ഒരു ഗ്യാരണ്ടര്‍ ഇല്ലാതെ കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉപയോഗിച്ച് പേഴ്സണല്‍ ലോണ്‍ എങ്ങനെ നേടാം?
പേഴ്സണൽ ലോൺ അപ്രൂവലിനുള്ള പ്രധാന നിർണ്ണായക ഘടകങ്ങളിൽ ഒന്നാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ. ഈ അൺസെക്യുവേർഡ് ലോണുകൾ അനുവദിക്കുന്നതിന് സാമ്പത്തിക സ്ഥാപനങ്ങൾ 685 ഉം അതിൽ കൂടുതലും ക്രെഡിറ്റ് സ്കോറാണ് നോക്കുന്നത്.
നിങ്ങൾക്ക് മോശമായ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു ഗ്യാരണ്ടറെ നോമിനേറ്റ് ചെയ്യാം. ഇത് നിങ്ങളുടെ യോഗ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, കാരണം നിങ്ങൾ വീഴ്ച വരുത്തിയാൽ റീപേമെന്‍റിന്‍റെ ഉത്തരവാദിത്തം ഗ്യാരണ്ടർ എടുക്കും. എന്നിരുന്നാലും, ഇത് സാധ്യമല്ലെങ്കിൽ, വായിക്കുക.
ഗ്യാരണ്ടർ ഇല്ലാതെ, കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉപയോഗിച്ച് പേഴ്സണല്‍ ലോണ്‍ നേടാനുള്ള 5 മാര്‍ഗ്ഗങ്ങള്‍
1. ഒരു സഹ അപേക്ഷകനൊപ്പം അപേക്ഷിക്കുക
ഒരു സഹ അപേക്ഷകൻ നിങ്ങളുടെ ലോൺ യോഗ്യത വർദ്ധിപ്പിക്കുകയും നിങ്ങളുടെ സഞ്ചിത വരുമാനം വർദ്ധിക്കുന്നതിനാൽ തിരിച്ചടവിൽ വീഴ്ചവരുത്തുന്നതിനുള്ള റിസ്ക് കുറയ്ക്കുകയും ചെയ്യുന്നു.
2. മതിയായ വരുമാനം കാണിക്കുക
ഒരു ഗ്യാരണ്ടർ ഇല്ലാതെ ലോൺ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് വിവിധ സ്രോതസ്സുകളിൽ നിന്ന് മതിയായ വരുമാനം ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് പ്രസക്തമായ ഡോക്യുമെന്‍റുകൾ നൽകുക. ഇത് നിങ്ങൾക്ക് അപ്രൂവൽ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും തൽക്ഷണ പേഴ്സണൽ ലോൺ അതും നിങ്ങൾ ആഗ്രഹിക്കുന്ന ക്രെഡിറ്റ് തുകയ്ക്കുള്ളത്.
3. കുറഞ്ഞ ലോൺ തുക തിരഞ്ഞെടുക്കുക
നിങ്ങളുടെ സിബിൽ സ്കോർ കുറവായിരിക്കുകയും ഒപ്പം, ഗ്യാരണ്ടർ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ഒരു ഉയർന്ന ലോൺ തുക ലെൻഡറിന് കൂടുതൽ റിസ്ക് ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട്, അപ്രൂവലിന്‍റെ സാധ്യത മെച്ചപ്പെടുത്താൻ കുറഞ്ഞ ലോൺ തുകയ്ക്ക് അപേക്ഷിക്കുക.
4. ബദൽ ലെൻഡർമാരെ തിരയുക
സാധാരണയായി, ധനകാര്യ സ്ഥാപനങ്ങള്‍ ഒരു ഗ്യാരണ്ടര്‍ ഇല്ലാതെ ലോണുകള്‍ അപ്രൂവ് ചെയ്യുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് ഗണ്യമായ പ്രാധാന്യം നല്‍കാറുണ്ട്. നിങ്ങള്‍ക്ക് കുറഞ്ഞ സ്കോര്‍ ഉള്ളപ്പോള്‍, പേഴ്സണല്‍ ലോണുകള്‍ക്കായി അടിസ്ഥാന യോഗ്യതാ മാനദണ്ഡം മാത്രം വെച്ചിരിക്കുന്ന ലെന്‍ഡര്‍മാരില്‍ നിന്ന് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നത് നല്ലത്.
5. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
നിങ്ങളുടെ യോഗ്യത വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുക, പ്രത്യേകിച്ചും ഫണ്ട് ആവശ്യമായി വരുന്നതിന് മുമ്പ് നിങ്ങൾക്ക് കുറച്ച് സമയം കാത്തിരിക്കാൻ കഴിയുമെങ്കിൽ.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
- ഇഎംഐ-കളും ക്രെഡിറ്റ് കാർഡ് ബില്ലുകളും സമയത്ത് അടയ്ക്കുക
- ഒരേ സമയം ഒന്നിലധികം ലെൻഡർമാരിൽ നിന്ന് ലോണിന് അപേക്ഷിക്കരുത്
- കുറഞ്ഞ ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തുക
- നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റുകൾ ഉണ്ടെങ്കിൽ പരിഹരിക്കുക