മുദ്രാ ലോണിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്താണ്?
പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎംവൈ) ഏപ്രിൽ 8, 2015 ന് ഇന്ത്യൻ പ്രധാനമന്ത്രി ആരംഭിച്ചു. കോർപ്പറേറ്റ് അല്ലാത്തതും കാർഷികേതരവുമായ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ലോൺ നൽകുക എന്നതാണ് ഈ സ്കീമിന്‍റെ പ്രാഥമിക ലക്ഷ്യം.
സ്കീമിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വ്യക്തികൾ മുദ്ര ലോൺ യോഗ്യതാ മാനദണ്ഡം പാലിക്കണം. അവരുടെ യോഗ്യതയെ ആശ്രയിച്ച്, അവര്‍ക്ക് രൂ. 10 ലക്ഷം വരെയുള്ള ലോണുകള്‍ നേടാനാവും.
നിരാകരണം: ഞങ്ങൾ ഈ സമയത്ത് ഈ ഉൽപ്പന്നം (മുദ്ര ലോൺ) നിർത്തിയിട്ടുണ്ട്. ഞങ്ങൾ നൽകുന്ന നിലവിലെ ഫൈനാൻഷ്യൽ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ +91-8698010101 ൽ ഞങ്ങളെ ബന്ധപ്പെടുക. ഈ സ്കീം അതിന് കീഴിൽ മൂന്ന് ഉൽപ്പന്നങ്ങൾ ഉണ്ട്:
- ശിശു: ഒരു ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ പ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ഉള്ള വ്യക്തികൾക്ക് രൂ. 50,000 വരെ ലോൺ ഓഫർ ചെയ്യുന്നു.
- കിഷോർ: വികസനത്തിനായി അധിക ഫൈനാൻസിംഗ് അന്വേഷിക്കുന്ന സ്ഥാപിത ബിസിനസുകൾക്ക് രൂ. 5 ലക്ഷം വരെയുള്ള ലോൺ ഓഫർ ചെയ്യുന്നു.
- തരുൺ: പൂർണ്ണമായും സ്ഥാപിതമായ ബിസിനസുകൾക്ക് രൂ. 10 ലക്ഷം വരെയുള്ള ലോൺ ഓഫർ ചെയ്യുന്നു.
കൂടുതൽ വായിക്കുക: മുദ്ര ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
മുദ്ര ലോണുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം
മുദ്ര ലോണിന് താഴെപ്പറയുന്നവ യോഗ്യത നേടാം:
- ചെറുകിട നിര്‍മ്മാതാക്കള്‍
- ആര്‍ട്ടിസാന്‍സ്
- പഴം പച്ചക്കറി വില്‍പ്പനക്കാര്‍
- കടയുടമസ്ഥര്‍
- കൃഷി സംബന്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ (കാലിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവ)
മുദ്ര ലോൺ യോഗ്യതാ മാനദണ്ഡത്തിന്‍റെ ഭാഗമായി തങ്ങളുടെ വരുമാനം പ്രൊജക്റ്റ് ചെയ്യുന്ന വ്യക്തികൾക്ക് വിവിധ ബിസിനസ് സ്റ്റേറ്റ്മെന്‍റുകളും റിപ്പോർട്ടും ആവശ്യമാണ്.
ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ ഉപയോഗിച്ച്, എസ്എംഇ, എംഎസ്എംഇ എന്നിവയ്ക്ക് അതിന്‍റെ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷയ്ക്കായി രണ്ട് ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിച്ച് രൂ. 50 ലക്ഷം വരെയുള്ള വലിയ ലോണുകൾ ലഭ്യമാക്കാം. 96 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ഉപയോഗിച്ച് നിങ്ങൾക്ക് ഈസി ഇഎംഐകളിൽ ലോൺ തിരിച്ചടയ്ക്കാം.