കോൾ, SMS, ഇ-മെയിൽ എന്നിവയിലൂടെ ഞങ്ങളെ സമീപിക്കുക അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് ഓഫീസുകളിൽ സന്ദർശിക്കുക.

Contact Us FAQ

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് COVID-19, എക്സ്-ഗ്രേഷ്യ പലിശയിളവ് സംബന്ധിച്ച ഒരു ചോദ്യം ഉണ്ട്. പിന്തുണയ്ക്കായി ഞാൻ എവിടെ ബന്ധപ്പെടണം?

COVID-19, എക്സ്-ഗ്രേഷ്യ പലിശയിളവ് സംബന്ധിച്ച അന്വേഷണങ്ങൾക്ക്, നിങ്ങൾക്ക് ഇവിടെയുള്ള ഘട്ടങ്ങൾ പാലിച്ച് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ എക്സ്പീരിയയിൽ ഒരു അഭ്യർത്ഥന ഉന്നയിക്കാം.

• സ്വയം പ്രാമാണീകരിക്കാനും കസ്റ്റമർ പോർട്ടൽ എക്‌സ്‌പീരിയയിൽ ലോഗിൻ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക
• അഭ്യർത്ഥന പേജിൽ, ദയവായി നിങ്ങളുടെ ഉൽപ്പന്നം/ഉൽപ്പന്ന തരം തിരഞ്ഞെടുക്കുക
• ദയവായി നിങ്ങളുടെ ലോൺ അക്കൗണ്ട് നമ്പറും "അഭ്യർത്ഥന തരം - മറ്റുള്ളവ" തിരഞ്ഞെടുക്കുക
• അഭ്യർത്ഥന സമർപ്പിക്കുകയും ഞങ്ങളുടെ സർവ്വീസ് ടീം ഉടൻ നിങ്ങളോട് പ്രതികരിക്കുന്നതാണ്

എനിക്കെങ്ങനെ ബജാജ് ഫൈനാൻസ് ലിമിറ്റഡുമായി ബന്ധപ്പെടുവാൻ സാധിക്കും?

നിങ്ങളുടെ ലോൺ, ഇഎംഐ കാർഡ് അന്വേഷണങ്ങൾക്ക് 8698010101 മുഖേന ഞങ്ങളെ വിളിക്കൂ (കോൾ നിരക്കുക ബാധകം). ഡ്യൂറബിൾ പ്രൊഡക്ടിന്‍റെ ഇഎംഐ ഫൈനാൻസിന് ഞങ്ങൾക്ക് വോയിസ് കോൾ സെന്‍റർ ഇല്ല. ഞങ്ങളുടെ ഐവിആർ അല്ലെങ്കിൽ ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ വിവരങ്ങൾ ആക്‌സസ് ചെയ്യാം.

പകരം ഇവിടെ ക്ലിക്ക് ചെയ്ത് https://www.bajajfinserv.in/reach-us നിങ്ങളുടെ അന്വേഷണങ്ങൾക്കായി ഞങ്ങളുടെ സെൽഫ് സർവ്വീസ് ഡിജിറ്റൽ ചാനലുകളിൽ ബന്ധപ്പെടുക. സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഞങ്ങളുടെ മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്തും നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്‌. ഞങ്ങളുടെ മൊബൈൽ ആപ്പിന്‍റെ സവിശേഷതകളും നേട്ടങ്ങളും അറിയുന്നതിനായി ഈ വീഡിയോ കാണുക

എനിക്ക് എങ്ങനെ പുതിയ ലോണിനായി അപേക്ഷിക്കാം?

പുതിയ പേഴ്സണൽ ലോൺ സംബന്ധിച്ച ഏതെങ്കിലും അന്വേഷണങ്ങൾക്കായി ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800 1030 333 -ൽ വിളിക്കുക. ഡ്യൂറബിൾ ലോണുകളിൽ ഏതെങ്കിലും പുതിയ EMI ഫൈനാൻസിനായി, ദയവായി ഞങ്ങളുടെ ഏതെങ്കിലും പാർട്ട്ണർ ഡീലർമാർ സന്ദർശിക്കുക. മറ്റേതെങ്കിലും ലോണിന്, നിങ്ങൾക്ക് സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുക.

ഞങ്ങളുടെ ബ്രാഞ്ച് വിലാസം കാണുന്നതിന്, കസ്റ്റമർ സർവ്വീസ് > ബ്രാഞ്ച് ലൊക്കേറ്റർ സന്ദർശിക്കുക. ഞങ്ങളുടെ ബ്രാഞ്ച് ലൊക്കേറ്റർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്‍റെ ഡ്യൂറബിൾ പർച്ചേസിന്‍റെ യഥാർത്ഥ ഇൻവോയ്സ് കോപ്പി എനിക്കെങ്ങനെ ലഭിക്കും?

യഥാർത്ഥ ഇൻവോയ്സ് കോപ്പികളും ലോൺ രേഖകളും ഞങ്ങളുടെ റെക്കോർഡുകൾക്ക് വേണ്ടി ഞങ്ങൾ സൂക്ഷിക്കുന്നതാണെന്ന് നിങ്ങളെ അറിയിക്കുവാൻ ഞങ്ങൾ താൽപര്യപ്പെടുന്നു. അതിന്റെ കോപ്പി തിരിച്ചെടുക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഡീലറുമായി ബന്ധപ്പെടാം.

മറ്റൊരു വഴി, ആഗസ്റ്റ് 2012-നു ശേഷം വിതരണം ചെയ്ത എല്ലാ ലോണുകൾക്കും നിങ്ങളുടെ ലോൺ രേഖകളുടെ സ്കാൻ ചെയ്ത കോപ്പി കസ്റ്റമർ പോർട്ടലിൽ ലഭ്യമാണ്‌.

നിങ്ങളുടെ ലോൺ രേഖകൾ കാണുന്നതിനായി ഈ സ്റ്റെപ്പുകൾ പിന്തുടരുക: കസ്റ്റമർ പോർട്ടൽ ലോൺ വിവരങ്ങൾ കാണുക കാണൽ വിവരങ്ങൾ തിരഞ്ഞെടുക്കുക ഡോക്യുമെന്‍റ് ശേഖരം കാണുക. കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എങ്ങനെയാണ്‌ എനിക്ക് കസ്റ്റമർ പോർട്ടലിലൂടെ അപേക്ഷ നൽകുവാനാകുക?

കസ്റ്റമർ പോർട്ടലിലൂടെ ഒരു അപേക്ഷ ലോഗ് ചെയ്യുന്നതിനായി, ലോഗ് ഇൻ > “ഞങ്ങൾക്ക് എഴുതു” തിരഞ്ഞെടുക്കുക > പുതിയ അപേക്ഷ ലോഗ് ചെയ്യുക. ഞങ്ങൾ 48 മണിക്കൂറിനകം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

എനിക്കെങ്ങനെ എന്‍റെ EMI സ്റ്റാറ്റസ് കാണുവാൻ സാധിക്കും?

നിങ്ങളുടെ EMI സ്റ്റാറ്റസിനൊപ്പം നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണുന്നതിനായി, കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യൽ > ലോൺ വിവരങ്ങൾ കാണുക > വിവരങ്ങൾ കാണൽ ചിഹ്നം ക്ലിക്ക് ചെയ്യുക> ലോൺ സ്റ്റേറ്റ്മെന്‍റ് തിരഞ്ഞെടുക്കുക എന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടിന്‍റെ സ്റ്റേറ്റ്മെന്‍റ് ദയവായി പരിശോധിക്കുക.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എപ്പോഴാണ്‌ എന്‍റെ അടുത്ത EMI അടയ്ക്കേണ്ടത്?

നിങ്ങളുടെ അടുത്ത EMI അടയ്ക്കേണ്ട തിയതിയോടൊപ്പം നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണുന്നതിനായി, കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യൽ > ലോൺ വിവരങ്ങൾ കാണുക > വിവരങ്ങൾ കാണൽ ചിഹ്നം ക്ലിക്ക് ചെയ്യുക> ലോൺ സ്റ്റേറ്റ്മെന്‍റ് തിരഞ്ഞെടുക്കുക എന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടിന്‍റെ സ്റ്റേറ്റ്മെന്‍റ് ദയവായി പരിശോധിക്കുക.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എനിക്കെങ്ങനെ എന്‍റെ EMI അടയ്ക്കേണ്ട തിയതി മാറ്റുവാൻ സാധിക്കും?

നിങ്ങളുടെ EMI അടയ്ക്കേണ്ട തിയതി മാറ്റുവാനുള്ള സാധ്യത നിലവിൽ ഞങ്ങൾക്കില്ല. ഞങ്ങളുടെ എല്ലാ കസ്റ്റമേഴ്സിനും വേണ്ട പേമെന്റ് തിയതിയുടെ സമാനത മനസിൽ വെച്ചുകൊണ്ടാണിത്.

എനിക്ക് എങ്ങനെ എന്‍റെ സ്ഥിതി വിവരങ്ങൾ മാറ്റുവാൻ സാധിക്കും?

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ID അല്ലെങ്കിൽ മേൽവിലാസം മാറ്റുവാൻ സാധിക്കും. കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക > വലതുവശത്തെ ഏറ്റവും മുകളിലെ ചിഹ്നം ക്ലിക്ക് ചെയ്യുക > “നിങ്ങളുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക” തിരഞ്ഞെടുക്കുക.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എനിക്ക് എങ്ങനെ എന്‍റെ ജനന തിയതി, PAN, നോമിനി നാമം എന്നിവ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും?

നിങ്ങളുടെ “ജനന തിയതി, PAN, നോമിനി നാമം എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിനായി ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ എക്സ്പീരിയ - യിൽ ലോഗ് ഇൻ ചെയ്യുക’.

അപേക്ഷിക്കാനുള്ള രീതി പിന്തുടരുക - കസ്റ്റമർ പോർട്ടൽ >> ഞങ്ങളുമായി ബന്ധപ്പെടുക >> അപേക്ഷ സമർപ്പിക്കുക

എന്‍റെ അക്കൗണ്ട്/റീപേമെന്‍റ് ഷെഡ്യൂളിന്‍റെ സ്റ്റേറ്റ്മെന്‍റ് എനിക്കെങ്ങനെ ലഭിക്കും?

നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട്/റീപേമെന്‍റ് ഷെഡ്യൂൾ സ്റ്റേറ്റ്മെന്‍റ് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ കാണുവാനും ഡൗൺലോഡ് ചെയ്യുവാനും സാധിക്കും. കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക > ലോൺ വിവരങ്ങൾ കാണുക > വിവരങ്ങൾ കാണൽ ചിഹ്നം ക്ലിക്ക് ചെയ്യുക > ലോൺ സ്റ്റേറ്റ്മെന്‍റ് തിരഞ്ഞെടുക്കുക > അക്കൗണ്ടിന്‍റെ സ്റ്റേറ്റ്മെന്‍റ് ക്ലിക്ക് ചെയ്യുക > PDF രേഖ തുറന്ന് സേവ് ചെയ്യുക> എക്സ്പോർട്ട് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.

കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ലളിതമായ ഈ വീഡിയോ കണ്ട് നിങ്ങളുടെ അക്കൗണ്ടിന്‍റെ സ്റ്റേറ്റ്മെന്‍റ് എങ്ങനെ വായിക്കാം എന്ന് മനസിലാക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഇ-സ്റ്റേറ്റ്മെന്‍റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലളിതമായ ഘട്ടങ്ങൾ. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എനിക്കെങ്ങനെ എന്‍റെ പലിശ പ്രമാണപത്രം ലഭിക്കും?

നിങ്ങൾക്ക് നിങ്ങളുടെ പലിശ പ്രമാണപത്രം ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ കാണുവാനും ഡൗൺ ലോഡ് ചെയ്യുവാനും സാധിക്കും. കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക > ലോൺ വിവരങ്ങൾ കാണുക > വിവരങ്ങൾ കാണൽ ചിഹ്നം ക്ലിക്ക് ചെയ്യുക > ലോൺ വിവരങ്ങൾ > പലിശ പ്രമാണപത്രം.

കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഇ-സ്റ്റേറ്റ്മെന്‍റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലളിതമായ ഘട്ടങ്ങൾ. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എന്‍റെ ലോൺ രേഖകൾ എനിക്ക് എവിടെ കാണുവാൻ കഴിയും?

ആഗസ്റ്റ് 2012 -നു ശേഷം വിതരണം ചെയ്ത എല്ലാ ലോണുകൾക്കും നിങ്ങളുടെ ലോൺ രേഖകളുടെ സ്കാൻ ചെയ്ത കോപ്പി കസ്റ്റമർ പോർട്ടലിൽ ലഭ്യമാണ്. നിങ്ങളുടെ ലോൺ രേഖകൾ കാണുന്നതിനായി ഈ സ്റ്റെപ്പുകൾ പിന്തുടരുക: കസ്റ്റമർ പോർട്ടൽ > ലോൺ വിവരങ്ങൾ കാണുക > കാണൽ വിവരങ്ങൾ തിരഞ്ഞെടുക്കുക > ഡോക്യുമെന്‍റ് ശേഖരം കാണുക.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എനിക്ക് എങ്ങനെ EMI കാർഡിനായി അപേക്ഷിക്കാം?

ഒരു കസ്റ്റമർ ഡ്യൂറബിൾ/ഡിജിറ്റൽ ലോൺ ലഭ്യമാക്കുന്നതിനായി ഞങ്ങളുടെ ഏറ്റവും അടുത്ത അംഗീകൃത പാർട്ണർ സ്റ്റോർ സന്ദർശിക്കുമ്പോൾ നിങ്ങൾക്ക് ഒരു EMI കാർഡിനായി അപേക്ഷിക്കാം. നിങ്ങൾ ഞങ്ങളുടെ നിലവിലുള്ള കസ്റ്റമർ ആണെങ്കിൽ, ഓഫർ ടാബിനു കീഴിലുള്ള എക്സ്പീരിയ പോർട്ടലിലൂടെ നിങ്ങൾക്ക് ഓൺലൈനായി കാർഡിന്‌ അപേക്ഷിക്കാവുന്നതാണ്‌.

നിസ്സാര ഫീസ് ആയ രൂ. 417 ഒറ്റ തവണ പേമെന്‍റ് ചെയ്യുന്നതിലൂടെ EMI കാർഡ് നിങ്ങളിലേക്ക് എത്തുന്നതായിരിക്കും. എന്നിരുന്നാലും, കാർഡ് നൽകി ഒരു വർഷത്തോളം കാർഡ് ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കിൽ, ഉപയോഗിക്കാതെ ഇരിക്കുന്നതിന്‌ രൂ.117 വാർഷിക ഫീസ് ഉണ്ടാകുന്നതായിരിക്കും.

എനിക്ക് എപ്പോൾ എന്‍റെ EMI കാർഡ് ലഭ്യമാകും?

നിങ്ങളുടെ ആദ്യ 4 EMI -കൾ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ EMI കാർഡ് ലഭ്യമാകുന്നതായിരിക്കും.

എന്‍റെ EMI കാർഡ് പരിധി എത്രയാണ്‌?

നിങ്ങൾക്ക് കസ്റ്റമർ പോർട്ടലിൽ നിങ്ങളുടെ EMI കാർഡ് പരിധി കാണാവുന്നതാണ്‌. കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക > കാർഡുകൾ തിരഞ്ഞെടുക്കുക > EMI കാർഡ് > വിശദാംശങ്ങൾ കാണുക.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

PL -ലേയ്ക്ക് EMI മാറ്റുന്നതിനു വേണ്ടി എന്‍റെ EMI കാർഡിൽ ലഭ്യമായ ഓഫറുകൾ ദയവായി പങ്ക് വെയ്ക്കാമോ?

നിങ്ങളുടെ കാർഡിന്മേൽ ബാധകമായ ഓഫറുകൾക്കായി പരിശോധിക്കുക
1 9227564444 -ലേയ്ക്ക് REMIPL എന്ന് ദയവായി ടെക്സ്റ്റ് ചെയ്യുക
2 08698010101 മുഖേനയും ഞങ്ങളെ ബന്ധപ്പെടാം, കോൾ നിരക്കുകൾ ബാധകം.
എല്ലാ ഓഫറുകളും നടപ്പിലാകുവാൻ 7-8 പ്രവൃത്തിദിനങ്ങൾ എടുക്കും.

എന്‍റെ ബജാജ് ഫിൻസെർവ് EM കാർഡ് പരിധി എങ്ങനെ വർദ്ധിപ്പിക്കാം?

നിങ്ങളുടെ EMI നെറ്റ്‌വർക്ക് കാർഡിലെ ലോൺ പരിധി ഞങ്ങളുടെ ക്രെഡിറ്റ് പോളിസിയിൽ മാറ്റം വരുന്നതനുസരിച്ച് മാറുന്നതാണ്.. ഇത് ഒരു ആനുകാലിക പ്രവർത്തനമാണ്, ഇത് ഓരോ പാദത്തിലും ഒരിക്കൽ സംഭവിക്കുന്നു.

ക്രെഡിറ്റ് പോളിസിക്ക് കീഴിൽ പരിഗണിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവകൾ ഉൾക്കൊള്ളുന്നു:
•നിങ്ങളുടെ CIBIL സ്കോർ
•നിങ്ങളുടെ വരുമാനം
•നിങ്ങളുടെ താമസസ്ഥലം
•നിങ്ങളുടെ തൊഴിൽ നില
•മറ്റ് വായ്പ നൽകുന്നവരിലുടനീളം നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് പെർഫോമൻസ്

നിങ്ങളുടെ ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡിന്‍റെ പരിധിയും നിങ്ങൾക്ക് ഓൺലൈനിലും ഇൻ-സ്റ്റോറിലും വാങ്ങാൻ സാധിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചും അറിയാൻ ദയവായി ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ ആയ എക്‌സ്‌പീരിയ സന്ദർശിക്കുക.

EMI കാർഡ് ഉപയോഗിച്ച് Flipkart -ൽ നിന്നും എങ്ങനെ വാങ്ങാം?

ഏത് പ്രോഡക്ടുകൾ വാങ്ങുവാൻ സാധിക്കും എന്നതിന്‍റെ വിവരങ്ങൾക്കായി, ദയവായി ഞങ്ങളുടെ വെബ്സൈറ്റ് കൂടുതൽ വിശദാംശങ്ങൾക്കായി സന്ദർശിക്കുക. ഓൺലൈൻ ഷോപ്പിംഗ് ചെയ്യുമ്പോൾ നിങ്ങൾ “നോ കോസ്റ്റ് EMI പ്രോഡക്റ്റുകൾ” എന്നത് തിരഞ്ഞെടുക്കേണ്ടതാണ്‌

ബജാജ് ഫിൻസെർവ് EMI കാർഡ് ഉപയോഗിച്ച് Flipkart വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പിൽ വാങ്ങുവാനുള്ള സ്റ്റെപ്പുകൾ
1 ആപ്പിൽ ലോഗ് ഇൻ അല്ലെങ്കിൽ സൈൻ അപ് ചെയ്യുക
2 ഹോം പേജിൽ, താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും നിങ്ങളുടെ ഇഷ്ടപ്രകാരം ഒരു പ്രോഡക്ട് തിരഞ്ഞെടുക്കുക.
3 സെർച്ച് ലിസ്റ്റിൽ നിന്നും പ്രോഡക്ട് തിരഞ്ഞെടുക്കുക
4 പ്രോഡക്ട് പേജിൽ, “ഇപ്പോൾ വാങ്ങുക” അല്ലെങ്കിൽ “കാർട്ടിൽ കൂട്ടിച്ചേർക്കുക” എന്നത് ക്ലിക്ക് ചെയ്യുക"
5 എത്തിച്ചേരേണ്ട മേൽവിലാസം എന്റർ ചെയ്ത് “പണമടവിനായി തുടരുക” എന്നതിൽ ക്ലിക്ക് ചെയ്യുക"
6 പ്രദർശിപ്പിച്ചിട്ടുള്ള പേമെന്റ് ഓപ്ഷനുകളിൽ നിന്നും EMI തിരഞ്ഞെടുത്ത് “പ്ലെയ്സ് ഓർഡർ” ക്ലിക്ക് ചെയ്യുക"
7 അടുത്ത പേജിലെ ഡ്രോപ് -ഡൗണിൽ, ബജാജ് ഫിൻസെർവ് EMI കാർഡും കാലാവധിയും തിരഞ്ഞെടുക്കുക
8 കാർഡ് വിവരങ്ങൾ എന്‍റർ ചെയ്ത് ഓർഡർ നടപ്പാക്കുന്നതിനായി OTP ആധികാരികത പൂർത്തിയാക്കുക

ബജാജ് ഫിൻസെർവ് EMI കാർഡ് ഉപയോഗിച്ച് Flipkart ഡെസ്ക് ടോപ് സൈറ്റിൽ വാങ്ങുവാനുള്ള നടപടികൾ
1 flipkart.com സന്ദർശിച്ച് താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ട് സെർച്ച് ചെയ്യുക.
2 പ്രോഡക്ട് വിവരങ്ങൾ നോക്കി “ഇപ്പോൾ വാങ്ങുക” എന്നതിൽ ക്ലിക്ക് ചെയ്യുക’.
3 നിങ്ങളുടെ ഇമെയിൽ അഡ്രസ് / മൊബൈൽ നമ്പർ ഉപയോഗിച്ച് Flipkart ലോഗ് ഇൻ ചെയ്യുക.

എനിക്ക് എപ്പോൾ ഒരു EMI കാർഡിനായി അപേക്ഷിക്കുവാൻ സാധിക്കും?

കൺസ്യൂമർ ഡ്യൂറബിൾ ലോൺ ലഭ്യമാകുന്ന സമയത്ത് നിങ്ങൾക്ക് EMI കാർഡിനായി അപേക്ഷിക്കാം. ലോൺ ബുക്ക് ചെയ്തതിന്‍റെ 20 ദിവസങ്ങൾക്ക് ശേഷം കാർഡ് നൽകുന്നതായിരിക്കും.

എങ്ങനെ എന്‍റെ EMI കാർഡ് അൺബ്ലോക്ക് ചെയ്യാൻ കഴിയും?

ഞങ്ങളുടെ ക്രെഡിറ്റ് പോളിസിയോടൊപ്പം തന്നെ നിങ്ങളുടെ EMI കാർഡ് ബ്ലോക്ക് ചെയ്യുന്നതാണ്‌.

കാർഡ് ആക്ടിവേഷൻ ആകുന്നതിനോടനുബന്ധിച്ച് ഞങ്ങളിൽ നിന്നും നിങ്ങൾക്ക് SMS ലഭിക്കുന്നതായിരിക്കും.

എന്‍റെ കാർഡ് എന്തുകൊണ്ടാണ്‌ ബ്ലോക്കായിരിക്കുന്നത്?

ഞങ്ങളുടെ ക്രെഡിറ്റ് പോളിസിയോടൊപ്പം തന്നെ നിങ്ങളുടെ EMI കാർഡ് ബ്ലോക്ക് ചെയ്യുന്നതാണ്‌.

അതിന്, കുറഞ്ഞ CIBIL സ്കോർ, ആദായം, വീടിന്‍റെയും ഓഫീസിന്‍റെയും വെരിഫിക്കേഷൻ, മറ്റ് പണമിടപാടുകാരോട് ആകെയുള്ള വ്യക്തിയുടെ മൊത്തം ക്രെഡിറ്റ് പ്രകടനം മുതലായവ പോലെയുള്ള ക്രെഡിറ്റ് പോളിസിയുടെ ഭാഗമായി പരിഗണിക്കുന്ന വിവിധ ഘടകങ്ങളുണ്ട്.

കാർഡ് ആക്ടീവ് ആയി നിൽക്കുന്നുണ്ട് എന്ന് എങ്ങനെ ഉറപ്പിക്കാം?

നിങ്ങളുടെ EMI -കൾ സമയാസമയം പേ ചെയ്ത് നിങ്ങളുടെ -- സ്കോർ ( 750 -ഉം അതിനു മുകളിലും) നിലനിർത്തുക.

കാർഡ് ആക്ടീവ് ആണെന്ന് എനിക്ക് എങ്ങനെ അറിയുവാൻ സാധിക്കും?

കാർഡ് ആക്ടിവേഷൻ/അൺബ്ലോക്ക് വിവരങ്ങൾ SMS വഴി നിങ്ങൾക്ക് നൽകുന്നതായിരിക്കും. ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലും (എക്സ്പീരിയ) ബജാജ് ഫിൻസെർവ് മൊബിക്വിക് ആപ്പിലും ലോഗ് ഇൻ ചെയ്യുന്നതിലൂടെയും നിങ്ങൾക്ക് നിങ്ങളുടെ കാർഡിന്‍റെ നില പരിശോധിക്കാവുന്നതാണ്‌.

എന്താണ്‌ ഡിജിറ്റൽ EMI കാർഡ്?

EMI കാർഡ് എന്നാൽ എക്സിസ്റ്റിംഗ് മെംബർ ഐഡന്‍റിഫിക്കേഷൻ കാർഡ് എന്നാണ്‌; EMI കാർഡ് സ്വീകരിക്കുന്ന മെർച്ചന്‍റ് നെറ്റ് വർക്കിലാകമാനം EMI കാർഡ് ഉപയോഗിച്ച് ലോൺ ലഭ്യമാക്കുന്നതിനായി കസ്റ്റമേഴ്സ് തന്‍റെ മൊബൈൽ ഫോൺ (രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയത്) കൈവശം കരുതിയാൽ മാത്രം മതി.

ഡിജിറ്റൽ EMI കാർഡിന്‍റെ സവിശേഷതകളും മേന്മകളും അറിയുന്നതിനായി വീഡിയോ കാണുക

ഡിജിറ്റൽ EMI കാർഡിന്‍റെ മേന്മകൾ

1 ട്രാൻസാക്ഷൻ അടിസ്ഥാന മൊബൈൽ നമ്പർ അല്ലെങ്കിൽ കാർഡ് നമ്പർ
2 കാർഡുകൾക്കും മുൻകാല ട്രാൻസാക്ഷനുകൾക്കും ഏകജാലകം
3 ലളിതവും അതിദ്രുതവുമായ സേവന സാധ്യതകൾ (മറ്റ് യാതൊരു നമ്പറുകളോ അല്ലെങ്കിൽ ഇമെയിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല)
4 കാർഡുകളുടെ പൂർണ്ണ നിയന്ത്രണം
5 ഓഫറുമായി ബന്ധപ്പെട്ടത് - പ്രത്യേകമായുള്ളതും നേരായിട്ടുള്ളതും

എന്തൊക്കെയാണ്‌ ഡിജിറ്റൽ EMI കാർഡിന്‍റെ അധിക മേന്മകൾ?

1 ട്രാൻസാക്ഷൻ അടിസ്ഥാന മൊബൈൽ നമ്പർ അല്ലെങ്കിൽ കാർഡ് നമ്പർ
2 കാർഡുകൾക്കും മുൻകാല ട്രാൻസാക്ഷനുകൾക്കും ഏകജാലകം
3 ലളിതവും അതിദ്രുതവുമായ സേവന സാധ്യതകൾ (മറ്റ് യാതൊരു നമ്പറുകളോ അല്ലെങ്കിൽ ഇമെയിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല)
4 കാർഡുകളുടെ പൂർണ്ണ നിയന്ത്രണം
5 ഓഫറുമായി ബന്ധപ്പെട്ടത് - പ്രത്യേകമായുള്ളതും നേരായിട്ടുള്ളതും

എന്റെ സ്മാർട്ട് ഫോൺ നഷ്ടമാകുകയാണെങ്കിൽ എന്ത് ചെയ്യും?/എങ്ങനെ കാർഡ് ബ്ലോക്ക് ചെയ്യാം?

നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യുന്നതിന്, ദയവായി ഞങ്ങളെ 08698010101 ൽ കോൾ സെന്‍ററിൽ വിളിക്കുക (കോൾ ചാർജുകൾ ബാധകമാണ്) ഞങ്ങളുടെ IVR- ൽ കാർഡ് ബ്ലോക്ക് ചെയ്യുക. നിങ്ങളുടെ എക്സ്പീരിയ പോർ‌ട്ടലിൽ പ്രവേശിച്ച് കാർഡ് ബ്ലോക്ക് ചെയ്യാൻ കഴിയും.

എപ്പോൾ മുതൽ ആപ്പിൽ കാർഡ് കാണിക്കുന്നത് ആരംഭിക്കും?

നിങ്ങളുടെ പ്രോഡക്ട് എത്തിച്ചതിനു ശേഷം നിങ്ങളുടെ ഡിജിറ്റൽ ആപ്പിൽ കാർഡ് നമ്പർ പ്രതിഫലിക്കുന്നതായിരിക്കും.

ഇന്നലെ വരെ എനിക്ക് എന്‍റെ കാർഡ് നമ്പർ കാണാമായിരുന്നു, പക്ഷേ ഇപ്പോൾ കഴിയുന്നില്ല.

ഇത് താഴെ പറയുന്ന ഏതെങ്കിലും അവസ്ഥകൾ മൂലമായിരിക്കാം:
• ഇഎംഐ കാർഡുമായി ബന്ധപ്പെട്ട നിങ്ങളുടെ ലോൺ അക്കൗണ്ട് നമ്പർ റദ്ദാക്കി,
• നിലവിൽ നിങ്ങളുടെ പേരിൽ നേരത്തെ തന്നെ വിതരണം ചെയ്തിട്ടുള്ള ഒരു EMI കാർഡുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്, ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം ദയവായി സന്ദർശിക്കുക.

എന്താണ്‌ എന്‍റെ കാർഡ് PIN & എങ്ങനെ എനിക്കത് ലഭിക്കും?

നിങ്ങളുടെ മൊബൈലിൽ നിങ്ങളുടെ EMI കാർഡ് PIN ലഭ്യമാകുവാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും 9227564444 -ലേയ്ക്ക് PIN എന്ന് SMS ചെയ്യുക. എക്സ്പീരിയ പോർട്ടലിൽ ലോഗ് ഇൻ ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ EMI കാർഡ് PIN മാറ്റാവുന്നതാണ്‌.

എനിക്ക് എന്‍റെ ഡിജിറ്റൽ EMI കാർഡ് ഉപയോഗിച്ച് ഒരു ട്രാൻസാക്ഷൻ എങ്ങനെ നടത്താം?

ഞങ്ങളുടെ പ്രോഡക്റ്റിന്റെ അന്തിമതീർപ്പാക്കലിനു ശേഷം നിങ്ങളുടെ ഡിജിറ്റൽ EMI കാർഡ് വഴി പേ ചെയ്യുന്നതിനായി, താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
- നിങ്ങളുടെ EMI കാർഡ് നമ്പർ അല്ലെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്റർ ചെയ്യുക
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാകുന്ന OTP എന്റർ ചെയ്യുക
- നിങ്ങളുടെ ട്രാൻസാക്ഷൻ പൂർത്തിയായി

എന്‍റെ ട്രാൻസാക്ഷൻ നിരസിച്ചോ അംഗീകരിച്ചോ എന്ന് എനിക്ക് എങ്ങനെ അറിയാം?

ട്രാൻസാക്ഷൻ അംഗീകരിച്ചിട്ടുണ്ടോ അല്ലെങ്കിൽ നിരസിച്ചോ എന്ന് നിങ്ങളെ അറിയിക്കുന്ന ഒരു എസ്എംഎസ് കമ്മ്യൂണിക്കേഷൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ട്രാൻസാക്ഷൻ നിരസിക്കപ്പെട്ടു, നിങ്ങൾക്ക് കൂടുതൽ സഹായം വേണം എന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ കോൾ സെന്‍റർ നമ്പർ – 08698010101 -ൽ ബന്ധപ്പെടാം അല്ലെങ്കിൽ ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം സന്ദർശിക്കാം.

ഈ EMI കാർഡ് എവിടെയെല്ലാം ഉപയോഗിക്കാം?

മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ, റീട്ടെയിൽ ഫാഷൻ(വസ്ത്രങ്ങൾ, ആക്സസറികൾ, യാത്ര, ഗ്രോസറികൾ, ചെറിയ യന്ത്രോപകരണങ്ങൾ, മുതലായവ), ഇലക്ട്രോണിക്സുകളും ഉപകരണങ്ങളും, പവർ ബേക്കപ്പ്, ഒഴിവുദിന പാക്കേജുകൾ, ഐ-വെയർ, വിദ്യാഭ്യാസം(കോച്ചിംഗ് ക്ലാസ്സുകൾ), വാച്ചുകൾ, മുതലായവ പോലെയുള്ള വിഭാഗങ്ങളിൽ BFL പാർട്ണർ ഔട്ട്ലെറ്റുകളിലാകെ ഈ കാർഡ് വ്യാപകമായി നിങ്ങൾക്ക് ഉപയോഗിക്കാം.

https://www.bajajfinserv.in/store-locator

കാർഡിൽ തുക നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനം എന്താണ്‌?

ബജാജ് ഫൈനാൻസ് അതിന്റെ ക്രെഡിറ്റ് പോളിസികളെ അടിസ്ഥാനമാക്കിയാണ്‌ കാർഡിലെ ലോൺ തുക നിശ്ചയിക്കുന്നത്.

EMI കാർഡ് ഒരു ക്രെഡിറ്റ് കാർഡ് ആണോ?

EMI കാർഡ് ഒരു ക്രെഡിറ്റ് കാർഡ് അല്ല. ഈ കാർഡ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ കസ്റ്റമേഴ്സിന്‌ ഏതൊരു ഡ്യൂറബിൾ, ഡിജിറ്റൽ, ലൈഫ് സ്റ്റൈൽ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയ പ്രമാണങ്ങളോടുകൂടിയ റീട്ടെയിൽ പ്രോഡക്ടുകൾ വാങ്ങുവാൻ കഴിയും.

എനിക്ക് ഒരു ആഡ് ഓൺ കാർഡിന്‌ അപേക്ഷിക്കുവാൻ കഴിയുമോ?

ഉവ്വ്, നിങ്ങൾക്ക് ഒരു ആഡ് ഓൺ EMI കാർഡിനായി അപേക്ഷിക്കുവാൻ കഴിയും. വിശദാംശങ്ങൾക്കായി ഞങ്ങളുടെ അംഗീകൃത കൺസ്യൂമർ ഡ്യൂറബിൾ സ്റ്റോറുകളിൽ ദയവായി പരിശോധിക്കുക.

എന്‍റെ EMI കാർഡിൽ നിന്ന് എടുത്ത ലോണ്‍ എങ്ങനെയാണ് ഞാൻ തിരിച്ച് നൽകേണ്ടത്?

ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകൾ വഴി നിങ്ങളുടെ ശേഷിക്കുന്ന ബാലൻസ് അടച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലോൺ തിരിച്ചടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം ദയവായി സന്ദർശിക്കുക.

EMI കാർഡിലെ ഏതെങ്കിലും ഇടപാടുകൾക്കായി ഞാൻ റീട്ടെയിലര്‍ക്ക് എന്തെങ്കിലും പണം നൽകേണ്ടതുണ്ടോ?

ആ സമയത്ത് ഡീലർഷിപ്പിൽ പ്രവർത്തിക്കുന്ന സ്കീമിനെ ആശ്രയിച്ച് നിങ്ങൾക്ക് അധിക ട്രാൻസാക്ഷൻ ചാർജുകൾ പേ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം.

EMI കാർഡിനേക്കുറിച്ച് ഞാൻ കൂടുതൽ അന്വേഷിക്കേണ്ടത് എങ്ങനെ?

ഇഎംഐ കാർഡുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്ക്, ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം ദയവായി സന്ദർശിക്കുക. പകരമായി, ഞങ്ങളെ 08698010101 ൽ വിളിക്കുക (കോൾ നിരക്കുകൾ ബാധകം) അല്ലെങ്കിൽ www.bajajfinserv.in ൽ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

സ്വൈപ്പ് ചെയ്യുമ്പോൾ എന്‍റെ ഇഎംഐ കാർഡ് പിശക് കാണിക്കുകയാണെങ്കിൽ ഞാൻ എന്ത് ചെയ്യണം?

പാർട്ട്ണർ ഔട്ട്ലെറ്റിൽ ഉള്ള ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ സഹായിക്കുന്നതിന് ഉണ്ടായിരിക്കും. നിങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ദയവായി ഞങ്ങളെ 08698010101 ൽ വിളിക്കുക (കോൾ നിരക്കുകൾ ബാധകം) അല്ലെങ്കിൽ ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം സന്ദർശിക്കുക.

എന്‍റെ നിലവിലുള്ള EMI കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കേടു സംഭവിക്കുകയോ ചെയ്താൽ എനിക്ക് പകരം EMI കാർഡ് ലഭിക്കുമോ?

നിങ്ങൾക്ക് ഫിസിക്കൽ കാർഡ് ആവശ്യമില്ല. നിങ്ങളുടെ ഡിജിറ്റൽ EMI കാർഡ്, കാർഡ് ഉപയോഗിക്കുന്നതിനുള്ള അധികാരം നൽകുന്നു.

എന്‍റെ EMI കാർഡ് സ്റ്റേറ്റ്മെന്‍റ് എനിക്ക് എങ്ങനെ ലഭിക്കും?

നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ നിങ്ങൾക്ക് പ്രതിമാസ സ്റ്റേറ്റ്മെന്‍റ് ലഭിക്കും. നിങ്ങളുടെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ EMI കാർഡ് വിഭാഗത്തിലും നിങ്ങൾക്ക് കാണാനാകും. നിങ്ങൾക്ക് https://www.bajajfinserv.in/reach-us മുഖേന ഞങ്ങളെ ബന്ധപ്പെടാം. അല്ലെങ്കിൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് ഞങ്ങളെ 08698010101 ൽ വിളിക്കുക.

എന്‍റെ ബജാജ് ഫിൻസെർവ് വാലറ്റ് പ്രവർത്തിക്കുന്നില്ല? ഞാൻ എന്ത് ചെയ്യണം?

നിങ്ങൾക്ക് നിങ്ങളുടെ ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ, നിങ്ങൾ bajajsupport@mobikwik.com -ൽ Mobikwik -മായി ബന്ധപ്പെടേണ്ടതാണ്‌.

എന്‍റെ EMI കാർഡിന്‍റെ ഇപ്പോഴത്തെ നില എന്താണ്‌?

കസ്റ്റമർ പോർട്ടലിൽ നിങ്ങളുടെ EMI കാർഡ് പരിധി കാണാൻ കഴിയും. കസ്റ്റമർ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക > കാർഡുകൾ തിരഞ്ഞെടുക്കുക > EMI കാർഡ് > വിശദാംശങ്ങൾ കാണുക. കൂടുതൽ ചോദ്യങ്ങൾക്ക്, EMI കാർഡ് ഹെൽപ്പ് ലൈൻ നമ്പർ 08698010101 ൽ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം (കോൾ ചാർജുകൾ ബാധകമാണ്).

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താണ്‌ എന്‍റെ EMI കാർഡ് PIN?

നിങ്ങളുടെ മൊബൈലിൽ നിങ്ങളുടെ EMI കാർഡ് PIN ലഭ്യമാകുവാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും 9227564444 -ലേയ്ക്ക് PIN എന്ന് SMS ചെയ്യുക. എക്സ്പീരിയ പോർട്ടലിൽ ലോഗ് ഇൻ ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ EMI കാർഡ് PIN മാറ്റാവുന്നതാണ്.

എനിക്ക് എങ്ങനെയാണ്‌ എന്‍റെ സെക്യൂരിറ്റി PDC തിരികെ ലഭിക്കുക?

സെപ്തംബർ 2012 -നു ശേഷം വിതരണം ചെയ്ത എല്ലാ ലോണുകൾക്ക് വേണ്ടിയും ശേഖരിച്ച സെക്യൂരിറ്റി രേഖകൾ ലോൺ ക്ലിയറൻസിനു ശേഷം ഞങ്ങൾ നശിപ്പിക്കുന്നതാണ്‌. അത് ലോൺ അപേക്ഷയിൽ ഞങ്ങൾ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്.

സെപ്തംബർ 2012- ന്‌ മുൻപ് വിതരണം ചെയ്ത ലോണുകളുടെ എല്ലാ സെക്യൂരിറ്റി PDC -കൾക്കുമായി ദയവായി ഞങ്ങൾക്കെഴുതുക. കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക > “ഞങ്ങൾക്ക് എഴുതുക” എന്നത് തിരഞ്ഞെടുക്കുക > പുതിയ അപേക്ഷ ലോഗ് ചെയ്യുക.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എങ്ങനെ എനിക്ക് എന്‍റെ കുടിശിക പേമെന്‍റ് ചെയ്യുവാൻ സാധിക്കും?

കസ്റ്റമർ പോർട്ടലിലൂടെ നിങ്ങൾക്ക് ഓൺ ലൈൻ ആയി EMI കുടിശിക അടയ്ക്കാവുന്നതാണ്‌. ഈ സൗകര്യം തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്‌ നെറ്റ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്തിട്ടുള്ള കസ്റ്റമേഴ്സിന്‌ ഓഫർ ചെയ്തിരിക്കുന്നു. കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക > “പേമെന്‍റ്സ്” -ൽ ക്ലിക്ക് ചെയ്യുക > പേമെന്‍റ് ചെയ്യുക > വിട്ടുകളഞ്ഞ EMI പേമെന്‍റ്.

ദയവായി ശ്രദ്ധിക്കുക- ട്രാൻസാക്ഷന്റെ വിജയകരമായ പൂർത്തീകരണത്തിൽ, ഭാവിയിലെ റഫറൻസിനായി ഒരു ട്രാൻസാക്ഷൻ ID ലഭിക്കുന്നതായിരിക്കും.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് എളുപ്പത്തിൽ ഓൺലൈൻ പേമെന്റുകൾ എങ്ങനെ നടത്താം എന്നത് അറിയണമെങ്കിൽ ഈ വീഡിയോ കാണുക

എനിക്ക് ഓൺലൈനിൽ EMI പേമെന്‍റ് മുൻകൂറായി ചെയ്യുവാൻ സാധിക്കുമോ?

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലും മൊബൈൽ ആപ്പിലും ലോഗ് ഇൻ ചെയ്ത് നിങ്ങൾക്ക് EMI പേമെന്റ് മുൻകൂറായി ചെയ്യാവുന്നതാണ്‌. ബിസിനസ് ലോണുകൾ, പേഴ്സണൽ ലോണുകൾ, ഹോം ലോണുകൾ എന്നിവയ്ക്ക് ഈ സൗകര്യം ലഭ്യമല്ല എന്നത് ദയവായി ശ്രദ്ധിക്കുക. ഈ പേമെന്റ് ചെയ്യുന്നതിനായി നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ച് സന്ദർശിക്കാവുന്നതുമാണ്‌. ബ്രാഞ്ച് അഡ്രസ്സുകളുടെ പട്ടിക കാണുന്നതിനായി, കസ്റ്റമർ സർവീസ് > ബ്രാഞ്ച് ലൊക്കേറ്റർ സന്ദർശിക്കുക.

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് എളുപ്പത്തിൽ ഓൺലൈൻ പേമെന്റുകൾ എങ്ങനെ നടത്താം എന്നത് അറിയണമെങ്കിൽ ഈ വീഡിയോ കാണുക

എന്‍റെ താമസസ്ഥലത്ത് നിന്നും ഒരു ചെക്ക് പിക്ക്-അപ് സജ്ജമാക്കുവാൻ നിങ്ങൾക്ക് കഴിയുമോ (കൺസ്യൂമർ ഡ്യൂറബിൾ കസ്റ്റമേഴ്സിന്‌ മാത്രം)?

ഞങ്ങൾക്ക് നിലവിൽ പേമെന്റ് കളക്ഷന്‌ വേണ്ടി ഞങ്ങളുടെ എക്സിക്യൂട്ടീവിനെ അയയ്ക്കാനുള്ള ഓപ്ഷൻ ഇല്ല.

എനിക്ക് എങ്ങനെ, എപ്പോൾ എന്‍റെ ലോൺ പാർട്ട് പ്രീപേ ചെയ്യുവാൻ സാധിക്കും? എന്തെങ്കിലും പാർട്ട് പ്രീപേമെന്‍റ് ചാർജുകളുണ്ടോ?

A. പാർട്ട് പ്രീപേമെന്റ് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലൂടെ (എക്സ്പീരിയ) അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുന്നതിലൂടെ ചെയ്യുവാൻ സാധിക്കും.

• പാർട്ട് പ്രീപേമെന്‍റ് 1 EMIയിയേക്കാള്‍ കൂടുതൽ ആയിരിക്കണം.
• ആദ്യത്തെ EMI -യുടെ ക്ലിയറൻസ് കഴിഞ്ഞതിനു ശേഷം ഏത് സമയത്തും പാർട്ട് പ്രീപേമെന്‍റ് ചെയ്യാവുന്നതാണ്‌.
• എല്ലാ നോൺ-ഫ്ലെക്സി ലോണുകൾക്കും പാർട്ട്- പ്രീപേമെന്റ് ചാർജ്ജുകൾ ബാധകമാണ്‌.
• ഫ്ലെക്സി ലോണിനും ലൈൻ ഓഫ് ക്രെഡിറ്റ് കസ്റ്റമർമാർക്കും പാർട്ട്-പ്രീപേമെന്റ് ചാർജ്ജുകളില്ല.
ബാധകമായ ഭാഗിക-പ്രീപേമെന്റ് ചാർജ്ജുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു

എന്തൊക്കെയാണ്‌ ഫ്ലെക്സി ടേം ലോണിന്റെ സവിശേഷതകളും മേന്മകളും?

താഴെ കൊടുത്തിരിക്കുന്നവയാണ്‌ ഫ്ലെക്സി ടേം ലോണിന്റെ സവിശേഷതകളും മേന്മകളും.

ഫ്ലെക്സി ടേം ലോണിന്റെ മേന്മകൾ

നിലവിലുള്ള ടേം ലോണിനു മുകളിൽ ഫ്ലെക്സി സേവർ ടേം ലോണുകൾ ധാരാളം നേട്ടങ്ങൾ ഓഫർ ചെയ്യുന്നുണ്ട്:
• ഉപയോഗശൂന്യമായിരിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ച് യാതൊരു അധിക ചിലവുമില്ലാതെ ലോൺ ഭാഗികമായി അടയ്ക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി നിങ്ങൾക്കുണ്ട്.
• ലോൺ കാലാവധിയ്ക്കുള്ളിൽ ഏത് സമയത്തും ലഭ്യമായ പരിധിയ്ക്കുള്ളിൽ യാതൊരു അധിക പ്രമാണങ്ങളും കൂടാതെ ഭാഗികമായി അടച്ച തുക നിങ്ങൾക്ക് വീണ്ടും ലഭ്യമാക്കാവുന്നതാണ്‌.
• നിങ്ങൾ പലിശ ചിലവ് ലാഭിക്കുന്നു. ഉപയോഗിച്ച ലോൺ തുകയിൽ മാത്രമേ പലിശ അടയ്ക്കേണ്ടതുള്ളു. മുൻ കൂർ അടച്ച തുകയിന്മേൽ പലിശ ചുമത്തുന്നതല്ല.
• കസ്റ്റമർ പോർട്ടലിൽ തടസരഹിത, ലളിതമായ, പ്രയാസരഹിത ഓൺലൈൻ ട്രാൻസാക്ഷനുകൾ, ലോൺ എടുക്കുന്നതിന്‌ സ്വയം സേവന അക്കൗണ്ട് ആക്സസ് ടൂൾ, നെറ്റ് ബാങ്കിംഗ് സൗകര്യം വഴി ബജാജ് ഫിൻസെർവിന്‌ മുൻകൂർ പേമെന്റ് ചെയ്യുവാൻ നിങ്ങളെ അനുവദിയ്ക്കുന്ന RTGS.

ഫ്ലെക്സി ടേം ലോണിന്റെ സവിശേഷതകൾ

ഒരു ഫ്ലെക്സി സേവർ ടേം ലോണിന്‌ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്:
•മൊത്തം പരിധി - അനുവദനീയമായ ഏത് സമയത്തും ട്രാൻസാക്ഷനു വേണ്ടി നിങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയാണിത്. ഫ്ലെക്സി ടേം ലോണിൽ, ഇതിനെ ഡ്രോപ് ലൈൻ പരിധി എന്നും അറിയപ്പെടുന്നു. ഇത് മൊത്തം കാലാവധി സമയത്ത് നിങ്ങൾ അടച്ച മൂലധനത്തുകയെ അടിസ്ഥാനമാക്കി ഓരോ മാസവും കുറയുന്നു.
• ലഭ്യമായ പരിധി - അനുവദനീയമായ ഏത് സമയത്തും പിൻവലിക്കുന്നതിനായി നിങ്ങൾക്ക് ലഭ്യമായിട്ടുള്ള ഉപയോഗിക്കാത്ത തുകയാണ്‌ ഇത്. നിങ്ങൾക്ക് ലഭ്യമായ പരിധി കണക്കാക്കുന്ന വിധം: ഡ്രോപ് ലൈൻ പരിധി - കുടിശിക മൂലധനം
• ഉപയോഗിച്ച പരിധി - നിങ്ങൾക്ക് പലിശ ഈടാക്കുന്ന ഫ്ലെക്സി ലോണിനെതിരായുള്ള കുടിശിക മൂലധനമാണ്‌ ഇത്.

എന്തൊക്കെയാണ്‌ പലിശ മാത്രമുള്ള ഫ്ലെക്സി ലോണിന്റെ സവിശേഷതകളും മേന്മകളും?

താഴെ കൊടുത്തിരിക്കുന്നവയാണ്‌ പലിശ മാത്രമുള്ള ഫ്ലെക്സി ലോണിന്റെ സവിശേഷതകളും മേന്മകളും
പലിശ മാത്രമുള്ള ഫ്ലെക്സി ലോണിന്റെ മേന്മകൾ?

ശുദ്ധമായ ഫ്ലെക്സി ലോണുകൾ നിലവിലുള്ള ലോണിന്മേൽ ധാരാളം മേന്മകൾ ഓഫർ ചെയ്യുന്നു:
• ഉപയോഗശൂന്യമായിരിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ച് യാതൊരു അധിക ചിലവുമില്ലാതെ ലോൺ ഭാഗികമായി അടയ്ക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി നിങ്ങൾക്കുണ്ട്.
• ലോൺ കാലാവധിയ്ക്കുള്ളിൽ ഏത് സമയത്തും ലഭ്യമായ പരിധിയ്ക്കുള്ളിൽ യാതൊരു അധിക പ്രമാണങ്ങളും കൂടാതെ ഭാഗികമായി അടച്ച തുക നിങ്ങൾക്ക് വീണ്ടും ലഭ്യമാക്കാവുന്നതാണ്‌.
• നിങ്ങൾ പലിശ ചിലവ് ലാഭിക്കുന്നു. ഉപയോഗിച്ച ലോൺ തുകയിൽ മാത്രമേ പലിശ അടയ്ക്കേണ്ടതുള്ളു. മുൻ കൂർ അടച്ച തുകയിന്മേൽ പലിശ ചുമത്തുന്നതല്ല.
• കസ്റ്റമർ പോർട്ടലിൽ തടസരഹിത, ലളിതമായ, പ്രയാസരഹിത ഓൺലൈൻ ട്രാൻസാക്ഷനുകൾ, ലോൺ എടുക്കുന്നതിന്‌ സ്വയം സേവന അക്കൗണ്ട് ആക്സസ് ടൂൾ, നെറ്റ് ബാങ്കിംഗ് സൗകര്യം വഴി ബജാജ് ഫിൻസെർവിന്‌ മുൻകൂർ പേമെന്റ് ചെയ്യുവാൻ നിങ്ങളെ അനുവദിയ്ക്കുന്ന RTGS.

പലിശ മാത്രമുള്ള ഫ്ലെക്സി ലോണിന്റെ സവിശേഷതകൾ
ഒരു ശുദ്ധ ഫ്ലെക്സി ലോണിന്‌ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്:

• മൊത്തം പരിധി - അനുവദനീയമായ ഏത് സമയത്തും ട്രാൻസാക്ഷനു വേണ്ടി നിങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരിധിയാണിത്. ശുദ്ധ ഫ്ലെക്സിയിൽ, ഇതിനെ മൊത്തം ലോൺ തുക എന്നും വിളിക്കുന്നു.
• ലഭ്യമായ പരിധി - അനുവദനീയമായ ഏത് സമയത്തും നിങ്ങൾക്ക് പിൻവലിക്കുവാൻ വേണ്ടി ഉപയോഗിക്കാതെ മാറ്റി വെച്ചിരിക്കുന്ന തുകയാണ്‌ ഇത്.
• ഉപയോഗിച്ച പരിധി - നിങ്ങൾക്ക് പലിശ ഈടാക്കുന്ന ഫ്ലെക്സി ലോണിനെതിരായുള്ള കുടിശിക മൂലധനമാണ്‌ ഇത്.

എന്തൊക്കെയാണ്‌ ഫ്ലെക്സി ഹൈബ്രിഡ് ലോണിന്റെ സവിശേഷതകളും മേന്മകളും?

താഴെ പറയുന്നവയാണ്‌ ഫ്ലെക്സി ഹൈബ്രിഡ് ലോണിന്റെ സവിശേഷതകളും മേന്മകളും.
ഫ്ലെക്സി ഹൈബ്രിഡ് ലോണിന്റെ മേന്മകൾ
നിലവിലുള്ള ടേം ലോണിന്റെ മുകളിൽ ഫ്ലെക്സി ഹൈബ്രിഡ് ലോൺ ധാരാളം മേന്മകൾ ഓഫർ ചെയ്യുന്നു:

• ഉപയോഗശൂന്യമായിരിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ച് യാതൊരു അധിക ചിലവുമില്ലാതെ ലോൺ ഭാഗികമായി അടയ്ക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി നിങ്ങൾക്കുണ്ട്.
• ലോൺ കാലാവധിയ്ക്കുള്ളിൽ ഏത് സമയത്തും ലഭ്യമായ പരിധിയ്ക്കുള്ളിൽ യാതൊരു അധിക പ്രമാണങ്ങളും കൂടാതെ ഭാഗികമായി അടച്ച തുക നിങ്ങൾക്ക് വീണ്ടും ലഭ്യമാക്കാവുന്നതാണ്‌.
• നിങ്ങൾ പലിശ ചിലവ് ലാഭിക്കുന്നു. ഉപയോഗിച്ച ലോൺ തുകയിൽ മാത്രമേ പലിശ അടയ്ക്കേണ്ടതുള്ളു. മുൻ കൂർ അടച്ച തുകയിന്മേൽ പലിശ ചുമത്തുന്നതല്ല.
• കസ്റ്റമർ പോർട്ടലിൽ തടസരഹിത, ലളിതമായ, പ്രയാസരഹിത ഓൺലൈൻ ട്രാൻസാക്ഷനുകൾ, ലോൺ എടുക്കുന്നതിന്‌ സ്വയം സേവന അക്കൗണ്ട് ആക്സസ് ടൂൾ, നെറ്റ് ബാങ്കിംഗ് സൗകര്യം വഴി ബജാജ് ഫിൻസെർവിന്‌ മുൻകൂർ പേമെന്റ് ചെയ്യുവാൻ നിങ്ങളെ അനുവദിയ്ക്കുന്ന RTGS.

ഹൈബ്രിഡ് ഫ്ലെക്സിയുടെ സവിശേഷതകൾ:
ഒരു ഹൈബ്രിഡ് ഫ്ലെക്സി ലോണിന്‌ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്:

• മൊത്തം പരിധി - ഇത് അനുവദനീയമായ കാലയളവിൽ ട്രാൻസാക്ഷന്‌ വേണ്ടി ക്രമീകരിച്ചിട്ടുള്ള പരിധിയാണ്‌. ഇത് ഡ്രോപ് ലൈൻ തുക എന്ന് അറിയപ്പെടുന്നു.
• ലഭ്യമായ പരിധി - നിങ്ങൾക്ക് ലഭ്യമായ പരിധി കണക്കാക്കുന്നവിധം: ഡ്രോപ് ലൈൻ പരിധി - കുടിശികയുള്ള മൂലധനം.
• ഉപയോഗിച്ച പരിധി - നിങ്ങൾക്ക് പലിശ ഈടാക്കുന്ന ഫ്ലെക്സി ലോണിനെതിരായുള്ള കുടിശിക മൂലധനമാണ്‌ ഇത്.

ഫ്ലെക്സി ഹൈബ്രിഡ് ലോണിന്റെ സവിശേഷതകൾ:

എനിക്ക് എങ്ങനെയാണ്‌ ഫ്ലെക്സി ലോണിന്മേൽ പാർട്ട് - പ്രീപേമെന്‍റ് നടത്തുവാൻ സാധിക്കുക?

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ-യിലൂടെ നിങ്ങളുടെ ടേം, ഫ്ലെക്സി ലോണുകളിന്മേൽ ഭാഗികമായ പ്രീപേമെന്‍റ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്ത് ലളിതമായ ഘട്ടങ്ങൾ അറിയുക.

ഫ്ലെക്സി ലോൺ വിശദീകരിച്ചിരിക്കുന്നു - വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

നിങ്ങളുടെ ഫ്ലെക്സി ലോണിൽ നിന്നും ലോൺ എടുക്കുന്നത്‌/പണം പിൻവലിക്കുന്നത് എങ്ങനെയെന്ന് കാണുക

എനിക്ക് എങ്ങനെ എന്‍റെ ഫ്ലെക്സി ലോണിൽ നിന്നും ലോൺ എടുക്കുവാൻ/പണം പിൻവലിക്കുവാൻ സാധിക്കും?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ -യിലൂടെ നിങ്ങളുടെ ഫ്ലെക്സി ലോണിൽ നിന്നും ലോൺ എടുക്കുന്നതിന്‌/പണം പിൻവലിക്കുന്നതിനുള്ള ലളിതമായ ഘട്ടങ്ങൾ അറിയുക.

നിങ്ങളുടെ ഫ്ലെക്സി ലോണിൽ നിന്നും എങ്ങനെ ലോൺ എടുക്കാം/പണം പിൻവലിക്കാം എന്ന് കാണുക. ഇവിടെ ക്ലിക്ക് ചെയ്യുക.

എനിക്ക് എങ്ങനെ എന്‍റെ TDS റീഫണ്ടിനായി അപേക്ഷിക്കാം?

നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലൂടെ നിങ്ങളുടെ TDS റീഫണ്ടിനായി അപേക്ഷിക്കുവാൻ കഴിയും. നിങ്ങൾ ചെയ്യേണ്ടതെന്താണെന്നു വെച്ചാൽ, നിങ്ങളുടെ അപേക്ഷാ വിവരങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ യഥാർത്ഥ ഫോം 16A അപ് ലോഡ് ചെയ്യുക. നിങ്ങളുടെ TDS അപേക്ഷ തയ്യാറായി.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക > ഏറ്റവും മുകളിലെ ചിഹ്നം ക്ലിക്ക് ചെയ്യുക > “ഒരു അപേക്ഷ ഉന്നയിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക > അപേക്ഷ ഇനം (TDS) > ഉപ അപേക്ഷാ ഇനം (TDS) “ഞങ്ങൾക്ക് എഴുതുക” എന്നത് തിരഞ്ഞെടുക്കുക > ഒരു പുതിയ അപേക്ഷ എഴുതുക> ഇനം: അപേക്ഷ> അപേക്ഷ ഇനം: TDS. നിങ്ങളുടെ അപേക്ഷ സമർപ്പിച്ചതിനു ശേഷം 7-10 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ നിങ്ങളുടെ TDS റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതായിരിക്കും.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എനിക്ക് എന്‍റെ ലോൺ എങ്ങനെ, എപ്പോൾ ഫോർക്ലോഷർ ചെയ്യുവാൻ കഴിയും? എന്തെങ്കിലും ഫോർക്ലോഷർ ചാർജ്ജുകളുണ്ടോ?

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എക്സ്പീരിയ - യിലോ അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുന്നതിലൂടെയോ ഫോർക്ലോഷർ ചെയ്യാൻ സാധിക്കും. ഫോർക്ലോഷർ 1st EMI ക്ലിയറൻസിനു ശേഷം ചെയ്യുവാൻ സാധിക്കുന്നതാണ്‌. നിലവിലുള്ള POS കുടിശികയിന്മേൽ ചാർജ്ജുകൾ ബാധകമാണ്‌.
ബാധകമായ ഫോർക്ലോഷർ ചാർജ്ജുകൾ ലിങ്കിൽ സൂചിപ്പിച്ചിരിക്കുന്നു
• ടേം ലോണിനായി, കുടിശികയുള്ള മൂലധനത്തിന്മേൽ ചാർജ്ജുകൾ കണക്കാക്കുന്നു.
• ലൈൻ ഓഫ് ക്രെഡിറ്റിനായി(ഫ്ലെക്സി പ്യുവർ), അനുവദിച്ച പരിധിയിന്മേൽ ചാർജ്ജുകൾ കണക്കാക്കുന്നു.
• ഫ്ലെക്സി സേവറിനായി(ഡ്രോപ് ലൈൻ ഫ്ലെക്സി), നിലവിലുള്ള ഡ്രോപ് ലൈൻ പരിധിയിന്മേൽ ചാർജ്ജുകൾ കണക്കാക്കുന്നു.

എന്താണ്‌ CIBIL സ്കോർ, എന്തുകൊണ്ടാണ്‌ അത് ആവശ്യമായിരിക്കുന്നത്?

കഴിഞ്ഞ കാലത്തിലെ ലോണുകളും ക്രെഡിറ്റ് കാർഡുകളും നിങ്ങൾ എത്ര നന്നായി അല്ലെങ്കിൽ എത്ര മോശമായി കൈകാര്യം ചെയ്തു എന്നതിനെ പ്രതിഫലിപ്പിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആണ്‌ CIBIL സ്കോർ. ഇതിനെ CIBIL ട്രാൻസ് യൂണിയൻ സ്കോർ എന്നും അറിയപ്പെടുന്നു.

നിങ്ങളുടെ CIBIL സ്കോർ എത്ര ഉയർന്നതാണോ, അത്രയും മികച്ചതായിരിക്കും ഭാവിയിൽ നിങ്ങൾക്ക് ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അപേക്ഷ അപ്രൂവ് ചെയ്യുന്നതിനുള്ള സാധ്യതകൾ.

എന്‍റെ CIBIL വിവരങ്ങൾ അറിയുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്‌?

- ഞങ്ങളുടെ ആദരണീയ കസ്റ്റമർമാരുമായി CIBIL വിവരങ്ങൾ പങ്ക് വെയ്ക്കുന്നത് അദ്ദേഹത്തിന്റെ ക്രെഡിറ്റ് മൂല്യത്തെ കുറിച്ച് കസ്റ്റമർമാരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയാണ്‌
- നല്ലൊരു CIBIL സ്കോർ ഉണ്ടാകുന്നത് ഒരു ലോൺ അപ്രൂവ് ആകുന്നതിനുള്ള നിങ്ങളുടെ സാധ്യതയെ അതിവേഗമാക്കുന്നു.
- ലോണുകൾ സമയത്തിന്‌ പേമെന്റ് ചെയ്യുന്നത് ആരോഗ്യകരമായ CIBIL സ്കോർ നിലനിർത്തുന്നതിന്‌ നിങ്ങളെ സഹായിക്കും.

എനിക്ക് എങ്ങനെ, എപ്പോൾ എന്‍റെ CIBIL വിവരറിപ്പോർട്ട് ലഭിക്കും?

ഒരു പുതിയ കൺസ്യൂമർ ഡ്യൂറബിൾ ലോൺ ലഭ്യമാക്കുന്ന സമയത്ത്, നിങ്ങളുടെ 1st EMI - യിൽ ചാർജ്ജ് ചെയ്യുന്ന രൂ. 25 + GST- യുടെ തുച്ഛമായ ഫീസിൽ നിങ്ങളുടെ CIBIL വിവരം ഞങ്ങൾ നിങ്ങളുമായി പങ്ക് വെയ്ക്കുന്നതായിരിക്കും. നിങ്ങൾ അത് തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും CTR N എന്ന് 9227564444- ലേയ്ക്ക് SMS ചെയ്യുക.

CIBIL റിപ്പോർട്ട് SMS Bitly വഴിയും ഇമെയിലിലൂടെയും (CIBIL വിവരം തുറക്കാവുന്ന ലിങ്കോടു കൂടി) പങ്ക് വെയ്ക്കുന്നതായിരിക്കും. നിങ്ങളുടെ 1st EMI ക്ലിയറൻസ് തിയതി മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ റിപ്പോർട്ട് പങ്ക് വെയ്ക്കുന്നതായിരിക്കും.

CIBIL വിവര റിപ്പോർട്ടിനായി എനിയ്ക്ക് ഫീ ഈടാക്കുന്നത് എന്തുകൊണ്ടാണ്‌?

CIBIL വിവര റിപ്പോർട്ട് മികച്ച ഫൈനാൻഷ്യൽ പ്ലാനിംഗിന്‌ നിങ്ങളെ സഹായിയ്ക്കും. ഞങ്ങൾ തുച്ഛമായ ഫീസായ രൂ. 25 + GST -യിൽ (ഈ സേവനം ലഭ്യമാകുവാൻ ഫീ ബാധകമാണ്‌) വിശദ റിപ്പോർട്ട് ഞങ്ങൾ നിങ്ങളുമായി പങ്ക് വെയ്ക്കുന്നതായിരിക്കും.
നിങ്ങൾ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും CTR N എന്ന് 9227564444 -ലേയ്ക്ക് SMS ചെയ്യുക.

ഈ സേവനം നിർബന്ധിതമാണോ?

അല്ല. ഇത് നിർബന്ധിതമല്ല. നിങ്ങൾ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും ‘CTR N’ എന്ന് ടൈപ്പ് ചെയ്ത് 9227564444 -ലേയ്ക്ക് അയയ്ക്കുക

എന്‍റെ അനുവാദമില്ലാതെ എങ്ങനെയാണ്‌ നിങ്ങൾക്ക് എന്‍റെ CIBIL വിവരറിപ്പോർട്ട് ലഭ്യമാക്കുവാൻ സാധിക്കുക?

നിങ്ങളുടെ പേരിൽ ഒരു പുതിയ ലോൺ ബുക്ക് ചെയ്യുന്നതിന്‌ വേണ്ടി ഞങ്ങൾ നിങ്ങളുടെ -- വിവരം വീണ്ടെടുക്കും. ഒരു വാല്യൂ ആഡ് എന്ന നിലയിൽ നിങ്ങളുടെ നിലവിലുള്ളതും മുൻ കാലത്തുള്ളതുമായ ലോൺ ബന്ധങ്ങളുടെ ക്രെഡിറ്റ് നിർദ്ദേശങ്ങളോടു കൂടിയ സ്നാപ് ഷോട്ടിനൊപ്പം ഒരു റിപ്പോർട്ടിന്‌ രൂപം നല്കി ഞങ്ങൾ നിങ്ങളുമായി പങ്ക് വെയ്ക്കുന്നു.

എങ്ങനെ, എപ്പോൾ എനിയ്ക്ക് ഈ തുക റീഫണ്ട് ചെയ്ത് ലഭിക്കും?

രൂ.25 + GST - യുടെ റീഫണ്ട്, ചാർജ്ജ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ്‌ ബാധകമാകുന്നത്.

ഈ തുകയുടെ റീഫണ്ട് ലഭിക്കുന്നതിനായി, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും ‘CTR N’ എന്ന് ടൈപ്പ് ചെയ്ത് 9227564444- ലേയ്ക്ക് SMS അയയ്ക്കുക.

EMI തുകയ്ക്കൊപ്പം അത് ചാർജ്ജ് ചെയ്ത തിയതി മുതൽ 10 മുതൽ 12 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് എക്കൗണ്ടിലേയ്ക്ക് തുക ഫണ്ട് ചെയ്യുന്നതായിരിക്കും.

ഒരിക്കൽ റീഫണ്ട് പ്രോസസ് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് സ്ഥിരീകരണ SMS അയയ്ക്കുന്നതായിരിക്കും.

പരാമർശിച്ച ടേൺഎറൌണ്ട് സമയത്തിനുള്ളിൽ എനിക്ക് റീഫണ്ട് ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

നിർവ്വചിച്ച സമയത്തിനുള്ളിൽ നിങ്ങൾക്ക് റീഫണ്ട് ലഭിച്ചില്ലെങ്കിൽ, ലോൺ വിവരങ്ങൾ ആക്സസ് ചെയ്യാനും അഭ്യർത്ഥന ഉന്നയിക്കാനും ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ (https://customer-login.bajajfinserv.in) സന്ദർശിച്ച് നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം

ഞാൻ ഒരു പുതിയ ലോൺ / വിവിധ ലോണുകൾ ബൂക്ക് ചെയ്യുമ്പോഴൊക്കെയും എനിയ്ക്ക് രൂ. 25 ചാർജ്ജ് ചെയ്യുമോ?

ബുക്ക് ചെയ്ത എല്ലാ പുതിയ കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾക്കുമായി ആറ്‌ മാസത്തിലൊരിക്കൽ ഈ ചാർജ്ജ് ബാധകമാണ്‌.

CIBIL റിപ്പോർട്ടിലെ -1 (മൈനസ് ഒന്ന്) എന്ന സ്കോർ എന്താണ്‌ സൂചിപ്പിക്കുന്നത്?

1 (മൈനസ് ഒന്ന്) എന്ന സ്കോർ സൂചിപ്പിക്കുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ക്രെഡിറ്റ് ചരിത്രം അല്ലെങ്കിൽ പ്രവർത്തനം ഇല്ല എന്നാണ്‌.

CIBIL റിപ്പോർട്ടിലെ ‘0’ (പൂജ്യം) എന്ന സ്കോർ എന്താണ്‌ സൂചിപ്പിക്കുന്നത്?

0 (പൂജ്യം) - ന്റെ ഒരു സ്കോർ സൂചിപ്പിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഭൂതകാലം വെറും 6 മാസം വരെയുള്ള കാലയളവ് വരെ മാത്രമേ ലഭ്യമുള്ളു എന്നാണ്‌.

ഒരു പുതിയ ലോൺ ലഭ്യമാകുന്നതിനായുള്ള ഏറ്റവും കുറഞ്ഞ CIBIL സ്കോർ എത്രയാണ്‌?

750 അല്ലെങ്കിൽ അതിനു മുകളിൽ ക്രെഡിറ്റ്/ CIBIL സ്കോർ ഉണ്ടാകുന്നതാണ്‌ ഒരു പേഴ്സണൽ ലോണിന്‌ അർഹമാകുവാൻ പൊതുവെ നിർദ്ദിഷ്ടമായത്.

റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള ‘നോൺ-ഡിസ്ക്ലോസ്ഡ് ലോണുകൾ’ എന്താണ്‌?

‘‘നോൺ-ഡിസ്ക്ലോസ്ഡ്’ ലോണുകൾ ബജാജ് ഫൈനാൻസ് ലിമിറ്റഡ് അല്ലാതെ മറ്റ് ബാങ്കുകൾ അല്ലെങ്കിൽ ഫൈനാൻഷ്യൽ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ളതാണ്‌, കൂടുതൽ വിവരങ്ങൾക്കായി CIBIL വെബ്സൈറ്റ് സന്ദർശിക്കുക.

എനിക്ക് എങ്ങനെ എന്‍റെ CIBIL സ്കോർ മികച്ചതാക്കുവാൻ കഴിയും?

ആരോഗ്യകരമായ CIBIL സ്കോർ മെച്ചപ്പെടുത്താനും പരിപാലിക്കാനും, സമയത്ത് നിങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ EMI -കളും പേ ചെയ്യുന്നുണ്ടെന്നും ജാമ്യമില്ലാത്ത ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവയിന്മേൽ അനേകം കുടിശിക ഇല്ല എന്നും ഉറപ്പാക്കണം.

മറ്റ് ഫൈനാൻഷ്യൽ സ്ഥാപനങ്ങളുടെ വിവരങ്ങൾക്കായി ഒരു വ്യവഹാരം ഉയർത്തുവാൻ ഞാൻ ആരെ ബന്ധപ്പെടണം?

ദയവായി https://www.cibil.com/dispute -ൽ ലോഗ് ഇൻ ചെയ്യുക

നിങ്ങളുടെ വിവരങ്ങളും തർക്കത്തിന്റെ വിവരങ്ങളും പൂരിപ്പിച്ച് വ്യവഹാരം സമർപ്പിക്കുക.

ബജാജ് ഫൈനാൻസ് ലിമിറ്റഡിന്‍റെ വിശദാംശങ്ങൾ സംബന്ധിച്ച തർക്കത്തിന് ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?

ഞങ്ങളുടെ വിവിധ സർവീസ് ചാനലുകളിലൂടെ നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാൻ കഴിയും:

- ഞങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പർ 08698010101 ലേക്ക് ഞങ്ങളെ വിളിക്കുക
- ലോൺ വിവരങ്ങൾ ആക്സസ് ചെയ്യുവാനും അപേക്ഷ സമർപ്പിക്കുവാനും ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ (https://customer-login.bajajfinserv.in)- ൽ ലോഗ് ഇൻ ചെയ്യുക

ഒരു പുതിയ ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനുള്ള എന്‍റെ സാധ്യതകളെ CIBIL സ്കോർ ബാധിക്കുമോ?

അതെ. ക്രെഡിറ്റ് ബ്യൂറോ വകുപ്പ് റിപ്പോർട്ട് ചെയ്ത നിങ്ങളുടെ CIBIL സ്കോർ ഒരു പുതിയ ക്രെഡിറ്റ് പ്രോഡക്ടിനു വേണ്ടി നിങ്ങൾക്കുള്ള യോഗ്യത തീരുമാനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്‌.

എന്‍റെ ലോൺ ഞാൻ ഫോർക്ലോഷർ ചെയ്യുകയാണെങ്കിൽ എന്തെങ്കിലും CIBIL സ്വാധീനം ഉണ്ടാകുമോ?

ഇല്ല, നിങ്ങളുടെ ലോണിന്‍റെ ഫോർക്ലോഷറിന് നിങ്ങളുടെ CIBIL സ്കോറിൽ യാതൊരു സ്വാധീനവും ഉണ്ടായിരിക്കുന്നതല്ല. ലോൺ ഫോർക്ലോസ് ചെയ്തുകഴിഞ്ഞാൽ അത് CIBIL -ലേക്ക് '0 ഔട്ട്സ്റ്റാൻഡിംഗ്' എന്നതിനൊപ്പം ക്ലോസ് ചെയ്തുവെന്ന് റിപ്പോർട്ട് ചെയ്യുന്നതാണ്.

CIBIL സ്‌കോർ‌ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയുക. ഇവിടെ ക്ലിക്ക് ചെയ്യുക വീഡിയോ കാണാൻ.

ദയവായി എന്‍റെ CIBIL റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ലോൺ ക്ലോഷർ ചെയ്ത ശേഷം, നിങ്ങളുടെ സിബിൽ റിപ്പോർട്ട് അടുത്ത മാസം 18 നകം ഞങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്നത് ദയവായി ശ്രദ്ധിക്കുക. എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ, ദയവായി ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം സന്ദർശിക്കുക.

എന്തുകൊണ്ടാണ്‌ CIBIL സ്കോർ പ്രാധാന്യമുള്ളത് എന്ന് അറിയുക. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എനിക്കെങ്ങനെയാണ് എന്‍റെ ഫോർക്ലോഷർ ലെറ്റർ ലഭിക്കുക?

നോൺ-മോർഗേജ് ഉൽപ്പന്നങ്ങൾക്ക് ആണെങ്കിൽ, ഫോർക്ലോഷർ ലെറ്റർ ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ (എക്സ്പീരിയ) അല്ലെങ്കിൽ അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മോര്‍ഗേജ് ഉൽപ്പന്നങ്ങൾക്ക്, ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ബ്രാഞ്ച് ഓഫീസിൽ നിന്നും ഫോര്‍ക്ലോഷര്‍ ലെറ്റര്‍ ലഭിക്കുന്നതാണ്.

എന്‍റെ NDC എങ്ങനെ ലഭിക്കും?

ലോൺ ക്ലോസ് ചെയ്ത ശേഷം നിങ്ങളുടെ NDC കാണാനും ഡൌൺലോഡ് ചെയ്യാനും കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്ത് > "ലോൺ വിവരങ്ങൾ കാണുക" തിരഞ്ഞെടുക്കുക > NDC.

കസ്റ്റമർ പോർട്ടലിൽ ലോഗ് ഇൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഇ-സ്റ്റേറ്റ്മെന്‍റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലളിതമായ ഘട്ടങ്ങൾ. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഞാൻ എന്‍റെ ലോൺ ഫോർക്ലോഷർ ചെയ്തതിനു ശേഷം എനിക്ക് ഒറിജിനൽ രേഖകൾ എപ്പോഴാണ്‌ ലഭിക്കുക?

നിങ്ങൾക്ക് ഞങ്ങളോടൊപ്പം എന്തെങ്കിലും മോർഗേജ് ലോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ ഏറ്റവും അടുത്ത ബജാജ് ഫിൻസെർവ് ലിമിറ്റഡ് ബ്രാഞ്ചിൽ ഫോർക്ലോഷർ ചെയ്ത തിയതി മുതൽ 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ രേഖകൾ ലഭ്യമാകുന്നതായിരിക്കും. മറ്റേതൊരു ലോണിനും, ക്ലോഷറിനു ശേഷം നിങ്ങളുടെ എല്ലാ രേഖകളും, ജാമ്യ PDC -കളടക്കം നല്കുന്നതായിരിക്കും.

എന്താണ്‌ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (GST)

ചരക്കുകൾക്കും സേവനങ്ങൾക്കും പോകുന്ന സ്ഥലത്തിനനുസരിച്ചാണ് ടാക്സ് ഈടാക്കുന്നത്. നികുതി ബാധകമായ ചരക്കുകളില്‍ നിന്നും സേവനങ്ങളില്‍ നിന്നും എല്ലാ തലങ്ങളിലും ഈടാക്കുന്ന വിധത്തിലാണ് ടാകസ് വ്യവസ്ഥകൾ, കസ്റ്റമേഴ്സിന് നികുതി അടച്ചതിന്‍റെ ക്രഡിറ്റും ലഭ്യമാകും. ചുരുക്കിപ്പറഞ്ഞാല്‍ മൂല്യ വർദ്ധിത സേവനങ്ങൾക്കു മാത്രമേ നികുതി ഈടാക്കുകയുള്ളൂ, കൂടാതെ നികുതി ഭാരം ഫൈനല്‍ ഉപഭോക്താവിൻറെ മേല്‍ പതിക്കുകയും ചെയ്യും.

എന്താണ്‌ GST -ക്ക് കീഴിലുള്ള ടാക്സബിൾ ഇവന്‍റ്?

GST -യ്ക്ക് കീഴിലുള്ള ടാക്സബിൾ ഇവന്‍റ് ഗുഡ്സിന്‍റെയും സർവീസുകളുടെയും വിതരണം അല്ലെങ്കിൽ രണ്ടും ആണ്‌. CGST -ഉം SGST/UTGST -ഉം ഇൻട്രാ- സ്റ്റെയ്റ്റ് വിതരണങ്ങളിന്മേൽ ചുമത്തുന്നതായിരിക്കും. IGST ഇന്‍റർ-സ്റ്റെയ്റ്റ് വിതരണങ്ങളിന്മേൽ ചുമത്തുന്നതായിരിക്കും.

ഏത് ഇനം GST ആണ്‌ നിർവ്വഹിക്കുവാൻ ഉദ്ദേശിക്കുന്നത്?

ഇൻട്രാ-സ്റ്റെയ്റ്റ് വിതരണത്തിന്‌ - CGST and SGST/UTGST.
ഇന്റർ-സ്റ്റെയ്റ്റ് വിതരണത്തിനായി – IGST.

ഇൻട്രാ-സ്റ്റെയ്റ്റ് വിതരണം, ഇന്‍റർ-സ്റ്റെയ്റ്റ് വിതരണം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്താണ്‌?

ഇൻട്രാ സ്റ്റെയ്റ്റ് എന്നാൽ ഒരു സംസ്ഥാനത്തിനകത്തെ ഗുഡ്സ്/സർവീസുകളുടെ വിതരണമാണ്‌ അർത്ഥമാക്കുന്നത്.
ഇന്റർ സ്റ്റെയ്റ്റ് എന്നാൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ഗുഡ്സ്/സർവീസുകളുടെ വിതരണമാണ്‌ അർത്ഥമാക്കുന്നത്.

എനിക്ക് എങ്ങനെയാണ്‌ എന്‍റെ TDS റീഫണ്ട് ലഭിക്കുക?

നിങ്ങൾക്ക് ഞങ്ങളുടെ ഏറ്റവും അടുത്ത ബ്രാഞ്ച് സന്ദർശിക്കുകയോ അല്ലെങ്കിൽ TAN നം., കാലയളവ്, തുക വിവരങ്ങൾ, ഫോം16A എന്നിവ കൃത്യമായ ലോൺ അക്കൗണ്ട് നമ്പറിനൊപ്പം എക്സ്പീരിയ പോർട്ടലിൽ അപേക്ഷ ഉന്നയിക്കുകയോ ചെയ്യാം.

എന്‍റെ ഇൻഷുറൻസ് പോളിസി എങ്ങനെ റദ്ദാക്കാം?

1) ഒരു അഭ്യർത്ഥന ഉന്നയിക്കുക വിഭാഗത്തിലൂടെ നിങ്ങളുടെ റദ്ദാക്കൽ അഭ്യർത്ഥന ബിഎഫ്എല്ലിൽ രജിസ്റ്റർ ചെയ്യാം
2) നിങ്ങളുടെ പോളിസി രേഖകൾ, റദ്ദാക്കൽ പത്രം, KYC ID എന്നിവയോടുകൂടി ഏറ്റവും അടുത്ത ബ്രാഞ്ച് സന്ദർശിച്ച് നിങ്ങളുടെ റദ്ദാക്കൽ അപേക്ഷ രജിസ്റ്റർ ചെയ്യാം
3) BFL കസ്റ്റമർ കെയർ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും വിളിക്കാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്, കൂടാതെ നിങ്ങൾ നിങ്ങളുടെ KYC രേഖകളോടൊപ്പം അടുത്ത BFL ബ്രാഞ്ചിൽ അപേക്ഷാപത്രം എഴുതി സമർപ്പിക്കേണ്ടതുണ്ട്
4) നിങ്ങൾ ഒരു ഇൻഷുറൻസ് എടുക്കാൻ തിരഞ്ഞെടുക്കുമ്പോഴെല്ലാം ബിഎഫ്എൽ നിങ്ങൾക്ക് എസ്എംഎസ് വഴി നോട്ടിഫിക്കേഷൻ അയക്കും, പരാമർശിച്ചിരിക്കുന്ന കീവേഡ് ഉപയോഗിച്ച് എസ്എംഎസ് -ന് തിരികെ പ്രതികരിച്ച് നിങ്ങൾക്ക് ഇൻഷുറൻസ് തിരഞ്ഞെടുക്കാവുന്നതാണ്

ഇൻഷുറൻസ് റദ്ദാക്കലിനെതിരെ എങ്ങനെ റീഫണ്ട് ലഭ്യമാക്കും?

നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ റീഫണ്ട് BFL -മായോ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയുമായോ നിങ്ങൾ അപേക്ഷ രജിസ്റ്റർ ചെയ്ത് 15 ദിവസങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി വഴി പ്രോസസ് ചെയ്യുന്നതാണ്‌. റീഫണ്ട് മൂല്യം അല്ലെങ്കിൽ തുക പ്രത്യേക പ്രോഡക്ട് ലെവൽ ഫ്രീ ലുക്ക് കാലയളവിന്മേൽ അടിസ്ഥാനമാക്കിയുള്ളതാണ്‌. അത് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓരോ ഇൻഷുറൻസ് പ്രോഡക്ടിനും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ റദ്ദാക്കൽ അപേക്ഷ ഫ്രീ ലുക്ക് കാലയളവിനുള്ളിലാണ്‌ ലഭിക്കുന്നതെങ്കിൽ നിങ്ങൾക്ക് മൊത്തം റീഫണ്ടും പ്രതിക്കാം, റദ്ദാക്കൽ അപേക്ഷ ലഭിക്കുന്നത് ഫ്രീ ലുക്ക് കാലയളവിനു ശേഷമാണെങ്കിൽ നിങ്ങൾക്ക് പ്രത്യേക ഇൻഷുറൻസ് പ്രോഡക്ട് നിയമങ്ങളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയുള്ള തിരികെ ഏൽപിക്കൽ മൂല്യം, ആനുപാതികമൂല്യം ലഭിക്കും അല്ലെങ്കിൽ ഒന്നും ലഭിക്കുകയില്ല.

എനിക്കെങ്ങനെ എന്‍റെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും?

പോളിസി ഇഷ്യൂ ചെയ്ത് 5 ദിവസത്തിനുള്ളിൽ നിങ്ങളുടെ പോളിസി ഡോക്യുമെന്‍റ്/ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി (ബിഎഫ്എൽ പാർട്ട്ണർ) അയക്കുന്നതാണ്. നിങ്ങളുടെ പോളിസി ഡോക്യുമെന്‍റുകൾ ലഭിച്ചില്ലെങ്കിൽ, ദയവായി താഴെപ്പറയുന്ന മോഡ്, ചാനൽ വഴി ബിഎഫ്എൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക:

കസ്റ്റമറിന്‌ അതു തന്നെ ലഭ്യമായില്ല എങ്കിൽ താഴെ പറയുന്നവയാണ്‌ പ്രോസസ് :
1) ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം സന്ദർശിക്കുക

2) നിങ്ങളുടെ പോളിസി വിവരങ്ങൾ / ലോൺ എക്കൗണ്ട് രേഖകളോടു കൂടി നിങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത BFL ബ്രാഞ്ച് സന്ദർശിക്കാം.

3) ലോൺ വിവരങ്ങളോടു കൂടി നിങ്ങൾക്ക് BFL കസ്റ്റമർ കെയർ നമ്പറുകളിൽ വിളിച്ച് പോളിസി രേഖകൾ നിങ്ങൾക്ക് അയയ്ക്കുന്നതിന്‌ അല്ലെങ്കിൽ ഇമെയിൽ ചെയ്യുന്നതിനുള്ള അപേക്ഷ രജിസ്റ്റർ ചെയ്യാം. അപേക്ഷ പ്രോസസ് ചെയ്യുന്നതിനായി നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നുമാണ്‌ നിങ്ങൾ അപേക്ഷ നൽകുന്നത് എന്നത് ദയവായി ഉറപ്പ് വരുത്തുക.

ഗോ ഗ്രീൻ സംരംഭത്തിന്‍റെ ഭാഗമായി മിക്ക ഇൻഷുറൻസ് കമ്പനികളും ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റുകൾ ഇമെയിലിൽ സോഫ്റ്റ് കോപ്പി വഴി അല്ലെങ്കിൽ എസ്എംഎസ് ബിറ്റ്ലി ലിങ്ക് വഴി ആയിരിക്കും നൽകുക എന്നത് ദയവായി ശ്രദ്ധിക്കുക, ഇൻഷുറൻസ് റെഗുലേറ്റർ പ്രകാരം അത് സാധുവാണ്, എല്ലാ ക്ലെയിം അഭ്യർത്ഥനകൾക്കും അംഗീകരിക്കുന്നതാണ്.

ഇൻഷുറൻസ് തിരികെ നൽകലും ഇൻഷുറൻസ് റദ്ദാക്കലും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

ഒരു പോളിസി നിർദ്ധിഷ്ട ഫ്രീ ലുക്ക് കാലയളവ് വ്യവസ്ഥകൾക്കും നിബന്ധനകൾക്കും ഉള്ളിലാണെങ്കിൽ മാത്രമേ റദ്ദ് ചെയ്യുവാൻ സാധിക്കുകയുള്ളു. ഫ്രീ ലുക്ക് കാലയളവിനു ശേഷം ലൈഫ് ഇൻഷുറൻസ് പോളിസിയും ഏതാനും ആരോഗ്യ ഇൻഷുറൻസ് പ്രോഡക്ടുകളും മാത്രം സറണ്ടർ വാല്യൂ ആർജ്ജിച്ചിട്ടുണ്ടാകാം. നിങ്ങൾ നിങ്ങളുടെ പോളിസി സറണ്ടർ ചെയ്യുമ്പോൾ, നിങ്ങൾ നിങ്ങളുടെ കരാർ ലംഘിക്കുകയാണ്‌. ഇൻഷുററും അതു പോലെ തന്നെ ബാദ്ധ്യസ്ഥനായ മാനേജ്മെന്റും നിങ്ങളുടെ റിസ്ക് സംരക്ഷിക്കുകയും നിങ്ങളുടെ പോളിസി പരിപാലിക്കുന്നതിനായി ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ, നിങ്ങൾ കരാറിലേർപ്പെട്ട പോളിസി വ്യവസ്ഥകളിന്മേലും അതുവരെ കടന്നു പോയ കാലയളവിന്മേലും ആശ്രയിച്ച് - നിങ്ങൾ പ്രീമിയമായി പേ ചെയ്തതിന്റെ ഒരു ഭാഗം മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളു. പൊതു ഇൻഷുറൻസുകൾക്ക് വേണ്ടി (വർദ്ധിപ്പിച്ച വാറന്റി) പർച്ചെയ്സ് ചെയ്ത തിയതി മുതൽ ആസ്തി സംരക്ഷിച്ചിട്ടുള്ളതിനാൽ ഫ്രീ ലുക്ക് കാലയളവ് കഴിഞ്ഞാൽ സറണ്ടർ മൂല്യം ബാധകമാണ്‌.

BFL-RBL ക്രെഡിറ്റ് കാർഡ് അപേക്ഷയ്ക്ക് വേണ്ട പ്രോസസ് എന്തൊക്കെയാണ്‌?

ഞങ്ങളുടെ വെബ്സൈറ്റ് www.bajajfinserv.in- ലുള്ള ഞങ്ങളുടെ ക്രെഡിറ്റ് ഓപ്ഷനു കീഴിൽ ബജാജ് ഫിൻസെർവ് RBL ക്രെഡിറ്റ് കാർഡിനായി നിങ്ങൾക്ക് അപേക്ഷിക്കാം.

മറ്റൊരുവിധത്തിൽ, ക്രെഡിറ്റ് കാർഡിന്‌ അർഹനാണെങ്കിൽ നിങ്ങൾക്ക് 9289222032 -ൽ ഒരു മിസ്സ്ഡ് കാൾ അല്ലെങ്കിൽ 56070 -ൽ 'CARD' എന്ന് SMS ചെയ്യാവുന്നതാണ്‌, ഞങ്ങൾ അടുത്ത 48 മണിക്കൂറുകൾക്കുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്‌.

കോ-ബ്രാന്‍റ് സൂപ്പർ ക്രെഡിറ്റ് കാർഡിന്‍റെ സവിശേഷതകൾ എന്തൊക്കെയാണ്‌?

കോ-ബ്രാന്റ് സൂപ്പർ ക്രെഡിറ്റ് കാർഡിന്റെ സവിശേഷതകൾ അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ദയവായി ക്ലിക്ക് ചെയ്യുക. https://www.bajajfinserv.in/credit-card

ഞാൻ അപേക്ഷിച്ച ക്രെഡിറ്റ് കാർഡിന്‍റെ അവസ്ഥ എന്താണ്‌?

നിങ്ങൾക്ക് നിങ്ങളുടെ കാർഡ് നില താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ട്രാക്ക് ചെയ്യാവുന്നതാണ്‌. -https://mysite.bajajfinservlending.in/TrackCreditCardStatus.aspx

എപ്പോഴാണ്‌ എന്റെ രേഖകൾ ഏറ്റെടുക്കുക?

നിങ്ങൾ ഓഫർ സ്വീകരിച്ചതിനു ശേഷം, രേഖകൾ ഏറ്റെടുക്കുന്നതിനായി 48 മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ പ്രതി നിന്ധി നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. അദ്ദേഹത്തിന്റെ സന്ദർശനത്തിനു മുൻപ് ഞങ്ങളുടെ പ്രതിനിധി അപ്പോയിന്റ്മെന്റിനായി നിങ്ങളെ വിളിക്കുന്നതായിരിക്കും.

രേഖകൾ ഏറ്റെടുക്കുന്നതിനായി എനിക്ക് കോൾ ലഭിച്ചില്ല എങ്കിൽ ഞാൻ എന്ത് ചെയ്യണം?

ഞങ്ങളുടെ ഭാഗത്ത് നിന്നും നിങ്ങളെ ബന്ധപ്പെടുവാൻ ശ്രമിച്ച പ്രതിനിധിയുടെ വിവരങ്ങളുമായി നിങ്ങൾക്ക് ഒരു SMS ലഭിച്ചിട്ടുണ്ടാകും. നിങ്ങളുടെ രേഖകൾ ഏറ്റെടുക്കുന്നതിനായി അതേ നമ്പറിലേയ്ക്ക് ദയവായി തിരിച്ചു വിളിക്കുക.

എപ്പോഴാണ്‌ അപ്രൂവലിനു ശേഷം എനിക്ക് എന്‍റെ ക്രെഡിറ്റ് കാർഡ് ലഭിക്കുക?

അപ്രൂവലിനു ശേഷം, 5-7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതായിരിക്കും. ലഭ്യമാകാത്ത സന്ദർഭത്തിൽ, നിങ്ങൾക്ക് ഞങ്ങളെ 022- 711 90 900 -ൽ (കാൾ ചാർജ്ജുകൾ ബാധകം) വിളിക്കുകയോ അല്ലെങ്കിൽ supercardservice@rblbank.com -ലേയ്ക്ക് എഴുതുകയോ ചെയ്യുക.

കാർഡിന്‍റെ വിതരണത്തിനുള്ള എന്‍റെ വിലാസത്തിൽ മാറ്റമുണ്ട്?

നിങ്ങളുടെ കാർഡിലുള്ള വിലാസം മാറ്റുവാനോ അല്ലെങ്കിൽ കാർഡ് റീ-ഇൻഷുറൻസ് ചെയ്യാനോ, ദയവായി 022- 711 90 900 -ൽ RBL ബാങ്കുമായി ബന്ധപ്പെടുക അല്ലെങ്കിൽ supercardservice@rblbank.com -ലേയ്ക്ക് എഴുതുക

ഞാൻ കാർഡിന് അപേക്ഷിച്ചിട്ടില്ലാത്തതിനാൽ എനിക്കത് റദ്ദാക്കണം?

022- 711 90 900 -ൽ (കാൾ ചാർജ്ജുകൾ ബാധകം) RBL ബാങ്കുമായി ബന്ധപ്പെടുക. നിങ്ങൾക്ക് supercardservice@rblbank.com -ൽ RBL ബാങ്കിന്‌ എഴുതുവാനും സാധിക്കും.

ഞാൻ ക്രെഡിറ്റ് കാർഡിലേക്ക് പേമെന്‍റ് നടത്തി, എന്നാലും എനിക്ക് ഡെറ്റ് മാനേജ്മെന്‍റ് സർവ്വീസ് ടീമിൽ നിന്ന് കോൾ ലഭിക്കുന്നു?

സംഭവിച്ച അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുകയും നിങ്ങളുടെ ക്ഷമയെ പ്രശംസിക്കുകയും ചെയ്യുന്നു. അടച്ച പേമെന്റ് അവരുടെ രേഖകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി 022- 711 90 900 -ൽ(കാൾ ചാർജ്ജുകൾ ബാധകം) RBL ബാങ്കുമായി ദയവായി ബന്ധപ്പെടുവാനോ അല്ലെങ്കിൽ supercardservice@rblbank.com -ലേയ്ക്ക് എഴുതുവാനോ ഞങ്ങൾ അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്‍റ് ലഭിച്ചിട്ടില്ല?

സംഭവിച്ച അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുകയും നിങ്ങളുടെ ക്ഷമയെ പ്രശംസിക്കുകയും ചെയ്യുന്നു.നിങ്ങളുടെ സ്റ്റേറ്റ്മെന്റിന്റെ നില പരിശോധിക്കുന്നതിനായി 022- 711 90 900 -ൽ(കാൾ ചാർജ്ജുകൾ ബാധകം) RBL ബാങ്കുമായി ദയവായി ബന്ധപ്പെടുവാനോ അല്ലെങ്കിൽ supercardservice@rblbank.com -ലേയ്ക്ക് എഴുതുവാനോ ഞങ്ങൾ അപേക്ഷിക്കുന്നു. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ID -ലേയ്ക്ക് പ്രതിമാസ സ്റ്റേറ്റ്മെന്റ് വരുന്നത് യഥാസമയം ലഭ്യമാകുന്നതിനായി നിങ്ങളുടെ ഇമെയിൽ ID അപ്ഡേറ്റഡായി വെയ്ക്കുവാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

എന്താണ്‌ MAD?

MAD അർത്ഥം = മിനിമം എമൗണ്ട് ഡ്യൂ. കൂടുതൽ വിവരങ്ങൾക്കായി 022- 711 90 900 - ൽ RBL ബാങ്കുമായി ബന്ധപ്പെടുവാനോ അല്ലെങ്കിൽ supercardservice@rblbank.com -ലേയ്ക്ക് എഴുതുവാനോ ഞങ്ങൾ അഭ്യർത്ഥിക്കുന്നു .

എന്‍റെ കാർഡ് തിരികെ പോയി. എനിക്ക് എന്‍റെ വിലാസം മാറ്റണം?

നിങ്ങളുടെ കാർഡിലുള്ള വിലാസം മാറ്റുവാനോ അല്ലെങ്കിൽ കാർഡ് റീ-ഇൻഷുറൻസ് ചെയ്യാനോ, ദയവായി 022- 711 90 900 -ൽ RBL ബാങ്കുമായി ബന്ധപ്പെടുക അല്ലെങ്കിൽ supercardservice@rblbank.com -ലേയ്ക്ക് എഴുതുക

ബജാജ് ഫിൻസെർവ് EMI ഫൈനാൻസിനൊപ്പം നോ കോസ്റ്റ് EMIs -ന്മേൽ പ്രോഡക്ടുകൾ വാങ്ങുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്താണ്‌?

ബജാജ് ഫിൻസെർവിലൂടെ EMI ഫൈനാൻസ് ലഭ്യമാക്കുന്നതിനായി നിങ്ങൾ നിലവിൽ ബജാജ് ഫിൻസെർവ് EMI കാർഡ് ഉടമയായിരിക്കണം.

എനിക്ക് ബജാജ് ഫിൻസെർവിലൂടെ EMI ഫൈനാൻസ് എങ്ങനെ ലഭ്യമാക്കുവാൻ കഴിയും?

ചെക്കൗട്ട് പേജിൽ "പലിശ രഹിത EMI (ബജാജ് ഫിൻസെർവ്)“ ഓപ്ഷൻ തിരഞ്ഞെടുത്ത് താഴെ പറയുന്ന നടപടികൾ പാലിക്കുക:
• നിങ്ങളുടെ EMI കാർഡ് നമ്പർ എന്റർ ചെയ്യുക മാത്രം ചെയ്യുക
• ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും കാലാവധി തിരഞ്ഞെടുക്കുക
• OTP നിർമ്മിക്കാനായി ബട്ടണിൽ ക്ലിക്ക് ചെയ്യുക
• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ ലഭിച്ച OTP എന്റർ ചെയ്ത് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക
അത്രയേയുള്ളു. നിങ്ങൾക്ക് അപ്രൂവൽ ലഭിക്കുകയും നിങ്ങളുടെ പ്രോഡക്ട് അയയ്ക്കുകയും ചെയ്യുന്നതായിരിക്കും.

ബജാജ് ഫിൻസെർവിലൂടെ EMI ഫൈനാൻസ് ലഭിക്കുന്നതിനായി ഞാൻ കൂടുതലെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഇത് നിങ്ങളുടെ പ്രോഡക്ട് ടു പ്രോഡക്ടിന്മേൽ ആശ്രയിച്ചിരിക്കുകയും ചില മെർച്ചന്റുമാർക്കായി പ്രോസസിംഗ് ഫീ നൽകേണ്ടിയും വരും.

ലോൺ അപ്രൂവലിൽ ഞാൻ എന്തൊക്കെ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്?

യാതൊരു രേഖകളും സമർപ്പിക്കേണ്ടതില്ല. ഒരിക്കൽ നിങ്ങളുടെ ഫൈനാൻസ് അപ്രൂവ് ആയിക്കഴിഞ്ഞാൽ, ഡീലർ/മർച്ചന്റ് ആ പ്രോഡക്ട് അയയ്ക്കുന്നതായിരിക്കും.

എന്‍റെ അപേക്ഷ നിരസിക്കപ്പെടുമോ? അത്തരം സന്ദർഭങ്ങളിൽ ഞാൻ എന്ത് ചെയ്യണം?

ഫൈനാൻസിംഗ് അപ്രൂവൽ/നിരസിക്കൽ ബജാജ് ഫൈനാൻസ് ലിമിറ്റഡിന്റെ മാത്രം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്‌. നിങ്ങളുടെ ലോൺ അപേക്ഷ സ്വീകരിക്കാത്ത സന്ദർഭത്തിൽ, നിങ്ങൾ വ്യത്യസ്ത പേമെന്റ് രീതിയോടൊപ്പം - COD അല്ലെങ്കിൽ പ്രീപെയ്ഡ്- പുതിയ ഓർഡർ സ്ഥാപിക്കേണ്ടതാണ്‌.

എന്‍റെ ലോൺ നിരസിക്കപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് എനിക്ക് എവിടെ നിന്നും അറിയുവാൻ സാധിക്കും?

നിങ്ങളുടെ ലോണിന്റെ അപ്രൂവൽ ബജാജ് ഫൈനാൻസ് ലിമിറ്റഡിന്റെ മാത്രം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്‌. നിരസിക്കാനുണ്ടായ കാരണത്തെ കുറിച്ച് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് ഞങ്ങൾ SMS വഴി അറിയിക്കുന്നതായിരിക്കും.

എന്‍റെ കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടതിന്‍റെ കാരണത്തെ കുറിച്ച് എനിക്ക് എവിടെ നിന്നും അറിയുവാൻ സാധിക്കും?

ഞങ്ങളുടെ ക്രെഡിറ്റ് പോളിസിയോടൊപ്പം തന്നെ നിങ്ങളുടെ EMI കാർഡ് ബ്ലോക്ക് ചെയ്യുന്നതാണ്‌.
CIBIL സ്കോർ, ആദായം, വീടിന്‍റെയും ഓഫീസിന്‍റെയും വെരിഫിക്കേഷൻ, മറ്റ് പണമിടപാടുകാരോട് ആകെയുള്ള വ്യക്തിയുടെ മൊത്തം ക്രെഡിറ്റ് പ്രകടനം മുതലായവ പോലെ ക്രെഡിറ്റ് പോളിസിയുടെ ഭാഗമായി പരിഗണിക്കുന്ന വിവിധ ഘടകങ്ങളുണ്ട്.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ SMS -ലൂടെ ഞങ്ങൾ ബന്ധപ്പെടുന്നതായിരിക്കും.

ഞാൻ എന്തെങ്കിലും ഡൗൺ പേമെന്റ് ചെയ്യേണ്ടതുണ്ടോ?

തിരഞ്ഞെടുക്കുന്ന സ്കീമിനെ ആശ്രയിച്ചിരിക്കും ഡൗൺ പേമെന്റ്. സ്കീമുകൾ കൃത്യമായ അടിസ്ഥാനത്തിൽ റിവ്യൂ ചെയ്യുകയും യാതൊരു മുൻ അറിയിപ്പും കൂടാതെ മാറാവുന്നതുമാണ്‌.

എപ്പോഴാണ്‌ ഞാൻ എന്‍റെ EMI പേ ചെയ്യേണ്ടത്? അതേ കുറിച്ച് ഞാൻ എങ്ങനെയാണ്‌ അറിയുക? എന്തായിരിക്കും എന്‍റെ EMI?

ഓർഡർ സ്ഥാപിച്ച ദിവസം മുതൽ 1-2 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ലോൺ ബുക്ക് ചെയ്യപ്പെടുന്നതാണ്‌. നിങ്ങളുടെ മൊത്തം ഓർഡറും എത്തിച്ചേർന്നതിനു ശേഷം, നിങ്ങളുടെ ലോൺ ബജാജ് ഫിൻസെർവിനാൽ ബുക്ക് ചെയ്യപ്പെടുന്നതായിരിക്കും. നിങ്ങളുടെ ലോൺ ഒരിക്കൽ ബുക്ക് ചെയ്യപ്പെട്ടാൽ, കാലാവധി, ലോൺ തുക, ഡ്യൂ തിയതി, മുതലായവ പോലെ നിങ്ങളുടെ ലോൺ വിവരങ്ങൾ നിങ്ങളുടെ ലോഗ് ഇൻ അധികാരമുപയോഗിച്ച് Experia -യിൽ ലോഗ് ഇൻ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും.

എന്‍റെ പേരില്‍ മറ്റാര്‍ക്കെങ്കിലും എന്‍റെ EMI കാർഡ് ഉപയോഗിക്കാന്‍ കഴിയുമോ?

സുരക്ഷാ കാരണങ്ങളാൽ, വാങ്ങലുകൾ നടത്തുന്നതിന് കാർഡ് ഉടമകള്‍ മാത്രം EMI കാർഡ് ഉപയോഗിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. EMI കാർഡ് ഉപയോഗിച്ച് ലഭ്യമാക്കിയ ലോണിന്‍റെ പൂർണ്ണമായ ഉത്തരവാദിത്തം EMI കാർഡ് ഉടമയ്ക്ക് മാത്രമാണ് ഉള്ളത്.

എന്‍റെ ലോൺ വിവരങ്ങൾ അല്ലെങ്കിൽ ട്രാൻസാക്ഷനിലെ പ്രശ്നങ്ങളെ കുറിച്ച് ഞാൻ എവിടെ അന്വേഷിക്കും?

നിങ്ങളുടെ അന്വേഷണങ്ങൾക്കായി ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം സന്ദർശിക്കുക അല്ലെങ്കിൽ 08698010101 ൽ ഞങ്ങളെ വിളിക്കുക (കോൾ നിരക്കുകൾ ബാധകം). പ്രൊഡക്ട് സംബന്ധിച്ച് പ്രശ്നം ഉണ്ടെങ്കിൽ, ബന്ധപ്പെട്ട ഇ-കൊമേഴ്സ് പാർട്ട്ണറിന്‍റെ കസ്റ്റമർ സർവ്വീസ് ടീമുമായി നിങ്ങൾ ബന്ധപ്പെടണം.

എനിക്ക് എന്‍റെ കസ്റ്റമർ പോർട്ടൽ (എക്സ്പീരിയ) യൂസർനെയിമും പാസ് വേഡും എവിടെ കിട്ടും?

നിങ്ങളുടെ ലോഗ് ഇൻ വിവരങ്ങൾ നിങ്ങളുടെ EMI കാർഡിന്റെ പുറകിൽ അച്ചടിച്ചിട്ടുണ്ട്. മറ്റൊരു വിധത്തിൽ, നിങ്ങൾക്ക് യൂസർനെയിമും പാസ് വേഡും ലഭിക്കുന്നതിനായി “EXPERIA” എന്ന് +91 92275 64444 -ലേയ്ക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും SMS ചെയ്യാവുന്നതാണ്‌.

ഇഎംഐ കാർഡ് തിരഞ്ഞെടുക്കുമ്പോൾ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി അല്ലെങ്കിൽ അഡ്രസ്സ് ഞാൻ എങ്ങനെ മാറ്റും?

കസ്റ്റമർ പോർട്ടൽ - എക്സ്പീരിയയിലേക്ക് ലോഗിൻ ചെയ്ത് പ്രൊഫൈൽ വിഭാഗത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. പകരമായി, ഒരു അഭ്യർത്ഥന ഉന്നയിക്കുക എന്ന വിഭാഗം സന്ദർശിക്കുക അല്ലെങ്കിൽ 08698010101 ൽ ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവുമായി സംസാരിക്കുക (കോൾ നിരക്കുകൾ ബാധകം).

എനിക്ക് എന്‍റെ ലോൺ പ്രീ-പേ അല്ലെങ്കിൽ ഫോർക്ലോഷർ ചെയ്യുവാൻ കഴിയുമോ?

അതെ, ആദ്യത്തെ EMI പേമെന്റ് ചെയ്ത് കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ലോൺ ഫോർക്ലോഷർ ചെയ്യാൻ സാധിക്കും. ഫോർക്ലോഷർ ചെയ്യാൻ യാതൊരു ചാർജ്ജുകളുമില്ല. നിങ്ങളുടെ ലോഗ് ഇൻ ക്രെഡൻഷ്യലിലൂടെ Experia -യിൽ (ഇവിടെ ക്ലിക്ക് ചെയ്യുക) ലോഗ് ഇൻ ചെയ്ത് നിങ്ങളുടെ ലോൺ ഓൺ ലൈനായി ഫോർക്ലോഷർ ചെയ്യുവാൻ സാധിക്കും.

ഒരു ലോൺ അല്ലെങ്കിൽ ട്രാൻസാക്ഷൻ റദ്ദാക്കുന്നതിനുള്ള പ്രോസസ് എന്താണ്‌?

ഞങ്ങളുടെ ഓൺ ലൈൻ പാർട്ണറിൽ നിന്നും നിങ്ങൾ എടുത്ത ലോൺ റദ്ദാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്ന സന്ദർഭത്തിൽ, “എന്റെ ഓർഡറുകൾ” പേജിൽ നിങ്ങൾ ഓർഡർ അല്ലെങ്കിൽ ട്രാൻസാക്ഷൻ റദ്ദ് ചെയ്യേണ്ടതുണ്ട്. പ്രോഡക്ട് റിട്ടേൺ ചെയ്തതിനോ അല്ലെങ്കിൽ ഞങ്ങളുടെ ഓൺ ലൈൻ പാർട്ണറിൽ നിന്നുള്ള സ്ഥിരീകരണം ലഭിച്ചതിനോ ശേഷം , BFL -ൽ ഞങ്ങൾ റദ്ദാക്കലിനും നിങ്ങളുടെ കാർഡിലേയ്ക്ക് തുക തിരികെയിടുന്നതിനും വേണ്ടി 2 ദിവസങ്ങൾ കൂടുതലെടുക്കും.

EMI പേമെന്റ് ചെയ്തുകഴിഞ്ഞ സന്ദർഭങ്ങളിൽ, BFL -ന്റെ ഭാഗത്ത് നിന്നും വിജയകരമായി റദ്ദാക്കി കഴിഞ്ഞതിനു ശേഷം 3-4 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത എക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്നതായിർക്കും.

ഞാൻ ലോൺ റദ്ദാക്കുന്ന സന്ദർഭത്തിൽ എന്‍റെ EMI എനിക്ക് എപ്പോൾ റീഫണ്ട് ചെയ്യും?

നിങ്ങളുടെ ലോൺ റദ്ദാക്കിയതിനു ശേഷം, അടുത്ത 2-3 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത എക്കൗണ്ട് നമ്പറിൽ തുക പ്രതിഫലിക്കുന്നതായിരിക്കും.
മാസത്തിന്റെ 26 -നും 10 - -നും ഇടയിൽ റദ്ദാക്കിയ ലോൺ അടുത്ത മാസം 11 -നു ശേഷം മാത്രമേ പ്രോസസ് ചെയ്യുകയുള്ളു.

ഞാൻ എന്‍റെ പേമെന്‍റ് തിയതി വിട്ടുപോയെങ്കിൽ എനിക്ക് എവിടെ പേമെന്‍റ് ചെയ്യുവാൻ കഴിയും?

ബജാജ് ഫിൻസെർവ് വെബ്സൈറ്റ് www.bajajfinserv.in -ൽ ലോഗ് ഇൻ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഓൺലൈൻ പേമെന്റ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ EMI -യും അതുപോലെ കുടിശിക ചാർജ്ജുകളും പേമെന്റ് ചെയ്യുന്നതിനായി ഒരു ഓപ്ഷൻ ലഭ്യമാണ്‌. മറ്റൊരുവിധത്തിൽ, നിങ്ങൾക്ക് പേമെന്റ് ചെയ്യുന്നതിനായി ഏറ്റവും അടുത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കുകയും ചെയ്യാം. വെബ്സൈറ്റിലെ “ഞങ്ങളിലേയ്ക്ക് എത്തുക” എന്ന വിഭാഗത്തിനു കീഴിലുള്ള “ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുക” എന്ന ഓപ്ഷനിലൂടെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചുകളുടെ വിവരങ്ങൾ കണ്ടെത്താവുന്നതാണ്‌.

SOA -ൽ എപ്പോഴാണ്‌ നിങ്ങളുടെ പേമെന്റ് അപ്ഡേറ്റ് ചെയ്യുന്നത് എന്നറിയുന്നതിനായി വീഡിയോ കാണുക

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് എളുപ്പത്തിൽ ഓൺലൈൻ പേമെന്റുകൾ എങ്ങനെ നടത്താം എന്നത് അറിയണമെങ്കിൽ ഈ വീഡിയോ കാണുക

എന്‍റെ EMI -യ്ക്ക് മുൻകൂറായി എനിക്ക് പേമെന്‍റ് ചെയ്യുവാൻ സാധിക്കുമോ?

എക്സ്പീരിയ ID യും പാസ്‌വേർഡും കൊണ്ട് ഞങ്ങളുടെ വെബ്‍സൈറ്റ് ലോഗിൻ ചെയ്ത് നിങ്ങൾക്ക് അഡ്വാൻസ് EMI പേമെന്‍റ് ഓൺലൈനായി നടത്താം. പകരമായി, പേമെന്‍റ് നൽകാൻ നിങ്ങൾക്ക് അടുത്തുള്ള BFL ബ്രാഞ്ച് സന്ദർശിക്കാം. നിങ്ങൾക്ക് സമീപമുള്ള ശാഖകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിലെ “ഞങ്ങളെ ബന്ധപ്പെടുക” വിഭാഗത്തിന് കീഴിലുള്ള “ഞങ്ങളെ കണ്ടെത്തുക” ഓപ്ഷൻ വഴി കണ്ടെത്താനാകും. നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം ലഭിക്കുന്നതിന് സംസ്ഥാന, നഗര വിശദാംശങ്ങൾ അവിടെ നൽകാം. ഏതൊരു അഡ്വാൻസ് EMI പേമെന്‍റും അതാത് മാസം 25-നോ അതിനുമുമ്പോ നടത്തേണ്ടതാണ്. ഏതെങ്കിലും മാസം 25 ന് ശേഷമുള്ള പേമെന്‍റ് അടുത്ത EMI യെ ബാധിക്കില്ല. അടുത്ത EMI ഉപഭോക്താവിന്‍റെ രജിസ്റ്റേർഡ് അക്കൌണ്ടിൽ നിന്ന് കിഴിക്കും.

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - Experia ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെ ഓൺ ലൈൻ പേമെന്റ് നടത്താം എന്ന് അറിയുന്നതിനായി വീഡിയോ കാണുക

ഏതൊരു സേവന അപേക്ഷയ്ക്കുമുള്ള ടേൺ എറൗണ്ട് ടൈം (TAT) എന്താണ്‌?

തർക്കത്തിലുള്ള ട്രാൻസാക്ഷനൊഴികെ ഏതൊരു അപേക്ഷയ്ക്കുമുള്ള TAT T+ 2 ആണ്‌
A.തർക്കത്തിന്‌ TAT T+7 ആണ്‌
A.T= അപേക്ഷ ലഭിച്ച ദിവസം.

എന്‍റെ ഓർഡർ പൂർണ്ണമായല്ലാതെ ഏതാനും വസ്തുക്കൾ മാത്രം റദ്ദാക്കണമെങ്കിൽ, അത് സാധ്യമാണോ?

അതെ, നിങ്ങൾക്ക് നിങ്ങളുടെ ഓർഡറിന്റെ ഒരു ഭാഗം റദ്ദാക്കാവുന്നതാണ്‌. “എന്റെ ഓർഡറുകൾ” പേജ് സന്ദർശിച്ച് നിങ്ങൾ റിട്ടേൺ അല്ലെങ്കിൽ റദ്ദാക്കുവാൻ ഉദ്ദേശിക്കുന്ന വസ്തുക്കൾ റദ്ദാക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളു. റദ്ദാക്കലിനുള്ള വിവരങ്ങൾ പാർട്ണറുടെ പക്കൽ നിന്നും ലഭിച്ചു കഴിഞ്ഞതിനു ശേഷം, നിങ്ങളുടെ ലോണിന്റെ കാലാവധി വിവരങ്ങളുമായി ഞങ്ങൾ നിങ്ങളെ 2 അധിക ദിവസങ്ങൾക്കുള്ളിൽ ബന്ധപ്പെടുന്നതായിരിക്കും.

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്നാൽ എന്താണ്‌?

ഇൻപുട്ട് ഗുഡ്സ്/സർവീസുകളിന്മേൽ പേ ചെയ്യുന്ന ടാക്സുകൾ ഔട്ട്പുട്ട് ടാക്സ് ബാധ്യതകൾക്കെതിരെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി (ITC) ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്‌. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനായി, കസ്റ്റമർ അപേക്ഷിക്കുന്ന സമയത്തോ ഇൻവോയ്സ് ചെയ്യുന്ന സമയത്തോ കൃത്യമായ GST രജിസ്റ്റർ നമ്പർ ഞങ്ങൾക്ക് നല്കേണ്ടതാണ്‌. അത് തന്നെ സന്ദർഭോചിതമായി ടാക്സ് റിട്ടേണിലും കാണിക്കേണ്ടതാണ്‌.

GST റിട്ടേൺസിൽ നല്കിയിട്ടുള്ള വിവരങ്ങൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി ചേർച്ച ഇല്ല എങ്കിൽ എന്ത് ചെയ്യും?

GST റിട്ടേൺസിൽ നല്കിയിട്ടുള്ള വിവരങ്ങൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി ചേർച്ചയില്ല എങ്കിൽ, ടാക്സ് പേയർക്ക് അതിന്റെ ക്രെഡിറ്റ് ലഭിക്കുകയില്ല. അതിനാൽ ക്രെഡിറ്റ് ലഭിക്കുന്നതിനായി ഇൻപുട്ട് ടാക്സിന്റെ ഓരോ വിവരങ്ങളും ചേർച്ചയുള്ളതായിരിക്കേണ്ടത് അത്യാവശ്യമാണ്‌.

സപ്ലൈയുടെ ഇൻവോയ്സ് അല്ലെങ്കിൽ ബിൽ എപ്പോഴായിരിക്കും കസ്റ്റമർക്ക് ഇഷ്യൂ ചെയ്യുക?

ഏതൊരു ടാക്സബിൾ സേവനങ്ങൾക്കും, ഇൻവോയ്സിൽ പ്രത്യേകമായി കാണിച്ചിട്ടുള്ള GST -യ്ക്കൊപ്പം ഇൻവോയ്സ് ഇഷ്യൂ ചെയ്യേണ്ടത് ആവശ്യമാണ്‌. കസ്റ്റമർ പലിശ പേമെന്റ് ചെയ്തിട്ടുള്ള പക്ഷം സപ്ലൈയുടെ ബിൽ ഇഷ്യൂ ചെയ്യുന്നതായിരിക്കും.

GST ബാധകമായേക്കാവുന്ന ഫീസുകൾ അല്ലെങ്കിൽ ചാർജ്ജുകളുടെ ഇനങ്ങൾ ഏതൊക്കെയാണ്‌?

GST ബാധകമായേക്കാവുന്ന ഫീസുകൾ അല്ലെങ്കിൽ ചാർജ്ജുകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു:

പ്രോസസ്സിംഗ് ഫീസ്
ഫ്ലോർക്ലോഷർ നിരക്കുകൾ
റീഷെഡ്യൂളിംഗ് ചാർജ്ജുകൾ
ചെക്ക് സ്വാപ്പിംഗ് ചാർജ്ജുകൾ
ലോഗ് ഇൻ ഫീ
കമ്മിറ്റ്മെന്‍റ് ഫീസ്
ബൗൺസ് ചാർജ്ജ്/പീനൽ ചാർജ്ജുകൾ
ലേറ്റ് പേമെന്റ് പെനാൽറ്റി/ പീനൽ പലിശ
സീഷർ ചാർജ്ജുകൾ

നേരത്തേ പറഞ്ഞ ഫീസുകൾക്കും ചാർജ്ജുകൾക്കും ബാധകമായ GST നിരക്ക് എന്താണ്‌?

മുകളിൽ പറഞ്ഞ ഫീസുകൾക്കും ചാർജ്ജുകൾക്കും ബാധകമായ GST നിരക്ക് 18% ആയിരിക്കും.

എനിക്ക് എങ്ങനെയാണ്‌ എന്‍റെ ഇരു-ചക്ര വാഹന ലോണിന്‍റെ വിവരം ലഭിക്കുക?

A. ഓട്ടോ ലോണുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി, നിങ്ങൾക്ക് ഞങ്ങളുടെ ഓട്ടോ ലോൺ ടീമിനെ 1800 2092235 -ൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ bflcustomercare@bajajauto.co.in- ൽ എഴുതുകയോ ചെയ്യാം.

ഓൺലൈനായി ഷോപ്പ് ചെയ്യാൻ ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡ് എങ്ങനെ ഉപയോഗിക്കാം?

ഓൺലൈൻ ഷോപ്പിംഗിന് ബജാജ് ഫിൻസെർവ് EMI കാർഡ് ഉപയോഗിക്കാൻ, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:

ഘട്ടം 1: ബജാജ് ഫിൻസെർവ് EMI സ്റ്റോർ
ഘട്ടം 2: 1 മില്ല്യൺ + ഇനങ്ങളുടെ ഞങ്ങളുടെ കാറ്റലോഗിൽ നിന്ന് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രൊഡക്ട് തിരഞ്ഞെടുക്കുക
ഘട്ടം 3: നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ EMI കാലയളവ് തിരഞ്ഞെടുക്കുക
ഘട്ടം 4: നിങ്ങളുടെ വീടിന്‍റെ ശരിയായ ഡെലിവറി വിലാസം തിരഞ്ഞെടുക്കുക

അതാണ്! വാങ്ങിയ പ്രൊഡക്ട് നിങ്ങൾക്ക് എത്തിച്ചു തരുന്നതാണ്.

EMI സ്റ്റോറുകൾക്ക് പുറമെ, Amazon, Flipkart, Samsung പോലുള്ള പാർട്ട്ണർ സൈറ്റുകളിലും ഓൺലൈനായി ഷോപ്പ് ചെയ്യാം, ബജാജ് ഫിൻസെർവ് EMI കാർഡ് ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാം.

ആ പ്രൊഡക്ടിന്‍റെ വിവരണത്തിൽ അല്ലെങ്കിൽ പേമെന്‍റ് ഓപ്ഷനിൽ ബജാജ് ഫിൻസെർവ് EMI ഫൈനാൻസ് ലഭ്യത നോക്കി പലിശ രഹിത EMI ആയി ചെലവ് ഭാഗിക്കുക.

EMIകളിൽ തൽക്ഷണം ഷോപ്പ് ചെയ്യണോ?
think it. done ബജാജ് ഫിൻ‌സെർ‌വിനൊപ്പം

ബജാജ് ഫിൻസെർവ് EMI കാർഡ് യോഗ്യത എങ്ങനെ പരിശോധിക്കാം?

ബജാജ് ഫിൻസെർവ് EMI നെറ്റ്‌വർക്ക് കാർഡ് ഒരു സവിശേഷ പ്രൊഡക്ട് ആണ്. അത് രൂ. 4 ലക്ഷം വരെയുള്ള പ്രീ-അപ്രൂവ്ഡ് ലോൺ തുക ഓഫർ ചെയ്യുന്നു. ബജാജ് ഫിൻസെർവുമായി പങ്കാളിത്തമുള്ള 60,000+ സ്റ്റോറുകളിൽ 1 മില്ല്യണിലധികം പ്രൊഡക്ടുകൾ ഷോപ്പ് ചെയ്യാൻ ആ കാർഡ് ഉപയോഗിക്കാം.

EMI കാർഡ് ലഭ്യമാക്കാൻ, അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
• നിങ്ങളുടെ പ്രായം 21-നും 60-നും ഇടയിലായിരിക്കണം
• നിങ്ങൾക്ക് സ്ഥിര വരുമാനം ഉണ്ടായിരിക്കണം

ഒരു ബജാജ് ഫിൻ‌സെർവ് EMI കാർഡിന് യോഗ്യത നേടുന്നതിന് ഇത്രമാത്രം ചെയ്യുക. നിങ്ങൾ ഒന്ന് നേടാൻ ആഗ്രഹിക്കുന്നെങ്കിൽ, കൺസ്യൂമർ ഡ്യൂറബിൾ/ഡിജിറ്റൽ ലോൺ ലഭ്യമാക്കുന്ന സമയത്ത് നിങ്ങളുടെ സമീപത്തുള്ള പാർട്ട്ണർ സ്റ്റോർ സന്ദർശിക്കുമ്പോൾ നിങ്ങൾക്ക് അപ്ലൈ ചെയ്യാം.

നിങ്ങൾ ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമർ ആണെങ്കിൽ, ഓഫർ ടാബിന് കീഴിലുള്ള എക്‌സ്‌പീരിയ പോർട്ടൽ വഴി നിങ്ങൾക്ക് അപ്ലൈ ചെയ്യാം.

ബജാജ് ഫിൻസെർവ് ഡിജിറ്റൽ EMI കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

നിങ്ങൾ ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമർ ആണെങ്കിൽ, താഴെപ്പറയുന്ന ലളിതമായ ഘട്ടങ്ങളിലൂടെ ബജാജ് ഫിൻസെർവ് ഡിജിറ്റൽ EMI കാർഡ് ഡൌൺലോഡ് ചെയ്യാം:

ഘട്ടം 1: ആപ്പിൾ ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് ഡൌൺലോഡ് ചെയ്യുക
ഘട്ടം 2: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക
ഘട്ടം 3: നിങ്ങളുടെ മൊബൈലിൽ ലഭിച്ച OTP സമർപ്പിക്കുക
ഘട്ടം 4: നിങ്ങളുടെ ഡിജിറ്റൽ EMI കാർഡ് ലഭിക്കാൻ 'കൂടുതൽ അറിയുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇത് വളരെ ലളിതമാണ്. നിങ്ങളുടെ ഡിജിറ്റൽ EMI കാർഡ് ആപ്പിൽ ആക്‌സസ് ചെയ്ത് ഒരൊറ്റ ബട്ടൺ ക്ലിക്ക് ചെയ്ത് 1,300+ നഗരങ്ങളിൽ നിന്ന് 1 മില്ല്യണിലധികം പ്രൊഡക്ടുകൾ ഷോപ്പ് ചെയ്യൂ. അതേക്കുറിച്ച് ആലോചിക്കുക. ബജാജ് ഫിൻസെർവിലൂടെ നടപ്പിലാക്കൂ.

ഏജന്‍റുമാർ എന്ന നിലയിൽ ഏർപ്പെട്ടിരിക്കുന്ന ബജാജ് ഫിനാൻസ് ലിമിറ്റഡിന്‍റെ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ ആരോക്കെയാണ്?

ഏജന്‍റുമാർ എന്ന നിലയിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളുടെ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു-

ബജാജ് ഫിൻസെർവ് ഡയറക്ട് ലിമിറ്റഡ് ("ഫിൻസെർവ് മാർക്കറ്റ്")

എനിക്ക് എങ്ങനെ മാൻഡേറ്റ് റദ്ദാക്കാൻ കഴിയും?

ഞങ്ങളുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മാൻഡേറ്റ് നിങ്ങൾക്ക് റദ്ദാക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾ ഒരു അഭ്യർത്ഥന ഉന്നയിക്കണം അല്ലെങ്കിൽ wecare@bajajfinserv.in ലേക്ക് നിങ്ങൾക്ക് മാൻഡേറ്റ് റദ്ദാക്കൽ അഭ്യർത്ഥന അയക്കാം, മാത്രമല്ല ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുകയും ചെയ്യാം.

ഞങ്ങളുടെ സോഷ്യൽ ചാനലുകൾ

സോഷ്യൽ മീഡിയയിൽ ഞങ്ങളുമായി ബന്ധപ്പെടുക, ഞങ്ങളുടെ ഏറ്റവും പുതിയ വാർത്തകളും ഓഫറുകളും അറിഞ്ഞിരിക്കുക