പേഴ്സണൽ ലോൺ

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന്‍റെ പലിശ നിരക്ക് എത്രയാണ്

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന്‍റെ പലിശ നിരക്ക് എത്രയാണ്?

ബജാജ് ഫിൻസര്‍വ് ഓഫര്‍ ചെയ്യുന്ന പേഴ്സണല്‍ ലോണിനുള്ള പലിശ നിരക്ക് ആരംഭിക്കുന്നത് 12.99%ല്‍ ആണ്.
പ്രോസസ്സിംഗ് ഫീസ്, EMI ബൌൺസ് ചാർജുകൾ, പീനല്‍ പലിശ, സെക്യുവർ ഫീസ് (ഓൺലൈനിൽ മാത്രം) തുടങ്ങിയ അധിക ചാര്‍ജുകള്‍ ലോണിന് അപേക്ഷിക്കുന്ന സമയത്ത് ഈടാക്കിയേക്കാം.

പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളെ കുറിച്ച് കൂടുതല്‍ വായിക്കുക.

എങ്ങനെയാണ് പലിശ കണക്കാക്കിയത്?
• നിങ്ങളെടുക്കുന്ന ഏതൊരു പേഴ്സണൽ ലോണും പലിശയോടൊപ്പം റീപേ ചെയ്യേണ്ടതാണ്‌. ലോൺ തുകയെ മൂലധനമെന്നും കൂട്ടിച്ചേർക്കുന്ന തുകയെ പലിശ എന്നും വിളിക്കുന്നു. പേഴ്സണൽ ലോൺ ഒരു അൺസെക്യുവേർഡ് ലോൺ ആയതിനാൽ, എന്നുവെച്ചാൽ അതിന്‌ യാതൊരു സെക്യൂരിറ്റിയോ അല്ലെങ്കിൽ ആസ്തിയോ കൊലാറ്ററലായി ആവശ്യമില്ല, ഇതിന്റെ പലിശ നിരക്കുകൾ നേരിയതോതിൽ ഉയർന്നതാണ്‌.
• നിങ്ങളുടെ കാലാവധിക്കുള്ളിൽ, 12 മുതൽ 60 മാസം വരെ EMIകളില്‍ അഥവാ തുല്യമായ പ്രതിമാസ തവണകളായി നിങ്ങൾ ലോണ്‍ തിരിച്ചടയ്ക്കണം.
• ഈ ഇൻസ്റ്റാൾമെന്‍റിൽ പ്രിന്‍സിപ്പലും പലിശ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

ഒരു പേഴ്സണല്‍ ലോണിന്‍റെ പലിശനിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
• നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം
• നിങ്ങളുടെ പ്രതിമാസ ശമ്പളം അല്ലെങ്കിൽ സ്ഥിര വരുമാനം
• കടം വാങ്ങുന്ന തുക
• വിപണി സാഹചര്യങ്ങൾ

കുറഞ്ഞ പലിശ നിരക്കിലേക്ക് നയിക്കുന്നത് എന്താണ്?
• ഒരു നല്ല ക്രെഡിറ്റ് ഹിസ്റ്ററിയും സ്കോറും
• നിങ്ങളുടെ എല്ലാ ബില്ലുകളും കുടിശികകളും കൃത്യസമയത്ത് തന്നെ അടയ്ക്കുക

നിങ്ങളുടെ ബജാജ് ഫിൻസെർവ് പേഴ്സണല്‍ ലോണിന്‍റെ പലിശ തുക കണക്കാക്കുക
• നിങ്ങൾ ഓരോ മാസവും EMI ആയി അടയ്‌ക്കേണ്ട കൃത്യമായ തുക അറിയുന്നതിനായി; നിങ്ങൾക്ക് പേഴ്സണൽ ലോൺ EMI തുക കണക്കാക്കുവാൻ സാധിക്കും.