പേഴ്സണല്‍ ലോണിനുള്ള പ്രോസസ്സിംഗ് ഫീസ് എന്താണ്?

2 മിനിറ്റ് വായിക്കുക

മിക്ക ക്രെഡിറ്റ് പ്രോഡക്ടുകളും പോലെ, ഫണ്ടുകൾ അനുവദിക്കുമ്പോൾ ലെൻഡർമാർ ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസ് പേഴ്സണൽ ലോണിനും ഉണ്ട്. എന്നിരുന്നാലും, വ്യക്തികൾ പലപ്പോഴും ഈ ഫീസ് അവഗണിക്കുന്നു, അത് വായ്പ എടുക്കുന്ന ചെലവുകളെ ബാധിക്കും.

അതിനാൽ, പേഴ്സണൽ ലോൺ പ്രോസസ്സിംഗ് ഫീസ് അറിയുന്നത് തൽക്ഷണം ഫണ്ട് ലഭിക്കുന്നതിന് നിർണ്ണായകമാണ്. പേഴ്സണൽ ലോൺ പലിശ നിരക്കുകൾ, വിവിധ നിരക്കുകൾ എന്നിവ ഉൾപ്പെടെ വാർഷിക ശതമാന നിരക്ക് (എപിആര്‍) കണക്കാക്കാനും ഇത് സഹായിക്കുന്നു.

താഴെ തന്നിരിക്കുന്ന സെക്ഷനുകളില്‍ നിന്ന് പേഴ്സണൽ ലോണുകൾക്കുള്ള പ്രോസസ്സിംഗ് ചാർജുകളെക്കുറിച്ച് കൂടുതൽ അറിയുക!

പേഴ്സണൽ ലോൺ നിരക്കുകളും പ്രോസസ്സിംഗ് ഫീസും

പേഴ്സണല്‍ ലോണ്‍ ഉള്‍പ്പടെയുള്ള ഫൈനാന്‍ഷ്യല്‍ പ്രോഡക്ടുകളില്‍ ലെന്‍ഡര്‍മാര്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നു. സാധാരണയായി, ലെൻഡറും അപേക്ഷകരുടെയും ക്രെഡിറ്റ് പ്രൊഫൈലും അനുസരിച്ച്, അനുവദിക്കുന്ന തുകയുടെ 4% വരെ പേഴ്സണൽ ലോൺ പ്രോസസ്സിംഗ് ഫീസ് ആകാം.

ലോണ്‍ പ്രോസസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ് നികത്താനാണ് ലെന്‍ഡര്‍മാര്‍ ഈ ചാര്‍ജ്ജ് ഈടാക്കുന്നത്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, ലെൻഡർമാർ ഈ നിരക്കുകൾ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കിയെന്ന് വരാം. ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഫെസ്റ്റീവ് ഓഫറുകള്‍ ഉള്ളപ്പോള്‍
  • ഉയർന്ന സിബിൽ സ്കോറുകൾ അല്ലെങ്കിൽ മികച്ച യോഗ്യത ഉള്ള വ്യക്തികൾക്ക്

പേഴ്സണല്‍ ലോണിനുള്ള പ്രോസസ്സിംഗ് ഫീസിന് പുറമേ, ബാധകമാകുമ്പോള്‍ മറ്റ് ചാര്‍ജ്ജുകളും വഹിക്കേണ്ടതുണ്ട്.

പേഴ്സണല്‍ ലോണിനുള്ള ചാര്‍ജ്ജുകളും പ്രോസസ്സിംഗ് ഫീസും

പേഴ്സണല്‍ ലോണിന് ബാധകമായ വിവിധ തരം ചാര്‍ജ്ജുകള്‍ താഴെ കൊടുത്തിരിക്കുന്നു:

1. ബൗൺസ് നിരക്കുകൾ

ഒരു ലോണ്‍ തിരിച്ചടയ്ക്കുമ്പോള്‍, ഇഎംഐ ബൗണ്‍സ് ചെയ്താല്‍, വായ്പക്കാര്‍ ലേറ്റ് പേമെന്‍റ് പെനാല്‍റ്റിയോടൊപ്പം ബൗണ്‍സ് ചാര്‍ജ്ജും അടയ്ക്കണം. ചെക്ക്, എന്‍എസിഎച്ച് അഥവാ ഇസിഎസ് മാൻഡേറ്റ് ക്ലിയർ ആകാതിരുന്നാല്‍ അത് ഉണ്ടാകും. ചെലവ് ഓരോ ബൗൺസിനും രൂ. 600 മുതൽ രൂ. 1200 വരെയാണ്, നികുതികൾ ഉൾപ്പെടെ.

2. പീനൽ പലിശ നിരക്കുകൾ

ഒരാൾ കൃത്യസമയത്ത് ഇഎംഐ അടയ്ക്കാതിരുന്നാല്‍ ലെൻഡർമാർ ഈ ഫീസ് ഈടാക്കും. കുടിശികയായ ഇഎംഐയിൽ പിഴ പലിശ പ്രതിമാസം 3.50% മുതൽ വരും.

3. ഡോക്യുമെന്‍റ് നിരക്കുകൾ

വെബ്സൈറ്റിൽ നിന്ന് ലെറ്ററുകള്‍, സർട്ടിഫിക്കറ്റുകൾ, ഇ-സ്റ്റേറ്റ്മെന്‍റുകൾ പോലുള്ള ലോൺ ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ചാർജ്ജുകളൊന്നും ഈടാക്കുന്നില്ല. എന്നിരുന്നാലും, ഫിസിക്കൽ കോപ്പി ലഭിക്കാന്‍, നാമമാത്രമായ നിരക്ക് നൽകണം.

4 പാര്‍ട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍

നിലവിലുള്ള വായ്പക്കാർക്ക് തിരിച്ചടക്കുന്ന തുകയിൽ നാമമാത്രമായ നിരക്കുകൾ അടച്ച് ഭാഗിക-പ്രീപേമെന്‍റ് നടത്താവുന്നതാണ്. പാർട്ട്-പ്രീപേമെന്‍റ് തുക ഒന്നിൽ കൂടുതൽ ഇഎംഐ ആയിരിക്കണം എന്നത് ശ്രദ്ധിക്കുക. കൂടാതെ, ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ലഭ്യമാക്കിയ ലോണുകളിൽ പാർട്ട്-പ്രീപേമെന്‍റ് ചാർജ്ജുകൾ ബാധകമല്ല.

5 മുന്‍‌കൂര്‍ അടവ് ചാര്‍ജ്ജുകള്‍

പാർട്ട്-പ്രീപേമെന്‍റ് കൂടാതെ, വായ്പക്കാർ ശേഷിക്കുന്ന പ്രിന്‍സിപ്പലില്‍ ഫോർക്ലോഷർ ചാർജുകളും നൽകണം. ഈ സൗകര്യം ഉപയോഗിച്ച്, കാലാവധി അവസാനിക്കുന്നതിന് മുമ്പ് ലോൺ കുടിശ്ശിക ഒന്നിച്ച് തിരിച്ചടയ്ക്കാം. കടങ്ങൾ വേഗത്തിൽ ക്ലിയർ ചെയ്യുന്നതിനുള്ള റിവാർഡ് ആയി ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

6. മെയിന്‍റനൻസ് നിരക്കുകൾ

പേഴ്സണല്‍ ലോണ്‍ പ്രോസസ്സിംഗ് ഫീസ് പോലെ, വ്യക്തികള്‍ ഫ്ലെക്സി പേഴ്സണല്‍ ലോണിന്‍റെ പിന്‍വലിച്ച തുകയില്‍ അധിക മെയിന്‍റനന്‍സ് ചാര്‍ജ്ജുകളും നല്‍കേണ്ടതുണ്ട്.

പേഴ്സണൽ ലോണിന്‍റെ കാര്യത്തില്‍ ബജാജ് ഫിൻസെർവിന് ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് ഫീസാണ് ഉള്ളത്, വായ്പ എടുക്കാനുള്ള ചെലവുകൾ നിയന്ത്രിതമാക്കാന്‍ അത് സഹായിക്കുന്നു. കുറഞ്ഞ പ്രോസസ്സിംഗ് ഫീസിന് പുറമെ, പേഴ്സണൽ ലോണിൽ നാമമാത്രമായ അധിക നിരക്കുകളും മത്സരക്ഷമമായ പലിശ നിരക്കുകളുമാണ് ഈടാക്കുക.

പ്രതിമാസ ബാധ്യതകളും കാലാവധിയുടെ അവസാനത്തിൽ അടയ്‌ക്കേണ്ട മൊത്തം പലിശയും കണക്കാക്കാൻ വ്യക്തികൾക്ക് പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാം.

അങ്ങനെ, പേഴ്സണൽ ലോണുമായി ബന്ധപ്പെട്ട ഫീസുകളുടെ തരങ്ങൾ അറിയുന്നത് വായ്പ എടുക്കുമ്പോൾ അടയ്‌ക്കേണ്ട തുക അപേക്ഷകർക്ക് കണക്കാക്കാന്‍ എളുപ്പമാകും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക