സെക്യുവേർഡ്, അൺസെക്യുവേർഡ് ലോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

2 മിനിറ്റ് വായിക്കുക

കസ്റ്റമേർസിന് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് ബാങ്കുകളും നോൺ-ബാങ്കിംഗ് ഫൈനാൻസ് കമ്പനികളും ഓഫർ ചെയ്യുന്ന വ്യത്യസ്ത തരം ഫൈനാൻസിംഗ് ആണ് സെക്യുവേർഡ്, അൺസെക്യുവേർഡ് ലോണുകൾ. അവ രണ്ടും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ ഇനിപ്പറയുന്നവയാണ്:

സെക്യുവേര്‍ഡ് ലോണുകള്‍

നിങ്ങൾ ഒരു ആസ്തി ഈടായി പണയം വെയ്ക്കുമ്പോൾ ലെൻഡർമാർ സെക്യുവേർഡ് ലോൺ അനുവദിക്കുന്നു, അത് സെക്യൂരിറ്റിയായി പ്രവർത്തിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ വീട് അല്ലെങ്കിൽ പ്ലോട്ട്, സ്വർണ്ണം, വാഹനം, സെക്യൂരിറ്റികൾ അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ എന്നിവ കൊലാറ്ററൽ ആയി പണയം വെയ്ക്കാം.

മോര്‍ഗേജ് ലോണ്‍, ഗോള്‍ഡ് ലോണ്‍, ഫിക്സഡ് ഡിപ്പോസിറ്റുകളിലെ ലോണ്‍, വാഹന ലോണ്‍, സെക്യൂരിറ്റികളിലെ ലോണ്‍ എന്നിവ സെക്യുവേര്‍ഡ് ലോണുകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, സെക്യുവേർഡ് ലോണിൽ മുടക്കം വരുത്തിയാല്‍ നിങ്ങളുടെ ലെൻഡർക്ക് ആസ്തി പിടിച്ചെടുത്ത് ലിക്വിഡേറ്റ് ചെയ്ത് കടം തിരിച്ചു പിടിക്കാമെന്ന കാര്യം ഓർക്കുക.

അണ്‍സെക്യുവേര്‍ഡ് ലോണുകള്‍

അൺസെക്യുവേർഡ് ലോണിൽ നിങ്ങൾ കൊലാറ്ററൽ നൽകേണ്ടതില്ല. നിങ്ങൾക്ക് മികച്ച റീപേമെന്‍റ് ചരിത്രം ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ലെൻഡർമാർ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. അൺസെക്യുവേർഡ് ലോൺ ലഭിക്കുന്നതിന് 685 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വീഴ്ച വരുത്തിയാൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും.

രണ്ട് തരത്തിലുള്ള ജനപ്രിയ അൺസെക്യുവേർഡ് ലോണുകളാണ്:

  1. പേഴ്സണൽ ലോൺ
  2. ബിസിനസ് ലോൺ

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന്, ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ പൂരിപ്പിക്കുക, നിങ്ങള്‍ക്ക് അനുയോജ്യമായ ലോണ്‍ തുകയും കാലാവധിയും തിരഞ്ഞെടുക്കുക, പ്രസക്തമായ രേഖകള്‍ സമര്‍പ്പിക്കുക, അപ്രൂവല്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍* നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം നേടുകയും ചെയ്യുക.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക