50000 ശമ്പളത്തിലെ ഹോം ലോൺ
ഹോം ലോൺ തുക പ്രതിമാസ വരുമാനം, അപേക്ഷകന്റെ പ്രായം, പ്രോപ്പർട്ടിയുടെ ലൊക്കേഷൻ, മറ്റുള്ളവ എന്നിവ ഉൾപ്പെടുന്ന ഏതാനും ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും. എന്നിരുന്നാലും, യോഗ്യതയുള്ള ലോൺ തുക മുൻകൂട്ടി കണ്ടെത്താൻ നിങ്ങൾക്ക് വ്യത്യസ്ത ഓൺലൈൻ കാൽക്കുലേറ്ററുകളുടെ സഹായം തേടി അതനുസരിച്ച് അപേക്ഷിക്കാം.
50000 ശമ്പളത്തിൽ എനിക്ക് എത്ര ഹോം ലോൺ ലഭിക്കും?
50000 ശമ്പളത്തിൽ ഹോം ലോണിനെ കുറിച്ച് നിങ്ങൾ ആലോചിക്കുകയാണെങ്കിൽ, ദ്രുത അവലോകനത്തിനായി നിങ്ങൾക്ക് ചുവടെയുള്ള പട്ടിക നോക്കാവുന്നതാണ്:
മൊത്തം പ്രതിമാസ വരുമാനം |
ഹോം ലോൺ തുക** |
രൂ. 50,000 |
രൂ. 41,70,657 |
രൂ. 49,000 |
രൂ. 40,87,244 |
രൂ. 48,000 |
രൂ. 40,03,831 |
രൂ. 47,000 |
രൂ. 39,20,417 |
രൂ. 46,000 |
രൂ. 38,37,004 |
**മുകളിലുള്ള ഹോം ലോൺ തുക ബജാജ് ഫിൻസെർവ് യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കാക്കിയതാണ്. യഥാർത്ഥ ലോൺ തുക നഗരം, പ്രായം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.
ഹോം ലോൺ യോഗ്യത എങ്ങനെ പരിശോധിക്കാം?
ഓൺലൈൻ കാൽക്കുലേറ്റർ വഴി നിങ്ങളുടെ ഹോം ലോൺ യോഗ്യത ഇപ്പോൾ വേഗത്തിൽ പരിശോധിക്കാം. അത് ഉപയോഗിക്കുന്നതിനുള്ള ബന്ധപ്പെട്ട ഘട്ടങ്ങൾ ഇതാ:
ഘട്ടം 1: ഒരു ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ പേജിലേക്ക് പോകുക.
ഘട്ടം 2: താഴെപ്പറയുന്ന വിവരങ്ങൾ നൽകുക:
- ജനന തീയതി
- താമസിക്കുന്ന നഗരം
- പ്രതിമാസം കൈയില്‍കിട്ടുന്ന ശമ്പളം
- ലോൺ തിരിച്ചടവ് കാലയളവ്
- അധിക വരുമാന തുക
- നിലവിലെ ഇഎംഐകളും മറ്റ് ബാധ്യതകളും
ഘട്ടം 3: ഈ വിശദാംശങ്ങൾ നൽകിയ ശേഷം 'നിങ്ങളുടെ യോഗ്യത പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: ഈ യോഗ്യതാ കാൽക്കുലേറ്റർ നിങ്ങൾക്ക് ലഭ്യമാക്കാവുന്ന ലോൺ തുക തൽക്ഷണം കാണിക്കും. തിരഞ്ഞെടുക്കാവുന്ന ലോൺ ഓഫർ കണ്ടെത്താൻ നിങ്ങൾക്ക് വ്യത്യസ്ത ടാബുകളിലെ മൂല്യങ്ങളും മാറ്റാവുന്നതാണ്.
ഹോം ലോൺ യോഗ്യത വിലയിരുത്തുന്നതിന് പുറമേ, ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്റുകളും നിങ്ങൾ ശ്രദ്ധിക്കണം.
ഹൗസിംഗ് ലോണിന് ആവശ്യമായ ഡോക്യുമെന്റുകൾ എന്തൊക്കെയാണ്?
ഹോം ലോൺ ലഭിക്കുന്നതിന് നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്റുകളുടെ പട്ടിക ഇതാ:
- കെവൈസി ഡോക്യുമെന്റുകൾ
- വരുമാന തെളിവ് (സാലറി സ്ലിപ്പുകൾ, ഫോം 16, ബിസിനസിന്റെ ഫൈനാൻഷ്യൽ ഡോക്യുമെന്റുകൾ)
- കുറഞ്ഞത് 5 വർഷത്തെ തുടർച്ച വ്യക്തമാക്കുന്ന ബിസിനസ് പ്രൂഫ്
- കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന ഹൗസിംഗ് ലോണിന്റെ നിലവിലെ പലിശ നിരക്ക് എത്രയാണ്?
ബജാജ് ഫിൻസെർവ് ഈടാക്കുന്ന നിലവിലെ ഹോം ലോൺ പലിശ നിരക്ക് പ്രതിവർഷം 8.60%* മുതൽ ആരംഭിക്കുന്നു. അതുപോലെ, ഇഎംഐ കേവലം രൂ. 776/ലക്ഷം മുതൽ ആരംഭിക്കും*.
ബജാജ് ഫിൻസെർവ് ഹോം ലോണിന്റെ നേട്ടങ്ങൾ എന്തൊക്കെയാണ്?
ബജാജ് ഫിൻസെർവിൽ നിന്ന് ഹൗസിംഗ് ക്രെഡിറ്റ് ലഭ്യമാക്കുന്നതിന്റെ നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
-
ഹോം ലോണ്‍ തുക
നിങ്ങളുടെ യോഗ്യതയെ ആശ്രയിച്ച്, ബജാജ് ഫിൻസെർവിൽ യോഗ്യത അടിസ്ഥാനമാക്കി നിങ്ങൾക്ക് ഇപ്പോൾ രൂ. 5 കോടി* അല്ലെങ്കിൽ അതിൽ കൂടുതൽ ഹോം ലോൺ നേടാം. അതിലുപരി, അധിക ചെലവുകൾ നിറവേറ്റുന്നതിന് നിങ്ങൾക്ക് രൂ. 1 കോടി* അല്ലെങ്കിൽ അതിൽ കൂടുതൽ ടോപ്പ്-അപ്പ് ലോൺ നേടാം.
-
ദീർഘമായ റീപേമെന്റ് കാലയളവ്
ഇവിടെ ഹൗസിംഗ് ലോണുകളുടെ റീപേമെന്റ് കാലയളവ് 30 വർഷം വരെ ആകാം. അതിനാൽ, താങ്ങാനാവുന്ന ഇഎംഐകൾ ഉപയോഗിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് അനായാസം തിരിച്ചടയ്ക്കാം. നിങ്ങളുടെ റീപേമെന്റ് ശേഷി അനുസരിച്ച് അനുയോജ്യമായ കാലയളവ് കണ്ടെത്താൻ നിങ്ങൾക്ക് ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം.
-
ബാലൻസ് ട്രാൻസ്ഫർ സൗകര്യം
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യം നിങ്ങളുടെ ലോൺ ബജാജ് ഫിൻസെർവിലേക്ക് മാറ്റാനും കുറഞ്ഞ പലിശ നിരക്കും റീപേമെന്റ് ഫ്ലെക്സിബിലിറ്റിയും ആസ്വദിക്കാനും നിങ്ങളെ അനുവദിക്കും. കൂടാതെ, നിങ്ങൾക്ക് ഒരു ഗണ്യമായ ടോപ്പ്-അപ്പ് ലോണും ആസ്വദിക്കാം.
-
പ്രീപേമെന്റിനും ഫോർക്ലോഷറിനും ചാർജ്ജുകളൊന്നുമില്ല
റെഗുലർ ഹോം ലോൺ ഇഎംഐ അടയ്ക്കുന്നതിന് പുറമെ, നിങ്ങളുടെ കടങ്ങൾ നേരത്തെ അടയ്ക്കുന്നതിന് പ്രീപേമെന്റ് അല്ലെങ്കിൽ ഫോർക്ലോഷർ തിരഞ്ഞെടുക്കാം. അത്തരം സൗകര്യങ്ങളിൽ ബജാജ് ഫിൻസെർവ് അധിക ചാർജ്ജുകളൊന്നും ഈടാക്കുന്നില്ല.
-
ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്റ്
ബജാജ് ഫിൻസെർവിന്റെ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ തടസ്സമില്ലാതെ നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യാം. നിങ്ങൾക്ക് ലോൺ പേമെന്റുകൾ നടത്താം അല്ലെങ്കിൽ അതിലൂടെ പ്രധാന ഡോക്യുമെന്റുകൾ ആക്സസ് ചെയ്യാം.
-
പ്രോപ്പർട്ടി ഡോസിയർ
വീട് സ്വന്തമാക്കുന്നതിന്റെ സാമ്പത്തിക, സാങ്കേതിക വശങ്ങളുടെ അവലോകനം പ്രോപ്പർട്ടി ഡോസിയർ നൽകും, അറിവോടെയുള്ള തീരുമാനം എടുക്കാൻ അത് നിങ്ങളെ സഹായിക്കും.
-
പിഎംഎവൈ ആനുകൂല്യങ്ങൾ
പ്രധാൻ മന്ത്രി ആവാസ് യോജന ആനുകൂല്യങ്ങൾ നൽകുന്നതിന് ബജാജ് ഫിൻസെർവ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പ്ലാനിന് കീഴിൽ സബ്സിഡിയുള്ള പലിശ നിരക്കിൽ നിങ്ങൾക്ക് ഇപ്പോൾ ഹൗസിംഗ് ലോൺ ലഭ്യമാക്കാം.
ഈ നേട്ടങ്ങൾക്ക് പുറമേ, നിങ്ങൾ ഹോം ലോൺ നികുതി ആനുകൂല്യങ്ങളെയും കുറിച്ച് ചോദിക്കുകയും അതനുസരിച്ച് പ്ലാൻ ചെയ്യുകയും വേണം.
ബജാജ് ഫിൻസെർവിൽ നിന്ന് ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?
താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ബജാജ് ഫിൻസെർവിൽ ഹൗസിംഗ് ലോണിന് അപേക്ഷിക്കാം:
- 1 ബജാജ് ഫിൻസെർവിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക
- 2 ആവശ്യമായ പ്രൊഫഷണൽ, പേഴ്സണൽ വിവരങ്ങൾ ഉപയോഗിച്ച് ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുക
- 3 ആദ്യ അപ്രൂവലിന് ശേഷം, ആവശ്യമായ പേപ്പറുകൾ സമർപ്പിക്കുകയും ബന്ധപ്പെട്ട നിരക്കുകൾ അടയ്ക്കുകയും ചെയ്യുക
- 4 അതിന് ശേഷം, ഭാവി നടപടിക്രമങ്ങൾക്കായി ബജാജ് ഫിൻസെർവിൽ നിന്നുള്ള ഒരു പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്
- 5 പ്രോപ്പർട്ടിയുടെയും ലോൺ ഡോക്യുമെന്റുകളുടെയും വിജയകരമായ വെരിഫിക്കേഷന് ശേഷം, നിങ്ങൾക്ക് ലോൺ അനുമതി കത്ത് ലഭിക്കും
- 6 ലോണ്‍ കരാറില്‍ ഒപ്പിട്ട ശേഷം, നിങ്ങള്‍ക്ക് ലോണ്‍ തുക ലഭിക്കും
ഹോം ലോണിനുള്ള എന്റെ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം?
50000 ശമ്പളത്തിലെ ഹോം ലോണിനുള്ള നിങ്ങളുടെ യോഗ്യത മെച്ചപ്പെടുത്താനുള്ള ചില നുറുങ്ങുകൾ ഇതാ:
- ഒരു സഹ അപേക്ഷകനെ ചേർക്കുക
- ഉയർന്ന ക്രെഡിറ്റ് സ്കോറും മികച്ച റീപേമന്റ് ഹിസ്റ്ററിയും നിലനിർത്തുക
- ദീർഘമായ കാലയളവ് തിരഞ്ഞെടുക്കുക
- മറ്റ് വരുമാന സ്രോതസ്സുകൾ ചേർക്കുക
50000 ശമ്പളത്തിലെ ഹോം ലോണിനെക്കുറിച്ച് കൂടുതൽ അറിയാൻ, ബജാജ് ഫിൻസെർവിൽ നിന്നുള്ള ഒരു പ്രതിനിധിയെ ബന്ധപ്പെടുക.