പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ കണക്കാക്കാൻ ഇഎംഐ കാൽക്കുലേറ്റർ ഗണിതശാസ്ത്ര ഫോർമുല ഉപയോഗിക്കുന്നു. ഉപയോഗിക്കുന്ന ഫോർമുല ഇനിപ്പറയുന്നതാണ്:
E = P*r*(1+r)^n/((1+r)^n-1) എവിടെ,
- E എന്നാൽ ഇഎംഐ
- P എന്നാൽ പ്രിൻസിപ്പൽ ലോൺ തുക,
- r എന്നത് പ്രതിമാസം കണക്കാക്കുന്ന പലിശ നിരക്കാണ്, കൂടാതെ
- n എന്നത് മാസങ്ങളിലെ കാലയളവ്/ദൈർഘ്യം ആണ്
നിങ്ങളുടെ ഇഎംഐ കൃത്യമായി നിർണ്ണയിക്കാൻ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പേഴ്സണല്‍ ലോണിന് അടയ്ക്കേണ്ട കൃത്യമായ ഇഎംഐ ലഭിക്കുന്നതിന് നിങ്ങള്‍ ലോണ്‍ തുക, പലിശ നിരക്ക്, കാലയളവ് എന്നിവ തിരഞ്ഞെടുക്കേണ്ടതുണ്ട്.
ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ സംബന്ധിച്ച് കൂടുതല്‍ അറിയുക
താഴെപ്പറയുന്ന ഘടകങ്ങൾ നിങ്ങളുടെ പേഴ്സണൽ ലോൺ ഇഎംഐകളെ ബാധിക്കും:
- ലോൺ തുക: അടയ്‌ക്കേണ്ട പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ ലോൺ തുകയ്ക്ക് നേരിട്ട് ആനുപാതികമാണ്. ലഭ്യമാക്കിയ ലോൺ എത്ര ഉയർന്നതാണോ, അത്രയും ഉയർന്നതായിരിക്കും നിങ്ങളുടെ ഇഎംഐകൾ.
- പലിശ നിരക്ക്: വായ്പ എടുത്ത തുകയിൽ ലെൻഡർമാർ പലിശ ഈടാക്കുന്ന ശതമാനമാണ് പലിശ നിരക്ക്. ഉയർന്ന പലിശ നിരക്ക് ഇഎംഐകൾ വർദ്ധിപ്പിക്കുന്നു, തിരിച്ചും.
- കാലയളവ്: ഇത് ലഭ്യമാക്കിയ ലോണിനുള്ള റീപേമെന്‍റ് കാലയളവാണ്, ഇത് ഇഎംഐകളുമായി വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘമായ കാലയളവ് പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ കുറയ്ക്കുമ്പോൾ, കുറഞ്ഞ കാലയളവ് നിങ്ങളുടെ ഇഎംഐകൾ വർദ്ധിപ്പിക്കുന്നു.
നിങ്ങൾ വായ്പയെടുക്കേണ്ട തുകയുടെ സാധ്യമായ ഇഎംഐ ഔട്ട്‌ഫ്ലോ അറിയാൻ നിങ്ങൾക്ക് ഞങ്ങളുടെ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം. പേഴ്സണല്‍ ലോണ്‍ പലിശ നിരക്ക് നിങ്ങളുടെ ലോണ്‍ തുക, കാലയളവ്, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവ അടിസ്ഥാനമാക്കി നിങ്ങളുടെ ലെന്‍ഡര്‍ തീരുമാനിക്കും. ആവശ്യമായ ലോൺ തുകയുടെയും കാലയളവിന്‍റെയും പലിശ നിരക്ക് നിങ്ങൾക്ക് അറിഞ്ഞുകഴിഞ്ഞാൽ, നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ നിർണ്ണയിക്കുന്നതിന് നിങ്ങൾക്ക് പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ഇഎംഐ പ്ലാൻ ചെയ്യാനും സമയബന്ധിതമായ റീപേമെന്‍റുകൾ ഉറപ്പാക്കാനും നിങ്ങളെ സഹായിക്കും.
പേഴ്സണല്‍ ലോണ്‍ പലിശ നിരക്കിനെക്കുറിച്ച് കൂടുതല്‍ വായിക്കുക
പേഴ്സണല്‍ ലോണ്‍ ഇഎംഐകള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ലളിതമായ ഘട്ടങ്ങള്‍ താഴെ കൊടുക്കുന്നു:
- ദീർഘമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുന്നത് ലോൺ ചെലവ് വ്യാപിപ്പിക്കാനും നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ കുറയ്ക്കാനും നിങ്ങളെ സഹായിക്കും.
- കുറഞ്ഞ പലിശ നിരക്കുകളും കുറഞ്ഞ ഇഎംഐകളും ആസ്വദിക്കുന്നതിന് മികച്ച സിബിൽ സ്കോർ നിലനിർത്തുക.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങള്‍ താഴെ പറയുന്നു:
- വേഗത്തിലുള്ളതും തടസ്സരഹിതവുമായ ഇഎംഐ കണക്കാക്കൽ
- പിശകുകളുടെ സാധ്യത കുറയ്ക്കുന്നു
- മുഴുവൻ കാലയളവിനുമുള്ള റീപേമെന്‍റ് ഷെഡ്യൂൾ നിങ്ങളുടെ ഫൈനാൻസ് മികച്ച രീതിയിൽ പ്ലാൻ ചെയ്യാൻ സഹായിക്കും
- നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതെ കാലാകാലങ്ങളിൽ തിരിച്ചടയ്ക്കാവുന്ന അനുയോജ്യമായ തുക തിരഞ്ഞെടുക്കാൻ സഹായിക്കും
ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ ഇഎംഐ പേമെന്‍റ് ഒഴിവാക്കിയാൽ, ഇഎംഐ ബൌൺസ് ചാർജ് ആയി രൂ. 700 നും രൂ. 1,200 നും ഇടയിൽ നിങ്ങളിൽ നിന്ന് പിഴ ഫീസ് ഈടാക്കും. ഇത് നിങ്ങളുടെ ലോൺ കാലയളവിനെയും ബാധിക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം.
പേഴ്സണൽ ലോൺ കാലയളവ് ഓപ്ഷനുകളെക്കുറിച്ച് കൂടുതൽ കണ്ടെത്തുക
ലോൺ കാലയളവിൽ നടത്തേണ്ട പീരിയോഡിക് പേമെന്‍റുകളുടെ വിശദമായ പട്ടികയാണ് പേഴ്സണൽ ലോൺ അമോർട്ടൈസേഷൻ ഷെഡ്യൂൾ. ഈ ഷെഡ്യൂൾ സൃഷ്ടിക്കുന്നതിന് ലെൻഡർമാർ അമോർട്ടൈസേഷൻ കാൽക്കുലേറ്റർ ഉപയോഗിക്കും. തിരഞ്ഞെടുത്ത കാലയളവിൽ ഇഎംഐ വഴി ലോൺ തിരിച്ചടവ് വ്യക്തമാക്കുന്ന ഒരു കണക്കുകൂട്ടൽ പ്രക്രിയയാണ് അമോർട്ടൈസേഷൻ.
ലോൺ തിരിച്ചടവ് പൂർത്തിയാകുന്നതുവരെ കാലയളവിലൂടെ അടയ്‌ക്കേണ്ട ഓരോ ഇഎംഐയിലും ഉൾപ്പെടുന്ന പ്രിൻസിപ്പലിന്‍റെയും പലിശ തുകയുടെയും വിശദമായ ബ്രേക്ക്ഡൗൺ ഇത് നൽകുന്നു. ഓരോ ഇഎംഐയിലും ഉൾപ്പെടുത്തിയിരിക്കുന്ന പ്രിൻസിപ്പിൽ, പലിശ ഘടകങ്ങളെക്കുറിച്ച് കടം വാങ്ങുന്നയാൾക്ക് ഷെഡ്യൂൾ കൃത്യമായ ഉൾക്കാഴ്ച നൽകും.
പേഴ്സണല്‍ ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.