നിരാകരണം

കാൽക്കുലേറ്റർ(കൾ) ജനറേറ്റ് ചെയ്ത ഫലങ്ങൾ സൂചകമാണ്. ലോണിന് ബാധകമായ പലിശ നിരക്ക് ലോൺ ബുക്കിംഗ് സമയത്ത് നിലവിലുള്ള നിരക്കുകളെ ആശ്രയിച്ചിരിക്കും. ബജാജ് ഫൈനാൻസ് ലിമിറ്റഡ് ("ബിഎഫ്എൽ") സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ അല്ലെങ്കിൽ ബിഎഫ്എൽ-ന്‍റെ ബാദ്ധ്യത, ഉറപ്പ്, വാറന്‍റി, ഏറ്റെടുക്കൽ അല്ലെങ്കിൽ പ്രതിബദ്ധത എന്നിവ ഏത് സാഹചര്യത്തിലും യൂസറിന്/കസ്റ്റമറിന് നൽകാൻ ഉദ്ദേശിച്ചുള്ളതല്ല കാൽക്കുലേറ്റർ (കൾ). യൂസർ/കസ്റ്റമർ ഡാറ്റ ഇൻപുട്ടിൽ നിന്ന് സൃഷ്‌ടിച്ച വിവിധ വ്യക്തമായ സാഹചര്യങ്ങളുടെ ഫലങ്ങളിൽ എത്തിച്ചേരാൻ യൂസറിനെ/കസ്റ്റമറിനെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ് കാൽക്കുലേറ്റർ (കൾ). കാൽക്കുലേറ്ററിന്‍റെ ഉപയോഗം പൂർണ്ണമായും ഉപയോക്താവിന്‍റെ/കസ്റ്റമറിന്‍റെ റിസ്ക്കിലാണ്, കാൽക്കുലേറ്റർ ഉപയോഗത്തിന്‍റെ ഫലമായുണ്ടാകുന്ന എന്തെങ്കിലും പിശകുകൾക്ക് ബിഎഫ്എൽ ഉത്തരവാദിയല്ല.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

മെഷിനറി ലോണ്‍ ഇഎംഐ എന്നാല്‍ എന്താണ്?

ബജാജ് ഫിൻസെർവ് അൺസെക്യുവേർഡ് മെഷിനറി ലോൺ അല്ലെങ്കിൽ എക്വിപ്മെന്‍റ് ലോൺ ഓഫർ ചെയ്യുന്നു, അത് പുതിയ മെഷിനറി വാങ്ങാൻ അല്ലെങ്കിൽ നിലവിലുള്ളവ റിപ്പയർ ചെയ്യാൻ ഉപയോഗിക്കാം, അങ്ങനെ ബിസിനസ് ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. ലോൺ തുക തിരിച്ചടയ്ക്കുന്നതിന് വായ്പക്കാരൻ എല്ലാ മാസവും മുഴുവൻ ലോൺ കാലയളവിലും അടയ്ക്കേണ്ട ഒരു നിശ്ചിത തുകയാണ് മെഷിനറി ലോൺ ഇഎംഐ. തിരിച്ചടക്കേണ്ട തുക മുഴുവൻ കാലയളവിലും ചെറിയ ഇൻസ്റ്റാൾമെന്‍റുകളായി ഭാഗിച്ചതിനാൽ ലോൺ അടച്ചുതീർക്കാനുള്ള എളുപ്പവഴികളിൽ ഒന്നാണിത്.

ലോൺ മുതലും അതിന്മേൽ സമാഹരിച്ച പലിശയും അടങ്ങുന്ന ഒരു നിശ്ചിത തുകയാണ് ഇഎംഐ. ഈ രീതിയിൽ, പലിശയോടൊപ്പം മൊത്തം ലോൺ തുകയും ഒരാളുടെ ബജറ്റിന് തടസ്സമില്ലാതെ ക്ലിയർ ചെയ്യുന്നു.

ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് മെഷിനറി ഫൈനാൻസ് കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഇഎംഐ എളുപ്പത്തിൽ കണക്കാക്കാം.

മെഷിനറി ലോൺ ഇഎംഐ കാൽക്കുലേറ്റർ എന്നാൽ എന്താണ്?

ഇത് ഒരു ഹെവി എക്വിപ്മെന്‍റ് ലോൺ കാൽക്കുലേറ്റർ അല്ലെങ്കിൽ എക്വിപ്മെന്‍റ് ലീസ് പേമെന്‍റ് കാൽക്കുലേറ്റർ എന്നും അറിയപ്പെടുന്നു. ബജാജ് ഫിൻസെർവിൽ നിന്നുള്ള മെഷിനറി ലോൺ കാൽക്കുലേറ്റർ ഒരു ഓൺലൈൻ ഇഎംഐ കാൽക്കുലേറ്ററാണ്, അത് നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ അല്ലെങ്കിൽ ഇഎംഐകൾ തൽക്ഷണം വിലയിരുത്താൻ നിങ്ങളെ അനുവദിക്കുന്നു.

മെഷിനറി ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഈ മെഷിനറി ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ താഴെപ്പറയുന്നു.

  • ഒരു ഇഎംഐ യുടെ മുൻകൂർ എസ്റ്റിമേറ്റ് നിങ്ങളുടെ റീപേമെന്‍റ് ശേഷിക്ക് അനുയോജ്യമായ ലോൺ തുകയ്ക്ക് അപേക്ഷിക്കാൻ സഹായിക്കുന്നു
  • ഇത് നിങ്ങളുടെ ലോൺ കാലയളവ് തിരഞ്ഞെടുക്കാനും നിങ്ങളുടെ ഫൈനാൻസ് മികച്ച രീതിയിൽ മാനേജ് ചെയ്യാനും സഹായിക്കുന്നു
  • ഇത് അതിന്‍റെ ക്യാഷ് ഫ്ലോ മികച്ചതാക്കുന്നതിനും എല്ലാ ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങളും എളുപ്പത്തിൽ നിറവേറ്റുന്നതിനും ഒരു ബിസിനസിന് സഹായിക്കുന്നു
ഈ എക്വിപ്മെന്‍റ് ഫൈനാൻസ് കാൽക്കുലേറ്റർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

നിങ്ങളുടെ ഇഎംഐ അറിയാൻ ഇനിപ്പറയുന്ന വിവരങ്ങൾ മെഷിനറി ലോൺ കാൽക്കുലേറ്ററിലേക്ക് നൽകേണ്ടതുണ്ട്.

  • നിങ്ങള്‍ക്ക് ആവശ്യമുള്ള മൊത്തം ലോണ്‍ തുക
  • പലിശ നിരക്ക്
  • ലോണിന്‍റെ കാലയളവ്

ഇത് ഇനിപ്പറയുന്ന ഫോർമുല പ്രകാരം ഇഎംഐകൾ കണക്കാക്കുന്നു:
E = P * r * (1+r)^n / ((1+r)^n-1)

ഇവിടെ,

‘E' എന്നാൽ ഇഎംഐ
'P' എന്നാൽ മുതൽ തുക
‘R’ എന്നാൽ പ്രതിമാസ പലിശ നിരക്ക്
‘n' എന്നാൽ മാസങ്ങളിലെ ലോൺ കാലയളവ്

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക