ഒരു ഗുണഭോക്തൃ കുടുംബം
• അവൻ/അവൾ ഒരു പക്കാ വീട് (എല്ലാ കാലാവസ്ഥയിലും വസിക്കാവുന്ന) അവന്‍റെ/അവളുടെ പേരിൽ ഇന്ത്യയിൽ എവിടെയും ഇല്ലെന്ന് നൽകിയാൽ
• ദമ്പതിമാരുടെ കാര്യമെടുക്കുകയാണെങ്കിൽ, പങ്കാളികളിൽ ഒരാൾക്ക് അല്ലെങ്കിൽ രണ്ടുപേർക്കും കൂട്ടായ ഉടമസ്ഥതയിൽ ഒരൊറ്റ വീടിന് അർഹതയുണ്ടെന്നും, സ്കീമിനു കീഴിലുള്ള കുടുംബത്തിന്‍റെ വരുമാന യോഗത്യയ്ക്ക് വിധേയമായിരിക്കുമെന്നും നൽകിയാൽ
• ഒരു ഗുണഭോക്തൃ കുടുംബത്തിൽ ഭർത്താവ്, ഭാര്യ, അവിവാഹിതരായ ആണ് മക്കൾ, കൂടാതെ / അല്ലെങ്കിൽ അവിവാഹിതരായ പെൺമക്കള് എന്നിവർ ഉണ്ടായിരിക്കും
• പ്രായപൂര്‍ത്തിയായ സമ്പാദിക്കുന്ന ഒരു അംഗത്തെ (വൈവാഹിക അവസ്ഥ കണക്കിലെടുക്കാതെ) ഒരു പ്രത്യേക കുടുംബമായി കണക്കാക്കാവുന്നതാണ്
വിവിധ കുടുംബ വിഭാഗങ്ങള്‍ക്കുള്ള വരുമാന ചട്ടങ്ങള്‍ താഴെ നിര്‍വചിച്ചിരിക്കുന്നതു പോലെയാണ്:
• രൂ. 3.00 ലക്ഷം വരെ വാർഷിക ആദായം ഉള്ള EWS വീടുകൾ/വ്യക്തികൾ
• രൂ. 3.00 ലക്ഷത്തിനും രൂ.6.00 ലക്ഷത്തിനും മുകളിൽ മുകളിൽ വാർഷിക ആദായം ഉള്ള LIG വീടുകൾ/ വ്യക്തികൾ
• രൂ. 6.00 ലക്ഷത്തിനും രൂ.12.00 ലക്ഷത്തിനും മുകളിൽ വാർഷിക ആദായം ഉള്ള MIG I വീടുകൾ/ വ്യക്തികൾ
• രൂ. 12.00 ലക്ഷത്തിനും രൂപ.18.00 ലക്ഷത്തിനും മുകളിൽ വാർഷിക ആദായം ഉള്ള MIG II വീടുകൾ/ വ്യക്തികൾ
PMAY സബ്സിഡി സ്കീം ലഭ്യമാക്കാൻ താഴെ പറയുന്ന രേഖകൾ സമർപ്പിക്കേണ്ടത് ആവശ്യമാണ്:
• പ്രതിജ്ഞാപത്രം (സംസ്ഥാന നിയമങ്ങൾക്ക് അനുസരിച്ച് അതു പോലെ ആയിരിക്കണം സ്റ്റാമ്പ് ഡ്യൂട്ടി )
• പെർമനന്‍റ് അക്കൗണ്ട് നമ്പർ (PAN) സമർപ്പിച്ചില്ല എങ്കിൽ ഫോം 60 ആവശ്യമാണ്.
• ഗുണഭോക്താവിന്റെ കുടുംബത്തിലെ എല്ലാ അപേക്ഷകരുടെയും ആധാർ നമ്പർ (MIG I & MIG IIകാറ്റഗറിയ്ക്ക് വേണ്ടി)
• അപേക്ഷകന്റെ ആദായ തെളിവ് [അപേക്ഷകന്റെ ആദായ തെളിവിനുള്ള രേഖകൾ - ITR അല്ലെങ്കിൽ ഫോം 16 (1 വർഷം) / ശമ്പള രസീത്
(മൊത്തം മാസവരുമാനം*12].
• PMAY അനുബന്ധം(സംസ്ഥാന നിയമങ്ങൾക്ക് അനുസരിച്ച് ടോപ് അപ് അനുബന്ധം പോലെ ആയിരിക്കണം സ്റ്റാമ്പ് ഡ്യൂട്ടി )
• ഉപഭോക്തൃ വ്യവഹാര സാക്ഷ്യപത്രം
അർഹതയ്ക്ക് വിധേയമായി ലോൺ തുക ഒരിക്കൽ വിതരണം ചെയ്തു കഴിഞ്ഞാൽ, അർഹരായ വായ്പക്കാർക്കുള്ള സഹായധനത്തിനായി NHB- യിൽ നിന്നും (ദേശീയ ഭവന ബാങ്ക്) BHFL സഹായധന ആനുകൂല്യം അവകാശപ്പെടും.
അർഹരായ എല്ലാ വായ്പക്കാർക്കുമുള്ള, സഹായധത്തുക BHFL -ലേയ്ക്ക് അടയ്ക്കും. ഒരിക്കൽ BHFL പലിശ ധനസഹായം സ്വീകരിച്ചു കഴിഞ്ഞാൽ, അത് ലോൺ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യുകയും EMI പുനഃക്രമീകരിക്കുകയും ചെയ്യും.
ലോൺ തുകയ്ക്ക് യാതൊരു പരിധിയുമില്ല, എന്നിരുന്നാലും പരമാവധി EWS/LIG - യ്ക്ക് രൂ. 6 ലക്ഷം, MIG I-ന് രൂ. 9 ലക്ഷം, MIG II-ന് രൂ. 12ലക്ഷം എന്നിങ്ങനെ പലിശ സഹായധനം കണക്കാക്കുന്നതായിരിക്കും.
കൂടാതെ, ആസ്തി മൂല്യത്തിനും യാതൊരു പരിധിയില്ല എങ്കിലും ഓരോ വിഭാഗത്തിനും വേണ്ട കാർപ്പറ്റ് ഏരിയയ്ക്ക് പരിധിയുണ്ട്.
ഈ ദൗത്യത്തിന്റെ ഘടകത്തിനു കീഴിൽ നിർമ്മിക്കുകയോ അല്ലെങ്കിൽ വർദ്ധിപ്പിക്കുകയോ ചെയ്യുന്ന വീടിന്റെ കാർപ്പറ്റ് ഏരിയ, ക്രെഡിറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള യോഗ്യമായ
ഈ സഹായധനം ലഭ്യമാക്കുന്നതിനു വേണ്ടി EWS, LIG എന്നിവയ്ക്ക് യഥാക്രമം 30 ചതുരശ്ര മീറ്ററും 60 ചതുരശ്ര മീറ്ററും വരെ ആയിരിക്കണം.
ഗുണഭോക്താവിന്, അവന്‍റെ/അവളുടെ സ്വതന്ത്ര തീരുമാനത്തിൽ, വലിയ ഏരിയയിലുള്ള വീട് നിർമ്മിക്കാൻ കഴിയുമെങ്കിലും പലിശ ധനസഹായം ആദ്യത്തെ രൂ. 6 ലക്ഷം മാത്രമായി പരിമിതപ്പെടുന്നതായിരിക്കും.
ഭവന യൂണിറ്റിന്‍റെ പരമാവധി കാർപ്പറ്റ് ഏരിയ MIG I വിഭാഗത്തിന് 120 sq.m./1291.67 sq. feet -ഉം MIG IIവിഭാഗത്തിന് 150 sq.m./1614.59 sq. feet - ഉം ആണ്.
ഇല്ല, ഗുണഭോക്താവിന്റെ കുടുംബത്തിൽ/വീട്ടിൽ ഭാര്യയ്ക്ക് നേരത്തേ തന്നെ സ്വന്തമായി ഒരു ആസ്തിയുള്ളതിനാൽ വീടിന് CLSS -ന് കീഴിൽ ആനുകൂല്യം നേടാൻ സാധിക്കില്ല.
PMAY ധനസഹായം ബാധകമായ കണക്കാക്കപ്പെടുന്ന പരമാവധി കാലാവധി 20 വർഷമാണ്. BHFL നിലവിലുള്ള പോളിസിയ്ക്ക് അനുസൃതമായി കാലാവധി ഓഫർ ചെയ്യാം എന്നിരുന്നാലും ധനസഹായം കുറവായി കണക്കാക്കും
അതെ. MIG I & MIG II വിഭാഗങ്ങൾക്കുള്ള PMAY സ്കീം നു കീഴിലുള്ള കേസ് പ്രോസസ്സ് ചെയ്യുവാൻ, ഗുണഭോക്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ് വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധിതമായും ആവശ്യമാണ്
സ്കീമിനു കീഴിലെ ആദായ മാനദണ്ഡങ്ങൾ പ്രകാരം അർഹമായ ഹൗസിംഗ് ലോൺ തുകയ്ക്കായി ഗുണഭോക്താവിൽ നിന്നും BHFL യാതൊരു പ്രോസസ്സിംഗ് ചാർജും ഈടാക്കുന്നതല്ല. പലിശ ധനസഹായത്തിന് അർഹമായ ലോൺ തുകയ്ക്ക് പുറമേ കൂടുതൽ ലോൺ തുകയ്ക്ക് വേണ്ടി, BHFL പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നതായിരിക്കും.
കച്ച, ഭാഗികമായി പക്ക, പക്ക വീട് ആയി മാറ്റുവാൻ സമഗ്രമായ നവീകരണം ആവശ്യമായ വീടുകൾ എന്നിവയ്ക്ക് നിലവിലുള്ള വീടുകളിൽ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാം. എന്നിരുന്നാലും, ഇത് EWS, LIG വിഭാഗങ്ങളിൽ ഉള്ള അപേക്ഷകർക്ക് മാത്രം ബാധകമാണ്.