നിങ്ങളുടെ പേഴ്സണല്‍ ലോണിന്‍റെ പലിശ എങ്ങനെ കണക്കാക്കാം എന്ന് മനസ്സിലാക്കുക

2 മിനിറ്റ് വായിക്കുക

ഈ ഫോർമുല ഉപയോഗിച്ച്, പേഴ്സണൽ ലോണുകളിൽ പലിശ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

ഇഎംഐ = P x r x (1+r) ^ n / {(1+r) ^ n-1}

മുകളിലുള്ള ഫോർമുലയിൽ,

P = മുതൽ തുക

R = ബാധകമായ പലിശ നിരക്ക്

N = കാലയളവ് (മാസങ്ങളിൽ)

നിങ്ങളുടെ പേഴ്സണല്‍ ലോണില്‍ ഇഎംഐ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് താഴെപ്പറയുന്ന ഉദാഹരണം ഉപയോഗിക്കുക.

48 മാസത്തെ (4 വർഷം) കാലയളവും 13% പലിശ നിരക്കും ഉള്ള ഒരു പേഴ്സണല്‍ ലോണായി നിങ്ങൾ രൂ. 10 ലക്ഷം കടം വാങ്ങിയതായി കരുതുക. നിങ്ങളുടെ ഇഎംഐ ഇങ്ങനെയാണ് കണക്കാക്കുന്നത്:

P = രൂ. 10,00,000

R = 13%

N = 48 മാസം

ഇഎംഐ = 10,00,000 x 13 x (1+13)^48 / {(1+13)^48-1}

EMI =

  • ഈ പേഴ്സണല്‍ ലോണിന്‍റെ മൊത്തം അടയ്ക്കേണ്ട തുക രൂ. 10,00,000 + രൂ. 26,827* 48 മാസം = രൂ. 12,87,696.
  • പ്രിൻസിപ്പൽ ലോൺ തുക രൂ. 10 ലക്ഷം ആണ്
  • അടയ്ക്കേണ്ട പലിശ രൂ. 2,87,696 ആണ്.

നിങ്ങളുടെ പേഴ്സണല്‍ ലോണിലെ പലിശ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങള്‍

നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ പലിശ നിരക്ക് ഇതുപോലുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ സിബിൽ സ്കോർ

സിബിൽ സ്കോർ വായ്പക്കാരന്‍റെ ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നു. അതിനാൽ, മിതമായ പലിശ നിരക്കിൽ വലിയ ലോൺ ലഭ്യമാക്കാൻ മികച്ച ക്രെഡിറ്റ് സ്കോർ നിങ്ങളെ സഹായിക്കും.

പ്രതിമാസ വരുമാനം

നിങ്ങളുടെ പേഴ്സണല്‍ ലോണിലെ പലിശ നിരക്ക് നിര്‍ണ്ണയിക്കുമ്പോള്‍ നിങ്ങളുടെ പ്രതിമാസ വരുമാനം മറ്റൊരു തീരുമാന ഘടകമാണ്.

ലോൺ തുക

മികച്ച സിബിൽ സ്കോറും റീപേമെന്‍റ് ഹിസ്റ്ററിയും ന്യായമായ പലിശ നിരക്കിൽ ഗണ്യമായ തുക ലഭിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തും.

നിങ്ങൾ ശക്തമായ ക്രെഡിറ്റ് സ്കോർ ഉള്ള ഒരു അപേക്ഷകനാണെങ്കിൽ, നിങ്ങളുടെ മുൻ ലോണുകൾ സമയത്ത് തിരിച്ചടച്ചിട്ടുണ്ടെങ്കിൽ, മികച്ച പ്രതിമാസ വരുമാനം ഉണ്ടെങ്കിൽ, നിങ്ങൾക്ക് എളുപ്പത്തിൽ പേഴ്സണൽ ലോണിന് യോഗ്യത നേടാം.

ബജാജ് ഫിന്‍സെര്‍വ് ആകര്‍ഷകമായ പലിശ നിരക്കുകളോടെ, അപ്രൂവല്‍ ലഭിച്ചാല്‍ പെട്ടെന്ന് 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്യുന്ന പേഴ്സണല്‍ ലോണുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ ഓൺലൈൻ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക, നിങ്ങളുടെ ലോൺ ഇഎംഐ-യും പലിശ നിരക്കും ഏതാനും മിനിറ്റിനുള്ളിൽ അറിയുക.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക