പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ലോണിന്‍റെ പരമാവധി തുക എത്രയാണ്?

ഉദാഹരണത്തിന്, നിങ്ങൾ 4 വർഷത്തെ അനുഭവപരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റാണ്, മറ്റ് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നു. ആ സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വില്‍ ഒരു പേഴ്സണല്‍ ലോണ്‍ അല്ലെങ്കില്‍ ബിസിനസ് ലോണിന് അപേക്ഷിക്കുകയും 55 ലക്ഷം രൂ. വരെയുള്ള അണ്‍സെക്യുവേര്‍ഡ് ഫൈനാന്‍സ് നേടുകയും ചെയ്യാം. വലിയ ചെലവുകളാണെങ്കിൽ, നിങ്ങൾക്ക് വസ്തുവിന്മേലുള്ള ലോൺ എടുക്കുകയും 55 ലക്ഷം രൂ. വരെ നേടുകയും ചെയ്യാം.

ഈ ലോണുകള്‍ക്ക് ലഭ്യമായ കാലയളവിന്‍റെ ദൈര്‍ഘ്യം എത്രയാണ്?

ബജാജ് ഫിന്‍സെര്‍വ് സിഎ ലോണുകള്‍ക്ക് സവിശേഷമായ സൗകര്യങ്ങൾ ഒരുക്കുന്നു, ഫ്ലെക്സിബിളായ റീപേമെന്‍റ് കാലയളവാണ് അതിനുള്ളത്. നിങ്ങൾ ഒരു പേഴ്സണൽ ലോൺ അല്ലെങ്കിൽ ബിസിനസ് ലോൺ തിരഞ്ഞെടുത്താൽ, നിങ്ങൾക്ക് 96 മാസം കൊണ്ട് അത് തിരിച്ചടയ്ക്കാം. നിങ്ങൾ വസ്തുവിന്മേലുള്ള ലോണാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, റീപേമെന്‍റിനായി നിങ്ങൾക്ക് പരമാവധി 96 മാസത്തെ കാലയളവ് ലഭിക്കും.

എന്താണ് റീപേമെന്‍റിന്‍റെ രീതി?

നാച്ച് മാൻഡേറ്റ് വഴി നിങ്ങളുടെ സിഎ ലോൺ തിരിച്ചടയ്ക്കാം.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള ലോണിന് അപേക്ഷിക്കുന്നതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?

നിങ്ങള്‍ക്ക് ഏതാനും ഘട്ടങ്ങളിലൂടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കുള്ള ലോണിന് അപേക്ഷിക്കാം:

  • ഓൺലൈൻ അപേക്ഷാ ഫോം തുറക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ ഷെയർ ചെയ്യുക
  • നിങ്ങളുടെ അടിസ്ഥാന പേഴ്സണൽ, പ്രൊഫഷണൽ, ഫൈനാൻഷ്യൽ വിവരങ്ങൾ പൂരിപ്പിക്കുക
  • നിങ്ങൾ വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ലോൺ തുക തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ഡോർസ്റ്റെപ്പിൽ എത്തുന്ന ഞങ്ങളുടെ പ്രതിനിധിക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ നൽകുക

മുകളിൽ പറഞ്ഞ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ, ഞങ്ങളുടെ എക്സിക്യൂട്ടീവ് നിങ്ങളെ അടുത്ത ഘട്ടങ്ങളിലേക്ക് നയിക്കും.

എനിക്ക് ലോണിന് ഭാഗിക പ്രീ-പേമെന്‍റുകൾ നടത്താൻ കഴിയുമോ?

നിങ്ങളുടെ ആദ്യ ഇഎംഐ അടച്ചതിന് ശേഷം, ഒരു കലണ്ടർ വർഷത്തിൽ 6 തവണ വരെ നിങ്ങളുടെ സിഎ ലോൺ നിങ്ങൾക്ക് ഭാഗികമായി പ്രീപേ ചെയ്യാം. എന്നിരുന്നാലും, ഭാഗിക പ്രീപേമെന്‍റിനുള്ള കുറഞ്ഞ തുക ഇഎംഐയുടെ മൂന്ന് മടങ്ങ് ആയിരിക്കണം. നിങ്ങള്‍ ഒരു ഫ്ലെക്സി ഫോര്‍മാറ്റിലാണ് സിഎ ലോണ്‍ എടുത്തിരിക്കുന്നതെങ്കില്‍, അത്തരം ഭാഗിക പ്രീപേമെന്‍റുകള്‍ക്ക് നിങ്ങള്‍ അധിക ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. എന്നിരുന്നാലും, ഒരു സാധാരണ ടേം ലോൺ സിഎ ലോണിന്, നിങ്ങൾ പ്രീപെയ്ഡ് തുകയുടെ 2% (ഒപ്പം നികുതികളും) അധിക ഫീസ് അടയ്ക്കേണ്ടതുണ്ട്.

എന്താണ് ഒരു ഫ്ലെക്സി ടേം ലോണ്‍?

അനുവദിച്ച പരിധിയിൽ നിന്ന് നിങ്ങളുടെ ആവശ്യം അനുസരിച്ച് സൗകര്യപൂർവം വായ്‌പ എടുക്കാൻ അനുവദിക്കുന്ന സവിശേഷമായ ഒരു ഫീച്ചറാണ് ബജാജ് ഫിൻസെർവ് നൽകുന്ന ഫ്ലെക്‌സി ടേം ലോൺ. ഈ ഫ്ലെക്സി സൗകര്യം അനുമതി ലഭിച്ച മുഴുവൻ തുകയ്ക്കും പലിശ അടയ്ക്കുന്നതിനു പകരം ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നു. കൂടാതെ, ആദ്യ കാലയളവിൽ പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാനും നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ 45% വരെ കുറയ്ക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം*.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

എന്താണ് ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ് ഒണ്‍ലി ലോണ്‍?

നിങ്ങളുടെ ലോൺ പരിധി എല്ലാ മാസവും കുറയുന്നില്ല എന്നതൊഴിച്ചാൽ, ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോൺ ഫ്ലെക്സി ടേം ലോണിനോട് വളരെ സാമ്യമുള്ളതാണ്. നിങ്ങൾക്ക് പ്രോപ്പർട്ടിക്ക് മേലുള്ള സെക്യുവേർഡ് ലോണുകളിലും അൺസെക്യുവേർഡ് ക്രെഡിറ്റ് സൗകര്യങ്ങളിലും - പേഴ്സണൽ, ബിസിനസ് ലോണുകൾ എന്നിവയിൽ നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ലോണ്‍ എടുക്കുന്നതിന് ഞാന്‍ എന്തെങ്കിലും സെക്യൂരിറ്റി നല്‍കേണ്ടതുണ്ടോ?

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു കൂട്ടം ലോണുകള്‍ ബജാജ് ഫിന്‍സെര്‍വ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ സെക്യുവേർഡ്, അൺസെക്യുവേർഡ് എന്നീ രണ്ടു തരത്തിലുമുള്ള ഫൈനാൻഷ്യൽ സൊലൂഷനുകൾ ഉൾപ്പെടുന്നു. നിങ്ങൾ ഒരു പേഴ്സണൽ ലോൺ അല്ലെങ്കിൽ ബിസിനസ് ലോൺ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഈടായി ഒന്നും നൽകാതെ 55 ലക്ഷം രൂ. വരെ നിങ്ങൾക്ക് ഫണ്ട് നേടാം. എന്നിരുന്നാലും, വലിയ ചെലവുകൾക്കായി, നിങ്ങൾക്ക് ഒരു സെക്യുവേർഡ് ഓപ്ഷനായ വസ്തുവിന്മേലുള്ള ലോൺ തിരഞ്ഞെടുത്ത് 55 ലക്ഷം രൂ. വരെ നേടാം.

ലോണ്‍ പ്രോസസിംഗിൽ എനിക്ക് ഉള്‍പ്പെട്ടിരിക്കുന്ന ഫീസുകളും ചാര്‍ജ്ജുകളും എന്തൊക്കെയാണ്?

എല്ലാ നിബന്ധനകളും വ്യവസ്ഥകളും മുന്‍കൂട്ടി പ്രതിപാദിക്കുന്നതിനാൽ ബജാജ് ഫിന്‍സെര്‍വ് സിഎ ലോണ്‍ 100% സുതാര്യവും മറഞ്ഞിരിക്കുന്ന ചാര്‍ജുകളൊന്നും ഇല്ലാത്തതുമാണ്. ലോൺ തുകയുടെ 2.95% വരെയുള്ള നാമമാത്രമായ ഒരു നിരക്ക് (ബാധകമായ നികുതികൾ ഉൾപ്പടെ) പ്രോസസ്സിംഗ് ഫീസായി ഈടാക്കും. സിഎ ലോണുകളുമായി ബന്ധപ്പെട്ട പലിശ നിരക്കുകളും മറ്റ് നിരക്കുകളും സംബന്ധിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക