ഒരു ഹോം ലോണിന് അനുയോജ്യമായ കാലയളവ് എന്താണ്?

2 മിനിറ്റ് വായിക്കുക

അടയ്‌ക്കേണ്ട മൊത്തം പലിശ തീരുമാനിക്കുന്നതിൽ ഹോം ലോൺ കാലാവധിക്ക് പങ്കുണ്ട്. കാലാവധി നീണ്ടതാണെങ്കില്‍ ഇഎംഐ ചെറുതായിരിക്കും, എന്നാൽ അടയ്‌ക്കേണ്ട പലിശ കൂടും. സ്വാഭാവികമായി, അനുയോജ്യമായ ഹോം ലോൺ കാലാവധി പലിശ ലാഭിക്കാൻ നിങ്ങളെ സഹായിക്കുമ്പോൾ സൗകര്യപ്രദമായ ഇഎംഐ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒന്നാണ്. ബജാജ് ഫിൻസെർവിന്‍റെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങളുടെ കാലാവധി ക്രമീകരിക്കാനും അടയ്‌ക്കേണ്ട തുക കാണാനും നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾക്ക് ഏറ്റവും മികച്ച ഹോം ലോൺ കാലയളവ് തിരിച്ചറിയാനും നിങ്ങളുടെ ലെൻഡറെ ആത്മവിശ്വാസത്തോടെ സമീപിക്കാനും കഴിയും. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുള്ള മത്സരക്ഷമമായ പലിശ നിരക്ക് ഓപ്ഷനുകൾക്കൊപ്പം ശമ്പളക്കാർക്കും പ്രൊഫഷണലുകൾക്കും പ്രതിവർഷം 8.45%* മുതൽ ആരംഭിക്കുന്ന ആകർഷകമായ പലിശ നിരക്കിൽ ബജാജ് ഫിൻസെർവ് ഹോം ലോണുകൾ ഓഫർ ചെയ്യുന്നു. ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹോം ലോണ്‍ കാലയളവ് 30 വര്‍ഷം വരെയാണ്.

ഏതാണ് മികച്ചത്, ദീർഘകാല, ഹ്രസ്വകാല ഹോം ലോൺ കാലാവധി?

അനുയോജ്യമായ കൃത്യമായ കാലാവധി നിങ്ങളുടെ ഫൈനാൻഷ്യൽ പ്രൊഫൈല്‍ അനുസരിച്ചിരിക്കും. ഉദാഹരണത്തിന്, വലിയ വരുമാനം ഉണ്ടെങ്കിൽ, ബാധ്യതകൾ അല്‍പ്പമുണ്ട്, അഥവാ ഒട്ടും ഇല്ലെങ്കിൽ, ഹ്രസ്വ കാലാവധി നിങ്ങൾക്ക് അനുയോജ്യമാണ്. ഹ്രസ്വ കാലാവധിയില്‍, നിങ്ങൾക്ക് ലോൺ പെട്ടെന്ന് തിരിച്ചടച്ച്, വേഗത്തിൽ ഡെറ്റ്-ഫ്രീ ആകാം.

അതേസമയം, നിങ്ങൾക്ക് ഗണ്യമായ എണ്ണം ബാധ്യതകൾ ഉണ്ടെങ്കിൽ, ദീർഘമായ കാലാവധി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ദീർഘ കാലാവധിയില്‍, നിങ്ങളുടെ ഇഎംഐ താരതമ്യേന കുറവാണ്, മാസം തോറും സൗകര്യപ്രദമായ റീപേമെന്‍റ് പ്രാപ്തമാക്കുന്നു.

ഹോം ലോൺ കാലാവധി തിരഞ്ഞെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഘടകങ്ങൾ

ഹോം ലോൺ എടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ നിങ്ങളുടെ ഡിസ്പോസബിൾ വരുമാനം, ഇനിയുള്ള തൊഴില്‍ വർഷങ്ങളുടെ എണ്ണം, ദീർഘകാലത്തേക്ക് വരുമാനം അല്ലെങ്കിൽ ബാധ്യതകളിൽ സാധ്യമായ വർദ്ധനവ് എന്നിവയാണ്. നിങ്ങളുടെ ഇഎംഐ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് കാലാവധി, അത് വരും വർഷങ്ങളില്‍ സ്ഥിരം ബാധ്യതയായിരിക്കും. അതുകൊണ്ട്, നിങ്ങളുടെ വരുമാനം, ബാധ്യതകൾ, താങ്ങാനാവുന്ന നിരക്ക് എന്നിവ മാത്രമല്ല, സമീപ, വിദൂര ഭാവിക്ക് വേണ്ടി പരിഗണിക്കേണ്ടത് പ്രധാനമാണ്.

കാലebOf തീരുമാനിക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ താഴെപ്പറയുന്നു.

  • നിങ്ങളുടെ പ്രായവും ഇനിയുള്ള തൊഴില്‍ വര്‍ഷങ്ങളുടെ എണ്ണവും
  • നിങ്ങളുടെ വരുമാനം, ബാധ്യതകൾ, ഡിസ്പോസബിൾ വരുമാനം
  • ഹോം ലോൺ പലിശ നിരക്കും പലിശ ഔട്ട്ഫ്ലോയും

*ടി&സി ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക