ഉപയോഗപ്പെടുത്താന്‍ നിങ്ങളുടെ ഹോം ലോണ്‍ ബജാജ് ഫിന്‍സെര്‍വിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ ആകെ സേവിംഗ്സ് കാണാന്‍ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാനാവും.
ലെന്ഡര്മാരുടെയിടയില് ഹോം ലോണ്‍ പലിശ നിരക്കുകള്‍ വ്യത്യസ്ഥമായിരിക്കും എന്നതിനാല്‍, ഒരു ലെന്‍ഡറെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ, നിങ്ങള്‍ ഒരു ഫ്ലോട്ടിങ്ങ് അല്ലെങ്കില്‍ ഫിക്സഡ് പലിശ നിരക്ക് തിരഞ്ഞെടുക്കുന്നതിനും ശ്രദ്ധ നല്‍കണം. ഫ്ലോട്ടിങ്ങ് പലിശ നിരക്ക് സഹിതം വരുന്ന ഒരു ഹോം ലോണ്‍ നിങ്ങള്‍ക്ക് കൂടുതല്‍ താങ്ങാവുന്നതായിരിക്കും. ലെന്‍ഡിങ്ങ് നിരക്കുകള്‍ താഴുമ്പോഴെല്ലാം, നിങ്ങളുടെ ലോണിന്റെ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് നേട്ടം ആസ്വദിക്കാനാവും.
നിങ്ങളുടെ ശമ്പളം സമയത്തിനൊപ്പം വര്‍ദ്ധിക്കും. അതുകൊണ്ട്, നിങ്ങള്‍ക്ക് പ്രതിമാസ വരുമാനത്തില്‍ ഗണ്യമായ ഒരു വര്‍ദ്ധനവ് ലഭിക്കുമ്പോള്‍, EMI. ആയി അടയ്ക്കുന്ന തുക വര്‍ദ്ധിപ്പിക്കാനാവും. നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍, ലോണ്‍ വേഗത്തിലും, കുറഞ്ഞ കാലയളവിലും തിരിച്ചടയ്ക്കാന്‍ സാധിക്കും. അതിന്റെ ഫലമായി, നിങ്ങളുടെ മൊത്തം പലിശ പേമെന്റിന്റെ ഭാരം കുറയുകയും, നിങ്ങളുടെ സേവിംഗ്സുകൾ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
നിങ്ങളുടെ മൊത്തത്തിലുള്ള പലിശ പേമെന്റ് കുറയ്ക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം ലോണിന്റെ പ്രിന്‍സിപ്പലില്‍ പതിവായി ഭാഗികമായ പേമെന്റുകള്‍ നടത്തുകയാണ്. പ്രിന്‍സിപ്പല്‍ താഴുമ്പോള്‍ പലിശ തുകയും കുറയും. ഇതിന്റെ പരമാവധി ആനുകൂല്യങ്ങള്‍ നേടുന്നതിന്, അധിക ചാര്‍ജ്ജുകള്‍ ഇല്ലാതെ ഭാഗിക പേമെന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന ഒരു ലെന്‍ഡറെ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങള്‍ എത്ര ലാഭിക്കുന്നു എന്ന് കണക്കുകൂട്ടുന്നതിന് ഹോം ലോണ്‍ ഭാഗിക പ്രിപേമെന്റ് കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം.
നിങ്ങളുടെ ഹോം ലോണ്‍ പലിശ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് ഈ നടപടികള്‍ നടപ്പാക്കുക. ഇത് കൂടാതെ, ഇന്‍കംടാക്സിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന ടാക്സ് അനൂകൂല്യങ്ങളും പരമാവധി ഉപയോഗപ്പെടുത്താന്‍ മറക്കാതിരിക്കുക. ഇത് നിങ്ങളുടെ സേവിംഗ്സ് കുടുതല്‍ വര്‍ദ്ധിപ്പിക്കും.
കൂടുതലായി വായിക്കുക: നിങ്ങളുടെ ഹോം ലോൺ പലിശ കുറയ്ക്കുന്നതിനുള്ള ടിപ്സുകൾ