സ്വർണ്ണത്തിന് എതിരെയുള്ള ഓവർഡ്രാഫ്റ്റ് സൗകര്യത്തിന്‍റെ കാലയളവ് എന്താണ്?
സ്വർണ്ണത്തിന്മേലുള്ള ഓവർഡ്രാഫ്റ്റ് എന്നത് ഗോൾഡ് ലോണുകള്‍ക്ക് സമാനമായ, കറന്‍റ് അക്കൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു ഫൈനാൻസിംഗ് സൗകര്യമാണ്. ഇത് ഒരു വ്യക്തിയെ സ്വർണ്ണാഭരണ ആസ്തിയുടെ മൂല്യത്തിന്മേല്‍ തുക നേടാന്‍ സഹായിക്കുന്നു.
സ്വർണ്ണത്തിന്മേലുള്ള ഓവർഡ്രാഫ്റ്റ് സൗകര്യത്തിന്‍റെ വായ്പക്കാർക്ക് ഗോൾഡ് ലോണുകൾ മിററിംഗ് ചെയ്യുന്ന വിവിധ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും ഇഎംഐകളിൽ സൗകര്യപ്രദമായി തിരിച്ചടയ്ക്കാനും കഴിയും. ഓവർഡ്രാഫ്റ്റിനായി ഈടാക്കുന്ന പലിശ സാധാരണ ഗോൾഡ് ലോണിന്‍റേതിന് ഏതാണ്ട് തുല്യമാണ്.
സ്വർണ്ണത്തിന് മേലുള്ള ഓവർഡ്രാഫ്റ്റിന്‍റെ കാലാവധി
സ്വര്‍ണ്ണത്തിന് മേലുള്ള ഓവർഡ്രാഫ്റ്റിന്‍റെ റീപേമെന്‍റ് കാലാവധി ഗോള്‍ഡ് ലോണിന്‍റേതിന് സമാനമാണ്, അത് 6 മാസത്തിനും 24 മാസത്തിനും ഇടയിൽ ആയിരിക്കും. ബജാജ് ഫിൻസെർവിൽ നിന്ന് 12 മാസത്തെ നിശ്ചിത ഗോൾഡ് ലോൺ കാലയളവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
അഡ്വാൻസ് ലഭ്യമാക്കാൻ പ്ലാൻ ചെയ്യുമ്പോൾ, നിങ്ങളുടെ റീപേമെന്‍റ് ശേഷി വിലയിരുത്തുകയും ഇഎംഐ താങ്ങാനാവുന്നതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ലഭ്യമായ സ്വർണ്ണാഭരണങ്ങളുടെ തൂക്കം, ആവശ്യമായ ഫൈനാൻസിംഗ് തുക, ഗോൾഡ് ലോൺ നിരക്ക്, അനുയോജ്യമായ തിരിച്ചടവ് ഷെഡ്യൂൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ വായ്പ എടുക്കുന്ന തീരുമാനം മികച്ച രീതിയിൽ വിലയിരുത്താൻ ഗോൾഡ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
സ്വർണ്ണാഭരണങ്ങൾക്ക് മേലുള്ള ഓവർഡ്രാഫ്റ്റിന്‍റെ നേട്ടങ്ങൾ
സ്വർണ്ണാഭരണങ്ങൾക്ക് മേലുള്ള ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന്‍റെ മികച്ച നേട്ടങ്ങളില്‍ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു.
1. ഉയർന്ന മൂല്യമുള്ള ഫണ്ടിംഗ്
സ്വർണ്ണാഭരണങ്ങൾക്ക് മേലുള്ള ഓവർഡ്രാഫ്റ്റ് സൗകര്യം ഉയർന്ന മൂല്യമുള്ള ഫൈനാൻസിംഗ് മാർഗമാണ്, ഇത് വ്യക്തികളെ രൂ. 2 കോടി വരെ ഫണ്ടിംഗ് എടുക്കാന്‍ അനുവദിക്കുന്നു. അത്തരം ഫൈനാൻസിംഗ് തോത് വലിയ ചെലവുകൾ നിറവേറ്റുന്നത് സാധ്യമാക്കുന്നു.
2. പലതവണ പിന്‍വലിക്കാന്‍ സൗകര്യം
സ്വര്‍ണ്ണാഭരണങ്ങൾക്ക് മേലുള്ള ഓവർഡ്രാഫ്റ്റ് മുൻകൂട്ടി അനുവദിച്ച ലോൺ തുകയിൽ നിന്ന് ഒന്നിലധികം പിൻവലിക്കലുകൾ അനുവദിക്കുന്നു. അതിനാൽ നിങ്ങൾ ലോൺ ബാധ്യത മുഴുവനും ഒന്നിച്ച് വഹിക്കേണ്ടതില്ല, ആവശ്യമുള്ളപ്പോൾ ഫണ്ടുകൾ ചെലവഴിക്കാൻ കഴിയും.
3. അടയ്‌ക്കേണ്ട പലിശയിൽ ഗണ്യമായ ലാഭം
ഒന്നിലധികം പിൻവലിക്കൽ സൗകര്യം റീപേമെന്‍റ് ബാധ്യതയിൽ ഗണ്യമായ സേവിംഗ്സ് നല്‍കും, കാരണം അനുവദിച്ച തുകയില്‍ അല്ല, പിൻവലിച്ച തുകയിൽ മാത്രമാണ് പലിശ ഈടാക്കുക.
4. എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാം
ഓവർഡ്രാഫ്റ്റ് സൗകര്യം ഒരു നിശ്ചിത കാലാവധിയിലാണ് ലഭിക്കുന്നതെങ്കിലും, ഒറ്റത്തവണ ബാധ്യതയുടെ മൊത്തം പേമെന്‍റ് നടത്തി വായ്പക്കാർക്ക് എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാം.
5. ബിസിനസ് മൂലധന ഫണ്ടിംഗിനായി അനുയോജ്യമായ ഫൈനാൻസിംഗ് ഓപ്ഷൻ
ഉയർന്ന മൂല്യമുള്ള വായ്പ്പ വേഗത്തില്‍ സൗകര്യപ്രദമായി ലഭിക്കുന്നതിനാല്‍, ഓവർഡ്രാഫ്റ്റ് സൗകര്യം പെട്ടെന്നുള്ള ബിസിനസ് മൂലധന ഫണ്ടിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. മറ്റേതെങ്കിലും അടിയന്തിര പേഴ്സണൽ ഫൈനാൻസിംഗ് ആവശ്യത്തിന് ഇത് അനുയോജ്യമാണ്.
6. മൾട്ടിപ്പിൾ റീപേമെന്‍റ് ഓപ്ഷനുകൾ
സ്വർണ്ണത്തിന് മേലുള്ള ഓവർഡ്രാഫ്റ്റ് എടുത്ത ലോൺ തുക വായ്പക്കാർക്ക് ഇഎംഐ ആയോ ലംപ്സം ആയോ തിരിച്ചടയ്ക്കാം.
ജുവലറിക്ക് മേലുള്ള ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
ഗോൾഡ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ തന്നെയാണ് ഓവർഡ്രാഫ്റ്റ് സൗകര്യത്തിന് വേണ്ടത്, ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.
- തിരിച്ചറിയൽ രേഖയിൽ പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് മുതലായവ ഉൾപ്പെടെ അംഗീകൃത സ്ഥാപനം നൽകുന്ന ഏതെങ്കിലും ഫോട്ടോ ഐഡന്‍റിറ്റി പ്രൂഫ് ഉൾപ്പെടുന്നു.
- ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ്, യൂട്ടിലിറ്റി ബില്ലുകൾ, അംഗീകൃത വ്യക്തി നൽകിയ കത്ത് തുടങ്ങി അംഗീകൃത സ്ഥാപനം അല്ലെങ്കിൽ വ്യക്തി നൽകിയ അഡ്രസ്സ് പ്രൂഫ്.
ആവശ്യമെങ്കിൽ നിങ്ങളുടെ യോഗ്യത സാക്ഷ്യപ്പെടുത്തുന്നതിന് നിങ്ങളുടെ തിരഞ്ഞെടുത്ത ഫൈനാൻഷ്യൽ സ്ഥാപനം നൽകിയ പട്ടികയ്ക്ക് പുറമെ അധിക ഡോക്യുമെന്‍റുകൾ ആവശ്യപ്പെടാവുന്നതാണ്. സ്വര്‍ണ്ണത്തിന്മേലുള്ള ഓവര്‍ഡ്രാഫ്റ്റ് അപേക്ഷയുടെ പേപ്പര്‍വര്‍ക്ക് തടസ്സരഹിതമായി പൂര്‍ത്തിയാക്കാന്‍ ഡോക്യുമെന്‍റുകള്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെക്കണം.