സവിശേഷതകളും നേട്ടങ്ങളും
-
അതേ ദിവസം തന്നെയുള്ള അപ്രൂവൽ*
എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം, ലളിതമായ ലോൺ ആപ്ലിക്കേഷൻ പ്രോസസ് എന്നിവ അപ്രൂവലും ഡിസ്ബേർസലും വേഗത്തിലാക്കാൻ സഹായിക്കുന്നു.
-
ഫ്ലെക്സി സൗകര്യങ്ങൾ
ഞങ്ങളുടെ ഫ്ലെക്സി ലോൺ ഉപയോഗിച്ച്, അധിക ചെലവില്ലാതെ നിങ്ങളുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ മാനേജ് ചെയ്യാൻ മതിയായ ലോൺ എടുക്കൂ.
-
ഓൺലൈൻ മാനേജ്മെന്റ്
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുകയും 24/7 എളുപ്പത്തിൽ ആക്സസ് ചെയ്യുകയും ചെയ്യുക.
ഒരു പ്രവർത്തന മൂലധന ലോൺ എന്നത് ഒരു ബിസിനസിനെ അതിന്റെ ദിവസേനയുള്ള അല്ലെങ്കിൽ ഹ്രസ്വകാല പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഒരു തരം അഡ്വാൻസ് ആണ്. ഈ രീതിയിലുള്ള ഫൈനാൻസിംഗ് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇകൾ) മൂലധനത്തിനായുള്ള മികച്ച സ്രോതസ്സാണ്. വർഷം മുഴുവൻ വിൽപ്പനയും തങ്ങളുടെ പ്രതിദിന പ്രവർത്തന ചെലവുകൾ നിറവേറ്റാനുള്ള ലിക്വിഡിറ്റിയും ഇല്ലാത്ത സീസണൽ അല്ലെങ്കിൽ സൈക്ലിക്കൽ ബിസിനസുകൾക്ക് ഇത് പ്രത്യേകിച്ച് അനുയോജ്യമാണ്.
ബുദ്ധിപൂർവ്വം ഉപയോഗിക്കുമ്പോൾ, പ്രവർത്തന മൂലധനത്തിന് സഹായിക്കാനാകും:
- വിൽപ്പനയിലെ ഏറ്റക്കുറച്ചിലുകൾ മാനേജ് ചെയ്യുന്നതിന്
- ഒരു കാഷ് കുഷ്യന് ആയി പ്രവര്‍ത്തിക്കുന്നു
- ഒരു ബൾക്ക് ഓർഡർ എടുക്കാൻ നിങ്ങളുടെ ബിസിനസിനെ തയ്യാറാക്കുക
- ക്യാഷ് ഫ്ലോ വർദ്ധിപ്പിക്കുന്നു
- ബിസിനസ് അവസരങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ നിങ്ങളെ സജ്ജമാക്കുന്നു
ഇവിടെയാണ് ബജാജ് ഫിൻസെർവ് പ്രവർത്തന മൂലധന ലോണിന്റെ പ്രസക്തി, നിങ്ങളുടെ ബിസിനസിന്റെ വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കുന്ന സവിശേഷതകളോടു കൂടിയതാണ് ഇത്. ഈ ഓഫറിൽ, മത്സരക്ഷമമായ പലിശ നിരക്കിലും 96 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലാവധിയിലും നിങ്ങൾക്ക് രൂ. 50 ലക്ഷം* വരെ (*ഇൻഷുറൻസ് പ്രീമിയം, വിഎഎസ് നിരക്കുകൾ, ഡോക്യുമെന്റേഷൻ നിരക്കുകൾ, ഫ്ലെക്സി ഫീസ്, പ്രോസസ്സിംഗ് ഫീസ് എന്നിവ ഉൾപ്പെടെ) മതിയായ സാങ്ഷൻ പ്രയോജനപ്പെടുത്താം.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഈ ഫോർമുല ഉപയോഗിച്ച് പ്രവർത്തന മൂലധനം കണക്കാക്കുന്നു:
പ്രവര്‍ത്തന മൂലധനം = നിലവിലുള്ള സ്വത്തുക്കള്‍ - നിലവിലുള്ള ബാദ്ധ്യതകള്‍
ഇൻവെന്ററി, കൈയിലുള്ള പണം, മുൻകൂർ പേമെന്റുകൾ തുടങ്ങിയവ ഉൾപ്പെടെ ബിസിനസിന്റെ ഉടമസ്ഥതയിലുള്ള നിലവിലെ ആസ്തികൾ. നിലവിലെ ബാധ്യതകളിൽ ഹ്രസ്വകാല കടങ്ങൾ, അടയ്ക്കാത്ത ചെലവുകൾ, കടക്കാർക്ക് നൽകാനുള്ള കുടിശ്ശിക തുടങ്ങിയവ ഉൾപ്പെടാം.
ബജാജ് ഫിൻസെർവ് ആകർഷകവും മത്സരക്ഷമവുമായ പലിശ നിരക്ക് പ്രവർത്തന മൂലധന ലോണുകളിൽ ഓഫർ ചെയ്യുന്നു, പ്രതിവർഷം 9.75% മുതൽ.
ബജാജ് ഫിൻസെർവിൽ നിന്ന് പ്രവർത്തന മൂലധന ലോൺ ലഭ്യമാക്കാൻ, ഇനിപ്പറയുന്നത് പോലുള്ള ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കണം:
- ദേശീയത: ഇന്ത്യൻ
- ബിസിനസ് വിന്റേജ്: കുറഞ്ഞത് 3 വർഷം
- വയസ്: 24 വയസ്സ് മുതൽ 70 വയസ്സ് വരെ*
(* ലോൺ മെച്യൂരിറ്റി സമയത്ത് പ്രായം 70 വയസ്സ് ആയിരിക്കണം)
- ജോലി നില: സ്വയം തൊഴിൽ ചെയ്യുന്നവർ
- സിബിൽ സ്കോർ: 685 അല്ലെങ്കിൽ അതിൽ കൂടുതൽ
ലോണിന് അപേക്ഷിക്കാനുള്ള പ്രക്രിയ ലളിതമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിക്കുക:
- ഫോം സന്ദർശിക്കാൻ 'ഓൺലൈനിൽ അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ അടിസ്ഥാന വിവരങ്ങളും നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപിയും എന്റർ ചെയ്യുക
- നിങ്ങളുടെ കെവൈസി, ബിസിനസ് വിവരങ്ങൾ എന്റർ ചെയ്യുക
- കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്ലോഡ് ചെയ്ത് അപേക്ഷാ ഫോം സമർപ്പിക്കുക
കൂടുതൽ ലോൺ പ്രോസസിംഗ് നിർദ്ദേശങ്ങൾ സംബന്ധിച്ച് ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.