ക്രെഡിറ്റ് സ്കോര്‍ എങ്ങനെ പരിശോധിക്കും?
ഇന്ത്യയിലെ നിരവധി ഏജൻസികൾ ക്രെഡിറ്റ് സ്കോർ നൽകുന്നു, ക്രെഡിറ്റ് സ്കോറുകളും റേറ്റിംഗുകളും നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു ബോഡി ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് ആണ്.
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതെ മൂന്ന് ലളിതമായ ഘട്ടങ്ങളിൽ ഞങ്ങളുടെ വെബ്സൈറ്റിൽ നിങ്ങളുടെ സിബിൽ സ്കോർ സൌജന്യമായി പരിശോധിക്കാം:
- നിങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ ഷെയർ ചെയ്യുക
- നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡി യിലേക്കും അയച്ച ഒടിപി സ്ഥിരീകരിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യുക
- നിങ്ങളുടെ സിബിൽ സ്കോറും റിപ്പോർട്ടും പരിശോധിക്കുക
നിങ്ങൾക്ക് നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കാം www.cibil.com ലേക്ക് ലോഗിൻ ചെയ്ത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് സ്വീകരിക്കുക. അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം, ആവശ്യമായ ഐഡന്‍റിഫിക്കേഷനും അഡ്രസ് പ്രൂഫ് ഡോക്യുമെന്‍റുകളും നിങ്ങൾ നൽകേണ്ടതുണ്ട്. ബ്യൂറോ സന്ദർശിച്ച് അല്ലെങ്കിൽ പോസ്റ്റ് വഴി ക്രെഡിറ്റ് റിപ്പോർട്ടിനായി അപേക്ഷിച്ച് നിങ്ങളുടെ സ്കോർ ഓഫ്‌ലൈനിൽ അറിയാൻ കഴിയും. പോസ്റ്റിലൂടെ അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്. ഇവ വെരിഫൈ ചെയ്ത് ആധികാരികമാക്കിയാൽ, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് മെയിൽ വഴി അയക്കുന്നതാണ്.