എന്താണ് ഹോം ലോൺ ഇഎംഐ?
ഇഎംഐ (ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റ്) എന്നത് നിങ്ങളുടെ ഹോം ലോൺ തിരിച്ചടയ്ക്കാൻ നടത്തുന്ന പ്രതിമാസ പേമെന്‍റാണ്. ഓരോ ഇഎംഐയും വ്യത്യസ്ത അനുപാതങ്ങളുടെ പലിശ, പ്രിൻസിപ്പൽ ഘടകങ്ങളാൽ നിർമ്മിച്ചിരിക്കുന്നു. നിങ്ങൾ ഒരു ഹോം ലോൺ എടുക്കുകയാണെങ്കിൽ, മുഴുവൻ ലോണും പൂർണ്ണമായി ക്ലിയർ ചെയ്യുന്നതുവരെ നിങ്ങൾ എല്ലാ മാസവും മുതലിന്‍റെയും പലിശയുടെയും ഒരു ഭാഗം അടയ്ക്കും.
ഹോം ലോണ്‍ ഇഎംഐ കണക്കാക്കുന്നതിനുള്ള ഫോര്‍മുല:
ലെന്‍ഡര്‍മാര്‍ സാധാരണയായി താഴെ പറയുന്ന ഹോം ലോണ്‍ ഇഎംഐ കണക്കുകൂട്ടല്‍ ഫോര്‍മുല ഉപയോഗിക്കുന്നു:
ഇഎംഐ = [P x I x (1+I)N] / [(1+I)N-1]
ഇതിൽ,
P – പ്രിന്‍സിപ്പല്‍, അതായത് ലോണ്‍ തുക
I – പ്രതിമാസമുള്ള പലിശ നിരക്ക്
N – ഇൻസ്റ്റാൾമെന്‍റുകളുടെ എണ്ണം
ഹോം ലോണ്‍ ഇഎംഐ എങ്ങനെ കണക്കുകൂട്ടാം?
1. മേൽപ്പറഞ്ഞ ഫോർമുലയിൽ ലോൺ തുക, പ്രതിമാസ പലിശ നിരക്ക്, ഇൻസ്റ്റാൾമെന്‍റുകളുടെ എണ്ണം എന്നിവ പകരം വെയ്ക്കുക
2. പ്രതിവർഷം 12 പലിശ നിരക്ക് വിഭജിച്ച് പ്രതിമാസ പലിശ നിരക്ക് കണക്കാക്കുന്നു
3 ഇഎംഐ ലഭ്യമാക്കുന്നതിന് ശ്രദ്ധയോടെ കണക്കുകൂട്ടുക
ഉദാഹരണം:
പ്രതിവർഷം 9.5% പലിശ നിരക്കിൽ 10 വർഷത്തേക്ക് നിങ്ങൾക്ക് രൂ.25 ലക്ഷം ഹോം ലോൺ ആവശ്യമാണെന്ന് പറയുക; നിങ്ങളുടെ ഇഎംഐ കണക്കാക്കാം:
ഇവിടെ,
P = രൂ.25,00,000
I = 9.5 / (12 x 100) = 0.0079
N = 10 വര്‍ഷം = 120 മാസം
ഇഎംഐ = [25,00,000 x 0.0079 x (1+0.0079)120 / (1+0.0079)120 -1 = രൂ.32329*
*ഈ മൂല്യം പ്രോസസിങ്ങ് ഫീസ് ഉള്‍ക്കൊള്ളുന്നില്ല
അതേസമയം, ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഇഎംഐ ലഭിക്കുന്നതിന് ഞങ്ങളുടെ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം. ഇഎംഐ മൂല്യം കാണാൻ നിങ്ങൾ ചെയ്യേണ്ടത് പ്രിൻസിപ്പൽ, പലിശ നിരക്ക്, കാലയളവ് എന്നിവ ഡിജിറ്റൽ കാൽക്കുലേറ്ററിലേക്ക് നൽകുക എന്നതാണ്.