ബജാജ് ഫിൻസെർവ് ഗോൾഡ് ലോണിന് അപേക്ഷിക്കുന്നതിന് ഞാൻ എന്തൊക്കെ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്?

2 മിനിറ്റ് വായിക്കുക
20 ഏപ്രിൽ 2023

നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾക്ക് മേൽ ലോൺ എടുക്കുന്നത് നിങ്ങളുടെ ആസ്തിയുടെ ഉടമസ്ഥതയിൽ വിട്ടുവീഴ്ച ചെയ്യാതെ തൽക്ഷണ ലോൺ ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ്. മെഡിക്കൽ എമർജൻസി, നിങ്ങളുടെ ബിസിനസ് വികസനം, ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റേതെങ്കിലും ചെലവുകൾ എന്നിങ്ങനെ നിങ്ങളുടെ എല്ലാ ഫൈനാൻഷ്യൽ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ഗോൾഡ് ലോൺ.

ലോൺ തുക സ്വർണ്ണത്തിന്‍റെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ പരിമിതമായ ക്രെഡിറ്റ് ഹിസ്റ്ററി അല്ലെങ്കിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള ആളുകൾക്കിടയിൽ ഗോൾഡ് ലോണുകൾ ഒരു ജനപ്രിയ ചോയിസാണ്. നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ കൊലാറ്ററൽ ആയി സുരക്ഷിതമായതിനാൽ, ഗോൾഡ് ലോൺ പലിശ നിരക്കുകൾ അൺസെക്യുവേർഡ് ലോണുകളേക്കാൾ താരതമ്യേന കുറവാണ്.

ബജാജ് ഫൈനാൻസിൽ, രൂ. 5,000 മുതൽ രൂ. 2 കോടി വരെയുള്ള ലോൺ നിങ്ങൾക്ക് ലഭ്യമാക്കാം. കുറഞ്ഞ പേപ്പർവർക്കിനൊപ്പം ഞങ്ങൾ വേഗത്തിലുള്ളതും പ്രയാസ രഹിതവുമായ അപ്രൂവലും ഓഫർ ചെയ്യുന്നു. അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും ബജാജ് ഫിൻസെർവ് ഗോൾഡ് ലോണിന് അപ്ലൈ ചെയ്യാം.

നിങ്ങൾ 21-നും 70-നും ഇടയിൽ പ്രായമുള്ള ഒരു ഇന്ത്യൻ പൗരനാണെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ ഗോൾഡ് ലോണിന് അപ്ലൈ ചെയ്യാം. 22-കാരറ്റ് മൂല്യമുള്ള നിങ്ങളുടെ പരിശുദ്ധ സ്വർണ്ണാഭരണങ്ങൾ, നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം എന്ന് മാത്രം. അതിന് പുറമെ, നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോകളും നിങ്ങളുടെ ഐഡന്‍റിറ്റി, അഡ്രസ് പ്രൂഫ് ആയി താഴെപ്പറയുന്ന ഏതെങ്കിലും ഡോക്യുമെന്‍റുകളും ആവശ്യമാണ്:

  • ആധാർ കാർഡ്
  • വോട്ടർ ഐഡി കാർഡ്
  • പാസ്സ്പോർട്ട്
  • ഡ്രൈവിംഗ് ലൈസന്‍സ്

എന്നാൽ, നിങ്ങൾ 5 ലക്ഷത്തിന് മുകളിലുള്ള ലോണിന് അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ പാൻ കാർഡും സമർപ്പിക്കേണ്ടതുണ്ട്.

ഞങ്ങളുടെ പ്രയാസ രഹിതമായ ആപ്ലിക്കേഷനും വേഗത്തിലുള്ള അപ്രൂവൽ പ്രോസസും ഉപയോഗിച്ച്, ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഗോൾഡ് ലോണിന് ഓൺലൈനായി അപ്ലൈ ചെയ്യാം. ഞങ്ങൾ ഒരു അപ്പോയിന്‍റ്മെന്‍റ് സജ്ജീകരിക്കുകയും നിങ്ങളുടെ സമീപത്തുള്ള ഗോൾഡ് ലോൺ ബ്രാഞ്ച് സന്ദർശിക്കുന്ന സമയത്ത് എല്ലാം തയ്യാറാക്കി വെയ്ക്കുകയും ചെയ്യുക.

നിങ്ങളുടെ യോഗ്യത സംബന്ധിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങളുടെ വെബ്‌സൈറ്റിൽ തന്നെ നിങ്ങൾക്ക് ഗോൾഡ് ലോണിന് അപ്ലൈ ചെയ്യാം. ഗോൾഡ് ലോൺ അപ്ലൈ ചെയ്യാൻ ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരുക:

ഘട്ടം 1: വെബ്സൈറ്റിന്‍റെ ഗോൾഡ് ലോൺ വിഭാഗം സന്ദർശിക്കുക.

ഘട്ടം 2: ഓൺലൈൻ ആപ്ലിക്കേഷൻ ഫോം തുറക്കുന്നതിന് 'അപ്ലൈ ചെയ്യുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ പേരും മൊബൈൽ നമ്പറും എന്‍റർ ചെയ്യുക .

ഘട്ടം 4: നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കുക.

ഘട്ടം 5: നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി സമർപ്പിക്കുക , ഓൺലൈൻ പ്രോസസ് പൂർത്തിയാക്കുക.

കൂടാതെ, ഗോൾഡ് ലോണുകൾക്ക് കൊലാറ്ററൽ ആയി ഞങ്ങൾ നിലവിൽ ഗോൾഡ് കോയിനുകൾ, ബാറുകൾ, മിക്സഡ് മെറ്റലുകൾ, പാത്രങ്ങൾ മുതലായവ സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക