40,000 ശമ്പളത്തിലെ ഹോം ലോൺ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വായ്പാ നിരക്കുകൾ രാജ്യത്തുടനീളം ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ഭവന നിർമ്മാണം മുമ്പത്തേക്കാൾ വളരെ ചെലവ് ചുരുങ്ങിയതാണ്. കൂടാതെ, താങ്ങാനാവുന്ന, ഇടത്തരം, പ്രീമിയം സെഗ്‌മെന്‍റിലുള്ള ഉപഭോക്താക്കൾക്കിടയിൽ ആവശ്യം ബലപ്പെടുത്തുന്നതിനായി ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ ഹൗസിംഗ് ലോണുകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം കൂടുതൽ ലഘൂകരിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ഹോം ലോൺ അപ്രൂവ് ചെയ്യുന്നതിന് മുമ്പ്, ലെൻഡർമാർ അപേക്ഷകന്‍റെ നിലവിലെ ബാധ്യതകൾ, ക്രെഡിറ്റ് സാലറി, തൊഴിൽ നില, പ്രായം തുടങ്ങിയ ചില ഘടകങ്ങൾ പരിഗണിക്കും.
40,000 ശമ്പളത്തിൽ എനിക്ക് എത്ര ഹോം ലോൺ ലഭിക്കും?
നിങ്ങളുടെ ശമ്പളം രൂ. 40,000 ആണെങ്കിൽ നിങ്ങൾക്ക് രൂ. 33,36,525* ഹോം ലോൺ നേടാം. എന്നിരുന്നാലും, കൃത്യമായ കണക്ക് മറ്റ് ഘടകങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. നിങ്ങളുടെ നിലവിലെ ശമ്പളത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ലഭ്യമാക്കാവുന്ന ലോൺ തുകയുടെ ഒരു രൂപരേഖ താഴെപ്പറയുന്ന പട്ടിക നൽകും.
പ്രതിമാസം കൈയില്‍കിട്ടുന്ന ശമ്പളം | ഹോം ലോൺ തുക |
രൂ. 40,000 |
രൂ. 33,36,525 |
രൂ. 39,000 |
രൂ. 32,53,112 |
രൂ. 38,000 |
രൂ. 31,69,699 |
രൂ. 37,000 |
രൂ. 30,86,286 |
രൂ. 36,000 |
രൂ. 30,02,873 |
*മുകളിലുള്ള ഹോം ലോൺ തുക ബജാജ് ഫിൻസെർവ് യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കാക്കിയതാണ്. യഥാർത്ഥ ലോൺ തുക നഗരം, പ്രായം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.
40000 ശമ്പളത്തിൽ ഹോം ലോൺ ആയി എത്ര ലഭ്യമാക്കാം എന്ന് ഇപ്പോൾ വായ്പക്കാർക്ക് അറിയാം, എഫ്ഒഐആർ കുറച്ചും, ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിച്ചും, നിലവിലുള്ള കടങ്ങൾ അടച്ചും തങ്ങളുടെ യോഗ്യത മെച്ചപ്പെടുത്താൻ അവർ ശ്രമിക്കണം.
ഹോം ലോൺ യോഗ്യത എങ്ങനെ പരിശോധിക്കാം?
ബജാജ് ഫിൻസെർവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വ്യക്തികൾക്ക് അവരുടെ ഹോം ലോൺ യോഗ്യത പരിശോധിക്കാം. അടിസ്ഥാന ആവശ്യകതകൾ സമാനമാണെങ്കിലും, ചില ഘടകങ്ങൾ ഓരോ ലെൻഡറിലും വ്യത്യാസപ്പെടാം.
ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് ഹോം ലോൺ യോഗ്യത എങ്ങനെ പരിശോധിക്കാം എന്ന് അറിയാൻ, താഴെയുള്ള പ്രോസസ് പരിശോധിക്കുക-
ഘട്ടം 1: ഓൺലൈൻ കാൽക്കുലേറ്ററിന്‍റെ ബന്ധപ്പെട്ട കോളങ്ങളിൽ വായ്പക്കാർ ജനന തീയതിയും താമസിക്കുന്ന നഗരവും നൽകണം.
ഘട്ടം 2: കാൽക്കുലേറ്ററിലെ എല്ലാ പാരാമീറ്ററുകൾക്കുമെതിരെ മൂല്യങ്ങൾ നൽകുക.
ഘട്ടം 3: "നിങ്ങളുടെ യോഗ്യത പരിശോധിക്കുക" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: നിങ്ങൾക്ക് അനുയോജ്യമായ ലോൺ തുക ക്രമീകരിക്കുന്നതിന് യോഗ്യമായ തുക പരിശോധിക്കുകയും മൂല്യങ്ങൾ മാറ്റുകയും ചെയ്യുക.
ഈ ഓൺലൈൻ കാൽക്കുലേറ്റർ ഉപയോഗിച്ച്, വരുമാനത്തെ അടിസ്ഥാനമാക്കി വായ്പക്കാർക്ക് എത്ര ലോൺ തുക വായ്പ എടുക്കാമെന്ന് സൗകര്യപ്രദമായി തീരുമാനിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പുറമേ, സമയബന്ധിതമായ ലോൺ പ്രോസസ്സിംഗ് ഉറപ്പാക്കുന്നതിന് വ്യക്തികൾ ചില ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്.
ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?
ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ വ്യക്തിയുടെ തൊഴിൽ നിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, പൊതുവായ ചില ഡോക്യുമെന്‍റുകളിൽ ഇവ ഉൾപ്പെടുന്നു-
ശമ്പളക്കാർ
- കെവൈസി ഡോക്യുമെന്‍റുകൾ
- അഡ്രസ് പ്രൂഫ്
- വരുമാനത്തിന്‍റെ തെളിവ്
- ഏറ്റവും പുതിയ സാലറി സ്ലിപ്/ഫോം 16
- കഴിഞ്ഞ 6 മാസത്തെ ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ്
സ്വയം തൊഴിൽ ചെയ്യുന്നയാൾ
- കെവൈസി ഡോക്യുമെന്‍റുകൾ
- ലാഭ, നഷ്ട അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്
- ബാലന്‍സ് ഷീറ്റ്
- കഴിഞ്ഞ 6 മാസത്തെ ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ്
- ജിഎസ്‌ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ബജാജ് ഫിൻസെർവിൽ നിന്നുള്ള ഹോം ലോണിന്‍റെ നിലവിലെ പലിശ നിരക്ക് എത്രയാണ്?
യോഗ്യരായ വ്യക്തികൾക്ക് പ്രതിവർഷം 8.50%* മുതൽ ആരംഭിക്കുന്ന മത്സരക്ഷമമായ ഹോം ലോൺ പലിശ നിരക്ക് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. അതിനാൽ, യോഗ്യരായ വ്യക്തികൾക്ക് കേവലം രൂ. 769/ലക്ഷം മുതൽ ആരംഭിക്കുന്ന താങ്ങാനാവുന്ന ഇഎംഐയിൽ ഹോം ലോൺ ലഭ്യമാക്കാം*.
ബജാജ് ഫിൻസെർവ് ഹോം ലോണിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?
ബജാജ് ഫിൻസെർവിൽ നിന്നുള്ള 40,000 ശമ്പളത്തിൽ ഉള്ള ഹോം ലോൺ ഉപയോഗിച്ച് വ്യക്തികൾക്ക് ആസ്വദിക്കാവുന്ന നേട്ടങ്ങൾ താഴെപ്പറയുന്നു-
-
ഉയർന്ന ലോൺ ക്വാണ്ടം
ബജാജ് ഫിന്‍സെര്‍വ് വഴി വ്യക്തികള്‍ക്ക് രൂ. 5 കോടി വരെയുള്ള ഗണ്യമായ ലോണ്‍ തുക പ്രയോജനപ്പെടുത്താം*. വായ്പക്കാർക്ക് അവരുടെ യോഗ്യതയെ ആശ്രയിച്ച് ഉയർന്ന തുക പ്രയോജനപ്പെടുത്താം.
-
ദീർഘിപ്പിച്ച റീപേമെന്‍റ് കാലയളവ്
ബജാജ് ഫിൻസെർവിൽ നിന്നുള്ള ഹൗസിംഗ് ലോൺ 30 വർഷം വരെയുള്ള ദീർഘിപ്പിച്ച കാലയളവ് സഹിതമാണ് വരുന്നത്. ഇത് ഇഎംഐ താങ്ങാവുന്നതാക്കുകയും റീപേമെന്‍റ് സൗകര്യപ്രദമാകുകയും ചെയ്യുന്നു. കൃത്യമായ തുക, അടയ്‌ക്കേണ്ട പലിശ, അനുയോജ്യമായ കാലയളവ് എന്നിവ നിർണ്ണയിക്കുന്നതിനും അതനുസരിച്ച് റീപേമെന്‍റ് പ്ലാൻ ചെയ്യുന്നതിനും വായ്പക്കാർക്ക് ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ -ന്‍റെ സഹായം തേടാം.
-
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ
വ്യക്തികൾക്ക് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യപ്രദമായി തിരഞ്ഞെടുത്ത് ബജാജ് ഫിൻസെർവിൽ നിന്ന് ഒരു ടോപ്പ്-അപ്പ് ലോൺ സ്വന്തമാക്കാം.
-
പിഎംഎവൈ ആനുകൂല്യങ്ങൾ ആസ്വദിക്കുക
ബജാജ് ഫിൻസെർവിന്‍റെ സഹായത്തോടെ, വ്യക്തികൾക്ക് പ്രധാൻ മന്ത്രി ആവാസ് യോജനക്ക് കീഴിൽ സബ്‌സിഡി പലിശ നിരക്കിൽ ഹോം ലോൺ സ്വന്തമാക്കാം.
റെഗുലർ ഹോം ലോൺ ഇഎംഐകൾ അടയ്ക്കുന്നതിന് പുറമേ, വ്യക്തികൾക്ക് അധിക ചാർജ് ഒന്നും നൽകാതെ പാർട്ട്-പേമെന്‍റ് അല്ലെങ്കിൽ ലോൺ ഫോർക്ലോസ് ചെയ്യാൻ തിരഞ്ഞെടുക്കാം.
ബജാജ് ഫിൻസെർവിൽ നിന്ന് ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?
40,000 ശമ്പളത്തിലുള്ള ഹോം ലോണിന്‍റെ അപേക്ഷാ പ്രക്രിയയിലെ ഘട്ടം ഘട്ടമായുള്ള ഗൈഡ് താഴെപ്പറയുന്നു:
- 1 ബജാജ് ഫിൻസെർവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- 2 ആവശ്യമായ വിവരങ്ങൾ സമർപ്പിച്ച് ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുക
- 3 ലോൺ തുക തിരഞ്ഞെടുക്കുക
- 4 ആദ്യ അപ്രൂവലിന് ശേഷം, പ്രസക്തമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക
- 5 ഡോക്യുമെന്‍റുകളുടെ വിജയകരമായ വെരിഫിക്കേഷന് ശേഷം, വ്യക്തികൾക്ക് ലോൺ അനുമതി കത്ത് ലഭിക്കും
- 6 ലോൺ തുക ഒപ്പിട്ട ശേഷം, വ്യക്തികൾക്ക് ലോൺ തുക ലഭിക്കും
എന്നിരുന്നാലും, ലോൺ അപേക്ഷയുമായി തുടരുന്നതിന് മുമ്പ്, ഹോം ലോൺ നികുതി ആനുകൂല്യം സംബന്ധിച്ചും അത് വായ്പക്കാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും അറിയുന്നുവെന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ ഹോം ലോൺ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം?
ഹോം ലോൺ യോഗ്യത മെച്ചപ്പെടുത്താനുള്ള നുറുങ്ങുകൾ ഇതാ:
- നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക
- ഒരു ദീർഘിപ്പിച്ച റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക
- നിങ്ങളുടെ നിലവിലുള്ള കടങ്ങൾ അടയ്ക്കുക
- സഹ അപേക്ഷകനെ ചേർക്കുക
- അധിക വരുമാന സ്രോതസ്സ് സൂചിപ്പിക്കുക
40,000 ശമ്പളത്തിലുള്ള ഹോം ലോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ബജാജ് ഫിൻസെർവിൽ നിന്നുള്ള ഒരു എക്സിക്യൂട്ടീവുമായി ബന്ധപ്പെടുക.