പേഴ്സണല്‍ ലോണ്‍ വെരിഫിക്കേഷന്‍ പ്രോസസ്സ് എന്താണ്?
പേഴ്സണല്‍ ലോണുകള്‍ തടസ്സങ്ങളില്ലാതെ എടുക്കാം എന്നതാണ് അവയെ ജനപ്രിയ ക്രെഡിറ്റ് സൗകര്യമാക്കുന്നത്. ലോണ്‍ അപേക്ഷ ലഭിച്ചാല്‍ പെട്ടെന്ന് അപ്രൂവലും, അപ്രൂവല്‍ ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍* വിതരണവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഡോക്യുമെന്‍റുകൾ ശേഖരിക്കാന്‍ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്, ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടാം: ലോൺ വിതരണം. നിങ്ങൾക്ക് ലോൺ എഗ്രിമെന്‍റും ഒപ്പിട്ട സാങ്ഷന്‍ ലെറ്ററും ലഭിച്ചതായി സ്ഥിരീകരിക്കും, തുടർന്ന് ലോൺ വിതരണം ചെയ്യുന്നതാണ്.
ലോണ്‍ വിതരണം നിങ്ങള്‍ക്ക് ലോണ്‍ എഗ്രിമെന്‍റും ഒപ്പിട്ട സാങ്ഷന്‍ ലെറ്ററും ലഭിക്കുന്നതോടെ അത് സ്ഥിരീകരിക്കും, തുടര്‍ന്ന് ലോണ്‍ വിതരണം ചെയ്യും.
4 ഘട്ടങ്ങളിൽ ഉള്ള പേഴ്സണൽ ലോൺ വെരിഫിക്കേഷൻ പ്രോസസ് ഇതാ.
1. ആപ്ലിക്കേഷൻ
വെരിഫിക്കേഷന്‍റെ ആദ്യ ഘട്ടവും, തുടര്‍ന്ന് ലോണിന്‍റെ അപ്രൂവലും നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ ലഭിക്കുന്നതോടെ ആരംഭിക്കുന്നു. അപേക്ഷ ലഭിച്ച് കഴിഞ്ഞാല്‍, നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യും.
2. ഡോക്യുമെന്‍റുകളുടെ ശേഖരണം
പേപ്പർവർക്ക് ശേഖരിക്കുന്നതാണ് അടുത്ത ഘട്ടം. ഡോക്യുമെന്‍റുകൾ എടുക്കാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്, അതിൽ താഴെപ്പറയുന്നവ ഉൾപ്പെടാം.
- അഡ്രസ്, ഐഡന്‍റിറ്റി പ്രൂഫ്: പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ്
- തൊഴിലിന്‍റെയും വരുമാനത്തിന്‍റെയും പ്രൂഫ്: എംപ്ലോയി ഐഡി കാർഡ്, കഴിഞ്ഞ രണ്ട് മാസത്തെ സാലറി സ്ലിപ്പുകൾ, കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ
3. ഡോക്യുമെന്‍റുകളുടെ വെരിഫിക്കേഷൻ
പേഴ്സണല്‍ ലോണ്‍ വെരിഫിക്കേഷന്‍ പ്രോസസില്‍ യോഗ്യതാ മാനദണ്ഡം നിറവേറ്റല്‍, നല്‍കുന്ന ഡോക്യുമെന്‍റുകള്‍, തിരിച്ചടവ് ശേഷി എന്നിവ ഉള്‍പ്പടെ അപേക്ഷകനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും വാലിഡേറ്റ് ചെയ്യുന്നത് ഉള്‍പ്പെടുന്നു സിബിൽ സ്കോർ നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ വീടും ജോലിസ്ഥലവും സന്ദർശിക്കാം.
4. ലോൺ വിതരണം
ഈ വെരിഫിക്കേഷൻ പ്രോസസ് കഴിഞ്ഞാൽ, നിങ്ങൾക്ക് ലോണിനുള്ള അപ്രൂവൽ ലഭിക്കും. ഇതിന്‍റെ സ്ഥിരീകരണം ലോൺ കരാറിലൂടെ നിങ്ങളെ അറിയിക്കും, അതിൽ ഒപ്പ് വെക്കുന്നതോടെ നിങ്ങളുടെ പേഴ്സണൽ ലോൺ അനുമതി കത്ത് ലഭിക്കുന്നതാണ്. അതോടെ ലോണ്‍ ഡിസ്ബേർസ് ചെയ്യും.
നിങ്ങളുടെ അപേക്ഷ വെരിഫൈ ചെയ്ത്, വായ്പ്പ സാങ്ഷന്‍ ചെയ്താല്‍, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇനി തുക ഉപയോഗിക്കാം. ഞങ്ങളുടെ ആകർഷകമായ പേഴ്സണൽ ലോൺ പലിശ നിരക്കിൽ താങ്ങാനാവുന്ന ഇഎംഐകളിൽ ലോൺ തിരിച്ചടയ്ക്കുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം