ടേം ലോണ്‍ എന്നാല്‍ എന്താണ്?

മൂലധന ചെലവിനും മറ്റ് വികസനങ്ങൾക്കും വേണ്ടി നൽകുന്ന ഹ്രസ്വകാല ലോണുകളാണ് ടേം ലോണുകൾ. സാധാരണയായി 84 മാസം വരെയാണ് കാലയളവുള്ളത്, ഇത് ബിസിനസ്സുകളുടെ വിവിധ സാമ്പത്തികാവശ്യങ്ങൾക്കായി പ്രത്യേകമായി തയ്യാർ ചെയ്യുന്ന ലോണുകളാണ്. കുറഞ്ഞ ഡോക്യുമെന്‍റേഷൻ, ഫണ്ടുകളുടെ വേഗത്തിലുള്ള വിതരണം, റീപേമെന്‍റിലെ ഫ്ലെക്സിബിലിറ്റി എന്നിവയാണ് ഈ ലോണുകളുടെ ചില പ്രധാന ആനുകൂല്യങ്ങൾ.

 

a) ടേം ലോൺ തരങ്ങൾ

ഇതുപോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു വായ്പക്കാരന്‍റെ ഫണ്ടിംഗ് ആവശ്യകതകൾക്ക് അനുസൃതമായി ടേം ലോണുകൾ നിരവധി ഇനങ്ങളിൽ ലഭ്യമാണ്

 • ആവശ്യമായ ഫണ്ടിംഗ് തുക

 • വായ്പക്കാരന്‍റെ തിരിച്ചടവ് ശേഷി

 • റഗുലർ ക്യാഷ് ഫ്ലോയും ഫണ്ടുകളുടെ ഇൻ-ഹാൻഡ് ലഭ്യതയും

ഇവയെ അടിസ്ഥാനമാക്കി, ടേം ലോൺ പലിശനിരക്കും മറ്റ് വായ്പാ നിബന്ധനകൾക്കൊപ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ടേം ലോൺ അനുസരിച്ച്, ഈ അഡ്വാൻസുകൾ താഴെപ്പറയുന്ന വേരിയന്‍റുകളിൽ ലഭ്യമാണ്.

- ഹ്രസ്വകാല ലോൺ
12 മുതൽ 18 മാസങ്ങൾ വരെയുള്ള കാലയളവിനായി വാഗ്ദാനം ചെയ്യുന്ന ഒരു തരം അഡ്വാൻസ് ആണ് ഹ്രസ്വകാല ലോൺ. എന്നിരുന്നാലും, ചില വായ്പക്കാർ 5 വർഷം അല്ലെങ്കിൽ 84 മാസം വരെയുള്ള അഡ്വാൻസുകളെ ഹ്രസ്വകാല ലോണുകളായി കണക്കാക്കുന്നു. കടം വാങ്ങുന്നവർ ചുരുങ്ങിയ സമയത്തിനുള്ളിൽ എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന അവരുടെ അടിയന്തര, ഇടത്തരം ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധാരണയായി ഈ ലോണുകൾ പ്രയോജനപ്പെടുത്തുന്നു.

- ഇന്‍റർമീഡിയേറ്റ്-ടേം ലോൺ
ധനകാര്യ സ്ഥാപനങ്ങൾ സാധാരണയായി ഇന്റർമീഡിയറ്റ് അല്ലെങ്കിൽ മിഡ്-ടേം ലോണുകളെ 84 മാസം വരെയുള്ള കാലയളവുമായി വരുന്ന ലോണുകളായാണ് തരംതിരിക്കുന്നത്. കൺസിഡർ ചെയ്യാവുന്ന ടിക്കറ്റ്-സൈസിൽ ലഭ്യമായ ഈ അഡ്വാൻസുകൾ യന്ത്രസാമഗ്രികൾ വാങ്ങൽ, പ്രവർത്തന മൂലധനം വർദ്ധിപ്പിക്കൽ തുടങ്ങിയ ബിസിനസുകളുടെ വലിയ ബജറ്റ് ഫണ്ടിംഗ് ആവശ്യങ്ങൾക്ക് പര്യാപ്തമാണ്. ഈ ലോണുകളുടെ താങ്ങാനാവുന്ന EMIകൾ സാധാരണ ക്യാഷ് ഫ്ലോയിൽ നിന്ന് ലോൺ തിരിച്ചടയ്ക്കാൻ ബിസിനസ്സുകളെ അനുവദിക്കുന്നു.

- ദീർഘകാല ലോണുകൾ
ആകർഷകമായ ടേം ലോൺ പലിശ നിരക്കിൽ ലഭ്യമാണ്, ദീർഘകാല ലോണുകൾ 84 മാസം വരെ നീളുന്ന ദീർഘകാല കാലയളവുമായി വരുന്നു. ലംപ്‍സം ഫണ്ടിംഗിനായി ഒരു ബിസിനസ്സിന്‍റെ ആവശ്യകത നിറവേറ്റുന്ന സമയത്ത് ഈസി EMI ഓപ്ഷന്‍ ഈ അഡ്വാന്‍സുകളെ ദീർഘകാല കാലയളവിൽ തിരിച്ചടയ്ക്കാൻ സൗകര്യപ്രദമാക്കുന്നു. സാധാരണയായി അത്തരം ലോണുകൾ സുരക്ഷിതമാണ്.

 

b) ടേം ലോൺ എങ്ങനെ പ്രവർത്തിക്കുന്നു?

ലഭ്യമായ ഒന്നിലധികം ഫിനാൻസിംഗ് ഓപ്ഷനുകളിൽ, മുൻകൂട്ടി നിശ്ചയിച്ച ലോൺ മൂല്യം, പലിശനിരക്കുകൾ, EMIകൾ മുതലായവ ലഭിക്കുന്നതിനാൽ ടേം ലോണുകൾ ലഭ്യമാക്കാൻ ഏറ്റവും സൗകര്യപ്രദമാണ്. ഒറ്റ ലൈന്‍ ക്രെഡിറ്റില്‍ ഉള്‍പ്പെടുന്നതിനാൽ ടേം ലോൺ പ്രോസസ്സ് മനസ്സിലാക്കുന്നത് എളുപ്പമാക്കുന്നു.
ടേം ലോൺ അതിന്‍റെ പ്രവർത്തനത്തെക്കുറിച്ച് എളുപ്പത്തിൽ മനസിലാക്കാൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.

- ഫിക്സഡ് ലോൺ തുക
ടേം ലോണുകൾ ഒരു നിശ്ചിത തുകയുമായി വരുന്നു. തിരഞ്ഞെടുത്ത ടേം ലോൺ തരം അനുസരിച്ച്, ലോൺ മൂല്യം വ്യത്യസ്തമായേക്കാം. വായ്പക്കാരന്‍റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് യഥാര്‍ത്ഥ ലോണ്‍ തുക നിര്‍ണ്ണയിക്കുന്നതിന് അവശ്യമാണ്.

തിരിച്ചടവിന്‍റെ സ്ഥിര കാലയളവ്
ലോണ്‍ ലഭ്യമാക്കുമ്പോൾ നിശ്ചിത കാലയളവിലുടനീളം EMIകളില്‍ ലഭിച്ച തുക നിങ്ങള്‍ തിരിച്ചടയ്ക്കണം. ലോൺ തിരിച്ചടവിന്‍റെ കാലാവധിയെ ആശ്രയിച്ച്, ഇതിനെ ഒരു ഹ്രസ്വ, മധ്യ അല്ലെങ്കിൽ ദീർഘകാല ലോണായി തരംതിരിക്കുന്നു.

- കൊലാറ്ററൽ ആവശ്യമായേക്കാം അല്ലെങ്കിൽ ഇല്ല
ആവശ്യമായ ലോൺ തുക, വായ്പക്കാരന്‍റെ യോഗ്യത, ചോയിസ് എന്നിവയെ ആശ്രയിച്ച്, ടേം ലോണുകൾ സെക്വേർഡ്, അൺസെക്വേർഡ് ക്രെഡിറ്റുകളായി ലഭ്യമാകും. പേഴ്സണൽ ലോണുകൾ, ബിസിനസ് ലോണുകൾ മുതലായവ ടേം ലോണുകളുടെ അൺസെക്വേർഡ് രൂപമാണെങ്കിലും, ഹോം ലോണുകൾ പോലുള്ള അഡ്വാൻസുകൾ ഒരു കൊളാറ്ററലിൽ അനുവദിച്ച സെക്വേർഡ് ടേം ലോണുകളായി യോഗ്യത നേടുന്നു.

- ഫിക്സഡ് അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക്
ഫിക്സഡ്, ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ടേം ലോണുകൾ ലഭ്യമാണ്. ഏത് തരത്തിലുള്ള പലിശയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കടം വാങ്ങുന്നയാളാണ്.

- ഫിക്സഡ് റീപേമെന്‍റ് ഷെഡ്യൂൾ
ഓരോ ടേം ലോണിനും ഒരു തിരിച്ചടവ് ഷെഡ്യൂളുണ്ട്, കൂടാതെ ഒരു വായ്പക്കാരൻ ഈ ഷെഡ്യൂളിനെ അടിസ്ഥാനമാക്കി EMIകൾ നൽകേണ്ടതുണ്ട്. ബാധകമായ ലോൺ പലിശനിരക്ക് അനുസരിച്ച് കണക്കാക്കിയ പ്രധാന ഘടകവും പലിശ ഘടകവും EMIൽ ഉൾക്കൊള്ളുന്നു, അതിനാൽ വായ്പയെടുക്കുന്നയാൾക്ക് എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയും. ഓൺലൈൻ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ ലഭ്യമാക്കുന്നതിന് മുമ്പ് നിങ്ങൾക്ക് EMI തുക തീരുമാനിക്കാം.

c) ടേം ലോണുകളുടെ ഗുണങ്ങളും ദോഷങ്ങളും

ബിഗ് ടിക്കറ്റ് ഫണ്ടിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ബാഹ്യ ധനസഹായത്തിനുള്ള അനുയോജ്യമായ ഓപ്ഷനാണ് ടേം ലോണുകൾ, അവ മറ്റ് നിരവധി നേട്ടങ്ങളുമായി വരുന്നു.

- ടേം ലോണുകളുടെ പ്രയോജനങ്ങൾ

 • കാലയളവ് ഫ്ലെക്സിബിലിറ്റി - ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ ഉപയോഗിച്ച്, വായ്പക്കാർക്ക് അവരുടെ റീപേമെന്‍റ് ശേഷി അനുസരിച്ച് EMI കൾ അടയ്ക്കാൻ അനുവദിക്കുന്ന അനുയോജ്യമായ ഒരു ടേം തിരഞ്ഞെടുക്കാനാകും.

 • താങ്ങാവുന്ന EMIകളിലൂടെ റീപേമെന്‍റ് എളുപ്പമാക്കൽ - നിങ്ങളുടെ വരുമാനമനുസരിച്ച് ഒരു തിരിച്ചടവ് കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ EMIകളെ താങ്ങാനാവുന്ന തരത്തിലാക്കുക.

 • മിനിമം യോഗ്യതാ ആവശ്യകതകളും തടസ്സരഹിതവുമായ ഡോക്യുമെന്‍റേഷനും –മിനിമം യോഗ്യതയ്‌ക്കും കുറച്ച് അടിസ്ഥാന പ്രമാണങ്ങളുടെ സമർപ്പിക്കലുകൾക്കുമെതിരെ നിങ്ങൾക്ക് ഈ ലോണുകൾ എളുപ്പത്തിൽ നേടാൻ കഴിയും, ഇത് പ്രക്രിയയെ തടസ്സരഹിതമാക്കുന്നു.

 • ലോൺ ചിലവ് പരിമിതമാണ് - അപേക്ഷാ പ്രക്രിയയിൽ തന്നെ നിങ്ങൾ അടയ്ക്കേണ്ട മൊത്തം ലോൺ ചിലവ് നിങ്ങൾക്ക് അറിയാനാകും. ഇത് നിങ്ങളുടെ ധനകാര്യ ബജറ്റ് എളുപ്പമാക്കുന്നു.

- ടേം ലോണുകളുടെ പോരായ്മകൾ
ടേം ലോണുകൾ ബാഹ്യ ക്രെഡിറ്റിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിലാണെങ്കിലും, ഹാനികരമായ സാമ്പത്തിക സാഹചര്യങ്ങളിൽ ലാൻഡിംഗ് ഒഴിവാക്കാൻ അവ ജാഗ്രതയോടെ ഉപയോഗിക്കണം. അങ്ങനെ ചെയ്യാൻ, വായ്പക്കാർ –

 • EMI പേമെന്‍റിനുള്ള കുടിശ്ശിക തീയതികൾ ട്രാക്ക് ചെയ്യുക

 • കൃത്യസമയത്ത് EMI അടയ്ക്കുക

 • ലോൺ തുകയുടെ പരമാവധി പ്രയോജനപ്പെടുത്തുക

 

d) ടേം ലോണിന്‍റെ ഉദാഹരണം

തിരിച്ചടവിനായി ഒരു നിശ്ചിത കാലയളവ്, ലോണായി ഒരു നിശ്ചിത തുക, തിരിച്ചടവ് ഷെഡ്യൂൾ, മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്ക് എന്നിവ ഉൾക്കൊള്ളുന്ന ഒരു തരം അഡ്വാൻസാണ് ടേം ലോൺ. അഡ്വാൻസ് തിരിച്ചടയ്ക്കുന്നതിന് ഒരു വായ്പക്കാരന് നിശ്ചിത അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുക്കാം. മുമ്പത്തേതിൽ, പലിശ നിരക്ക് മുഴുവൻ കാലയളവിലുടനീളം ഫിക്സഡ് ആയിരിക്കുമ്പോൾ, രണ്ടാമത്തേത് മാർക്കറ്റ് ട്രെൻഡുകളിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി വേരിയബിൾ നിരക്കുകളിൽ പലിശ ആകർഷിക്കുന്നു.
ഒരു ബിസിനസ്സിനോ മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള ഒരു വ്യക്തിക്കോ ദീർഘകാല ആനുകൂല്യങ്ങൾക്കായി മറ്റ് സവിശേഷതകൾക്കൊപ്പം ഏറ്റവും ആകർഷകമായ പലിശ നിരക്കിൽ ഒരു ടേം ലോൺ നേടുന്നതിന് ആവശ്യപ്പെടാം.
ഒരു ടേം ലോണിന്‍റെ പ്രവർത്തനം വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്ന ഒരു ഉദാഹരണം ചുവടെ നൽകിയിരിക്കുന്നു.
കമ്പനിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിന് ഒരു ബിസിനസുകാരന് രൂ. 45 ലക്ഷം ആവശ്യമാണ്. അദ്ദേഹം ലോണിന് അപേക്ഷിക്കുകയും ആവശ്യമായ ഡോക്യുമെന്‍റ് സമർപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മൂല്യനിർണ്ണയത്തിന് ശേഷം, അദ്ദേഹത്തിന് രൂ.45 ലക്ഷം വരെ മാത്രമേ ലോണിന് അർഹതയുള്ളൂവെന്ന് ലെൻഡർ കണ്ടെത്തുന്നു.
സാമ്പത്തിക സ്ഥാപനങ്ങൾ ബാധകമായ പലിശ നിരക്കിനൊപ്പം ലോൺ നിബന്ധനകൾ വാഗ്ദാനം ചെയ്യുന്നു. തീരുമാനിച്ച കാലയളവ് 84 മാസം വരെയായിരുന്നു. തിരിച്ചടവ് ഷെഡ്യൂൾ ഇതായിരിക്കും –

EMIകളുടെ എണ്ണം = 7x12 മാസം = 84

കടം വാങ്ങുന്നയാൾ 84 EMIകളിൽ പൂർണ്ണവും അന്തിമവുമായ സെറ്റിൽമെന്‍റ് സഹിതം ലോൺ തിരിച്ചടയ്ക്കേണ്ടതുണ്ട്. EMI തുക ബാധകമായ പലിശ നിരക്ക്, ലെൻഡർ അമോർട്ടൈസേഷൻ ഷെഡ്യൂൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പണം ലംപ്സം തുകയിൽ ലഭ്യമാണെങ്കിൽ, വായ്പക്കാരന് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഏത് സമയത്തും പാർട്ട് പ്രീപേമെന്‍റ് അല്ലെങ്കിൽ ലോൺ തുകയുടെ ഫോർക്ലോഷർ തിരഞ്ഞെടുക്കാവുന്നതാണ്.

ബന്ധപ്പെട്ട പോസ്റ്റ്: ടേം ലോൺ EMI കാൽക്കുലേറ്റർ

MSME എന്നാല്‍ എന്താണ്?

MSME എന്നാൽ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസ് എന്നാണ് അർത്ഥമാക്കുന്നത്. 2006 ലെ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസസ് ഡെവലപ്മെന്‍റ് (MSMED) ആക്ടുമായുള്ള കരാറിലാണ് ഭാരത സർക്കാർ ഇത് അവതരിപ്പിച്ചത്. ഈ ആക്ട് പ്രകാരം, ചരക്കുകളുടെയും സാധനങ്ങളുടെയും ഉത്പാദനം, സംസ്കരണം അല്ലെങ്കിൽ സംരക്ഷണം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന എന്‍റർപ്രൈസുകളാണ് MSMEകൾ. സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമായ ഈ മേഖല രാജ്യത്തിന്‍റെ GDP യുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുകയും 110 ദശലക്ഷം ജനസംഖ്യയ്ക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ MSME

ഈ സംരംഭങ്ങളിൽ പലതും ഗ്രാമീണ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2018-2019 ലെ സർക്കാരിന്‍റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 6 ലക്ഷത്തിലധികം MSMEകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

തുടക്കത്തിൽ, രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി MSMEകളെ തരംതിരിക്കുന്നു - പ്ലാന്‍റ്/മെഷിനറി എന്നിവയിലെ നിക്ഷേപം, സംരംഭങ്ങളുടെ വാർഷിക വിറ്റുവരവ്. എന്നിരുന്നാലും, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം ഈ രണ്ട് ഘടകങ്ങളെയും ഒരൊറ്റ മാനദണ്ഡമായി ചേർത്ത് ഇയ്യിടെ ക്ലാസിഫിക്കേഷൻ പുതുക്കിയിട്ടുണ്ട്.

മുദ്രാ ലോണ്‍ എന്നാല്‍ എന്താണ്?

മുദ്ര ലോണ്‍ നല്‍കുന്നത് പ്രധാനമന്ത്രി മുദ്ര യോജന (PMMY) യുടെ കീഴില്‍ കാര്‍ഷികേതര, കോര്‍പ്പറേറ്റ് ഇതര മൈക്രോ, ചെറുകിട സ്ഥാപനങ്ങള്‍ക്കാണ്. ഈ സ്ഥാപനങ്ങള്‍ക്ക് രൂ.10 ലക്ഷം വരെ മുദ്ര (മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്‍റ് & റീ ഫൈനാന്‍സ്‌ ഏജന്‍സി ലിമിറ്റഡ്) സ്കീമിന് കീഴിൽ ലഭ്യമാക്കാം.

നിരാകരണം:
ഞങ്ങൾ ഈ സമയത്ത് ഈ ഉൽപ്പന്നം (മുദ്ര ലോൺ) നിർത്തി. ഞങ്ങൾ നൽകുന്ന നിലവിലെ ഫൈനാൻഷ്യൽ സർവ്വീസുകളെ കുറിച്ച് കൂടുതൽ അറിയാൻ ദയവായി +91-8698010101 ൽ ഞങ്ങളെ ബന്ധപ്പെടുക.

പ്രധാൻ മന്ത്രി മുദ്ര ലോൺ യോജനയുടെ സവിശേഷതകൾ:

ശിശുവിന് കീഴിലുള്ള ലോൺ തുക രൂ. 50,000 വരെ
തരുണിന് കീഴിലുള്ള ലോൺ തുക രൂ.50,001 മുതൽ രൂ.500,000 വരെ
കിഷോറിന് കീഴിലുള്ള ലോൺ തുക രൂ.500,001 മുതൽ രൂ.10,00,000 വരെ
പ്രോസസ്സിംഗ് ഫീസ്‌ തരുൺ ലോണിന് 0.5%, മറ്റുള്ളവയ്ക്ക് ഒന്നുമില്ല
യോഗ്യതാ മാനദണ്ഡം പുതിയതും നിലവിലുള്ളതുമായ യൂണിറ്റുകൾ
തിരിച്ചടവ് കാലയളവ് 3-5 വര്‍ഷം

പ്രധാൻ മന്ത്രി മുദ്ര ലോൺ സ്കീമിന് കീഴിൽ 3 പ്രോഡക്ടുകൾ ഉണ്ട്:

1 ശിശു

മുദ്രാ ലോൺ സ്കീമിന് കീഴിൽ, ശിശു പദ്ധതി, രൂ. 50,000 വരെ പുതുതായി ബിസിനസ് തുടങ്ങുന്ന അല്ലെങ്കില്‍ അടുത്തിടെ ബിസിനസ് ആരംഭിച്ച സംരംഭകര്‍ക്ക് നല്‍കുന്നു.
ചെക്ക്‌ലിസ്റ്റ്
 • മെഷിനറി വിലപ്പട്ടികയും വാങ്ങിക്കാനുള്ള മറ്റു സാധനങ്ങളും.
 • വാങ്ങിക്കാനുള്ള മെഷിനറിയുടെ വിശദ വിവരങ്ങള്‍.
വായ്പ്പക്കാരും മെഷിനറി വിതരണക്കാരന്‍റെ വിശദവിവരങ്ങൾ നല്‍കണം.

24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍
അപ്ലൈ

PAN പ്രകാരം നിങ്ങളുടെ മുഴുവൻ പേര് എന്‍റർ ചെയ്യുക
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
ദയവായി നിങ്ങളുടെ അഡ്രസ്സ് രേഖപ്പെടുത്തുക

നിങ്ങളുടെ സ്ഥാപനം ഓഡിറ്റുചെയ്യുന്നത് CA ആണോ

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Machinery Loan

മെഷിനറി ലോൺ

ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ രൂ.45 ലക്ഷം വരെ നേടുക | EMI ആയി പലിശ മാത്രം അടയ്ക്കുക

കൂടതലറിയൂ
Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 45% വരെ കുറഞ്ഞ EMI അടയ്ക്കുക*

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധന ലോൺ

പ്രവർത്തനങ്ങൾ മാനേജ് ചെയ്യാൻ രൂ.45 ലക്ഷം വരെ നേടൂ | സൗകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

രൂ.45 ലക്ഷം വരെയുള്ള ഫണ്ട് നേടുക | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ