ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് എനിക്ക് എങ്ങനെ അൺബ്ലോക്ക് ചെയ്യാം?
ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് നിങ്ങളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളും നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. രൂ. 2 ലക്ഷം വരെയുള്ള പ്രീ-അപ്രൂവ്ഡ് പരിധിയും വിപുലമായ പാർട്ട്ണർ ബ്രാൻഡുകളും ഉള്ളതിനാല്‍, ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഹോം അപ്ലയൻസുകള്‍ മുതല്‍ സ്മാർട്ട്ഫോണുകൾ വരെ എന്തും ഇപ്പോൾ വാങ്ങാം.
റിലേഷൻഷിപ്പ് പേജിൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ തിരഞ്ഞെടുത്തും ബ്ലോക്ക്/അൺബ്ലോക്ക് ടാബിലേക്ക് നാവിഗേറ്റ് ചെയ്തും ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് പോർട്ടലിലെ എന്‍റെ അക്കൗണ്ടിൽ നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് അൺബ്ലോക്ക് ചെയ്യാം.
സവിശേഷതകളും നേട്ടങ്ങളും
നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് അൺബ്ലോക്ക് ചെയ്യുന്നതിന്‍റെ ചില പ്രധാന നേട്ടങ്ങൾ ഇതാ –
-
പ്രീ അപ്രൂവ്ഡ് ഓഫർ
നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് അൺബ്ലോക്ക് ചെയ്താൽ, രൂ. 2 ലക്ഷം വരെയുള്ള പ്രീ-അപ്രൂവ്ഡ് ഓഫർ നിങ്ങൾക്ക് ലഭിക്കും. 1.2 ലക്ഷം പാർട്ട്ണർ സ്റ്റോറുകളിൽ ഏതെങ്കിലും ഉൽപ്പന്നം അല്ലെങ്കിൽ സേവനം വാങ്ങാന്‍ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
-
ഫോർക്ലോഷർ ചാർജ് ഇല്ല
അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കുന്നതിന് പുറമേ, അധിക ചെലവ് ഇല്ലാതെ ആഗ്രഹിക്കുന്ന സമയത്ത് നിങ്ങളുടെ ഇഎംഐ റീപേമെന്‍റ് ഫോർക്ലോസ് ചെയ്യാം. ആദ്യ ഇൻസ്റ്റാൾമെന്‍റ് അടച്ചാൽ, തടസ്സരഹിതമായി നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാം.
-
നോ കോസ്റ്റ് ഇഎംഐകൾ
നോ-കോസ്റ്റ് ഇഎംഐ ഫീച്ചർ എന്നാൽ പ്രിൻസിപ്പൽ ഷോപ്പിംഗ് തുകയിൽ നിങ്ങൾ അധിക പലിശ നൽകേണ്ടതില്ല എന്നാണ് അർത്ഥമാക്കുന്നത്.
-
ഫ്ലെക്‌സിബിൾ റീപേമെന്‍റ് കാലയളവ്
നിങ്ങൾക്ക് ഇപ്പോൾ 3 മുതൽ 24 മാസം കാലാവധിയില്‍ നിങ്ങളുടെ പർച്ചേസിന്‍റെ ചെലവ് തിരിച്ചടയ്ക്കാം.
-
എളുപ്പം ആക്സസ് ചെയ്യാം
അവസാനമായി, ബജാജ് ഫിൻസെർവ് ആപ്പ് വഴി ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇപ്പോൾ എളുപ്പത്തിൽ ലഭ്യമാണ്. ഇപ്പോൾ നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഓൺലൈനിൽ തടസ്സരഹിതമായി അൺബ്ലോക്ക് ചെയ്യാം.
എന്‍റെ അക്കൗണ്ട് പോർട്ടലിൽ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് അൺബ്ലോക്ക് ചെയ്യുക
താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് എന്‍റെ അക്കൗണ്ട് പോർട്ടലിൽ നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് അൺബ്ലോക്ക് ചെയ്യാം:
ഘട്ടം 1: നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ, കസ്റ്റമർ ഐഡി അല്ലെങ്കിൽ ഇമെയിൽ ഐഡി ഒപ്പം ഒടിപി അല്ലെങ്കിൽ പാസ്സ്‌വേർഡ് ഉപയോഗിച്ച് ബജാജ് ഫിൻസെർവ് കസ്റ്റമർ പോർട്ടൽ സന്ദർശിച്ച്, ലോഗ് ഓണ്‍ ചെയ്യുക
ഘട്ടം 2: 'എന്‍റെ ബന്ധങ്ങൾ' സെക്ഷനില്‍ പോകുക
ഘട്ടം 3: 'ഇഎംഐ നെറ്റ്‌വർക്ക് കാർഡ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: 'എല്ലാം കാണുക' ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 5: 'ഇഎംഐ കാർഡ് വിശദാംശങ്ങൾ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 6: നിങ്ങളുടെ ആവശ്യമനുസരിച്ച് ബ്ലോക്ക്, അൺബ്ലോക്ക് അല്ലെങ്കിൽ റീഇഷ്യൂ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
കസ്റ്റമർ കെയർ സർവ്വീസ് വഴി ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് അൺബ്ലോക്ക് ചെയ്യുക
നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് അൺബ്ലോക്ക് ചെയ്യാൻ ബജാജ് ഫിൻസെർവ് കസ്റ്റമർ കെയർ സർവ്വീസിലേക്ക് വിളിക്കാം.
ഘട്ടം 1: വിളിക്കുക കസ്റ്റമർ കെയർ നമ്പര്‍ - 0869 801 0101
ഘട്ടം 2: താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകുക:
- കസ്റ്റമർ ഐഡി
- ഇഎംഐ നെറ്റ്‌വർക്ക് കാർഡ് നമ്പർ
- നിങ്ങൾ നേരിടുന്ന പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ
ഘട്ടം 3: ഈ പ്രശ്നം പരിഹരിക്കുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും
നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ബ്ലോക്ക് ചെയ്യാവുന്ന കാരണങ്ങൾ
ഇതുപോലുള്ള പല കാരണങ്ങളാൽ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ബ്ലോക്ക് ചെയ്യാം:
- കൃത്യസമയത്ത് ഇഎംഐ അടയ്ക്കാതിരിക്കുക
- ഇസിഎസ് മാൻഡേറ്റ് ശരിയായി സമർപ്പിക്കാൻ കഴിയുന്നില്ല
- നിങ്ങളുടെ സിബിൽ സ്കോർ ഗണ്യമായി 750 ന് താഴെയായി
ഉപഭോക്താക്കൾക്ക് മേല്‍പ്പറഞ്ഞ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാം:
- കഴിയുന്നത്ര വേഗത്തിൽ ഇഎംഐ പേമെന്‍റ് നടത്തുന്നു
- നിങ്ങളുടെ ബാങ്കുമായി സംസാരിച്ച് ഇസിഎസ് മാൻഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക; ഇല്ലെങ്കിൽ, ബജാജ് ഫിൻസെർവിലേക്ക് പുതിയ ഇസിഎസ് മാൻഡേറ്റ് സമർപ്പിക്കുക
- സിബിൽ സ്കോർ 750 ൽ കൂടുതലായി പുനസ്ഥാപിക്കാന്‍ വേണ്ട നടപടികൾ എടുക്കുക
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
എന്‍റെ അക്കൗണ്ട് കസ്റ്റമർ പോർട്ടൽ സന്ദർശിച്ച് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് വീണ്ടെടുക്കാം. നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് അയച്ച കസ്റ്റമർ ഐഡിയും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 'എന്‍റെ ബന്ധങ്ങൾ' ഓപ്ഷനിലേക്ക് പോകുക, 'ഇഎംഐ കാർഡ് വിവരങ്ങൾ' ക്ലിക്ക് ചെയ്ത് ബ്ലോക്ക്, അൺബ്ലോക്ക് അല്ലെങ്കിൽ റീഇഷ്യൂ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇസിഎസ് സംബന്ധിച്ച പ്രശ്നങ്ങൾ മൂലം ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ബ്ലോക്ക് ചെയ്താൽ, പ്രശ്നം മനസ്സിലാക്കാന്‍ നിങ്ങൾ ആദ്യം ബജാജ് ഫിൻസെർവ് കസ്റ്റമർ കെയർ സർവ്വീസുമായി ബന്ധപ്പെടുക. അതിന് ശേഷം, പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് അറിയാനും അവ പരിഹരിക്കാനും നിങ്ങളുടെ ബാങ്കുമായി സംസാരിക്കാം. അല്ലെങ്കിൽ, നിങ്ങൾക്ക് ഒരു പുതിയ മാൻഡേറ്റ് സമർപ്പിച്ച്, പരിഹാരം കണ്ടെത്താം.
പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് മുടക്കിയാല്‍, നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ, കുടിശിക തുക അടച്ച് അത് ആക്ടിവേറ്റ് ചെയ്യാം. നിങ്ങൾക്ക് അത് മാനുവലായി അല്ലെങ്കിൽ എന്‍റെ അക്കൗണ്ട് പോർട്ടൽ വഴി ചെയ്യാം.
എന്‍റെ അക്കൗണ്ട് പോർട്ടൽ അല്ലെങ്കിൽ വാലറ്റ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡിന്‍റെ സ്റ്റാറ്റസ് പരിശോധിക്കാം നിങ്ങൾക്ക് എന്‍റെ അക്കൗണ്ട് പോർട്ടലിലേക്ക് ലോഗിൻ ചെയ്യാം, 'എന്‍റെ ബന്ധങ്ങൾ' എന്ന സെക്ഷനിലേക്ക് പോയി 'ഇഎംഐ നെറ്റ്‌വർക്ക് കാർഡ്' എന്നതിൽ ക്ലിക്ക് ചെയ്യുക’ അല്ലെങ്കിൽ, ബജാജ് വാലറ്റ് ആപ്പില്‍ ലോഗിൻ ചെയ്യാം, 'കൂടുതൽ അറിയുക' സെക്ഷനില്‍ പോയി നിങ്ങളുടെ ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നറിയാന്‍ 'ഇപ്പോൾ ഇഎംഐ കാർഡ് കാണുക' ക്ലിക്ക് ചെയ്യുക.