ഡോക്യുമെന്‍റുകൾ ഇല്ലാതെ ഒരു പേഴ്സണൽ ലോണിന് എങ്ങനെ അപേക്ഷിക്കാം?
ഒരു പേഴ്സണൽ ലോൺ അൺസെക്യുവേർഡ് ക്രെഡിറ്റ് ആയതിനാൽ, ലോൺ അപ്രൂവൽ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, പ്രധാനമായും നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, ക്രെഡിറ്റ് യോഗ്യത, സിബിൽ സ്കോർ. അതൊക്കെ വേണ്ടപോലെ ഉണ്ടെങ്കില്‍, ബജാജ് ഫിന്‍സെര്‍വ് പോലുള്ള ലെന്‍ഡര്‍മാര്‍ എളുപ്പത്തില്‍ പേഴ്സണല്‍ ലോണ്‍ നല്‍കും, ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ് പോലുള്ള ഏതാനും ഡോക്യുമെന്റുകള്‍ സമര്‍പ്പിച്ചാല്‍ മതി.
നിങ്ങൾക്ക് വായ്പയെടുക്കാനാകുമോ ഇല്ലയോ എന്ന കാര്യത്തിൽ നിങ്ങളുടെ വിശ്വാസ്യതയും കടം വാങ്ങുന്ന രീതിയും കാര്യമായ സ്വാധീനം ചെലുത്തും. ഡോക്യുമെന്‍റുകൾ ഇല്ലാതെ പേഴ്സണൽ ലോൺ അംഗീകാരത്തിനായി ഈ ഘട്ടങ്ങൾ പാലിക്കുക.
- നിലവിലുള്ള കുടിശ്ശികകൾ സമയത്ത് തിരിച്ചടയ്ക്കുക
കുറ്റമറ്റ തിരിച്ചടവ് ചരിത്രത്തിന്റെ ഉൽപ്പന്നമായ ക്രെഡിറ്റ് യോഗ്യത ലെൻഡർമാർ അന്വേഷിക്കും. നിങ്ങൾ പേമെന്റുകളിൽ മുടക്കം വരുത്തിയിട്ടുണ്ടെങ്കില്‍, വായ്പ്പയുടെ കാര്യത്തില്‍ നിങ്ങൾ നിരുത്തരവാദപരമായ സമീപനമാണെന്നാണ് ലെൻഡര്‍ കണക്കാക്കുക. അതിനാൽ ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ ഇഎംഐകളും യഥാസമയം അടയ്ക്കുക, ഏത് വിധത്തിലും മുടക്കങ്ങളോ പേമെന്റ് വൈകലോ ഒഴിവാക്കുക.
- ഉയർന്ന സിബിൽ സ്കോർ
അൺസെക്യുവേർഡ് ലോൺ അപ്രൂവലിന് 750 ഉം അതിന് മുകളിലുമുള്ള സ്കോർ അനിവാര്യമാണ്, അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് ശീലം സ്കോർ വര്‍ധിപ്പിക്കുന്നു, കുറയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
കൂടുതൽ വായിക്കുക: ക്രെഡിറ്റ് സ്കോർ എങ്ങനെ പരിശോധിക്കാം
- വായ്പ്പ - വരുമാന അനുപാതം
ഡോക്യുമെന്‍റുകൾ ഇല്ലാതെ ലോൺ അപ്രൂവലിന് 50% അല്ലെങ്കിൽ അതിൽ കുറവ് ഡെബ്റ്റ്-ടു-ഇൻകം അനുപാതം ആവശ്യമാണ്. അനുപാതം കുറയുമ്പോള്‍, നിങ്ങളുടെ ഡിസ്പോസബിൾ വരുമാനവും, തിരിച്ചടവ് ശേഷിയും കൂടുതലാണ്. അത് നിങ്ങളെ റിസ്ക്ക് കുറഞ്ഞ വായ്പക്കാരനായി ബോധ്യപ്പെടുത്തും.
- ലെൻഡറുമായുള്ള ബന്ധം
ലെന്ഡറുമായുള്ള ദീര്‍ഘകാല ബന്ധം ഡോക്യുമെന്റുകള്‍ ഇല്ലാതെയും, മികച്ച നിബന്ധന, വ്യവസ്ഥകളും അഥവാ കുറഞ്ഞ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും സഹിതം പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ നിങ്ങള്‍ക്ക് സഹായകമാകും.
ഡോക്യുമെന്റുകള്‍ ഇല്ലാതെ പേഴ്സണല്‍ ലോണ്‍ എങ്ങനെ എടുക്കാമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാവുന്നതിനാല്‍, ബജാജ് ഫിന്‍സെര്‍വിന്റെ പേഴ്സണല്‍ ലോണ്‍ ആപ്ലിക്കേഷൻ പ്രോസസ്സ് പിന്തുടരുക, മിനിറ്റുകള്‍ക്കുള്ളില്‍ അപേക്ഷിക്കുകയും ചെയ്യുക. ഓപ്ഷണൽ ആയി, പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ ഉപയോഗിക്കാം.