ഹോം ലോൺ EMI പേമെന്റ്

  1. ഹോം
  2. >
  3. ഹോം ലോൺ
  4. >
  5. ഒരു ഹോം ലോണ്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നതാണോ?

ഒരു ഹോം ലോണ്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നതാണോ?

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഒരു ഹോം ലോണ്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നതാണോ?

വീട് വാങ്ങുന്നതിന്‍റെ പ്രോസസ് വീടിന് വേണ്ടി നല്‍കുന്നതിന് പുറമേ നിരവധി അധിക ചിലവുകള്‍ ഉള്‍പ്പെടുന്നതാണ്. ഒരു പാര്‍ക്കിങ്ങ് സ്ഥലത്തിന് വേണ്ടി പണം നല്‍കുന്നതോ അല്ലെങ്കില്‍ മെയിന്‍റനന്‍സ് ഫീസ് നല്‍കുന്നതോ ഒരു തരത്തിലുള്ള ചാര്‍ജ്ജാണ്. മറ്റേത് നിര്‍ബന്ധിതമായ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജുകളുമാണ്. അത് നിങ്ങളുടെ വീട് വാങ്ങുന്നതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അടയ്ക്കേണ്ടതാണ്. കൂടാതെ പ്രോപ്പര്‍ട്ടിയുടെ വില വര്‍ദ്ധിക്കുമ്പോള്‍, വീട് വാങ്ങുന്നതിന്‍റെ പരമാവധി ചിലവുകള്‍ ഉള്‍പ്പെടുന്ന ഒരു മികച്ച ഹോം ലോണ്‍ അനുമതിക്കായി നിങ്ങള്‍ അന്വേഷിക്കണം. എന്നിരുന്നാലും, സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജുകളും സാധാരണയായി ഹോം ലോണ്‍ അനുമതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്. അതുകൊണ്ട്, ഈ ചാര്‍ജ്ജുകള്‍ പോക്കറ്റിന് പുറത്ത് നിന്നുള്ള ചിലവാണ്, അതനുസരിച്ച് ലാഭിക്കുക

സമീപകാലത്ത് നാഷണല്‍ ഹൗസിങ്ങ് ബാങ്ക് (NHB) പ്രോപ്പര്‍ട്ടിയുടെ ചിലവ് നിലവിലുള്ള നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും 5–6% ആയി കുറയ്ക്കുന്നത് എങ്ങനെയെന്ന് എടുത്തു കാണിച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഇത് 12% വരെയാണ്. നിലവില്‍ ഓരോ പ്രദേശത്തും ഇത് വ്യത്യാസപ്പെടുന്നത് കൂടാതെ, ഗവണ്‍മെന്‍റിന്‍റെ വിവേചനാധികാരം അനുസരിച്ച് തീരുമാനിക്കുന്നതുമാണ്. അതുകൊണ്ട്, സംസ്ഥാന ഗവണ്‍മെന്‍റ് NHB-യുടെ അഭ്യര്‍ത്ഥന അംഗീകരിച്ചാല്‍, ഈ ചാര്‍ജ്ജുകള്‍ വരുംകാലത്ത് കുറയുകയും, വീട് വാങ്ങുന്നത് നിങ്ങള്‍ക്ക് താങ്ങാവുന്നതാക്കുകയും ചെയ്യും.

അതേ സമയം തന്നെ, ഈ ചാര്‍ജ്ജുകള്‍ അല്‍പ്പം വിശദമായി കാണുക.

എന്താണ് സ്റ്റാംപ് ഡ്യൂട്ടി, അത് എങ്ങനെയാണ് കണക്കാക്കുന്നത്?

നിങ്ങള്‍ വീട് വാങ്ങുന്നത് പൂര്‍ത്തിയാക്കുമ്പോള്‍ നടപ്പാകുന്ന ഏത് തരത്തിലുമുള്ള പണ ട്രാന്‍സാക്ഷനുകളിലും ചുമത്തുന്ന നികുതിയാണ് സ്റ്റാംപ് ഡ്യൂട്ടി. ഇത് നിലവില്‍ വന്നത് 1899.-ല്‍ ഇന്ത്യന്‍ സ്റ്റാംപ് ആക്ട് പാസ്സാക്കിയപ്പോഴാണ്. ഇത് കണ്‍വെയന്‍സ് ഡീഡ്, സെയില്‍ ഡീഡ്, പവര്‍ ഓഫ് അറ്റോര്‍ണി പേപ്പറുകള്‍ പോലെയുള്ള ട്രാന്‍സാക്ഷനുകളിലുള്ള ടാക്സ് ഉള്‍പ്പെടുന്നതാണ്. നിങ്ങള്‍ ഒരിക്കല്‍ സ്റ്റാംപ് ഡ്യൂട്ടി അടച്ചാല്‍, ഈ രേഖകള്‍ക്ക് ക്ലെയിം ചെയ്യാം. ഓരോ ഡോക്യുമെന്‍റിലുമുള്ള ഡ്യൂട്ടിയുടെ കൃത്യമായ തുക പ്രോപ്പര്‍ട്ടിയുടെ മൂല്യവും സ്വഭാവവും വിലയിരുത്തി കണക്കാക്കും. തുടര്‍ന്ന് ഇത് സര്‍ക്കിള്‍ നിരക്കുമായി താരതമ്യം ചെയ്യും. തുടര്‍ന്ന് ഉയര്‍ന്ന വാല്യുവില്‍ തുക കണക്കാക്കും.

നിങ്ങളുടെ പ്രോപ്പര്‍ട്ടിയുടെ രജിസ്ട്രേഷന്‍ ഫീസ് എത്രയാണ്?

രജിസ്ട്രേഷന്‍ ഫീസ് എന്നത് നിങ്ങളുടെ പേരില്‍ പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്നതിന് സ്റ്റാംപ് ഡ്യൂട്ടിക്ക് പുറമേ നിങ്ങള്‍ അടയ്‍ക്കേണ്ടുന്ന ചിലവാണ്. ഈ ഫീസ് സാധാരണയായി പ്രോപ്പര്‍ട്ടിയുടെ ആകെ ചെലവിന്‍റെ 1%-ല്‍ കണക്കാക്കും. ഇത് നിങ്ങള്‍ എവിടെയാണ് പ്രോപ്പര്‍ട്ടി വാങ്ങിയത് എന്നതിനെ ആശ്രയിച്ചായിരിക്കും. ഉദാഹരണമായി, മുംബൈയില്‍ ഇത് ആകെ വിപണിയുടെ 1%, അല്ലെങ്കില്‍ പ്രോപ്പര്‍ട്ടിയുടെ എഗ്രിമെന്‍റ് മൂല്യം അല്ലെങ്കില്‍ രൂ.30,000 എന്നിവയില്‍ ഏതാണോ കുറവ് അതായിരിക്കും. കൊല്‍ക്കത്തയില്‍ ഇത് പ്രോപ്പര്‍ട്ടിയുടെ ആകെ ചിലവിന്‍റെ 1% ആണ്. എന്നിരുന്നാലും, നിങ്ങള്‍ രൂ.70-ലക്ഷത്തിന് ഒരു വീട് വാങ്ങിയാല്‍, ഉദാഹരണമായി, വീടിന്‍റെ രജിസ്ട്രേഷന്‍ ഫീസ് ആ തുകയുടെ 1% ആയിരിക്കും. അത് രൂ.70,000 ആണ്.

നിങ്ങള്‍ എങ്ങനെയാണ് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ പ്രോസസും കൈകാര്യം ചെയ്യുക?

രജിസ്ട്രേഷന്‍ പ്രോസസ് 1908.-ലെ ഇന്ത്യന്‍ രജിസ്ട്രേഷന്‍ ആക്ടിനൊപ്പം നടപ്പാക്കുന്നു. നിങ്ങളുടെ പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സബ്-രജിസ്ട്രാറുടെ അടുക്കല്‍ നിങ്ങളുടെ വീട് രജിസ്റ്റര്‍ ചെയ്യാനായി ഈ നടപടികള്‍ പിന്തുടരാം.

• നിങ്ങളുടെ പ്രോപ്പര്‍ട്ടിയുടെ മൂല്യം കണക്കാക്കുകയും സ്റ്റാംപ് ഡ്യൂട്ടി കണക്കാക്കുകയും ചെയ്യുക.
• ആവശ്യപ്പെട്ട തുകയുടെ നോണ്‍-ജുഡീഷ്യല്‍ സ്റ്റാംപ് പേപ്പറുകള്‍ വഴി. നിങ്ങള്‍ക്ക് ഓണ്‍ലൈനായി ഇ-സ്റ്റാംപ് പേപ്പറുകള്‍ വാങ്ങാന്‍ പോലും സാധിക്കും.
• ഒരു അംഗീകൃത അറ്റോര്‍ണിയെ ഉപയോഗിച്ച് സെയില്‍ ഡെഡ് തയ്യാറാക്കുക, അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടി, വാങ്ങിയ ആളായി പ്രവര്‍ത്തിക്കും.
• സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജുകളും അടയ്ക്കുക.
• രണ്ട് സാക്ഷികളുടെ ഒപ്പോടുകൂടി ആധാരം സബ്-രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുക.
• ഐഡന്‍റിറ്റി തെളിവ്, മേല്‍വിലാസ തെളിവ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) പോലുള്ള ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക.
• ഒരിക്കല്‍ ഡോക്യുമെന്‍റ് വെരിഫൈ ചെയ്താല്‍ രജിസ്‍ട്രേഷന്‍ പ്രോസസ് പൂര്‍ത്തിയാകും. രേഖകളുടെ ഒറിജിനല്‍ സെറ്റ് നിങ്ങള്‍ക്ക് നല്‍കുമ്പോള്‍ സബ്-രജിസ്ട്രാറുടെ ഓഫീസ് അതിന്‍റെ ഒരു കോപ്പി തങ്ങളുടെ റെക്കോഡായി സൂക്ഷിച്ചു വെയ്ക്കും.

ഇപ്പോള്‍ നിങ്ങള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ചാര്‍ജ്ജുകള്‍, നിങ്ങളുടെ പ്രോപ്പര്‍ട്ടി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നിവ സംബന്ധിച്ച് അറിവുണ്ടായിരിക്കും. നിങ്ങള്‍ ഒരു വീട് വാങ്ങാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഈ തുക ബജറ്റില്‍ ചേര്‍ക്കാന്‍ മറക്കാതിരിക്കുക. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്റ്റാംപ് ഡ്യൂട്ടിയും, പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ ചാര്‍ജ്ജുകളും അറിയുന്നതിന് ഞങ്ങളുടെ സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക