എംഎസ്എംഇ ഡാറ്റാബാങ്ക് എന്നാല്‍ എന്താണ്?

2 മിനിറ്റ് വായിക്കുക

എംഎസ്എംഇ ഡാറ്റാബാങ്ക്, 11ആഗസ്റ്റ് 2016-നാണ് ലോഞ്ച് ചെയ്തത്, രാജ്യത്തെ എല്ലാ പ്രവർത്തിക്കുന്ന മൊക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എംഎസ്എംഇ) സമഗ്രമായ ഒരു ഡാറ്റാബേസ് ആണിത്. ഈ ഡാറ്റാബേസിൽ ലയനങ്ങളും ഏറ്റെടുക്കലുകളും, സാങ്കേതികവിദ്യകളുടെ കൈമാറ്റം, ബിസിനസ്സിലുള്ള ഇറക്കുമതി-കയറ്റുമതി മെഷിനറി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്നു.

കേന്ദ്ര ബജറ്റ് 2021 ൽ നേരിട്ട് ചെറുകിട ബിസിനസ് ഉടമകൾക്ക് അനുവദിച്ച രൂ. 15,700 പോലുള്ള വിവരങ്ങൾ സർക്കാരിനെ എംഎസ്എംഇകൾക്കായുള്ള വിവിധ ലോൺ സ്കീമുകളും പോളിസികളും നിരീക്ഷിക്കാൻ പ്രാപ്തരാക്കും.

രാജ്യത്തെ എല്ലാ എംഎസ്എംഇകളും ഒരു എംഎസ്എംഇ ഡാറ്റാബാങ്ക് രജിസ്ട്രേഷൻ വഴി അവരുടെ ബിസിനസ് സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് നൽകണം.

ഉദ്യോഗ് ആധാർ മെമ്മോറാണ്ടം എന്നത് കമ്പനികൾക്ക് അവരുടെ ബിസിനസ്സ് ഐഡന്‍റിറ്റിയുടെ അസ്തിത്വം സ്വയം സാക്ഷ്യപ്പെടുത്താൻ ഉപയോഗിക്കാവുന്ന ഒരു പേജ് രജിസ്ട്രേഷൻ ഫോമാണ്. ഉദ്യോഗ് ആധാർ നമ്പർ (യുഎഎൻ) ഉണ്ടായിരിക്കുന്നത് എംഎസ്എംഇ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികളിലെ തടസ്സങ്ങളിൽ നിന്ന് ബിസിനസ്സിനെ രക്ഷിക്കുന്നു.

ബിസിനസ് ഉടമകൾ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ അവരുടെ സവിശേഷമായ 12-അക്ക യുഎഎൻ ലഭിക്കുന്നതിന് അത്യാവശ്യ ബിസിനസ്, സാമ്പത്തിക വിവരങ്ങൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

എംഎസ്എംഇ ഡാറ്റാബാങ്ക് യോഗ്യതാ മാനദണ്ഡം

എംഎസ്എംഇ ഡെവലപ്മെന്‍റ് (വിവരങ്ങൾ നൽകുന്നത്) നിയമങ്ങൾ, 2009 പ്രകാരം, എല്ലാ മൈക്രോ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളും ഇന്ത്യാ ഗവൺമെന്‍റിന് തങ്ങളുടെ ബിസിനസിന്‍റെ വിശദാംശങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.

എംഎസ്എംഇ ഡാറ്റാബാങ്ക് രജിസ്ട്രേഷന് യോഗ്യത നേടാൻ, ബിസിനസുകൾ പ്രധാനമായും രണ്ട് ലളിതമായ മുൻകൂർ ആവശ്യകതകൾ അനുസരിക്കേണ്ടതുണ്ട്, അതായത്, യുഎഎൻ, പാൻ.

വടക്ക് കിഴക്കൻ മേഖലകളിൽ, യുഎഎൻ ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ സമർപ്പിക്കേണ്ടത് നിർബന്ധമാണ്.

കോർപ്പറേറ്റുകളിലും എൽ‌എൽ‌പികളിലും, ബിസിനസ് ഉടമ അവരുടെ കമ്പനിയുടെ അല്ലെങ്കിൽ എൽ‌എൽ‌പിയുടെ പാൻ സമർപ്പിക്കണം.

ഏക ഉടമസ്ഥർക്ക്, ഏക ഉടമസ്ഥന്‍റെ പാൻ കൂടി നൽകാം.

എംഎസ്എംഇ ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നടപടിക്രമം

എംഎസ്എംഇ ഡാറ്റാബാങ്ക് രജിസ്ട്രേഷൻ യോഗ്യത ക്ലിയർ ചെയ്യുന്ന ബിസിനസുകൾക്ക് ഒരു രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ബിസിനസ് ഉടമകൾക്ക് അതിനായി ഈ ഘട്ടങ്ങൾ പിന്തുടരാൻ കഴിയും:

  1. എംഎസ്എംഇ ഡാറ്റാബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവിടെ പരാമർശിച്ചിരിക്കുന്ന അവശ്യ വിവരങ്ങൾ പൂരിപ്പിക്കുക. ഇതിൽ ആധാർ, പാൻ വിശദാംശങ്ങൾ, എന്‍റർപ്രൈസ് പേര്, സംസ്ഥാന, വിലാസം മുതലായവ ഉൾപ്പെടുന്നു.
  2. അടുത്ത പേജിൽ, എന്‍റർപ്രൈസ് വിലാസം, സംസ്ഥാനം, തൊഴിൽ സ്റ്റാറ്റസ്, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ടേൺഓവർ തുടങ്ങിയ ഫാക്ടറി, ഉൽപ്പന്ന വിശദാംശങ്ങൾ നൽകുക.
  3. മറ്റ് വിവര വിഭാഗത്തിൽ, ബാങ്ക് പേര്, അക്കൗണ്ട് നമ്പർ, ഐ‌എഫ്‌എസ്‌സി കോഡ്, അവാർഡ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കുക.
  4. അഡീഷണൽ റിക്വയർമെന്‍റ് സെക്ഷനിൽ, സോളാർ എനർജി ഉപയോഗം, സംയുക്ത സംരംഭം, കയറ്റുമതി, ക്യുസി തുടങ്ങിയ ബിസിനസ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിച്ച് ഫോം സമർപ്പിക്കുക.

ഫോം സമർപ്പിച്ച ശേഷം, അപേക്ഷകന് മെയിൽ ഐഡിയിൽ എംഎസ്എംഇ ഡാറ്റാബാങ്ക് വെരിഫിക്കേഷൻ മെയിൽ ലഭിക്കും. വെരിഫിക്കേഷൻ പൂർത്തിയായാൽ, ഒരാൾക്ക് എംഎസ്എംഇ ഡാറ്റാബാങ്ക് പോർട്ടലിൽ ലോഗിൻ ചെയ്യാം.

ചെറുകിട ബിസിനസ് സംരംഭകർക്ക് സർക്കാർ ആനുകൂല്യങ്ങളും പോളിസികളും നേരിട്ട് ലഭ്യമാക്കാൻ കഴിയുന്നതിനാൽ, ഡിജിറ്റൽ ഇന്ത്യ കാമ്പെയ്‌നിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് എംഎസ്എംഇ ഡാറ്റാബാങ്ക്. കൂടാതെ, സാമ്പത്തിക പിന്തുണയും വിപുലമായ സാങ്കേതിക സഹായവും പോലെയുള്ള വിവിധ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് എംഎസ്എംഇ-യ്ക്ക് സഹായം ലഭിക്കും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക