ഹൈദരാബാദില്‍ ഒരു ഹോം ലോണ്‍ എടുക്കുകയാണോ? ആദ്യം നിങ്ങള്‍ തിരഞ്ഞെടുത്ത പ്രോപ്പര്‍ട്ടി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യണം. നിങ്ങള്‍ പ്രോപ്പര്‍ട്ടിയുടെ വില മാത്രമല്ല ഹൈദരാബാദിലെ പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്റെ ചാര്‍ജ്ജുകളും സ്റ്റാംപ് ഡ്യൂട്ടി നിരക്കുകളും അടയ്ക്കേണ്ടതുണ്ട്. കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും സ്റ്റാംപ് ഡ്യൂട്ടി പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിന്റെ 4% -ഉം, രജിസ്ട്രേഷന് ചാര്‍ജ്ജ് പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിന്റെ 0.5%-ഉം ആണ്. ട്രാന്‍സ്ഫര്‍ ഡ്യൂട്ടി പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിന്റെ 1.5% ആണ്. മറ്റ് പ്രദേശങ്ങള്‍ക്ക് അപ്പാര്‍ട്ട്മെന്റുകളുടെ കാര്യത്തില്‍ ഇതേ സംഖ്യ തന്നെയാണ്. വില്‍പ്പന കരാറിനും GPA-യ്ക്കുമുള്ള സ്റ്റാംപ് ഡ്യൂട്ടി പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 5% ആണ്. ട്രാന്‍സ്ഫര്‍ ഡ്യൂട്ടി ഇല്ല. രജിസ്ട്രേഷന് ചാര്‍ജ്ജ് രൂ. 20,000 ആണ്.
കൈവശാവകാശത്തിനൊപ്പം വില്‍പ്പന കരാര്‍ ഉണ്ടെങ്കില്‍ പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 4% ആണ് സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന് ചാര്‍ജ്ജ് 0.5% ആണ്. അതിന്റെ പരമാവധി രൂ. 20,000 -ഉം കുറഞ്ഞ തുക രൂ.1,000.-ഉം ആണ്. കൈവശാവകാശം ഇല്ലാത്ത വില്‍പ്പന കരാറിന് സംഖ്യ ഇതു തന്നെയാണ്.
ഇവയാണ് ഹോം ലോണിന് അപേക്ഷിക്കുമ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രോപ്പര്‍ട്ടി ഹൈദരാബാദില്‍ തിരഞ്ഞെടുക്കുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ഞങ്ങളുടെ ഉപയോഗിക്കാന്‍ എളുപ്പമുള്ള സ്റ്റാംപ് ഡ്യൂട്ടി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് സ്റ്റാംപ് ഡ്യൂട്ടിയും പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് ചാര്‍ജ്ജുകളും കണക്കാക്കുക.
ഇതും വായിക്കുക: ഒരു ഹോം ലോണ്‍ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നതാണോ?