പ്രവർത്തന മൂലധന ടേം ലോണ്‍ എന്നാല്‍ എന്താണ്?
ബിസിനസിന്‍റെ നിലവിലെ ആസ്തികളും നിലവിലെ ബാധ്യതകളും തമ്മിലുള്ള വ്യത്യാസമാണ് പ്രവർത്തന മൂലധനം. ദിവസേനയുള്ള ചെലവുകൾക്ക് എത്ര ലിക്വിഡിറ്റി ലഭ്യമാണ് എന്നതിന്‍റെ അളവാണ് ഇത്. ഒരു ബിസിനസ്സിന്‍റെ പ്രവർത്തന മൂലധന ശേഖരം കുറവാണെങ്കിൽ, അത് നടത്തിക്കൊണ്ട് പോവുക ബുദ്ധിമുട്ടാകും. അതിന്‍റെ ക്യാഷ് ഫ്ലോകൾ മെച്ചപ്പെടുത്താൻ, പ്രവർത്തന മൂലധന ടേം ലോൺ എടുക്കാവുന്നതാണ്. ഹ്രസ്വകാല പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കായി (ദീര്‍ഘകാല നിക്ഷേപങ്ങള്‍ അല്ല) പ്രയോജനപ്പെടുത്തുന്ന അത്തരം ലോണുകള്‍ ബിസിനസിന്‍റെ പതിവ് ചെലവുകള്‍ അടിസ്ഥാനമാക്കി നൽകപ്പെടുന്നത്.
പ്രവർത്തന മൂലധന ടേം ലോൺ എടുക്കാനുള്ള സാധാരണ കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ഉയർന്ന ആവശ്യമുള്ള സീസണിൽ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന്
- ശമ്പളം, വാടക, യൂട്ടിലിറ്റികൾ, മറ്റ് റിക്കറിംഗ് ചെലവുകൾ, ഓവർഹെഡുകൾ എന്നിവ അടയ്ക്കാൻ
- വലിയ ഓർഡറുകൾ എടുക്കുന്നതിനും സപ്ലൈയർമാർക്ക് മുൻകൂട്ടി പണമടയ്ക്കുന്നതിനും
ബജാജ് ഫിൻസെർവിന്‍റെ പ്രവർത്തന മൂലധന ലോണുകൾ ഉപയോഗിച്ച്, നിങ്ങളുടെ ബിസിനസിന്‍റെ ലിക്വിഡിറ്റി നിലനിർത്തുന്നത് എളുപ്പമാണ്. ഈ ലോണുകൾ അൺസെക്യുവേർഡ് ആണ്, ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം.