ബജാജ് ഫൈനാൻസ് ലിമിറ്റഡ് അതിൻ്റെ എല്ലാ ഉപഭോക്താക്കൾക്കും മൊറട്ടോറിയം നൽകുന്നുണ്ടോ?
ബജാജ് ഫൈനാൻസ് ലിമിറ്റഡ് നിരന്തരം ലോൺ റീപേമെന്റ് ട്രാക്ക് റെക്കോർഡ് ഉപയോഗിച്ച് കസ്റ്റമേർസിന് മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നു. മൊറട്ടോറിയത്തിന് യോഗ്യത നേടാൻ, കസ്റ്റമേർസിന് ഫെബ്രുവരി 29, 2020 പ്രകാരം തങ്ങളുടെ ഏതെങ്കിലും ലോണിൽ 2 ഇഎംഐ കുടിശ്ശിക ഉണ്ടായിരിക്കരുത്.
ഏത് മാസത്തെ ഇഎംഐകൾക്കായി എനിക്ക് മൊറട്ടോറിയം അഭ്യർത്ഥിക്കാൻ കഴിയും?
മാർച്ച്, ഏപ്രിൽ, മെയ് 2020 ൽ കുടിശ്ശികയുള്ള ഇഎംഐകളിൽ കസ്റ്റമേർസിന് മൊറട്ടോറിയം അഭ്യർത്ഥിക്കാം.
മാർച്ച് 1, 2020 ന് ശേഷം അനുവദിച്ച പുതിയ ലോണുകളുടെ കാര്യത്തിൽ മൊറട്ടോറിയം ബാധകമാകുമോ, അതായത്, ലോക്ക്ഡൗൺ കാലയളവിൽ?
അതെ, മാർച്ച്, ഏപ്രിൽ, മെയ് 2020 എന്നിവയ്ക്കിടയിലുള്ള പേമെന്റിനായി കുടിശ്ശികയുള്ള ഇഎംഐകൾക്കായി നിങ്ങൾക്ക് മൊറട്ടോറിയം പ്രയോജനപ്പെടുത്താം.
മൊറട്ടോറിയത്തിനായി എനിക്ക് എങ്ങനെ ഒരു അഭ്യർത്ഥന നടത്താം?
ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് മൊറട്ടോറിയത്തിനുള്ള അഭ്യർത്ഥന ഉന്നയിക്കാം-
ഘട്ടം 1- മൊറട്ടോറിയത്തിനായി ഒരു അഭ്യർത്ഥന ഉന്നയിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഘട്ടം 2- ലോഗിൻ ചെയ്ത് സ്വയം ആധികാരികമാക്കുക
ഘട്ടം 3- "അഭ്യർത്ഥന ഉന്നയിക്കുക" വിഭാഗത്തിലെ ഉൽപ്പന്ന ഡ്രോപ്പ്ഡൗണിൽ നിന്ന് "കോവിഡ്-19 മൊറട്ടോറിയം പോളിസി" തിരഞ്ഞെടുക്കുക
ഘട്ടം 4- നിങ്ങളുടെ ലോൺ വിവരങ്ങൾ തിരഞ്ഞെടുത്ത് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക
ഘട്ടം 5- നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച ശേഷം അഭ്യർത്ഥന സമർപ്പിക്കുക
പകരം, നിങ്ങളുടെ ലോൺ അക്കൗണ്ടിന്റെ വിശദാംശങ്ങളും അതിനായി അഭ്യർത്ഥിക്കുന്നതിനുള്ള കാരണങ്ങളും സഹിതം നിങ്ങൾക്ക് wecare@bajajfinserv.in ൽ ഞങ്ങൾക്ക് എഴുതാം
മൊറട്ടോറിയത്തിനുള്ള അഭ്യർത്ഥന എനിക്ക് എപ്പോഴാണ് നൽകാൻ കഴിയുക?
നിങ്ങളുടെ ലോൺ ഇഎംഐ അടയ്ക്കേണ്ട തീയതിക്ക് കുറഞ്ഞത് ഏഴ് ദിവസം മുമ്പ് നിങ്ങൾ ഒരു അഭ്യർത്ഥന ഉന്നയിക്കേണ്ടതുണ്ട്.
മൊറട്ടോറിയത്തിനുള്ള എന്റെ അഭ്യർത്ഥന സ്വീകരിച്ചിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാം?
നിങ്ങളുടെ അഭ്യർത്ഥന ലഭിച്ചതിന് ശേഷം, നിങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചാൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്. ബാധകമായ പലിശയും മൊറട്ടോറിയത്തിന് അനുയോജ്യമായ എല്ലാ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ചും ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.
ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ എന്റെ എല്ലാ ലോണുകൾക്കും എനിക്ക് മൊറട്ടോറിയം നൽകുമോ, ഓരോ ലോണിനും എനിക്ക് പ്രത്യേക അഭ്യർത്ഥനകൾ നൽകേണ്ടതുണ്ടോ?
നിങ്ങൾക്ക് നിരന്തരം ലോൺ റീപേമെന്റ് ട്രാക്ക് റെക്കോർഡ് ഉണ്ടെങ്കിൽ, ബജാജ് ഫൈനാൻസ് ലിമിറ്റഡിൽ നിങ്ങളുടെ ഏതെങ്കിലും ലോണിൽ 2 ൽ കൂടുതൽ ഇഎംഐ പെൻഡിംഗിൽ ഇല്ലെങ്കിൽ മൊറട്ടോറിയത്തിന് നിങ്ങൾക്ക് യോഗ്യതയുണ്ട്. ഞങ്ങളുമായി ആക്ടീവായിട്ടുള്ള എല്ലാ ലോണുകൾക്കും നിങ്ങൾക്ക് മൊറട്ടോറിയം ലഭിക്കും. അത്തരം എല്ലാ ലോണുകൾക്കും മൊറട്ടോറിയം പ്രയോജനപ്പെടുത്താൻ ഒരൊറ്റ അഭ്യർത്ഥന നിങ്ങൾ ഉന്നയിച്ചാൽ മതി. നിങ്ങളുടെ ലോൺ അക്കൗണ്ട് നമ്പറുകളുടെ വിശദാംശങ്ങൾ നൽകുകയും മൊറട്ടോറിയം കാലയളവിൽ ബാധകമായ പലിശ നിങ്ങൾ വഹിക്കാൻ തയ്യാറാണെന്ന് സ്ഥിരീകരിക്കുകയും വേണം.
മൊറട്ടോറിയം കാലയളവിനുശേഷം എന്റെ ലോൺ നടപടി എങ്ങനെ ആയിരിക്കും?
നിങ്ങൾ ഇഎംഐ മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാൽ, ഇഎംഐ മൊറട്ടോറിയം കാലയളവിലേക്ക് കുടിശ്ശികയുള്ള ലോണിൽ ബാക്കിയുള്ള പലിശ നിരക്ക് ഈടാക്കുന്നതാണ്. അതനുസരിച്ച് ലോണിന്റെ യഥാർത്ഥ കാലയളവ് ദീർഘിപ്പിച്ച് അത്തരം പലിശ ശേഖരിക്കുന്നതാണ്.